Pravasi
-
ജോലി പോയാലും മൂന്ന് മാസം വരെ ശമ്പളം, പദ്ധതിയിൽ ചേരാൻ ചിലവ് അഞ്ച് ദിർഹം; വിവരങ്ങൾ
അബുദാബി: യുഎഇയിൽ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അൺഎംപ്ലോയ്‍മെന്റ് ഇൻഷുറൻസ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതൽ തുടക്കമാവുമെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും പദ്ധതിയിൽ അംഗമാവാം. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇൻഷുറൻസ് സ്‍കീം നടപ്പാക്കാൻ പോകുന്നത്. ആദ്യത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ കുറവോ ഉള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ ഒരു മാസം അഞ്ച് ദിർഹം വീതം പ്രതിവർഷം 60 ദിർഹമായിരിക്കും ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. രണ്ടാമത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവരാണ് ഉൾപ്പെടുക. ഇവർ മാസം 10 ദിർഹം വെച്ച് വർഷത്തിൽ 120 ദിർഹം പ്രീമിയം അടയ്ക്കണം. വാർഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കിൽ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇൻഷുറൻസ് പോളിസിക്ക്…
Read More » -
യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കും; യുഎഇ ദേശീയ പതാകയെക്കുറിച്ചുള്ള ചില വിവരങ്ങൾ
അബുദാബി: യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യുഎഇയില്‍ ഉടനീളം ആയിരക്കണക്കിന് ദേശീയ പതാകകളായിരിക്കും നാളെ രാവിലെ 11 മണിക്ക് ഉയരുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, ചത്വരങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവടങ്ങളിലെല്ലാം യുഎഇയുടെ അഭിമാനം വിളിച്ചോതി ദേശീയ പതാക പാറിപ്പറക്കും. “നമ്മുടെ പതാക ഉയര്‍ന്നുതന്നെ നില്‍ക്കും… നമ്മുടെ അഭിമാനവും ഐക്യവും എന്നും നിലനില്‍ക്കും… നമ്മുടെ അഭിമാനത്തിന്റെയും ഔന്നിത്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകം ആകാശത്ത് ഉയരങ്ങളില്‍ നിലനില്‍ക്കും”. – ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. ٣ نوفمبر القادم تحتفل دولتنا بيوم العلم، ندعو كافة وزاراتنا ومؤسساتنا لرفعه بشكل موحد الساعة 11 صباحاً في ذلك اليوم. سيبقى علمنا مرفوعاً .. سيبقى رمز عزتنا ووحدتنا خفاقاً ..…
Read More » -
യുഎഇയില്‍ സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് എയര്‍ അറേബ്യ
അബുദാബി: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ യാത്രക്കാര്‍ക്കായി പുതിയ ഓഫറുമായി രംഗത്ത്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അബുദാബിയില്‍ നടക്കുന്ന എയര്‍ എക്സ്പോ സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഇതിനുള്ള അവസരം. എയര്‍ എക്സ്പോയിലെ എയര്‍ അറേബ്യയുടെ A310 ബൂത്തിലെത്തുന്നവര്‍ക്ക് തങ്ങളുടെ ബിസിനസ് കാര്‍ഡുകള്‍ അവിടെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നിക്ഷേപിക്കാം. പവലിയന്‍ സന്ദര്‍ശിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തയാഴ്ചയായിരിക്കും നറുക്കെടുപ്പ് നടക്കുക. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്നാണ് എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്. അബുദാബി എയര്‍ എക്സ്പോയുടെ പത്താമത് എഡിഷന്‍ അല്‍ ബതീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് നടക്കുന്നത്. കൊവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി വീണ്ടും അബുദാബി എയര്‍ എക്സ്പോ പുനഃരാരംഭിക്കുന്നത്. രണ്ടായിരം പ്രതിനിധികളെ പ്രതീക്ഷിക്കുന്ന എക്സ്പോയില്‍ വ്യോമയാന രംഗത്തു നിന്നുള്ള നിരവധി വിദഗ്ധര്‍ പങ്കെടുക്കും.
Read More » -
100 ദിര്‍ഹത്തിന് യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ
അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടി യുഎഇ നല്‍കുന്ന പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ ‘ഹയ്യ കാര്‍ഡ്’ ഉടമകളെ യുഎഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ചൊവ്വാഴ്ച അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഹയ്യാ കാര്‍ഡുള്ള ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഐ.സി.പി വെബ്‍സൈറ്റ് വഴി യുഎഇ വിസയ്ക്ക് അപേക്ഷ നല്‍കാം. വെബ്‍സൈറ്റില്‍ പബ്ലിക് സര്‍വീസസ് എന്ന വിഭാഗത്തില്‍ ‘വിസ ഫോര്‍ ഹയ്യാ കാര്‍ഡ് ഹോള്‍ഡേഴ്സ്’ എന്ന മെനു തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം. തുടര്‍ന്ന് വിവരങ്ങള്‍ നല്‍കുകയും ഫീസ് അടയ്ക്കുകയും വേണം. വിസ ലഭിക്കുന്ന ഫുട്‍ബോള്‍ ആരാധകര്‍ക്ക് 90 ദിവസത്തെ കാലയളവില്‍ യുഎഇയില്‍ എത്ര തവണ വേണമെങ്കിലും പ്രവേശിക്കുകയും രാജ്യത്തു നിന്ന് പുറത്തുപോവുകയും ചെയ്യാം. 100 ദിര്‍ഹമായിരിക്കും…
Read More » -
സെപ്റ്റംബർ മാസത്തിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 1133 കോടി റിയാൽ
റിയാദ്: സൗദിയിൽ കഴിയുന്ന വിദേശികൾ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത് 1133 കോടി റിയാൽ (302 കോടി ഡോളർ). കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിദേശികൾ 1335 കോടി റിയാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിദേശികൾ അയച്ച പണത്തിൽ 15.1 ശതമാനം കുറവ് രേഖപ്പെടുത്തി. റെമിറ്റൻസിൽ 202 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തിൽ വിദേശികൾ അയച്ച പണത്തിൽ 12 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 3485 കോടി റിയാലാണ് വിദേശികൾ അയച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഇത് 3960 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസിൽ രേഖപ്പെടുത്തിയ കുറവ് 2019 രണ്ടാം പാദത്തിനു ശേഷമുള്ള ഏറ്റവും വലിയ കുറവാണ്. 2019 രണ്ടാം പാദത്തിൽ റെമിറ്റൻസ് 16 ശതമാനം തോതിൽ…
Read More » -
ബഹ്റൈനില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
മനാമ: ബഹ്റൈനിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസാ ടൌണിലായിരുന്നു അപകടം. വീട്ടിലെ ഒരു ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് തീപിടിച്ചതെന്നും ഉപകരണത്തിന്റെ തകരാറാണ് അപകട കാരണമായതെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. തീപിടുത്തത്തെ തുടര്‍ന്ന് വീടിനുള്ളില്‍ പുക നിറയുകയും പുക ശ്വസിച്ച് ഒരാള്‍ മരിക്കുകയുമായിരുന്നു. അവശ നിലയിലായിരുന്ന അഞ്ച് പേരെ സിവില്‍ സിവില്‍ ഡിഫന്‍സിന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വീടിന് വയറിങ് സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തെറ്റായ രീതിയിലാണ് വയറിങ് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. സഹായം തേടി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്ററില്‍ ഫോണ്‍ കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്നും അധികൃതര്‍ പറഞ്ഞു. വീടുകളുടെ ഇലക്ട്രിക് വയറിങ് സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അക്കാര്യത്തില്‍ വീഴ്‍ച വരുത്തരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവരെ സംബന്ധിച്ച…
Read More » -
കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി പ്രവാസി യുവാവ് മരിച്ചു
മനാമ: ബഹ്റൈനിലുണ്ടായ റോഡപകടത്തില്‍ പ്രവാസി മരിച്ചു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് അല്‍ സബാഹ്‍ ഹൈവേയില്‍ റിഫയിലേക്കുള്ള ദിശയിലായിരുന്നു അപകടം. 26 വയസുള്ള ഏഷ്യക്കാരാനാണ് മരിച്ചതെന്ന് ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പുലര്‍ച്ചെ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
Read More » -
സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; നിയമങ്ങൾ ലംഘിച്ചതിന് ജയിലിലായ 10,034 വിദേശികളെ നാടുകടത്തി, പുതുതായി 17,255 വിദേശികൾ പിടിയിൽ
റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി ജയിലിൽകഴിയുന്നവരിൽ 10,034 വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പുതുതായി 17,255 വിദേശികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാചട്ട ലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 585 പേരാണ്. ഇവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782…
Read More » -
കണ്ണൂരിലേക്ക് പുതിയ വിമാന സർവീസ് ചൊവ്വാഴ്ച മുതൽ; പ്രവാസികൾക്ക് ആശ്വാസം
ദുബൈ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ ഒന്ന് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ നാല് ദിവസമായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ – കണ്ണൂര്‍ സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇ സമയം വൈകുന്നേരം 6.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 748 വിമാനം ഇന്ത്യന്‍ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും. തിരികെ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 12.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 747 വിമാനം യുഎഇ സമയം പുലര്‍ച്ചെ 3.15ന് ദുബൈയില്‍ എത്തും. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് 300 ദിര്‍ഹം മുതലാണ് ടിക്കറ്റ്. അഞ്ച് കിലോ അധിക ലഗേജും അനുവദിക്കും. കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ…
Read More » -
പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ വീണ് ഇന്ത്യക്കാരനായ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള പ്രദേശത്തെ ഏറ്റവും നിര്‍മ്മാണം പുരോഗമിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത് പ്രകാരം ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫോറന്‍സിക്ക് പരിശോധന നടത്തുകയും മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More »