Newsthen Special

  • വോട്ടിനു വേണ്ടിയല്ല ചേർത്തു നിർത്താൻ :   തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി:  മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ  : 

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ്

    Read More »
  • അഹമ്മദാബാദ് വിമാന ദുരന്തം  :  പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി :  വിദേശ മാധ്യമ റിപ്പോർട്ടുകൾക്കെതിരെ രൂക്ഷ വിമർശനം:  കേന്ദ്രത്തിന് നോട്ടീസ് അയച്ചു:  കേസ് ഈ മാസം പത്താം തീയതി പരിഗണിക്കും

    ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും  സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി   ജസ്റ്റിസ്‌ ബാഗ്ചി  വ്യക്തമാക്കി. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ പരാമർശം. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേസ് ഈ മാസം പത്തിന് പരിഗണിക്കും.

    Read More »
  • 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, ഒരേ ഫോട്ടോ ഉപയോ​ഗിച്ചിട്ടുള്ള 223 വോട്ടർ, 19 ലക്ഷം ബൾക്ക് വോട്ടർ… എങ്ങനെ സംഭവിച്ചു ഇതൊക്കെ? എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് മാത്രം അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്? ചോദ്യങ്ങൾ ബാക്കി…

    ഹരിയാന തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് നാം ഇതുസംബന്ധിച്ച് ചെയ്ത ആദ്യ ഭാഗത്തിൽ സംസാരിച്ചിരുന്നു. എങ്ങനെയാണ് 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടത്, പ്രതിപക്ഷ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിന് മുൻപ് അത് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത്. > ഡ്യൂപ്ലിക്കേറ്റ് വോട്ടുകളിലൂടെയുള്ള വോട്ടുമോഷണം 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകളാണ് ഹരിയാനയിൽ രാഹുലും സംഘവും കണ്ടെത്തിയിട്ടുള്ളത്. എന്താണ് ഈ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് ചോദിച്ചാൽ വ്യാജഫോട്ടോ, അതുപോലെ ഒരേ ഫോട്ടോയുള്ള നിരവധി വോട്ടർമാർ തുടങ്ങിയവയെയാണ് രാഹുൽ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലം തന്നെ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരേ ഫോട്ടോയുള്ള നൂറുകണക്കിന് വോട്ടർമാരെ കാണാൻ കഴിയും. ഒരേ ഫോട്ടോ ഉപയോ​ഗിച്ചിട്ടുള്ള 223 വോട്ടർമാരെ ഹരിയാനയിലെ രണ്ട് ബൂത്തിൽ നിന്നും മാത്രം കണ്ടെത്തി എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഒരേ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് 223 വോട്ടുകൾ ചേർക്കാൻ പറ്റുന്ന തരത്തിലേക്ക് നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ…

    Read More »
  • ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്

    മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…

    Read More »
  • റഫയിലെ ഹമാസ് തീവ്രവാദികള്‍ ഈജിപ്റ്റിന് ആയുധം കൈമാറിയാല്‍ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ അനുവദിക്കും; റഫയിലെ ആക്രമണം അവസാനിപ്പിക്കാന്‍ പദ്ധതിയുമായി മധ്യസ്ഥര്‍; വെടിനിര്‍ത്തല്‍ നടപ്പാക്കിയത് റഫയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായവുമായി ഹമാസ് ഉന്നതര്‍

    കെയ്‌റോ: ഗാസയിയുടെ മറ്റിടങ്ങളിലേക്കു പോകാന്‍ അനുവദിക്കുന്നതിനു പകരമായി ഇസ്രയേല്‍ നിയന്ത്രിത റഫ മേഖലയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറുമെന്നു ചര്‍ച്ചകള്‍ക്ക് ഇടനില വഹിക്കുന്നവര്‍. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിനു യുഎസ് മധ്യസ്ഥതയില്‍ കരാര്‍ നടപ്പായതിനുശേഷം രണ്ടുവട്ടമെങ്കിലും റഫ മേഖലയില്‍ ഇസ്രയേലി സൈനികര്‍ക്കുനേരെ ഹമാസിന്റെ ആക്രമണമുണ്ടായി. ഇതിനു തിരിച്ചടിയെന്നോണം ഇസ്രയേല്‍ വന്‍തോതില്‍ വ്യോമാക്രമണവും നടത്തി. സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈജിപ്റ്റിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം റഫയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറാനും അവരുടെ തുരംഗത്തിന്റെ വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചത്. ഈജിപ്റ്റിന് ആയുധം നല്‍കുന്നതിനാണ് നിര്‍ദേശം. റഫയില്‍നിന്നു പിന്‍മാറിയാല്‍ അവരുടെ തുരംഗങ്ങള്‍ തകര്‍ക്കും. എന്നാല്‍, ഇതേക്കുറിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഗാസയിലെ ഹമാസ് വക്താവായ ഹസീം ക്വാസിമും പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം റഫയില്‍ വന്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹമാസിന്റെ വെടിയേറ്റ് മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. റഫായിലെ ഹമാസിന്റെ സായുധ വിഭാഗവുമായി ബന്ധം നഷ്ടപ്പെട്ടെന്നും ഇവര്‍ക്ക് വെടിനിര്‍ത്തല്‍ വന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ലെന്നുമാണ്…

    Read More »
  • ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ് ആപ്പും തട്ടിപ്പ് പരസ്യങ്ങളുടെ കേന്ദ്രം; തിരിച്ചറിഞ്ഞിട്ടും നിയന്ത്രിക്കാതെ മാതൃകമ്പനിയായ മെറ്റ; സമ്പാദിച്ചത് ദശലക്ഷക്കണക്കിന് കോടി ഡോളര്‍; വഞ്ചിക്കപ്പെട്ടത് ലക്ഷക്കണക്കിന് ആളുകള്‍; റിപ്പോര്‍ട്ട് പുറത്ത്; അന്വേഷണം ആരംഭിച്ച് ബ്രിട്ടനും അമേരിക്കയും

    ന്യൂയോര്‍ക്ക്: നിരോധിത വസ്തുക്കളുടെയും തട്ടിപ്പുകാരുടെയും പരസ്യങ്ങളിലൂടെ കഴിഞ്ഞവര്‍ഷം മെറ്റ വന്‍ തോതില്‍ പണമുണ്ടാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ വരുമാനത്തിന്റെ 10 ശതമാനവും തട്ടിപ്പു പരസ്യങ്ങളിലൂടെയായിരുന്നു. ഇത് ഏതാണ്ട് 16 ബില്യണ്‍ ഡോളറിന് അടുത്തുവരുമെന്നും റോയിട്ടേഴ്‌സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിടാത്ത റിപ്പോര്‍ട്ടിലാണ് മെറ്റ ഏതാനും വര്‍ഷങ്ങളായി നടത്തിയിരുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തെത്തിയത്. കഴിഞ്ഞ മൂന്നുവര്‍ഷവും തട്ടിപ്പുകാരുടെ പരസ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തയാറായിട്ടില്ല. ദശലക്ഷക്കണക്കിനു കോടി ആളുകളാണ് ഈ മൂന്നു പ്ലാറ്റഫോമുകളും ഉപയോഗിക്കുന്നത്. തട്ടിപ്പുകാരുടെ വില്‍പന സൈറ്റുകള്‍, നിക്ഷേപ പദ്ധതികള്‍, നിരോധിത ഓണ്‍ലൈന്‍ കാസിനോകള്‍, നിരോധിത മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പരസ്യങ്ങളായിരുന്നു കൂടുതലും. 2024 ഡിസംബറില്‍ പുറത്തുവന്ന രേഖകള്‍ അനുസരിച്ചു 15 ബില്യണ്‍ ‘ഹൈ റിസ്‌ക്’ പരസ്യങ്ങള്‍ നല്‍കി. പ്രതിദിനമെന്നോണം ഇവ പ്രത്യക്ഷപ്പെട്ടു. ഓരോ വര്‍ഷവും കുറഞ്ഞ് ഏഴു ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം സമ്പാദിച്ചു. മെറ്റയുടെ ഇന്റേണല്‍ വാണിംഗ് സംവിധാനം…

    Read More »
  • ‘ചെറിയ സഹായമൊക്കെ ചെയ്യാം’; മാംദാനിയുടെ ജയത്തിനു പിന്നാലെ യു ടേണ്‍ അടിച്ച് ട്രംപ്; ‘കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ്-സോഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്ക് അധികാരം ലഭിച്ചു, അവര്‍ ദുരന്തമല്ലാതെ മറ്റൊന്നും നല്‍കില്ല’

    ന്യൂയോര്‍ക്ക്: സൊഹ്‌റാൻ മംദാനി  മേയറായെങ്കിലും  ന്യൂയോർക്കിന്  ‘ചെറിയ സഹായ’മെല്ലാം  നൽകുമെന്ന്   ഡോണള്‍ഡ് ട്രംപ്.   മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി   മംദാനി വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള  ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ്  ഇപ്പോള്‍  ട്രംപിന്‍റെ യൂടേണ്‍.   ‘കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് സോഷ്യലിസ്റ്റുകൾ, ആഗോളവാദികൾ എന്നിവർക്ക് അവസരം ലഭിച്ചു, അവർ ദുരന്തമല്ലാതെ മറ്റൊന്നും നൽകില്ല. ഇനി ന്യൂയോർക്കിൽ ഒരു കമ്യൂണിസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. ’ എന്നായിരുന്നു മംദാനിയുടെ വിജയശേഷം  ട്രംപിന്‍റെ ആദ്യ പ്രതികരണം. ന്യൂയോർക്ക് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍  അവരെ കുറച്ച് സഹായിച്ചേക്കാം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മേയര്‍ തിരഞ്ഞെടുപ്പിന് മൂന്‍പത്തെ കടുത്ത നിലപാടില്‍ നിന്നും പെട്ടെന്നാണ് ട്രംപിന്‍റെ ചുവടുമാറ്റം.   മംദാനി വിജയിച്ചാൽ സമ്പൂർണവും സമഗ്രവും സാമ്പത്തികവും സാമൂഹികവുമായ ദുരന്തമായിരിക്കും എന്നായിരുന്നു കഴിഞ്ഞ ആഴ്‌ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞത്. ആയിരം വര്‍ഷത്തിലേറെയായി പരീക്ഷിക്കപ്പെട്ട അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഒരിക്കല്‍പ്പോലും വിജയിക്കാത്തതാണെന്ന് വിമര്‍ശിച്ച ട്രംപ് അനുഭവപരിചയമില്ലാത്ത ഒരു കമ്യൂണിസ്റ്റുകാരനേക്കാള്‍ വിജയത്തിന്‍റെ റെക്കോര്‍ഡുള്ള…

    Read More »
  • ഒസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം അകലെ

    ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍‌ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം കൂടി വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു. വാഷിങ്ടൻ സുന്ദർ മൂന്നു വിക്കറ്റുകളും അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്. 24 പന്തിൽ 30 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷാണ് മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മുൻനിരയ്ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. മാത്യു ഷോർട്ട് (19 പന്തിൽ 25), മാർകസ് സ്റ്റോയ്നിസ് (19 പന്തിൽ 17), ടിം ഡേവിഡ്…

    Read More »
  • ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ സംഭവം; ദേഷ്യം വന്നപ്പോള്‍ കൊന്നതു താന്‍തന്നെയെന്നു മുത്തശ്ശി; കഴുത്ത് അറ്റുപോകാവുന്ന അവസ്ഥയില്‍; കത്തി കണ്ടെടുത്തു

    കറുകുറ്റി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മൂമ്മയുടെ മൊഴി പുറത്ത്. ദേഷ്യം കാരണമാണ് കൊലപാതകം എന്നാണ് റോസിലിയുടെ കുറ്റസമ്മതം. എന്നാല്‍ ആരോടാണ് ദേഷ്യം എന്നത് സംബന്ധിച്ച് റോസ്‍ലി വ്യക്ത നല്‍കിയിട്ടില്ല. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇവരെ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ആന്റണി–റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ കൊല്ലപ്പെട്ടത്. റോസ്‍ലി ഇപ്പോഴും മാനസികമായിട്ടുള്ള പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ കുടുംബങ്ങളോടുള്ള ദേഷ്യത്തിന്റെ ഭാഗമായിട്ടാണോ ക്രൂരകൃത്യം നടത്തിയത് എന്നതില്‍ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. സഹോദരന്റെ പിറന്നാള്‍ ദിവസമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. മുത്തശിയുടെ മുറിയില്‍ നിന്നും കത്തി കണ്ടെത്തിയിട്ടുണ്ട്. സോഡിയം കുറയുമ്പോള്‍ മാനസിക പ്രശ്നം കാണിക്കുന്നാവസ്ഥയിലാണ് നേരത്തെ റോസ്‍ലി. കുറച്ചുകാലമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇന്നലെ സമാനമായ പ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. കുഞ്ഞിനെ അടുത്ത് കിടത്തിയപ്പോള്‍ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. റോസ്‍ലി വിഷാദത്തിന് മരുന്ന് കഴിച്ചിരുന്നു. നിലവിൽ പ്രാഥമികമായൊരു മൊഴിയെടുപ്പ് മാത്രമാണ് പൊലീസ് നടത്തിയിട്ടുള്ളത്. ആരോഗ്യനില മെച്ചപ്പെട്ടതിനു…

    Read More »
  • രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയുടേയും വിവാഹനിശ്ചയം കഴിഞ്ഞു? അടുത്ത ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു കൊട്ടാരത്തില്‍ വെച്ച് വിവാഹചടങ്ങ് നടന്നേക്കുമെന്നും സൂചനകള്‍

    ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയജോഡികളായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ തീയതിയും സ്ഥലവും ഉറപ്പിച്ചതായാി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഹൈദരാബാദില്‍ വെച്ച് സ്വകാര്യമായി നടന്ന നിശ്ചയത്തില്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തതായിട്ടാണ് വിവരം. രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം അടുത്ത ഫെബ്രുവരിയില്‍ ഉദയ്പൂരിലെ ഒരു കൊട്ടാരത്തില്‍ വെച്ച് നടന്നേക്കാം. വിവാഹ തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടന്‍മാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും 2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് ആഢംബരപൂര്‍ണവും എന്നാല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതുമായ വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ഒക്ടോബര്‍ 3-ന് ഹൈദരാബാദിലെ വിജയ്യുടെ വസതിയില്‍ വെച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും നിശ്ചയം കഴിഞ്ഞിരുന്നു. രശ്മികയോ വിജയ്യോ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, അവരുടെ ടീമുകളുടെ സൂചനകളും പൊതുവേദികളിലെ അവരുടെ പ്രസ്താവനകളും ഊഹാപോഹങ്ങള്‍ ശക്തമാക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ബോളിവുഡ്…

    Read More »
Back to top button
error: