politics
-
‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി’: ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രത്യേക തീവ്ര പുനപരിശോധനയെ (എസ്ഐആര്‍) തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്. ‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,’ എന്നാണ്…
Read More » -
‘വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാര്‍, റായ്ബറേലിയിലും ക്രമക്കേട്’, വോട്ട് മോഷണത്തില്‍ ബിജെപിയുടെ പ്രതിരോധം
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് രാജ്യവ്യാപക ചര്‍ച്ചയ്ക്ക് വഴിതുറന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ബിജെപി. ബിജെപി നേതാവും എംപിയുമായ അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന് ഠാക്കൂര്‍ ആരോപിച്ചു. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ത്യയിലെ വോട്ടര്‍മാരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. സ്വന്തം മണ്ഡലത്തില്‍ വന്നിട്ടുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ രാഹുലും പ്രിയങ്കയും രാജിവയ്ക്കുമോയെന്നും അനുരാഗ് ഠാക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. വയനാട്, റായ്ബറേലി, ഡയമണ്ട് ഹാര്‍ബര്‍, കനൗജ്, മെയിന്‍പുരി, കൊളത്തൂര്‍ മണ്ഡലങ്ങളില്‍ നിരവധി വ്യാജ വോട്ടര്‍മാരുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും വിജയിച്ച വയനാട് മണ്ഡലത്തില്‍ 93499 വോട്ടര്‍മാര്‍ സംശയത്തിന്റെ നിഴലിലുള്ളവരാണ്. 20,438 വ്യാജ വോട്ടര്‍മാരും 17450 വ്യാജ വിലാസങ്ങളുും വയനാട്ടില്‍ ഉണ്ടെന്നും, ഒരു വീട്ടില്‍ മാത്രം 52 വോട്ടര്‍മാരുണ്ടെന്നും അനുരാഗ്…
Read More » -
34 വയസുകാരിക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍ വയസ് 124! രാജ്യം ചോദിച്ചു ആരാണ് മിന്റ ദേവി? ‘ഞാനാണത്, അവരെന്നെ മുത്തശ്ശിയാക്കി’
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ 124 വയസ്സുള്ള മിന്റ ദേവി ആരാണ്? പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷര്‍ട്ടിലെ മിന്റ ദേവി എന്ന വനിതയെക്കുറിച്ചായിരുന്നു എല്ലാവരുടെയും അന്വേഷണം. ബിഹാറിലെ വോട്ടര്‍പട്ടികയില്‍ ഉള്ളതാണ് ഈ പേര്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം ഇവര്‍ക്ക് 124 വയസ്സാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കിയത്. വിവാദങ്ങള്‍ അറിഞ്ഞപ്പോള്‍, രാജ്യത്തെ ‘ഏറ്റവും പ്രായംകൂടിയ’ വോട്ടറായ മിന്റ ദേവിക്കു ചിരിയടക്കാന്‍ കഴിയുന്നില്ല. 35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷന്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ”ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടില്‍ വരുന്നതു കാത്തിരുന്നു നിരാശയായപ്പോള്‍ ഓണ്‍ലൈനായാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. ഈ പിഴവിനു ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും?” മിന്റ ചോദിക്കുന്നു. ദരുണ്ട നിയമസഭാ മണ്ഡലത്തിലെ…
Read More » -
വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല് കാര്ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന് നിയമക്കുരുക്ക്; രണ്ടു കാര്ഡ് കൈവശം വയ്ക്കാന് അവകാശമില്ല, ഒരു മണ്ഡലത്തില് കൂടുതല് വോട്ടും പാടില്ല
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വീതവും ഉണ്ട്. ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമ കൈവശം വയ്ക്കാന്‍ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവര്‍ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാര്‍ഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാര്‍ഡ് നമ്പരിലും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷിന്റെ വോട്ട് ചേര്‍ത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇരുവര്‍ക്കും നിലവില്‍ കൊല്ലം കോര്‍പറേഷനിലും തിരുവനന്തപുരം കോര്‍പറേഷനിലും വോട്ട് ഉണ്ട്.…
Read More » -
‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’; വോട്ട് തട്ടിപ്പ്, കന്യാസ്ത്രീ വിഷയങ്ങളില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംസാരിച്ചത് പ്രവര്‍ത്തകരോടും നേതാക്കളോടും; എംപി ഓഫീസും സന്ദര്‍ശിച്ചു
തൃശൂര്‍: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നല്‍കി അദ്ദേഹം കാറില്‍ കയറി മടങ്ങി. രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി, അശ്വനി ആശുപത്രിയില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നു പറയപ്പെടുന്നവരാണ് അശ്വനിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാത്രിയില്‍ തിരുവനന്തപുരത്തെത്തിയ മന്ത്രി അവിടെവച്ചും മാധമങ്ങളോടു പ്രതികരിച്ചിരുന്നില്ല. രാവിലെ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയത്. ALSO READ വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല് കാര്ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന് നിയമക്കുരുക്ക്; രണ്ടു കാര്ഡ് കൈവശം വയ്ക്കാന് അവകാശമില്ല, ഒരു മണ്ഡലത്തില് കൂടുതല് വോട്ടും പാടില്ല കന്യാസ്ത്രീകളുടെ വീടു സന്ദര്‍ശിക്കുമോ, വോട്ടു ചേര്‍ത്തെന്ന ആരോപണങ്ങളില്‍ എന്താണു പ്രതികരണം, ഛത്തീസ്ഗഡിലെ ആക്രമണങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നിങ്ങനെ നിരവധി…
Read More » -
‘എന്റെ വാക്കുകള്‍ കാതുകളില്‍ എത്തിയിരുന്നെങ്കില്‍ അദ്ദേഹം മരണത്തെ തോല്‍പ്പിക്കുമായിരുന്നു’; ഗാന്ധിയുടെയും ഇന്ത്യയുടെയും മഹാദേവ്; അതുല്യനായ ദേശസ്‌നേഹി
1942 ആഗസ്ത് 15. ആഗാഖാന്‍ ജയില്‍. ജയിലില്‍ ഗാന്ധിജിയുടെ തിരുമ്മു കട്ടിലില്‍, നീണ്ട്-സുമുഖനായ ഒരാള്‍ മരണത്തോട് മല്ലിടുകയാണ്. സരോജിനി നായിഡുവും സുശീലാ നയ്യരും തൊട്ടടുത്തുണ്ട്. ബാപ്പുവിനെ വിളിക്കാനായി ആരോ ഓടി. ബാപ്പു എത്തുമ്പോഴേക്കും അയാളുടെ ശ്വാസോച്ഛ്വാസം നേര്‍ത്ത് വന്നിരുന്നു. ഗാന്ധിജി അയാളുടെ കയ്യില്‍ പിടിച്ച്, തലയിലൂടെ കൈകള്‍ പതുക്കെ ചലിപ്പിച്ചുകൊണ്ടിരുന്നു. ‘ഉഠോ മഹാദേവ്, ഉഠോ” (എഴുന്നേല്‍ക്കൂ മഹാദേവ്, എഴുന്നേല്‍ക്കൂ). മഹാദേവ് ഭായിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ബാപ്പു പ്രതീക്ഷയോടെ വിളിച്ചു. ബാപ്പുവിന്റെ ഏത് ആജ്ഞകളെയും ശിരസ്സാവഹിച്ചിരുന്ന മഹാദേവ് ജീവിതത്തിലാദ്യമായി അനുസരണക്കേട് കാട്ടി. ബാപ്പുവിന്റെ ആജ്ഞയെ ധിക്കരിച്ചുകൊണ്ട് അദ്ദേഹം അന്ത്യനിദ്രയിലേക്ക് കടന്നിരുന്നു. പിന്നീടൊരിക്കല്‍ സൂശീല നയ്യരുടെ ചോദ്യത്തിനുള്ള ഉത്തരമായി ഗാന്ധിജി പറഞ്ഞിരുന്നു: ”മഹാദേവ് ജീവിതകാലത്തിലൊരിക്കലും എന്റെ ആജ്ഞയെ അനുസരിക്കാതിരുന്നിട്ടില്ല. എന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കാതുകളില്‍ എത്തിയിരുന്നുവെങ്കില്‍ മരണത്തെപ്പോലും തോല്‍പ്പിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് നില്‍ക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.” (അഗ്‌നികുണ്ഠ് മാ ഉഗേലു ഗുലാബ്, മഹാദേവ് ദേസായിയുടെ ജീവചരിത്രം, നാരായണ്‍ ദേസായി) രാജ്യം സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികം…
Read More » -
ഗുരുതര കുറ്റകൃത്യം: ആലത്തൂരിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ പ്രത്യേക വോട്ടര്‍ ഐഡി
തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ വേറെ തിരിച്ചറിയല്‍ കാര്‍ഡ്. ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര്‍ ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതായി കണ്ടെത്തിയത്. രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയത്. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ GVQ1037092; തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ IDZ2317303 എന്നിങ്ങനെയാണ് രണ്ട് കാര്‍ഡുകള്‍.
Read More » -
കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് വിവാദത്തിലും മറുപടി പറയുമോ ? വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്
തൃശൂര്‍: തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും. കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5:15 ന് വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയോടെ തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്ത് കയറിയത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും…
Read More » -
രണ്ടു വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡും! ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിലും ആലത്തൂരിലും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷനോടു ചോദിക്കൂ എന്ന് കെ.ആര്‍. ഷാജി; തൃശൂര്‍ എടുക്കാന്‍ ബിജെപി നടത്തിയ വന്‍ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തേക്ക്
തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ വേറെ തിരിച്ചറിയല്‍ കാര്‍ഡ്. ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര്‍ ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്. എന്നാല്‍ രണ്ട് ഐഡി കാര്‍ഡ് ലഭിച്ചത് രണ്ട് സ്ഥലത്ത് വോട്ടുള്ളതിനാലാണെന്ന് കെ.ആര്‍ ഷാജി സ്വകാര്യ ചാനലിനോടു പറഞ്ഞു. തൃശൂരില്‍ വോട്ട് ചേര്‍ത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നെന്നും എന്നാല്‍ വോട്ട് ചെയ്യാനായില്ലെന്നും ഷാജി പറഞ്ഞു. രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയത്. തനിക്ക് എങ്ങനെ രണ്ട് കാര്‍ഡ് ലഭിച്ചു എന്നുള്ളത് എലെക്ഷന്‍ കമീഷനോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ ‘ജിവിക്യു 1037092’; തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ ‘ഐഡിസെഡ് 2317303’ എന്നിങ്ങനെയാണ് രണ്ട് കാര്‍ഡുകള്‍. എങ്ങനെയും തൃശൂര്‍ പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വന്‍ ക്രമക്കേടുകളുടെ വിവരങ്ങളാണു മൂന്നാം ദിവസവും പുറത്തുവരുന്നത്. സുരേഷ് ഗോപിയുടെ…
Read More » -
വോട്ടു കൊള്ളയില്‍ പ്രതിഷേധം കനക്കുന്നു; സുരേഷ് ഗോപി ഇന്നു തൃശൂരില്‍; സ്ഥിര താമസക്കാര്‍ക്ക് വോട്ടെന്ന ചട്ടം സുരേഷ് ഗോപി ലംഘിച്ചെന്നും തെളിവുകള്‍
തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുന്നു. തൃശൂരില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണം ഉയര്‍ത്തി സിപിഎമ്മും കോണ്‍ഗ്രസും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടു ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇന്ന് കത്തയയ്ക്കൽ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിൽ ബോർഡിൽ കരിയോയിൽ ഒഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേര്‍ക്ക് വീതം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ALSO READ രണ്ടു വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍…
Read More »