Pravasi

  • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബൈയിലെ പ്രവാസിക്ക് ഒന്നാം സമ്മാനമായി 33 കോടി രൂപ!

    അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബൈയിലെ പ്രവാസിക്ക് ഒന്നാം സമ്മാനം. തുര്‍ക്കി സ്വദേശിയായ സാം ഹൈദരിതോര്‍ഷിസിയ്ക്കാണ് 1.5 കോടി ദിര്‍ഹം (33 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ഇതാദ്യമായാണ് തുര്‍‍ക്കിയില്‍ നിന്ന് ഒരാള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്. ഫെബ്രുവരി നാലാം തീയ്യതി ഓണ്‍ലൈനായി എടുത്ത 172108 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച വിജയം സാമിനെ തേടിയെത്തിയത്. സമ്മാനം കിട്ടിയ വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ച അവതാരകര്‍ക്ക് അദ്ദേഹത്തെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഇത്ര വലിയ തുക ലഭിച്ചെന്ന് പറഞ്ഞ് ആരോ തന്നെ ഫോണില്‍ വിളിച്ച് കബളിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. 249-ാം സീരിസ് നറുക്കെടുപ്പില്‍ മൂന്നും നാലും സമ്മാനങ്ങളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. 311931 എന്ന ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ മല്ലേഷ് തുംപെട്ടിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ നാലാം സമ്മാനവും 161921 എന്ന…

    Read More »
  • ഈ വർഷം 1705 ഫാക്ടറികൾ പ്രവര്‍ത്തനം തുടങ്ങും; സൗദി അറേബ്യയിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍

    റിയാദ്: സൗദി അറേബ്യയില്‍ നിർമാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉത്പാദനം ആരംഭിക്കുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021-ൽ 77,000 തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2022-ൽ വ്യവസായിക മേഖലയിൽ 52,000 തൊഴിലവസരങ്ങളെ ഉണ്ടായുള്ളൂ. ഇത് ഒരു നെഗറ്റീവ് സൂചകമല്ല. മറിച്ച് ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന പദ്ധതിയുടെ ഫലങ്ങളുടെ നല്ല സൂചനകളാണ് ഇത് നൽകുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള ജോലികൾക്ക് മാറ്റം വരുത്താനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. നിരവധി ഫാക്ടറികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഓട്ടോമേഷൻ വഴി കുറഞ്ഞ വേതനമുള്ള ജോലികൾ ഇല്ലാതാക്കുമെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖല സംഭാവന ചെയ്യുന്ന അഭ്യസ്ഥ വിദ്യരുടെ എണ്ണത്തിന് ആനുപാതികമായ ഗുണപരമായ ജോലികൾ സൃഷ്ടിക്കുന്നതിന് ഇടയാകുമെന്നും പ്രതീക്ഷിക്കുന്നു. വ്യവസായിക മേഖലയിലെ ജോലികളിൽ ഭൂരിപക്ഷവും ലേബർ ജോലികളാണ്. ആ…

    Read More »
  • സ്വദേശിവത്കരണം; കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍

    കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകൾ. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികൾ ഉൾപ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഇഖാമ പുതുക്കാൻ 800 ദിനാർ (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ഏർപ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികൾ വലിയ തോതിൽ കുവൈത്തിൽ നിന്ന് മടങ്ങുന്നതിന് കാരണമായി. 2022ൽ ഫൈനൽ എക്സിറ്റ് നേടിയ പ്രവാസികളിൽ 17,891 പേർ അറുപത് വയസിലധികം പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്തവരാണ്. ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികളുടെ ഇഖാമ പുതുക്കാൻ 800 ദിനാർ ഈടാക്കി തുടങ്ങിയതാണ് തൊഴിൽ ഉപേക്ഷിച്ച് മടങ്ങാൻ ഇവരെ നിർബന്ധിതരാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പറയുന്നു. 2021ന്റെ പകുതിയിലെ കണക്കുകൾ പ്രകാരം 60 വയസിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണം 1,22,536…

