World
-
1784-ാം നമ്പര്‍ തടവുപുള്ളി; പ്രത്യേകം പാചകക്കാരന്‍; കൂടുതല്‍ ഭക്ഷണം കഴിക്കില്ല, ഇംഗ്ലീഷ് മാത്രം സംസാരം; 24 മണിക്കൂറും ആത്മഹത്യാ നിരീക്ഷണം; മറ്റു വാര്‍ഡുകളില്‍നിന്ന് ആര്‍ക്കും പ്രവേശനമില്ല; തിഹാര്‍ ജയിലില്‍ തഹാവൂര്‍ റാണയ്ക്കു ചുറ്റും അതീവ ജാഗ്രത
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ഭീകരന്‍ തഹാവൂര്‍ റാണയെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ അപകട സാധ്യത കുറഞ്ഞ മേഖലയില്‍. അതീവ സുരക്ഷ ആവശ്യമുള്ള തടവുകാര്‍ക്കുവേണ്ടി നിര്‍മിച്ച ബ്ലോക്കിലാണു റാണയും കഴിയുന്നത്. ഇയാളുടെ അടുത്ത സെല്ലുകളിലുള്ള ഭീകരരായ ഗുണ്ടാ സംഘങ്ങളാണെന്നും ഇവര്‍ അപകടകാരികളാണെന്നും പ്രത്യേകം സെല്ലുകളിലായതിനാല്‍ സമ്പര്‍ക്ക സാധ്യതയില്ലെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പാട്യാല കോടതിയിലെ പ്രത്യേകം എന്‍ഐഎ ജഡ്ജി ജൂണ്‍ ആറുവരെ റാണയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഐഎ കസ്റ്റഡി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ശബ്ദ സാമ്പിളുകളും കൈയക്ഷരവും ശേഖരിച്ചു. തിഹാറില്‍ 1784-ാം നമ്പര്‍ തടവുകാരനാണു റാണ. മറ്റുള്ളവയെ അപേക്ഷിച്ചു തിരക്കു കുറഞ്ഞ ബ്ലോക്ക്. ഈ പ്രത്യേക വാര്‍ഡിലേക്കു മാറ്റു വാര്‍ഡുകളില്‍നിന്നുള്ള തടവുകാരെ പ്രവേശിപ്പിക്കില്ലെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ‘റാണ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. രണ്ട് അഭ്യര്‍ഥനകളാണു നടത്തിയത്- പുസ്തകങ്ങളും യൂറോപ്യന്‍ ടോയ്‌ലറ്റും. ആറു പുതപ്പുകള്‍…
Read More » -
പാകിസ്ഥാൻ സുവർണ ക്ഷേത്രവും ലക്ഷ്യം വച്ചു!!! ക്ഷേത്രത്തിനെതിരായ വ്യോമാക്രമണം തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം, ആക്രമണം സ്ഥിരീകരിച്ച് കരസേനാ മേജർ ജനറൽ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേനാ മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രിയാണ് സുവർണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. എന്നാൽ സുവർണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യൻ സേന തടഞ്ഞിരുന്നുവെന്നും മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായി മേയ് 7,8 ദിവസങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചെന്നാണു സൈന്യം സ്ഥിരീകരിച്ചത്. 15-ാമത് ഇൻഫൻട്രി ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ആണ് മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി.‘‘പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാൽ അവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവർണ ക്ഷേത്രമായിരുന്നു. ഇതോടെ…
Read More » -
ട്രംപിന്റെ മൃദു പാകിസ്താന്‍ നിലപാടും ജെന്‍ട്രി തോമസ് ബീച്ചിന്റെ നിക്ഷേപങ്ങളും തമ്മിലെന്ത്? യുഎസ് പ്രസിഡന്റിന്റെ സഹപാഠി; ഇ-മെയില്‍ വിവാദത്തില്‍ അടക്കം പങ്കാളി: പാകിസ്താനിലും ബംഗ്ലാദേശിലും തുര്‍ക്കിയിലും ബില്യണ്‍ ഡോളര്‍ നിക്ഷേപം; ഇന്ത്യക്കു ചുറ്റും ത്രികോണ കൂട്ടായ്മ; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ശതകോടീശ്വരനും ചര്‍ച്ചയില്‍
ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പഹല്‍ഗാം ആക്രമണത്തിനുശേഷമുള്ള നിലപാടുകള്‍ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷവും പാകിസ്താനെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തില്‍ നിഷ്പക്ഷമായ പരാമര്‍ശങ്ങളാണു ട്രംപ് നടത്തിയത്. ട്രംപിന്റെ മൗനത്തിനൊപ്പം മറ്റൊരു പേരുകൂടി ഉയര്‍ന്നുവന്നു- ജെന്‍ട്രി തോമസ് ബീച്ച്. ആരാണു ജെന്‍ട്രി? എന്തുകൊണ്ടാണു ലോകത്തിന്റെ മുന്നിലേക്ക് ഈ പേര് പെട്ടെന്ന് ഉയര്‍ന്നുവന്നത്? ടെക്സസ് ആസ്ഥാനമായുള്ള ഒരു നിക്ഷേപകനും ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും എന്നതിനപ്പുറം ആരാണ് ഇയാള്‍? 1990 കളില്‍ ഇരുവരും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പഠിച്ചു. എന്നാല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവ ഉള്‍പ്പെടുന്ന പ്രധാന നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ബീച്ച് പെട്ടെന്ന് മാറിയെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ട്രംപ് അധികാരമേറ്റ് പത്തു ദിവസത്തിന് ശേഷം ജനുവരി 30ന് ബീച്ച് ‘ട്രംപിന്റെ ആള്‍’ എന്ന് അവകാശപ്പെട്ട് ഇസ്ലാമാബാദിലെത്തിയിരുന്നു. വൈറ്റ് ബ്രിഡ്ജ് ഗ്ലോബല്‍ എന്ന കമ്പനിയുടെ കീഴില്‍ നിക്ഷേപകരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു…
Read More » -
ഓപ്പറേഷന്‍ സിന്ദൂറില്‍നിന്ന് രക്ഷപ്പെട്ട ലഷ്‌കര്‍ തീവ്രവാദി നേതാവ് പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; വിനോദ് കുമാര്‍ എന്ന സൈഫുള്ള ഖാലിദ് നേപ്പാളിലെ ലഷ്‌കറെ തീവ്രവാദികളുടെയും ചുമതലക്കാരന്‍; മുംബൈ ആക്രമണത്തിലും മുഖ്യ പങ്ക്
ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡറും നേപ്പാള്‍ ഭീകര സംഘടനയുടെ തലവനുമായ സൈഫുള്ള ഖാലിദ് ഞായറാഴ്ച പാകിസ്ഥാനിലെ സിന്ധില്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. നഗരത്തില്‍ വച്ചാണ് ഇയാള്‍ വെടിയേറ്റു മരിച്ചതെന്നു ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിനോദ് കുമാര്‍ എന്നും അറിയപ്പെടുന്ന ഖാലിദ്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ തീവ്രവാദികളുടെ നീക്കത്തിന് സഹായം നല്‍കിയിരുന്നു. റിക്രൂട്ട്‌മെന്റ്, സാമ്പത്തിക സഹായം, സാമഗ്രികളുടെ കടത്ത് എന്നിവയുടെ ഉത്തരവാദിത്വം ഇയാള്‍ക്കായിരുന്നു. ലഷ്‌കറെയുടെ നേപ്പാള്‍ മൊഡ്യൂളിന്റെ ചുമതലക്കാരനുമായിരുന്നു. 2005 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നടന്ന വെടിവയ്പ്പ് ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് ആരോപണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2006-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണവും 2008-ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ക്യാമ്പില്‍ നടന്ന ഭീകരാക്രമണവും ഖാലിദ് ഇന്ത്യയിലുടനീളം നടത്തിയതായി പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു. റാംപൂരിലെ ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു റിക്ഷാക്കാരനും…
Read More » -
ഇന്ത്യയുമായുള്ള സംഘര്‍ഷം പണം വഴിമാറ്റാന്‍ ഇടയാക്കും; അടുത്ത ഗഡു സഹായം കിട്ടാന്‍ പാകിസ്താന് 11 നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഐഎംഎഫ്; ഇറക്കുമതി, നികുതി നയങ്ങളിലും ഊര്‍ജന നയത്തിലും അടിമുടി മാറ്റം വരുത്തേണ്ടിവരും; ആകെ നിയന്ത്രണം 50 ആയി
ഇസ്ലാമാബാദ്: അടുത്ത ഘട്ടം ധനസഹായം പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാന്‍ കടുത്ത നിബന്ധനകള്‍ പുറപ്പെടുവിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത ഗഡു അനുവദിക്കുന്നതില്‍ 11 പുതിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയുമായുള്ള സംഘര്‍ഷം പദ്ധതിയുടെ സാമ്പത്തികവും പരിഷ്‌കരണപരവുമായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായേക്കാമെന്നതു മുന്നില്‍കണ്ടാണു നിബന്ധന. 17.6 ട്രില്യണ്‍ രൂപയുടെ പുതിയ ബജറ്റിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുക, വൈദ്യുതി ബില്ലുകള്‍ക്കുള്ള ഡെബ്റ്റ് സര്‍വീസിംഗ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കുക, മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കാറുകള്‍ക്കുളള ഇറക്കുമതി നിയന്ത്രണം നീക്കുക തുടങ്ങിവ പുതിയ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും. ‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, നിലനില്‍ക്കുകയോ കൂടുതല്‍ വഷളാകുകയോ ചെയ്താല്‍ പദ്ധതിയുടെ സാമ്പത്തിക, പരിഷ്‌കരണ ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ സാധ്യതയുണ്ടെ’ന്ന് ഐഎംഎഫ് ശനിയാഴ്ച പുറത്തിറക്കിയ സ്റ്റാഫ് ലെവല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം രണ്ടാഴ്ചയായി വര്‍ധിച്ചെങ്കിലും വിപണിയുടെ പ്രതികരണം മിതമായ രീതിയിലായിരുന്നു. ഓഹരി വിപണി സമീപകാല നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് ഐഎംഎഫ് വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പാകിസ്താന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യണ്‍…
Read More » -
ഫ്രണ്ട് ചതിച്ചോ? കശ്മീരില്‍ ആക്രമണങ്ങളുടെ ഭാഗമായ ഭീകരന്‍ വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഉപദേശകന്‍! ഇസ്മായില്‍ റോയര്‍ ലഷ്‌കറെ ക്യാമ്പില്‍ പങ്കെടുത്തയാള്‍; 13 വര്‍ഷം ജയിലില്‍; മറ്റൊരു ഉപദേശകന്‍ ഷയീഖ് ഹംസ യൂസഫിന് ഹമാസുമായി ബന്ധം
ന്യൂയോര്‍ക്ക്: പാക്കിസ്താനിലെ ലഷ്‌കറെ തയിബ പരിശീലന ക്യാംപില്‍ പങ്കെടുക്കുകയും കശ്മീരില്‍ ആക്രമണങ്ങളുടെ ഭാഗമാവുകയും ചെയ്ത ഭീകരനെ വൈറ്റ് ഹൗസ് അഡൈ്വസറി ബോര്‍ഡ് അംഗമായി നിയമിച്ചു. ഇയളടക്കം ഭീകര ബന്ധമുള്ള രണ്ട് പേരാണ് ഹൗസിന്റെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയിലേക്ക് നിയമിച്ചത്. നിയമിതനായ ഇസ്മായില്‍ റോയര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 13 വര്‍ഷം ജയിലില്‍ കിടന്നയാളാണ്. ഭീകര ബന്ധമുള്ളവരെയാണ് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയായ ലാറ ലൂമര്‍ കുറ്റപ്പെടുത്തി. അമേരിക്കയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതും അല്‍-ഖ്വയ്ദയ്ക്കും ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കും പിന്തുണ നല്‍കിയതും ഉള്‍പ്പെടെയുള്ള തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് റോയറിനെതിരെ ചുമത്തിയിരുന്നത്. തോക്കുകളുടെയും സ്ഫോടകവസ്തുക്കളുടെയും ഉപയോഗത്തിന് സഹായിച്ചതിന് 2004-ല്‍ ഇയാളെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 13 വര്‍ഷത്തെ തടലിന് ശേഷം ഇയാള്‍ 2017 ലാണ് പുറത്തിറങ്ങുന്നത്. നേരത്തെ റെന്‍ഡെല്‍ റോയര്‍ എന്നറിയപ്പെട്ടിരുന്നയാള്‍ 2000 ത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. 2000-ല്‍ പാകിസ്ഥാനിലെ ലഷ്‌കര്‍ ക്യാമ്പുകളില്‍ റോയര്‍…
Read More » -
പാകിസ്താനു കുടിവെള്ളം മുട്ടിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍; കനാല്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് വെള്ളം വഴിതിരിച്ചുവിടും; പോഷക നദികളില്‍ അഞ്ച് ജലവൈദ്യുത പദ്ധതികള്‍; 90 ശതമാനം വെള്ളവും ഊറ്റിയെടുക്കും; ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ പാകിസ്താനു വെള്ളം നല്‍കുന്നതു പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി രംഗത്ത്. പാകിസ്താനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന ജലത്തിന്റെ അളവു കുറയ്ക്കാനും ഇന്ത്യയിലേക്കുതന്നെ വഴിതിരിച്ചു വിടാനുമുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട്. ഇതിനായി പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് 1960ലെ സിന്ധുനദീജല ഉടമ്പടിയില്‍നിന്ന് കേന്ദ്രം പിന്‍മാറിയത്. ഇതിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. യുദ്ധത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും വെള്ളം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സിന്ധു നദിയിലെ മൂന്നു ജലാശയങ്ങളായ ചെനാബ്, ഝലം സിന്ധു നദികളിലെ പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം എന്നിവ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടെന്നു ആറ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രധാനമായും പാകിസ്താന്റെ ഉപയോഗത്തിനുള്ള സിന്ധു നദിയിലെ മൂന്ന് ജലാശയങ്ങളായ ചെനാബിലെ രണ്‍ബീര്‍ കനാലിന്റെ നീളം 120 കിലോമീറ്ററായി ഇരട്ടിയാക്കുന്നതാണ്…
Read More » -
വഴിയെ ചൊല്ലി തർക്കം, യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ യൂബർ ഡ്രൈവർ , ഭയന്ന് വിറച്ച് യുവതിയും ആൺ സുഹൃത്തും
ഫ്ലോറിഡ: യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയിൽ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ക്രിസ്സിയും സുഹൃത്തും പോകേണ്ട സ്ഥലത്തേക്കുള്ള വഴിയേ ചൊല്ലി യൂബർ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം. ഒരു വനിതാ ഡ്രൈവർ ആയിരുന്നു ടാക്സി ഓടിച്ചിരുന്നത്. തർക്കം കൂടുതൽ വഷളായതോടെ ഡ്രൈവർ കോപാകുലയായി അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നു. എന്നാൽ, വാഹനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറാകാതിരുന്ന ക്രിസ്റ്റിയും സുഹൃത്തും ഡ്രൈവറുടെ പെരുമാറ്റം മോശമാണെന്ന് അഭിപ്രായപ്പെടുന്നു. ഇതോടെ കൂടുതൽ രോഷാകുലയായ ഡ്രൈവർ വാഹനത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് അവർക്ക് നേരെ ചൂണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആക്രോശിക്കുന്നു. ഇതോടെ ഭയന്നുപോയ ക്രിസ്റ്റിയും സുഹൃത്തും വാഹനത്തിൽ നിന്നും ഇറങ്ങുന്നു. പെട്ടെന്ന് തന്നെ വളരെ വേഗത്തിൽ കാർ എടുത്ത് ഡ്രൈവർ പോവുകയും ചെയ്യുന്നു.വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » -
തുര്‍ക്കി ബന്ധം: സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ സെലെബി ഏവിയേഷന്‍സ് കോടതിയില്‍; കമ്പനിയുടെ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച; ഒറ്റ ദിവസംകൊണ്ട് 200 ദശലക്ഷം ഡോളറിന്റെ ഇടിവ്; ജീവനക്കാരെ പിരിച്ചുവിടുന്നെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയിലെ വിമാനത്താവള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് നല്‍കുന്ന തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി നിയമ നടപടിക്ക്. തെറ്റായ ആരോപണം ഉന്നയിച്ചാണു സുരക്ഷാ അനുമതി റദ്ദാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാനോടുള്ള തുര്‍ക്കിയുടെ നിലപാടിനു പിന്നാലെ ഇന്ത്യയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു ‘ദേശീയ സുരക്ഷയുടെ താല്‍പ്പര്യം’ കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയത്. തീരുമാനം റദ്ദാക്കണമെന്നും 3791 പേരുടെ തൊഴിലിനെയും നിക്ഷേപകരുടെ വിശ്വാസത്തെയും ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പരാതി നല്‍കിയത്. കമ്പനിക്കു മുന്നറിയിപ്പു നല്‍കാതെയാണു നടപടിയെന്നും ഇവര്‍ വാദിക്കുന്നു. ‘ഒരു സ്ഥാപനം ദേശീയ സുരക്ഷയ്ക്ക് എങ്ങനെ ഭീഷണിയാണെന്നു വിശദീകരിക്കാതെയാണു ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയുള്ള നടപടിയെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നു’മാണു കമ്പനിയുടെ നിലപാട്. ‘ദേശീയ സുരക്ഷയെക്കുറിച്ചുള്ള അവ്യക്തവും പൊതുവായതുമായ പരാമര്‍ശം ഒഴികെ, പ്രത്യേകമോ സാരവത്തായതോആയ ഏതെങ്കിലും കാരണം വെളിപ്പെടുത്തുന്നതില്‍…
Read More »
