Pravasi
-
യുഎഇയില്‍ നാളെ മുതല്‍ ഇന്ധനവില കൂടും
അബുദാബി: യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്റ്റിലേതിനേക്കാള്‍ 29 ഫില്‍സ് വരേയും ഡീസലിന് 45 ഫില്‍സും കൂടും. തുടര്‍ച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം. സൂപ്പര്‍98ന് അടുത്തമാസം ലിറ്ററിന് 3.42 ദിര്‍ഹമാണ് നല്‍കേണ്ടത്. ഈ മാസം (ഓഗസ്റ്റ്) 3.14 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍95ന് 3.31 ദിര്‍ഹം( 3.02 ), ഇപ്ലസ് 3.23 ദിര്‍ഹം (2.95 ). ഡീസല്‍ 45 ഫില്‍സ് കൂടി ലിറ്ററിന് 3.40 ദിര്‍ഹമാകും. ഈ മാസം 2.95 ദിര്‍ഹം ആണ്. ജൂണില്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി 21 ഫില്‍സ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.
Read More » -
സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള മരുന്നുകളുമായി എത്തി വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു; നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക
റിയാദ്: മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്നവരിൽ മലയാളികളുടെ എണ്ണവും പെരുകുന്നു. മയക്കുമരുന്നിന്‍റെ പൊടിപോലുമില്ലാതെ രാജ്യത്തെ ശുദ്ധീകരിക്കാൻ തക്ക കർശന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. റെയ്ഡുകളിൽ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള മരുന്നുകളുമായി എത്തി വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ കേവലം ഒരു ഗുളിക കൈയ്യിൽ വെച്ചതിന്‍റെ പേരിൽ പിടിക്കപ്പെട്ടവരും ഇപ്പോൾ ജയിലിലുണ്ടെന്ന് ഇന്ത്യൻ എംബസ്സി വൃത്തങ്ങൾ അറിയിച്ചു. നാല് വർഷം മുമ്പ് നടത്തിയ ബൈപാസ് സർജറിക്ക് ശേഷം നിരന്തരം കഴിക്കുന്ന ഗുളികകളുമായി എത്തിയപ്പോഴാണ് ബുറൈദയിൽ ജോലി ചെയ്യുന്ന മലയാളി പിടിക്കപ്പെട്ടത്. ഗുളിക കൊണ്ടുവന്നയാളേയും ആർക്ക് വേണ്ടിയാണോ കൊണ്ടുവന്നത് അവരേയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഹോമിയോ ഗുളികളുമായി പിടിക്കപ്പെട്ട കായംകുളം സ്വദേശി രണ്ട് മാസമായി ജയിലിലാണ്. ദമ്മാമിലെ മാർക്കറ്റിൽ നിന്ന് പിടിക്കപ്പെട്ട മലയാളിയെകുറിച്ച് സഹപ്രവർത്തകർക്കെല്ലാം നല്ലതേ പറയാനുള്ളു. പക്ഷെ ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് കൂടെയുള്ളവർ പോലും തിരിച്ചറിഞ്ഞില്ല എന്നതാണ് ഞെട്ടിക്കുന്നത്. അതുപോലും കണ്ടു പിടിക്കാൻ സാധിക്കുന്ന…
Read More » -
കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ
ദുബൈ: കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതൽ രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. ജല ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച്ച മുതൽ ചെറുവിമാനങ്ങൾ അൽ ഐൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. മഴയ്ക്കായുള്ള രാസ പദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറാൻ ഇരുത്തി അയ്യായിരം അടി ഉയരത്തിൽ പറന്നാകും ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. വിശദമായ ഡാറ്റാ ശേഖരണം നടത്തും. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക.. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. ലക്ഷ്യം കണ്ടാൽ അടുത്ത ആഴ്ചമുതൽ യുഎഇ-യിലും യുഎഇ-യോട് ചേർന്നുള്ള…
Read More » -
ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ
മനാമ: ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. മധ്യ, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യം മൂലവും സൈബീരിയയിലെ അതിശൈത്യവും മുന്‍നിര്‍ത്തിയാണ് വിദഗ്ധരുടെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ അസൗമിയാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ എത്തുന്ന ശൈത്യകാലം ഇക്കുറി പതിവിലും വ്യത്യസ്തമായി കുറച്ചുകാലം കൂടി നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ശൈത്യകാലത്തിന്റെ സൂചനയായി കഴിഞ്ഞ ആഴ്ച സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കൊടുംചൂടില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാണ് ശൈത്യകാലം. ഉച്ചവിശ്രമ നിയമം ഉണ്ടെങ്കിലും പല ദിവസങ്ങളിലും രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഹ്യുമിഡിറ്റി വലിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
Read More » -
തിരുവനന്തപുരം പേയാട് സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം:ഷാര്‍ജയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു.തിരുവനന്തപുരം പേയാട് സ്വദേശി ആരോമല്‍ വിനോദ്കുമാര്‍ (25) ആണ് മരിച്ചത്.താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റില്‍നിന്ന് പുറത്തിറങ്ങുമ്ബോള്‍ മാതാപിതാക്കളുടെ മുന്നിൽവച്ചായിരുന്നു കുഴഞ്ഞുവീണു മരിച്ചത്. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.യൂറോപ്പില്‍ വൈദ്യപഠനത്തിനുപോകുന്ന സഹോദരിയെ അബുദാബി വിമാനത്താവളത്തില്‍ കൊണ്ടുവിടാനായി മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു മരണം. ഷാര്‍ജയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. വിനോദ്കുമാര്‍ സുബ്രഹ്‌മണ്യന്‍പിള്ള – ബിന്ദു ദമ്ബതികളുടെ മകനാണ്.
Read More » -
ഓണം ആഘോഷിച്ച് ദുബായ് കിരീടാവകാശി
ദുബായ്: മലയാളികൾക്കെല്ലാം ഓണാശംസകൾ നേർന്ന് ദുബായ് കിരീടാവകാശി. ഓണസദ്യയുടെ ചിത്രം പങ്കുവെച്ചാണ് ദുബായി കിരീടവകാശി ഷെയ്ഖ് ഹംദാൻ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഉപ്പ് തൊട്ട് വാഴപ്പഴം വരെ മലയാളികള്‍ക്ക് ഇഷ്ടമുള്ള എല്ലാ കറി വട്ടങ്ങളും ഷെയ്ഖ്് ഹംദാനിന്റെ സദ്യയില്‍ നമുക്ക് കാണാൻ സാധിക്കും. ഇൻസ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ആല്‍ മക്തൂം.
Read More » -
ഫുജൈറയില്‍ അതിശക്തമായ മഴയും ആലിപ്പഴ വർഷവും
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഇടിയോടൊപ്പം അതിശക്തമായ മഴയും ആലിപ്പഴ വർഷവും.കൂടാതെ 12-15 മീറ്റര്‍ വ്യാസമുള്ള മിനി ടൊര്‍ണാഡോ ചുഴലിക്കാറ്റും വീശിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 15 മിനിറ്റോളം ഇത് നീണ്ടു നിന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങള്‍ വൈറലാണ്. ഇടിമിന്നലില്‍ നിന്ന് ഭൂമിയിലേക്ക് വ്യാപിക്കുന്ന വായുവിനെ ഭ്രമണം ചെയ്യുന്ന ചുഴലികാറ്റാണ് ടൊര്‍ണാഡോ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, അല്‍ ഐനില്‍ ഒരു മിനി ടൊര്‍ണാഡോ കാണപ്പെട്ടിരുന്നു.
Read More » -
അബുദാബി ബിഗ് ടിക്കറ്റ്: രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യം
അബുദാബി: ബിഗ് ടിക്കറ്റിന്റെ രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.ഓഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള പ്രൊമോഷന്‍ കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് വഴിയോ അല്‍ ഐന്‍ എയര്‍പോര്‍ട്ട്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകള്‍ വഴിയോ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവർക്കാണ് അടുത്ത ലൈവ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നത്. ഇതിലൂടെ ബിഗ് ടിക്കറ്റിന്റെ 20 മില്യന്‍ ദിര്‍ഹം (രണ്ട് കോടി ദിര്‍ഹം) സ്വന്തമാക്കാനുള്ള അവസരങ്ങളും വര്‍ധിക്കുകയാണ്. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സെപ്തംബര്‍ ഒന്നിന് നടക്കുന്ന ഇലക്‌ട്രോണിക് ഡ്രോയില്‍ പങ്കെടുക്കാനും 100,000 ദിര്‍ഹം സമ്മാനം നേടാനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പ് സെപ്തംബര്‍ മൂന്നിന് രാത്രി 7.30ന് നടക്കും. ഗ്രാന്‍ഡ് പ്രൈസിന് പുറമെ ഒമ്ബത് വിജയികള്‍ക്ക് ഉറപ്പുള്ള ക്യാഷ് പ്രൈസുകളും ലഭിക്കുന്നു. രണ്ടാം സമ്മാനം 100,000 ദിര്‍ഹമാണ്. മൂന്നാം 90,000 ദിര്‍ഹവും നാലാം സമ്മാനം 80,000 ദിര്‍ഹവും…
Read More » -
അബുദാബിയിൽ 1000 പേരൊരുക്കിയ കൂറ്റന്‍ പൂക്കളം, 30 രാജ്യക്കാര്‍ അണിനിരന്ന ഓണക്കളികൾ
അബുദാബി:യുഎഇയിലെ ഓണാഘോഷങ്ങള്‍ക്ക് പൂവിളിയുയർത്തി 1000 പേരൊരുക്കിയ കൂറ്റന്‍ അത്തപ്പൂക്കളം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൗതുകമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒരുമിച്ചാണ് മലയാളികളുടെ അന്തര്‍ദേശീയോത്സവത്തിന് ‘കൂറ്റൻ’ ആഘോഷ രൂപമേകിയത്. 15 മണിക്കൂറെടുത്താണ് പൂക്കളം തയ്യാറാക്കിയത്. ഓണക്കളികള്‍, കേരള കലാ രൂപങ്ങള്‍ എന്നിവയ്‌ക്കൊപ്പം തനത് നൃത്ത സംഗീതാവതരണങ്ങളും ആഘോഷത്തിന് മിഴിവേകി. മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കലാ അവതരണങ്ങളിലും പൂക്കളമൊരുക്കാനും പങ്കെടുത്തത്. അറബ് പാര്‍ലമെന്റ് ഡെപ്യൂട്ടി പ്രസിഡന്റും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറൻസ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാൻ എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യത്യസ്തമായ ഓണാഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം പങ്കെടുക്കാനായത് പുതിയ അനുഭവമാണെന്നും സുസ്ഥിരതയ്ക്കായി കൈകോര്‍ക്കാനുള്ള മികച്ച അവസരമാണിതെന്നും അല്‍ യമാഹി പറഞ്ഞു. പരമ്ബരാഗത ഓണസദ്യയോടെയും ഓണക്കളികളോടെയുമാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.
Read More » -
ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യന്‍ കുടുംബം സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്:ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യന്‍ കുടുംബം സൗദിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു.പുലര്‍ച്ചെ ആറിന് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. ഫോര്‍ഡ് കാര്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ് മരിച്ചത്.ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമന്‍ ആരാണെന്ന് അറിവായിട്ടില്ല. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വന്നതാണിവര്‍. മൃതദേഹങ്ങള്‍ റിയാദില്‍നിന്ന് 100 കിലോമീറ്ററകലെ റുമാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More »