    Read More »
  • മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

    അബുദാബി: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടി (32) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാര്‍ട്ട് ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഇബ്രാഹിം കുട്ടിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പില്‍ ഉമൈബയുടെയും മകനാണ്. ഭാര്യ – സഫ്‍ന. ഒരു കുട്ടിയുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Read More »
  • യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന

    അബുദാബി: യുഎഇയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികള്‍ക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതര്‍. കുടുംബാംഗങ്ങളായ അ‍ഞ്ച് പേരെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് പതിനായിരം ദിര്‍ഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് പ്രാബല്യത്തില്‍ വന്ന യുഎഇ ക്യാബിനറ്റ് തീരുമാനപ്രകാരം രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ശംസിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിക്ക് ഇതിന് ആവശ്യമായ താമസ സൗകര്യവുും ഉണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് 15,000 ദിര്‍ഹമെങ്കിലും മാസ ശമ്പളമുണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളേക്കാള്‍ കൂടുതല്‍ പേരെ യുഎഇയിലേക്ക് കൊണ്ടുവന്ന് സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ താമസിപ്പിക്കണമെങ്കില്‍, അത്തരം അപേക്ഷകള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ തന്നെ നേരിട്ട് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

    Read More »
  • കുവൈത്തിലും ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം; പ്രഖ്യാപനവുമായി നാഷണല്‍ ബാങ്ക്

    കുവൈത്ത് സിറ്റി: ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റിനായി ​ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുവൈത്തിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾക്ക് സമാനമായി ബാങ്ക് കാർഡുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും. ഗൂഗിള്‍ പേ സേവനം ലഭ്യമായ അറുപത് രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇതോടെ കുവൈത്ത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആപ്പിള്‍ പേ സേവനം കുവൈത്തിലെ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചിരുന്നു. 2020ലാണ് കുവൈത്തിലെ ആദ്യത്തെ കോണ്‍ടാക്ട്‍ലെസ് പെയ്‍മെന്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ ആരംഭിച്ചത്. ആഗോള കണക്കുകള്‍ പ്രകാരം ഏതാണ്ട് 97.1 ബില്യന്‍ ഡോളറാണ് കവൈത്തിലെ കാര്‍ഡ്സ് ആന്റ് പേയ്‍മെന്റ്‍സ് വിപണിയുടെ വലിപ്പം. 2022 മുതല്‍ 2026 വരെയുള്ള…

    Read More »
  • പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ  പ്രവാസിയായ കാമുകനോടു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകി, ഒടുവിൽ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവര്‍ന്ന കാമുകിയും സഹോദരനും സംഘവും കുടുങ്ങി

       പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവർന്നെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നത്. മുഹൈദിനെ കാറില്‍ കയറ്റി കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിടുകയും തുടര്‍ന്ന് മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്ന് കവര്‍ച്ച നടത്തുകയുമായിരുന്നു. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹൈദിനും ഇന്‍ഷയുമായി ദുബായില്‍ വച്ച് പ്രണയത്തിലായിരുന്നു. ഇതിനിടെ തിരികെ നാട്ടിലേക്കെത്തിയ ഇന്‍ഷ തനിക്ക് മറ്റ് ആലോചനകള്‍ വരുന്നതിനാല്‍ വീട്ടില്‍ വന്ന് സംസാരിക്കാൻ മുഹൈദിനോട്  ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രവാസിയായ യുവാവ് നാട്ടിലേക്ക് വരുന്നത്. പക്ഷേ ബന്ധത്തില്‍ നിന്നും താൻ പിന്മാറുകയായെന്ന് മുഹൈദിന്‍ യുവതിയെ അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരം എന്ന നിലയില്‍ യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടു. പക്ഷേ പണം നൽകാൻ മുഹൈദിന്‍ തയ്യാറായില്ല. അങ്ങനെയാണ് എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ യുവതിയും സംഘവും ചേർന്ന് കാറില്‍…

