politics

  • വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടര്‍ പട്ടികയില്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ; വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി, ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ; ഭിന്നലിംഗക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെന്ന് എല്‍ഡിഎഫ്

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ രണ്ടാം ബൂത്തിലെ സംഘര്‍ഷത്തില്‍ വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇല്ലെന്ന ബിജെപി വാദം പൊളിയുന്നു. ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ 8 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ട്. വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്ജന്‍ഡെഴ്‌സ് ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധിച്ചത് തങ്ങളുടെ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനാണെന്നും പറഞ്ഞു. പട്ടികയില്‍ ട്രാന്‍സ്ജന്റര്‍ ഇല്ല എന്നും കള്ളവോട്ട് ചെയ്തു, വാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ആരും താമസമുള്ളതായി അറിയില്ലെന്നുമായിരുന്നു നേരത്തെ ബിജെപി ആരോപണം. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്സ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂരെന്ന് എല്‍ഡിഎഫ് പറയുന്നു. അതേസമയം വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സ് കള്ളവോട്ട് ചെയ്തു, സിപിഐഎം 250 ലേറെ കള്ളവോട്ടുകള്‍ മറിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. വഞ്ചിയൂര്‍ ബൂത്ത് രണ്ടിന് മുന്നില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വോട്ട് ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ തടഞ്ഞു. 250 ലേറെ കള്ളവോട്ട്…

    Read More »
  • അരിയിട്ടു വാഴിക്കില്ല ട്രംപ് ഇന്ത്യക്കാരെ; ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി വരുന്നു; ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

      വാഷിങ്ടണ്‍: ഇന്ത്യന്‍ അരിയുള്‍പ്പടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിലേക്കാണ് ട്രംപ് നീങ്ങുന്നത്. എണ്ണ യുദ്ധത്തിന് പിന്നാലെ അരിക്കും കയറ്റുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിപണിയിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതി വിപണിക്കാണ് അതിന്റെ പ്രത്യാഘാതം ഉണ്ടാവുക. ഇന്ത്യന്‍ അരിയുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന വ്യക്തമായ സൂചന ട്രംപ് നല്‍കിയത് അമേരിക്കന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ്. കാര്‍ഷിക ഇറക്കുമതിയെ സംബന്ധിച്ചുള്ള അമേരിക്കന്‍ കര്‍ഷകരുടെ ആശങ്കകളുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയ്ക്ക് പ്രശ്‌നമാകുന്ന ട്രംപിന്റെ പ്രതികരണം.   വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു അമേരിക്കന്‍ കര്‍ഷകരെ പിന്തുണച്ചുള്ള പ്രസ്താവന ട്രംപ് നടത്തിയത്. അമേരിക്കയിലെ ഇന്ത്യന്‍ അരിയുടെ നിക്ഷേപത്തെ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും വില കുറഞ്ഞ അരി ലഭ്യമാക്കുന്നത് പണപ്പെരുപ്പവും മുന്‍കാല വ്യാപാര പ്രവര്‍ത്തനങ്ങളും…

    Read More »
  • ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് ആസിഫ് അലി; ദിലീപിനൊപ്പം നിന്നതിന് ഏറെ പരിഹസിക്കപ്പെട്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് മുകേഷ്

      കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നും നടന്‍ ആസിഫ് അലി . പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോഴും അതിജീവിതയ്ക്കൊപ്പം-ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ദിലീപിനൊപ്പം നിന്നതിന് ഏറെ പരിഹാസം കേട്ടുവെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനുകൂലിച്ചതിന്റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും വേണ്ടപ്പെട്ടവരാണ് – ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്…

    Read More »
  • അമ്പാനേ അല്ല അടൂരേ ശ്രദ്ധിക്കണ്ടേ; എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച അടൂരിന് എട്ടിന്റെ പണി; പോളിംഗിനിടെ ജനവികാരം കോണ്‍ഗ്രസിനെതിരാക്കിയ അടൂര്‍ പ്രകാശിന് വിമര്‍ശനം; പറഞ്ഞതെല്ലാം നിഷേധിച്ച് അടൂര്‍ പ്രകാശ്; കോണ്‍ഗ്രസിനെതിരെ വാളെടുത്ത് ഇടതുപക്ഷം

      തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച് ഡയലോഗടിച്ച അടൂര്‍ പ്രകാശിന് കിട്ടിയത് എട്ടിന്റെ പണി. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നടക്കുമ്പോള്‍ ജനവികാരം കോണ്‍ഗ്രസിന് എതിരാക്കുന്ന തരത്തില്‍ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി. താന്‍ ഒറ്റപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ അടൂര്‍ പ്രകാശ് ശ്രമിച്ചു. കോണ്‍ഗ്രസായിട്ട് കയ്യില്‍ ആയുധം കൊണ്ടുതന്ന് തങ്ങളെ ആക്രമിക്കൂ എന്ന് പറയുമ്പോള്‍ എങ്ങിനെ ആക്രമിക്കാതിരിക്കും എന്നതിനാല്‍ ഇടതുപക്ഷം അടൂരിന്റെ വാക്കുകളെ ശക്തകമായ ആയുധമാക്കി കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ഉപയോഗിച്ചു തുടങ്ങി. അടൂര്‍ പ്രകാശിന്റെ ദിലീപ് അനുകൂല പ്രസ്താവനക്കെതിരെ ലീഗ് അടക്കമുള്ള സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന. പോളിംഗ് നടക്കുന്ന അവസരത്തില്‍ വാവിട്ട വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍ താക്കീത് നല്‍കി. അതേസമയം പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍…

    Read More »
  • ഇതു താന്‍ടാ കോണ്‍ഗ്രസ്; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി; കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്; മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

      തിരുവനന്തപുരം: അഞ്ചാളും പതിനഞ്ച് അഭിപ്രായവും അതാണ് കോണ്‍ഗ്രസ് എന്ന് പറയാറുണ്ട്. ഇതു താന്‍ടാ കോണ്‍ഗ്രസ് എന്ന് മാങ്കൂട്ടത്തില്‍ കൊച്ചിന്റെ കാര്യത്തില്‍ കേരളത്തിന് കാണിച്ചുകൊടുത്ത അടിപിടി ഒന്നൊതുങ്ങിയപ്പോഴേക്കും ദിലീപിന്റെ കാര്യത്തില്‍ അവനവന്‍ അഭിപ്രായങ്ങളുമായെത്തി കോണ്‍ഗ്രസില്‍ പോര്‍വിളി രൂക്ഷമാകുന്നു. അടൂര്‍ പ്രകാശ് തൊടുത്തുവിട്ട അസ്ത്രത്തിന് എതിരെ വരുന്ന അസ്ത്രക്കൂട്ടം ചെറുതല്ല. മുന്‍പദ്ദേഹം മാങ്കൂട്ടത്തിലിനെ പിന്തുണച്ചു, ഇപ്പോള്‍ ദിലീപിനെയും. പക്ഷേ ദിലീപ് കേസില്‍ കെപിസിസി തന്നെ അടൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തിയും അമ്പരപ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ച് നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.   അടൂര്‍ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസന്‍ പറഞ്ഞു. മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍…

    Read More »
  • മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ മാത്രമല്ല ദിലീപിന്റെ കാര്യത്തിലുമുണ്ട് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം; ദിലീപിനെ പിന്തുണച്ച് അടൂര്‍ പ്രകാശ്: കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല; ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കെ.മുരളീധരന്‍

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിശിതമായി വിമര്‍ശിച്ച് എതിര്‍ത്തും രണ്ടു ചേരിയായി തിരിഞ്ഞ കോണ്‍ഗ്രസ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട വിഷയത്തിലും രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് വാദപ്രതിവാദം കൊഴുപ്പിക്കുന്നു.   നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ ദിലീപ് അനുകൂല പ്രതികരണം ഉണ്ടായത്.   ഉത്തത പോലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ ദിലീപിന്റെ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സര്‍ക്കാര്‍ ദ്രോഹിക്കാന്‍ അപ്പീല്‍ പോകുകയാണെന്നും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ…

    Read More »
  • കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്ന് രണ്‍ജി പണിക്കര്‍; പോലീസിനും മാധ്യമങ്ങള്‍ക്കും വിമര്‍ശനം

      തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവും ദിലീപിനെ ന്യായീകരിച്ചുകൊണ്ട് രണ്‍ജി പണിക്കര്‍ ഉന്നയിച്ചു. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. രണ്‍ജി പണിക്കര്‍ പറഞ്ഞത്….. കോടതി ഉത്തരവ് വായിച്ചിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്, വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങള്‍ കേട്ടില്ലേ?. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാല്‍ എന്താണ് തെറ്റ്? രാജ്യത്ത് പോലീസുകാര്‍ കള്ള തെളിവുകള്‍ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ? മാധ്യമങ്ങള്‍ക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ട്. മാധ്യമങ്ങള്‍ കെട്ടിപ്പൊക്കുന്ന കാര്യങ്ങള്‍ സാധൂകരിക്കാന്‍ അവര്‍ എന്തും ചെയ്യും. ഗൂഢാലോചന…

    Read More »
  • തനിക്കെതിരെ കളിച്ചവരെ ഭഭബ പറയിപ്പിക്കാനൊരുങ്ങി ദിലീപ്; ഇതുവരെ കണ്ട ദിലീപല്ല ഇനി; തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെടും; നടിയെ ആക്രമിച്ച കേസില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ തീരുമാനം; കോടതി കുറ്റവിമുക്തനാക്കിയതുകൊണ്ട് ഇമേജ് വീണ്ടെടുക്കാനായില്ലെന്ന് വിലയിരുത്തല്‍; കുറ്റം ചെയ്തിട്ടില്ലെന്ന് ജനത്തിനെ ബോധ്യപ്പെടുത്താന്‍ പുതിയ പോരാട്ടത്തിന്

      കൊച്ചി: കോടതിയും കേസും നിയമക്കുരുക്കുകളും ഒഴിവായതോടെ നടന്‍ ദിലീപ് തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താന്‍ കളത്തിലിറങ്ങുന്നു. ആരൊക്കെയാണോ തന്നെ നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് അവരെക്കൊണ്ടെല്ലാം ഭഭബ പറയിപ്പിക്കാനാണ് ദിലീപിന്റെ തീരുമാനം. ഇതുവരെ കണ്ട ദിലീപായിരിക്കില്ല ഇനിയങ്ങോട്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ പകുതിവരെ നിസഹായനായിരുന്ന ശേഷം ഇന്റര്‍വെല്‍ പഞ്ചോടെ തിരിച്ചെത്തുന്ന നായകന്റെ റോളിലാണ് ഇനി തങ്ങളുടെ ഇഷ്ടതാരവും ജനപ്രിയനായകനുമെന്ന് ആരാധകര്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുുകയാണ് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. മഞ്്ജുവാര്യരാണ് ഗൂഢാലോചന സംശയം ആദ്യമായി ഉന്നയിച്ച് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചതെന്ന് കഴിഞ്ഞ ദിവസം ദിലീപ് തുറന്നടിച്ചിരുന്നു. തന്റെ കരിയര്‍ നശിപ്പിക്കാനും ജീവിതം തകര്‍ക്കാനുമുള്ള നീക്കമാണ് നടന്നതെന്നും…

    Read More »
  • പോളിംഗ് ബൂത്തുകളിലേക്ക് ആവേശത്തോടെ വോട്ടര്‍മാര്‍; പ്രമുഖരെത്തി വോട്ടു രേഖപ്പെടുത്തി; യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് സതീശന്‍; തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ്‌ഗോപി; വോട്ടില്ലാതെ മമ്മൂട്ടി; പലയിടത്തും വോട്ടിംഗ് മെഷിന്‍ തകരാറില്‍

      കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ ആവേശകരമായ പോളിംഗ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ പോളിംഗ് നല്ല രീതിയില്‍ മുന്നേറുന്നുണ്ട്. രാവിലെ തന്നെ വോട്ടര്‍മാര്‍ ബൂത്തുകൡലെത്തിത്തുടങ്ങിയിരുന്നു. കാര്യമായ പ്രശ്‌നങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പതിവുപോലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തകരാറുകള്‍ ഇത്തവണയും ചില ബൂത്തുകളിലുണ്ടായി. കൊല്ലം കോര്‍പറേഷന്‍ ഭരണിക്കാവ് ഡിവിഷന്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെതുടര്‍ന്ന് വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പത്തനംതിട്ട തിരുവല്ല നിരണം എരതോട് ബൂത്തില്‍ വോട്ടിംഗ് തുടങ്ങാനായില്ല. മെഷീന്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. വണ്ടിപ്പെരിയാര്‍ തങ്കമലയിലും യന്ത്രം തകരാറുണ്ടായി. പകരം യന്ത്രം എത്തിച്ചു. പത്തനംതിട്ട നഗരസഭ ടൗണ്‍ സ്‌ക്വയര്‍ വാര്‍ഡിലും യന്ത്ര തകരാറുണ്ടായി. മൂവാറ്റുപുഴ നഗരസഭയില്‍ വോട്ടിംഗ് മെഷീന്‍ തകരാറായി. പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്റെ വോട്ടിങ് മെഷീന്‍ മാറിയതും വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിച്ചു. പട്ടാഴി പാണ്ടിത്തിട്ട ഗവ. എല്‍പിഎസിലെ ബൂത്തില്‍ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ…

    Read More »
  • വീണ്ടും രാഷ്ട്രീയ-സിനിമ പീഡനക്കേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള പീഡനപരാതിയില്‍ നടപടികളിലേക്ക് കടന്ന് പോലീസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു; പരാതി നല്‍കിയത് വനിത ചലച്ചിത്ര പ്രവര്‍ത്തക; മുന്‍ എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത് ലൈംഗികഅതിക്രമത്തിന്; മാപ്പുപറയാന്‍ തയ്യാറാണെന്നും നിരപരാധിയാണെന്നും കുഞ്ഞുമുഹമ്മദ്

      തിരുവനന്തപുരം: സിനിമ രാഷ്ട്രീയ മേഖലകളില്‍ വിവാദമാകാന്‍ വീണ്ടുമൊരു പീഡനക്കേസ്. മഗ്‌രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനും ഇടതുപക്ഷ സഹയാത്രികനും മുന്‍ എംഎല്‍എ കൂടിയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയാണ് വനിത ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ് . വനിതാ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് നടപടികളാരംഭിച്ചു. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയില്‍ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്റെയും മൊഴി രേഖപ്പെടുത്തും. മുന്‍ എംഎല്‍എ കൂടിയായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാന്‍ തയ്യാറാണെന്നും തനിക്കെതിരെ മുന്‍പൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഡിസംബര്‍ 13ന് ആരംഭിക്കുന്ന…

    Read More »
Back to top button
error: