Newsthen Special

  • മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില മതി: പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ പൊടിക്കൈകൾ

    പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന  ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.   വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.   ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന…

    Read More »
  • കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി

    കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി . തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ നായകൾ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ബെൽജിയം മലിനോയ്സ് , ജർമ്മൻ ഷെപേഡ് , ഗോൾഡൻ റിട്രീവർ , ഡോബർമാൻ , ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്കളാണ് പരിശീലനം പൂർത്തിയാക്കിയത്.  സം സ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചിൽ നിന്നുമുള്ളവരാണ് ഇവർ. 9 മാസത്തെ തീവ്ര പരിശീലനത്തിലൂടെ തങ്ങൾ സ്വന്തമാക്കിയ കഴിവുകൾ ശ്വാനന്മാർ പരേഡ് ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. 23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്. 5 നായ്ക്കൾക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർ മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കിൽ , ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള…

    Read More »
  • ഭയത്തെ ഭയപ്പെടേണ്ട; ഫോബിയ അങ്ങനെ അല്ല

    ഭയം-പലപ്പോഴും അതൊരു രോഗമാണ്.പ്രത്യേകിച്ച്  മനക്കരുത്തില്ലാത്തവരിൽ.പാനിക് ഡിസോഡർ അല്ലെങ്കിൽ പാർട്ട് ഓഫ് സ്‌കീസോഫ്രാനിയ.മരണ ഭയം, പൊക്കത്തോടുള്ള ഭയം,ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന ഭയം, ഇരുട്ടിനോടുള്ള ഭയം, ജീവികളോടുള്ള ഭയം,കാറ്റിനോടുള്ള ഭയം, ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ഭയം, വേഗതയോടുള്ള ഭയം.. അങ്ങിനെ ഒരുപാട് ഭയങ്ങൾ. ചിലത് ആത്മഹത്യയിലേക്കും മറ്റു ചിലത് ഭയം കൊണ്ടുള്ള കൊലപാതകങ്ങളിലേക്കും എത്തിക്കുന്നവ.സ്വയം നിയന്ത്രണങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഇവ കൈവിട്ടു പോകുന്നത്.പങ്കുവയ്ക്കുമ്പോൾ കുറയുന്ന ഒന്നാണ് ഇത്തരം ഭയരീതികൾ എന്നും മറക്കാതിരിക്കുക. ഭയം മനസ്സിന്റെ സൃഷ്ടിയാണ്.പലപ്പോഴും നമ്മുടെ ചിന്തകളുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. ആശങ്ക വിതയ്ക്കുന്ന കാര്യങ്ങളും സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകാം. അത്തരം ചിന്തകളെ ഭയമായും ഭീതിയായും വളർത്തിയെടുക്കാൻ മനുഷ്യ മനസ്സിന് അപാരമായ കഴിവുണ്ട്.മനസ്സിന്റെ ഭയം മാറ്റാൻ ഇതാ ചില വഴികൾ പൊതുവേ കാര്യങ്ങളെ ലഘുവാക്കി മാറ്റുന്നതിൽ നർമബോധത്തിന് വലിയ സ്ഥാനമുണ്ട്. ചിന്തിച്ചു കൂട്ടുമ്പോൾ ഉണ്ടാകുന്ന ഭീകരതയൊന്നും വാസ്തവത്തിൽ നേരിൽ ഉണ്ടാവില്ല എന്നതാണ് പൊതുവേയുള്ള അനുഭവം. ഓർക്കാൻ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി…

    Read More »
  • വാലൻ്റെൻസ് ദിനത്തിൽ യാത്രക്കാർക്ക് സെൽഫി കോൺടെസ്റ്റുമായി കെഎസ്ആർടിസി

      തിരുവനന്തപുരം; ലോക വാലൻ്റെൻസ് ദിനം’ പ്രമാണിച്ച് യാത്രക്കാർക്കായി കെ എസ് ആർ ടി സി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ന​ഗരത്തിൽ കെ എസ് ആർ ടി സി ആരംഭിച്ച നവീന സംരംഭമായ സിറ്റി സർക്കുലർ സർവീസുകളിൽ യാത്ര ചെയ്ത് കെ എസ് ആർ ടി സി-യോട് പ്രണയം വെളിവാക്കുന്ന രീതിയിൽ ബസ്സിനുള്ളിൽ വച്ചുള്ള സെൽഫി എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടത് തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകൾ നിലവിൽ സർവീസ് നടത്തുന്ന ഏഴ് റൂട്ടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാർ വീതം ആകെ 21 പേർക്കാണ് സമ്മാനങ്ങൾ നൽകുക. അനശ്വരമായ പ്രണയം ഇന്നും മനസിൽ സൂക്ഷിക്കുന്ന ദമ്പതിമാർക്കും ഈ മൽസരത്തിൽ ഒരുമിച്ച് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. —————————————————————– യാത്രക്കാർ പകർത്തിയ മനോഹര ചിത്രങ്ങളോടൊപ്പം യാത്രാക്കാരന്റെ പേര്, ഫോൺ നമ്പർ, മേൽ വിലാസം, സഞ്ചരിച്ച സിറ്റി സർക്കുലർ സർക്കിളിന്റെ പേര് എന്നിവ കെഎസ്ആർടിസിയുടെ വാട്സാപ്പിൽ അയച്ചു തരുക…

    Read More »
  • എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറിക്കുമോ?

    എൽപി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ  40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ്  ലഭിക്കുന്നത് അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ചികിത്സാ ചെലവ് – 15 ലക്ഷം അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം. വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം. അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും…

    Read More »
  • ആൽബർട്ട് കെമിറ്റി-ആന്റി വെനോം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

    1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടത്. പ്രതിവിഷം (Antivenom) കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കുക, പാമ്പ്‌ കടിച്ചാൽ അതിനെ നമ്മൾ തിരിച്ചു കടിച്ചാൽ മതി നമുക്ക് വിഷമേൽക്കില്ല എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും കേട്ടിരിക്കാൻ ഇടയുണ്ട്. അതുപോലെ ഒന്നാണ് പാമ്പ്‌ കടിച്ചാൽ മരുന്നായി കൊടുക്കന്നത് അതെ പാമ്പിന്റെ വിഷം ആണ് എന്നൊക്കെ. എന്താണ് ഈ പ്രതിവിഷം എന്ന് നോക്കാം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആണ് പാമ്പുകടിയേൽക്കുന്നവർക്ക് ഉള്ള മെഡിസിൻ അഥവാ പ്രതിവിഷം, ആൽബർട്ട് കാൽമറ്റി (Léon Charles Albert Calmette) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോൺ (Saigon) നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ (Monocled cobra) ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു. ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫീസറും ആയിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിൻ കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു. 1890ൽ തന്റെ പ്രൊഫസർ ആയ…

    Read More »
  • ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി 

    കട്ടപ്പന: പച്ചക്കറി കൃഷിയിലും തൈവിപണനത്തിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് കട്ടപ്പന വലിയതോവാള ഉള്ളാട്ട് മാത്യുവിന്‍റെ ഭാര്യ മഞ്ജു (35).രണ്ടുവര്‍ഷത്തെ ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി. പച്ചക്കറി ഉല്‍പാദിപ്പിച്ചും നഴ്​സറി തൈകള്‍ വിപണനം ചെയ്തും ഈ യുവ കര്‍ഷക ചുരുങ്ങിയ കാലത്തില്‍​ സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടി. 2016ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ്‌ മഞ്ജുവിനായിരുന്നു. കൃഷി വകുപ്പിന്‍റെ ആത്മ അവാര്‍ഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്കില്‍ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും വിശ്രമമറിയാതെ അധ്വാനിച്ചാണ്​ യുവതി നേട്ടങ്ങള്‍ കൊയ്തത്. വീട്ടില്‍ സ്വന്തമായി നിര്‍മിച്ച നഴ്സറിയിലാണ്‌ വിവിധതരം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്​. പഞ്ചായത്തുകള്‍ വഴിയും കൃഷിവകുപ്പ് വഴിയുമാണ്​ വിപണനം. കുരുമുളക്, വാഴ, ചേന, മരച്ചീനി തുടങ്ങിയവക്കൊപ്പം മഴമറ നിര്‍മിച്ച്‌​ പയര്‍, പാവല്‍, പച്ചമുളക്, കോളിഫ്ലവര്‍, ബ്രോക്കോളി, മാലിമുളക്​, ബജി മുളക്, കാപ്‌സിക്കം, വഴുതന, കോവല്‍, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നു.…

    Read More »
  • ചക്കയാണ് താരം,ഗുണങ്ങൾ അറിഞ്ഞാൽ കണ്ണ് തള്ളും …

      തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ചക്കയില്‍ ജീവകം എ, ജീവകം സി, തയമിന്‍, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്ളവിന്‍, ഇരുമ്പ് നിയാസിന്‍, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോള്‍ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്. ചക്കയില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും.…

    Read More »
  • ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

    അടിമാലി:ക്ലാസില്ലാത്ത ദിവസം അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കോണ്ടിരുന്ന അർച്ചന ഇനി രോഗികളെ ചികിത്സിക്കാൻ പഠിക്കും.മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജുവാണ് തൊഴിലുറപ്പ് ജോലിക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പഠനം കൊണ്ട് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.എസ്.ടി. വിഭാഗത്തിൽ 24-ാം റാങ്കോടെയാണ് ഈ പെൺകുട്ടി നീറ്റ് പരീക്ഷ പാസായത്.   കുട്ടൻപുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷൻ ഫോറസ്റ്റർ ബൈജു അയ്യപ്പന്റെ മകളാണ് അർച്ചന. ചെറുപ്പംമുതൽ പഠിക്കാൻ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതൽ ആഗ്രഹം. വീട്ടുകാരും അർച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടർന്ന്, കോതമംഗലത്തും. കൂമ്പൻപാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാർക്ക്. തുടർന്ന്, ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരിശീലനം.     ഇതിനിടെയിൽ അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനും പോയിത്തുടങ്ങി.തുടർപഠനത്തിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു അത്.ക്ലാസില്ലാത്ത ദിവസം നോക്കിയാണ് തൊഴിലുറപ്പിനു പൊയ്ക്കോണ്ടിരുന്നത്.ജോലിക്കു ശേഷം തിരികെയെത്തി രാത്രി മണിക്കൂറുകളോളം പഠിക്കും.ഒടുവിൽ നീറ്റിൽ സ്വർണത്തിളക്കമുള്ള ജയം നേടി.  …

    Read More »
  • ഫിഷ്‌ അമിനോ ആസിഡ്

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന നല്ലൊരു ജൈവ വളമാണ് ഫിഷ്‌ അമിനോ ആസിഡ്     ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം. മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം…

    Read More »
Back to top button
error: