politics

  • യുവനടിക്കു പിന്തുണയുമായി സിനിമാ ലോകം; രഞ്ജിത്തിനെ ഫെഫ്ക ഡയറക്‌ടേഴ്‌സ്, റൈറ്റേഴ്‌സ് യൂണിയനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; കാലം എല്ലാത്തിനും കണക്കു ചോദിക്കുമെന്ന് ആദ്യ പരാതിക്കാരി

    കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്‌സ് – റൈറ്റേഴ്‌സ് യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നടി ഐ.സിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരായ ആദ്യ പരാതിക്കാരി പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചു. നടക്കാന്‍ പാടില്ലാത്ത സംഭവമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സുധീര്‍ കരമനയുടെ നിലപാട് രഞ്ജിത്ത് ജയിലില്‍ യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍…

    Read More »
  • ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

    തിരുവനന്തപുരം: ‘നീ പോ മോനേ വിജയാ’ – മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗുമായി തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്തിന്റെ മാസ് ഡയലോഗ്. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായി വിജയനും നരേന്ദ്ര മോദിയും സഹോദരന്മാരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. പിണറായിക്കു വോട്ട് ചെയ്യുന്നത് ഡല്‍ഹിയിലിരിക്കുന്ന മോദിക്കു വോട്ടു ചെയ്യുന്നതിനു തുല്യമാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജയിക്കുന്നത് അവര്‍ ആഗ്രഹിക്കന്നില്ലെന്നും പരസ്പരം വോട്ട് കൈമാറാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. നേമം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ നടന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പങ്കെടുത്തു.

    Read More »
  • മുജ്തബ ഖമനേയി എവിടെ? ഉത്തരവുമായി ഇറാനിലെ റഷ്യൻ അംബാസിഡർ

    ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്ത് ഒരു മാസമായിട്ടും അദ്ദേഹം പൊതുവേദികളിലെത്തിയിട്ടില്ല. ഔദ്യോഗിക പ്രസ്താവനകൾ സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇതോടെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉഹാപോഹങ്ങൾ പ്രചരിച്ചു. യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു ഒരു പ്രചാരണം. റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും പ്രചാരണമുണ്ടായി. എന്നാൽ, ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഇറാനിലെ റഷ്യൻ അംബാസഡർ അലക്സി ദെദോവ്. മുജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്ന് റഷ്യൻ അംബാസഡർ വ്യക്തമാക്കി. ചില കാരണങ്ങളാൽ പൊതുവേദികൾ ഒഴിവാക്കുകയാണെന്നും അദ്ദേഹം റഷ്യൻ മാധ്യമത്തോട് പ്രതികരിച്ചു. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പിതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പിൻഗാമിയായി മുജ്തബ ഖമനയി അധികാരമേറ്റത്. മുജ്തബയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നു അമേരിക്ക അവകാശപ്പെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശപ്രകാരം മുജ്തബയെ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയതായി ഒരു മാധ്യമ റിപ്പോർട്ടും പുറത്തുവന്നിരുന്നു. റഷ്യയും ഇറാനും തമ്മിൽ അടുത്ത നയതന്ത്ര ബന്ധമാണുള്ളത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്ത കരാറിൽ…

    Read More »
  • ബാഗ്ദാദിൽ യുഎസ് മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ‘കതൈബ് ഹിസ്ബുള്ള’യെന്ന് അമേരിക്ക

    ബാഗ്ദാദ്: അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽവെച്ച് തട്ടിക്കൊണ്ടുപോയി. ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’യുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് ഇറാഖി, യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് നഗരമധ്യത്തിലെ ഒരു ഹോട്ടലിന് സമീപത്തുനിന്ന് ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ. ഇറാഖ് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടയിൽ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ച കാർ മറിയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇയാൾക്ക് കതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനും ഷെല്ലിയെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷെല്ലിക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് യു.എസ്. നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. തലേദിവസവും യു.എസ്. ഉദ്യോഗസ്ഥർ ഷെല്ലിയെ ബന്ധപ്പെട്ടിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളുടെ പട്ടികയിൽ ഷെല്ലിയുടെ പേരുണ്ടെന്നും വനിതാ മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ ഇവർക്ക് പദ്ധതിയുണ്ടെന്നും സുരക്ഷാ ഏജൻസികൾക്ക് വിവരം നൽകി. എന്നാൽ തനിക്കെതിരെയുള്ള മുന്നറിയിപ്പുകൾ വ്യാജമാണെന്നാണ് ഷെല്ലി വിശ്വസിച്ചിരുന്നത്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി…

    Read More »
  • ഇറാനിൽ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിൽ കലഹം: ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായി റിപ്പോർട്ട്

    ടെഹ്റാൻ: ഇറാന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായി റിപ്പോർട്ട്. ഇറാനിയൻ ഭരണകൂടവും ഇറാനിയൻ സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പ്രസിഡൻ്റിനെ പൂർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ ഭരണകൂടം കാര്യനിർവ്വഹണത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു. യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിർബന്ധം പിടിച്ചതായി റിപ്പോർട്ടിലുണ്ട്. ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിൽ, രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നതനേതാവിന്റെ അംഗീകാരം നേടിയതിന്…

    Read More »
  • ‘വെറും ഒരു റൊട്ടിക്ക് വേണ്ടി സ്ത്രീകൾക്ക് മുജാഹിദ്ദീനുകളുടെ ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങേണ്ടി വരുന്നു‘- കാശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലെ ദുരവസ്ഥ വെളിപ്പെടുത്തി പാക് മതപണ്ഡിതൻ

    ഇസ്ലാമാബാദ്: കശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ക്രൂര സ്വഭാവം തുറന്നുകാട്ടി പാകിസ്താനിലെ ഒരു പ്രമുഖ മതപണ്ഡിതൻ രംഗത്തെത്തി. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയായ മുഫ്തി സമീദ് ഖാൻ ആണ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം പാക് അധീന കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകളും പെൺകുട്ടികളും തീവ്രവാദികളുടെ ക്രമബദ്ധമായ ചൂഷണത്തിനിരയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാനായി അവർ അത്യന്തം ദുര്‍ബലമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. വെറും ഒരു റൊട്ടിക്കായി പോലും സ്ത്രീകൾക്ക് ചൂഷണത്തിന് വഴങ്ങേണ്ടിവരുന്ന അവസ്ഥയാണുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപ്പോരാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ചില സംഘം, പ്രത്യേകിച്ച് മുജാഹിദ്ദീൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ, ഏറ്റവും ദുർബലരായ സ്ത്രീകളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കലാപത്തിന്റെ ഏറ്റവും ഇരുണ്ട വശമാണെന്നും…

    Read More »
  • ‘ജി സുധാകരൻ എന്തും പറയും, സുധാകരൻ എത്തിയിരിക്കുന്നയിടം അതാണ്; കോൺ​ഗ്രസിന്റെ തൊപ്പിയാല്ലോ ഇപ്പോൾ വച്ചിരിക്കുന്നത്’; അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രം​ഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്, അവരുടെ തൊപ്പിയാണ് തലയിലുള്ളത്, അതിനാൽ തന്നെ തന്റെ പഴയ നിലപാടുകൾ തള്ളിപ്പറയേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺ​ഗ്രസ് പ്രീതി നേടുന്നതിനായി സുധാകരൻ എന്തും പറയാൻ തയ്യാറാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരന്റെ നിലപാട് മാറ്റം പെട്ടെന്ന് ഉണ്ടായ ഒന്നല്ലെന്നും, ഇതിന് പിന്നിൽ മുമ്പേ ആലോചനകൾ നടന്നിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അദ്ദേഹം പോയതുകൊണ്ട് പാർട്ടിക്ക് യാതൊരു നഷ്ടവുമുണ്ടാകില്ലെന്നും, അവസരവാദികളുടെ നീക്കങ്ങൾ പാർട്ടിയുടെ വോട്ടിൽ ഒരു കുറവും വരുത്തില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. പ്രവർത്തകർ വ്യക്തികളോടല്ല, പാർട്ടിയോടാണ് ചേർന്നുനിൽക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സുധാകരൻ ഉന്നയിച്ച സിപിഎമ്മിന്റെ വോട്ട് ലഭിക്കുമെന്ന അവകാശവാദവും അദ്ദേഹം തള്ളി. കൂടാതെ, സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഹരിപ്പാട് മാധ്യമങ്ങളോട്…

    Read More »
  • റഷ്യൻ സൈനിക വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു; സംഭവം ക്രൈമിയയിൽ

    മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എഎൻ-26 (An-26) കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പറക്കലിനിടയിൽ ആശയവിനിമയം നഷ്ടപ്പെടുകയും പിന്നീട് അപകടം സംഭവിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം മലയിടുക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം തകർന്ന സ്ഥലം അധികൃതർ കണ്ടെത്തിയെങ്കിലും, അപകടം നടന്ന സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ആർ.ഐ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

    Read More »
  • ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ ; രാഹുൽ ഗാന്ധിക്ക് മറുപടിയുമായ് ബൃന്ദാ കാരാട്ട്; ‘പോ മോനേ ദിനേശാ’

    തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ തിരിച്ചുചോദിച്ചത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.പി.മാരോടൊപ്പം സോണിയയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുൽ വ്യക്തമാക്കണം. അതെന്തുകൊണ്ട് പൊതുഅക്കൗണ്ടിൽ നിക്ഷേപിച്ചില്ല? വികസനം ചർച്ചയാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. ആദ്യം ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി. അതു വിജയിച്ചില്ല. അപ്പോഴാണ് എസ്.ഡി.പി.ഐ. ബന്ധവുമായെത്തുന്നത്. കോൺഗ്രസിനും എൻ.ഡി.എ.യ്ക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കേരളത്തിലേതുമായി താരതമ്യംചെയ്യാൻ ധൈര്യമുണ്ടോ. അല്ലാതെയുള്ള ആരോപണങ്ങളോട് ‘പോ മോനേ ദിനേശാ’ എന്നേ പറയാനുള്ളൂവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

    Read More »
  • ഇറാനെ ഒതുക്കാൻ പുതു കൂട്ടുകെട്ട് തന്ത്രം മെനഞ്ഞ് ഇസ്രയേൽ ; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; ‘ഏതൊക്കെ രാജ്യങ്ങളെന്നത് വരും ദിനങ്ങളിൽ പുറത്തുവിടും‘

    ടെൽ അവീവ്: ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ സൈനികവും ആണവവുമായി ബന്ധപ്പെട്ട അഭിലാഷങ്ങൾ പല രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ പുതിയ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുമെന്ന് നെതന്യാഹു അറിയിച്ചു. മേഖലയിൽ ശക്തമായ ഒരു സുരക്ഷാ കൂട്ടായ്മ രൂപപ്പെടുന്നതിന്റെ ആദ്യഘട്ടമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും എതിരായി ഇസ്രായേൽ നടത്തിയ നടപടികൾ ഫലപ്രദമായിരുന്നുവെന്നും, അതിലൂടെ നേരിട്ടുള്ള ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയുധ നിർമ്മാണ ശേഷിയെ തകർക്കുന്നതിൽ ഇസ്രായേൽ വിജയിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം, ഇറാനിലെ നിലവിലെ ഭരണകൂടം വൈകാതെ…

    Read More »
Back to top button
error: