‘ബുദ്ധിജീവികള്‍ ഭീകരവാദികളാകുമ്പോള്‍ കളത്തിലിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികള്‍; സിഎഎ പ്രക്ഷോഭത്തിന്റെ ലക്ഷ്യം ഭരണം അട്ടിമറിക്കല്‍’; ഉമര്‍ ഖാലിദിന്റെയും ഷാര്‍ജീലിന്റെയും ജാമ്യ ഹര്‍ജി എതിര്‍ത്ത് ഡല്‍ഹി പോലീസിന്റെ വാദങ്ങള്‍; ‘മുസ്ലിംകളെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം’

ന്യൂഡല്‍ഹി: ബുദ്ധി ജീവികള്‍ ഭീകരവാദികളാകുമ്പോള്‍ നിലത്തിറങ്ങി കളിക്കുന്നവരേക്കാള്‍ അപകടകാരികളാകുമെന്നും കലാപകാരികളുടെ ആത്യന്തിക ലക്ഷ്യം ഭരണം അട്ടിമറിക്കലായിരുന്നെന്നും ഡല്‍ഹി പോലീസ്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു സുപ്രീം കോടതിയിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം പറഞ്ഞത്.
വിചാരണയിലെ കാലതാമസം പ്രതികള്‍ തന്നെ ഉണ്ടാക്കിയതാണ്, അതിന്റെ പ്രയോജനം അവര്‍ക്ക് നല്‍കാനാവില്ലെന്നും ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) എസ്.വി. രാജു ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിനു മുന്നില്‍ വാദിച്ചു.
‘അന്തിമ ലക്ഷ്യം ഭരണമാറ്റമായിരുന്നു. സിഎഎ പ്രക്ഷോഭം മറയാണ്; യഥാര്‍ത്ഥ ഉദ്ദേശ്യം ഭരണമാറ്റം, സാമ്പത്തിക നാശം, രാജ്യവ്യാപക കലാപം എന്നിവ സൃഷ്ടിക്കലാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി കലാപം ആസൂത്രിതമായി നടത്തി. അറസ്റ്റിലായ ബുദ്ധിജീവികള്‍ ഭൂമിയിലെ ഭീകരവാദികളെക്കാള്‍ അപകടകാരികളാണെ’ന്നും രാജു പറഞ്ഞു.
ഷര്‍ജീല്‍ ഇമാമിന്റെ 2019-20 കാലഘട്ടത്തിലെ ചക്ഹന്ദ്, ജാമിയ, അലിഗഢ്, ആസന്‍സോള്‍ എന്നിവിടങ്ങളിലെ സിഎഎ വിരുദ്ധ വീഡിയോകളും രാജു കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 2020 ഫെബ്രുവരിയിലെ ഡല്‍ഹി പ്രക്ഷോഭങ്ങള്‍ക്കുമുമ്പ് നടത്തിയതാണ് ഈ പ്രസംഗങ്ങള്‍. ഇക്കാലത്തു ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ തങ്ങളുടെ തൊഴിലുപേക്ഷിച്ചു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണതയുണ്ടെന്നും ഷര്‍ജീലിന്റെ എന്‍ജിനീയറിംഗ് ബിരുദം ചൂണ്ടിക്കാട്ടി രാജു വാദിച്ചു. ‘ഇത് സാധാരണ പ്രതിഷേധമല്ല. വ്യവസ്ഥാപിത അക്രമ പ്രക്ഷോഭങ്ങളാണ്. റോഡ് ഉപരോധങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഈ പ്രസംഗങ്ങളും കുറ്റപത്രത്തിന്റെ ഭാഗമാണെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞു.
‘അസം ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തണമെന്നും ലാത്തിയും പരിക്കുകളും സഹിക്കണമെന്നും സിലിഗുഡി കൊറിഡോര്‍ മുറിച്ചാല്‍ അറം ഇന്ത്യയില്‍നിന്നു വിഛേദിക്കപ്പെടുമെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ബാബ്‌റി മസ്ജിദ് വിധി എന്നിവയെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നു’. ‘പ്രതികള്‍ക്ക് ആര്‍ട്ടിക്കിള്‍ 370, ബാബറി മസ്ജിദ്, ട്രിപ്പിള്‍ തലാഖ് വിഷയങ്ങളില്‍ മതിയായ പ്രതിഷേധം നടത്താന്‍ കഴിഞ്ഞില്ല. സിഎഎ ബില്ല് മുസ്ലിംകളെ ഒന്നിപ്പിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള അവസരമായി അവര്‍ കണ്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയമായിരുന്നു അത്. ലോകശ്രദ്ധ നേടാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിലെ’ന്നും രാജു പറഞ്ഞു.
കേസ് എന്താണ്?
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, റഹ്‌മാന്‍ തുടങ്ങിയവരാണ് പ്രതികള്‍. 2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തിന്റെ ‘മാസ്റ്റര്‍മൈന്‍ഡുകള്‍’ എന്ന ആരോപണത്തില്‍ യുഎപിഎയും പഴയ ഐപിസി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു, 700-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. സിഎഎയ്ക്കും നിര്‍ദിഷ്ട എന്‍ആര്‍സിക്കും എതിരായ ദേശീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
നേരത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയും ജാമ്യാപേക്ഷകളെ ശക്തമായി എതിര്‍ത്തുകൊണ്ട് ഇത് ‘സ്വതസിദ്ധമായ കലാപമല്ല, രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ആക്രമണമാണ്’ എന്ന് വാദിച്ചിരുന്നു. സമൂഹത്തെ സാമുദായികമായി ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും, ഇത് വെറും സിഎഎ വിരുദ്ധ പ്രക്ഷോഭമല്ലെന്നും അദ്ദേഹം പറഞ്ഞു.
he Delhi Police on Thursday told the Supreme Court that when intellectuals turn into terrorists, they become even more dangerous than those operating on the ground, as it opposed the bail plea of activists accused in the 2020 Delhi riots case, including Umar Khalid, Sharjeel Imam, and others.






