politics
-
ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ എന്‍ഐഎ കണ്ടെത്തി ; പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് ; ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ശൃംഖലയെ ഏഴ് മാസം നീണ്ട അന്വേഷണത്തിലൂടെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് എ്ന്നയാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍ഐഎയുടെ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പാകിസ്ഥാനിലെ കസൂര്‍ സ്വദേശിയായ ജട്ട്, ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ തലവനാണ്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും, യുഎപിഎപ്രകാരം ഇയാളെ നിരോധിത ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. കൃത്യമായ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ മറ്റ് പേരുകള്‍, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരായ സുലൈമാനി ഷാ, ഹംസ അഫ്ഗാനി, ജിബ്രാന്‍ എന്നിവരാണ്. ജൂലൈ 28 ന് ദച്ചിഗാം ഏരിയയില്‍ നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സൈനിക നടപടിയില്‍ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു മേഖലയിലെ എന്‍ഐഎ കോടതിയില്‍…
Read More » -
‘മരിക്കുന്നത് വരെ സഖാവ് തന്നെ.. അതിന് മാറ്റമില്ല ; പക്ഷേ ജയിച്ച ബിജെപിക്കാരി ചങ്കാണെങ്കില്‍ പിന്നെ ഡാന്‍സ് ചെയ്‌തെന്നൊക്കെ വരും അതിനെന്താ? ; ബിജെപി വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സിപിഐഎം സ്ഥാനാര്‍ഥിയുടെ മറുപടി
പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച ആഹ്‌ളാദപ്രകടനത്തില്‍ നൃത്തം ചവിട്ടിയതിന് വിശദീകരണവുമായി എല്‍ഡിഎഫിനൊപ്പം മത്സരിച്ച യുവതി. മരിക്കുന്നത് വരെ സഖാവായിരിക്കുമെന്നും പക്ഷേ ജയിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരിയായതിനാലാണ് ബിജെപിയുടെ വിജയറാലിയി ആഹ്‌ളാദനൃത്തം ചവിട്ടിയതെന്നും സിപിഐഎം സ്ഥാനാര്‍ഥി ആയിരുന്ന അഞ്ജുസന്ദീപ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ അഞ്ജു പങ്കെടുത്തതാണ് വിവാദമായത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അഞ്ജു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തില്‍ പങ്കാളിയായിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു തൊട്ട് പിന്നാലെയാണ് 24ാം വര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥി അഞ്ജു കരകുറുശ്ശി പഞ്ചായത്തിലെ 6 ആം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി സ്നേഹ രാമകൃഷ്ണന്റെ വിജയഘോഷ പരിപാടിയില്‍ പങ്കെടുത്തത്. തോല്‍വിക്ക് പിന്നാലേ ബിജെപി ആഹ്ലാദ പരിപാടിയില്‍ പോയി നൃത്തം ചെയ്യുന്ന അഞ്ജുവിന്റെ ദൃശ്യങ്ങള്‍ വിവാദമായി മാറിയിരുന്നു. ഇത് വിവാദമായി മാറിയതോടെയാണ് വിശദീകരണവുമായി എത്തിയത്. ബിജെപിയുടെ ആഹ്ലാദ പരിപാടിയില്‍ പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും…
Read More » -
പഹല്‍ഗാം ഭീകരാക്രമണം; എന്‍ഐ കുറ്റപത്രം സമര്‍പ്പിച്ചു; പല സംഘടനകളുടേയും പേരുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് സൂചന; കുറ്റപത്രം സമര്‍പിച്ചത് ജമ്മുവിലെ എന്‍ഐഎ കോടതിയില്‍
കാശ്മീര്‍: രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ടിആര്‍എഫ്, ലഷ്‌കറെ ത്വയ്ബ സംഘടനകളുടെ പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. 350 പ്രദേശവാസികളെ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമിന് സമീപം തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ 2025 ഏപ്രില്‍ 22 ന് നടത്തിയ ആക്രമണത്തില്‍ മലയാളികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.
Read More » -
‘സംസാരം നിര്‍ത്തൂ’; കരഞ്ഞു കാലുപിടിച്ച് ഭാര്യ; ജാമ്യ വ്യവസ്ഥ ലംഘിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീരവാദവുമായി രാഹുല്‍ ഈശ്വര്‍; ‘പുറത്തുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരേ കാമ്പെയ്ന്‍ നടത്തിയേനെ; ശബരിമല ചര്‍ച്ചയില്‍ വരാതിരിക്കാന്‍ അകത്തിട്ടു’
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസിനെ പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ. എന്നിട്ടും മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍ സംസാരിച്ചതോടെ നിര്‍ത്താന്‍ പറഞ്ഞ് ഭാര്യ ദീപ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു രാഹുലിന്റെ സംസാരം. തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് തന്നെ പിടിച്ച്…
Read More » -
പതിനാറാം പക്കം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതന്‍; ഒന്നു തുറന്നു പറയാന്‍ പറ്റില്ലെന്ന് ജയിലില്‍ നിന്ന് പുറത്തുവന്ന രാഹുല്‍ ഈശ്വര്‍; കള്ളത്തെ കള്ളം കൊണ്ട് ജയിക്കാനാകില്ല സത്യം കൊണ്ടേ ജയിക്കാനാകൂ; പറയാന്‍ പലതുമുണ്ടെങ്കിലും പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും രാഹുല്‍
തിരുവനന്തപുരം: പതിനാറു ദിവസത്തിനു ശേഷം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാന്‍ പറ്റില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. കള്ളത്തെ സത്യം കൊണ്ടേ ജയിക്കാന്‍ സാധിക്കൂ. നിലവില്‍ കേസിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍ ഒരുകാര്യം പറയാം, തന്നെ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷന്‍ കള്ളം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാന്‍ നോക്കി. താന്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിനെതിരെ സംസാരിച്ചേനെ. തനിക്ക് എതിരെ വന്നത് വ്യാജ…
Read More » -
തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ട ; തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ കൂട്ടുകൃഷിക്കില്ല, തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസുമായി ഒരിടത്തും മുന്നണി ബന്ധം ആഗ്രഹിക്കുന്നില്ലെന്നും തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ യുഡിഎഫുമായി സഹകരിച്ചു പോകില്ലെന്ന സൂചനയും എം വി ഗോവിന്ദന്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് ധാരണയുണ്ടായി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരസ്യമായും രഹസ്യമായും ചില നീക്കങ്ങള്‍ നടത്തിയാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്. ചെറിയ വോട്ടിനാണ് ആറ് സീറ്റ് എല്‍ഡിഎഫിന് നഷ്ടമായത്. ഇതെല്ലാം ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ മധ്യകേരളത്തിന്റെ ചില ഭാഗത്തും മലപ്പുറത്തും നല്ല തിരിച്ചടിയുണ്ടായി. അതെല്ലാം ഗൗരവത്തോടെ പരിശോധിച്ച് തിരുത്തല്‍ വരുത്തി മുന്നോട്ടു പോകും. ജില്ലാ കമ്മിറ്റികള്‍ തോല്‍വി പരിശോധിക്കും. പഞ്ചായത്ത് തല പരിശോധന നടത്തും. ശേഷം തിരുത്തല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരം, ശബരിമല, വെള്ളാപ്പള്ളി, ന്യൂനപക്ഷ ഏകീകരണം എന്നിവ തോല്‍വിക്ക് കാരണമായോയെന്ന് പരിശോധനയില്‍ ഉള്‍പ്പെടുത്തുമെന്നും…
Read More » -
അതിജീവിതയ്ക്കും മഞ്ജുവാര്യര്‍ക്കും പിന്നാലെ നടിയുടെ അഭിഭാഷകയുടെ എഫ്ബി പോസ്റ്റ്; വിധി വന്നശേഷം ഭ്രാന്തിയുടെ മാനസികാവസ്ഥയിലായിരുന്നുവെന്ന് അഡ്വ.ടി.ബി.മിനി; ജനം മനസിലാക്കുന്നതില്‍ ഏറെ സന്തോഷമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പ്; അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നുണ്ടല്ലോ എന്ന് പലരും ചോദിച്ചെന്നും മിനി; ഒരുപാട് പേര്‍ സെല്‍ഫിയെടുത്തെന്നും മിനിയുടെ അഭിമാനത്തോടെയുള്ള കുറിപ്പ്
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയും മഞ്ജുവാര്യരുമൊക്കെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടതിനു പിന്നാലെ അതിജീവിതയുടെ അഭിഭാഷകയും എഫ് ബി പോസ്റ്റിട്ടു. തൃശൂരിലെ കോടതിയില്‍ കേസിന്റെ ആവശ്യത്തിനായി വന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് അഡ്വ.ടി.ബി.മിനി തന്റെ വിശദമായ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ വിധി വന്നശേഷം തന്റ മാനസികനില ഭ്രാന്തിയെപോലെയായിരുന്നുവെന്നും തൃശൂരിലേക്ക് വരും വഴി നിരവധി പേര്‍ തന്നെ കണ്ട് തിരിച്ചറിഞ്ഞെന്നും അതില്‍ ഒരുപാടു പേര്‍ സെല്‍ഫിയെടുത്തെന്നും മുന്നോട്ടുള്ള പോരാട്ടത്തിന് പൂര്‍ണ പിന്തുണ തന്നുവെന്നും മിനി പറയുന്നു. അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നത് മാഡമാണല്ലോ എന്ന് പലരും പറഞ്ഞതായും അവര്‍ കുറിച്ചിട്ടുണ്ട്. തോറ്റുപോയവര്‍ ജയിക്കുന്ന നിമിഷങ്ങളാണിതെന്ന് പറഞ്ഞാണ് മിനി കുറിപ്പ് അവസാനിപ്പിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം – ഇന്ന് തൃശൂര്‍ കോടതിയില്‍ കേസിന് പോവുകയായിരുന്നു. ഞാന്‍ 8-ാം തിയ്യതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു. ഒരു പാട് പേര് വിളിച്ച് ആശ്വസിപ്പിച്ചു. വിജയിച്ചു എന്ന് പറഞ്ഞു. ഇന്ന് രാവിലെ…
Read More » -
പരാതിപ്പെടാന്‍ മെനക്കെട്ടില്ല; കേസിനുപോയി വര്‍ഷങ്ങള്‍ കളയാനും ശ്രമിച്ചില്ല; പെണ്‍കുട്ടിയോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആണ്‍സുഹൃത്ത്; ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസില്ല; സംഭവം തിരുവല്ലയില്‍
ചങ്ങനാശേരി; തന്നോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനോ കേസുകൊടുക്കാനോ ഒന്നും ആ പെണ്‍കുട്ടി നിന്നില്ല. തന്നോട് അശ്ലീല വര്‍ത്തമാനം പറഞ്ഞ അവനെക്കുറിച്ച് നേരെ ഫോണ്‍ ചെയ്ത്് ആണ്‍സുഹൃത്തിനോട് പറഞ്ഞു. കേട്ടമാത്രയില്‍ പാഞ്ഞെത്തി അവള്‍ക്കൊപ്പം നിന്നവന്‍ ആ അശ്ലീലവീരനെ തല്ലി. തല തല്ലിപ്പൊട്ടിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല. തിരുവല്ലയിലാണ് സംഭവം. ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരന്‍ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമര്‍ശം നടത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെണ്‍കുട്ടി ഉടന്‍ തന്റെ ആണ്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെണ്‍കുട്ടിയുടെ ആണ്…
Read More »