    Read More »
  • സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ശമ്പളമില്ലാതെ മാസങ്ങളോളം കുടുങ്ങിക്കിടന്ന ഇന്ത്യൻ തൊഴിലാളികള്‍ക്ക് ഒടുവില്‍ പ്രതീക്ഷയുടെ പൊൻവെളിച്ചമായി സഹായമെത്തി

    റിയാദ്: സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ജോലിക്കെത്തി ദുരിതത്തിലായി ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിന് ഒടുവില്‍ പരിഹാരമായി. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു അൽ നഖ്‌ൽ എന്ന ചെറുപട്ടണത്തിൽ ഒരു ഭവന നിർമാണ പദ്ധതിയിലേക്ക് കരാർ കമ്പനിയുടെ കീഴിലെത്തിയതാണ് തൊഴിലാളികള്‍. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി ‘ദി സൗദി അറേബ്യൻ കട്ടേര’യിലെ ഇരുപത്തിയഞ്ചോളം ഇന്ത്യൻ തൊഴിലാളികളായിരുന്നു പതിനൊന്ന് മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ഇതില്‍ ഇടപെടുകയായിരുന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം നടത്തിയ ഇടപെടലുകൾ അവസാനം ഫലപ്രാപ്തി കാണുകയായിരുന്നു. യാംബു നവോദയ സാരഥികൾ ഇ-മെയിൽ വഴി നൽകിയ പരാതി ലഭിച്ചതോടെ ജിദ്ദ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥൻ വിളിച്ച്‌ വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ്‌ ഓഫീസിൽ നിന്നും ലേബർ അറ്റാഷെ, കട്ടേര കമ്പനിക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു. കാലാവധികഴിഞ്ഞ താമസരേഖകളും മറ്റും ഉടനെ…

    Read More »
  • യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമോ ? സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍

    അബുദാബി: യുഎഇയിൽ ജി.സി.സി പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതർ. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങൾ നടത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി സോഷ്യൽ മീഡിയിലൂടെ വിശദമാക്കി. تنبيه! Warning!_____#الهيئة_الاتحادية_للهوية_والجنسية_والجمارك_وأمن_المنافذ #شائعة #بطاقة_الهوية_الإماراتية#IdentityCitizenshipCustomsAndPortSecurity⁣⁣⁣⁣⁣⁣ #Rumour #EmiratesID pic.twitter.com/Q80ZU2m8Lx — Identity, Citizenship, Customs & Port Security UAE (@UAEICP) February 23, 2023 എമിറേറ്റ്സ് ഐഡി നൽകുന്നതിനുള്ള പോപ്പുലേഷൻ രജിസ്ട്രി, രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി ചില മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കാതെ അവ അവഗണിക്കണമെന്നും വിശ്വാസ്യതയുള്ള മാർഗങ്ങളിലൂടെയും സർക്കാറിന്റെ ഔദ്യോഗി സ്രോതസുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    Read More »
  • മലയാളി യുവതി യു.കെയിൽ കുഴഞ്ഞുവീണ് മരിച്ചു; ആകസ്‍മിക വിയോഗം ഓസ്‍ട്രേലിയയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ

    ലണ്ടൻ: യു.കെയിലെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോർജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. നേഹ യുകെയിൽ‍ ക്ലിനിക്കൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം ഏറെ നാളായി ബ്രൈറ്റണിൽ താമസിക്കുകയാണ്. ഓസ്‍ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്‍മിക വിയോഗം. ഓസ്‍ട്രേലിയയിൽ സ്ഥിര താമസമാക്കിയ കോട്ടയം പാലാ സ്വദേശികളായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയും, നേഹയും തമ്മിലുള്ള വിവാഹം 2021 ഓഗസ്റ്റ് 21ന് നടന്നിരുന്നു. വിവാഹ ശേഷം ഓസ്‍ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാനായി സഹൃത്തുക്കൾക്ക് വിരുന്ന് നൽകിയ ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

    Read More »
Back to top button
error: