PravasiTRENDING

സെപ്റ്റംബർ മാസത്തിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 1133 കോടി റിയാൽ

റിയാദ്: സൗദിയിൽ കഴിയുന്ന വിദേശികൾ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത് 1133 കോടി റിയാൽ (302 കോടി ഡോളർ). കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിദേശികൾ 1335 കോടി റിയാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിദേശികൾ അയച്ച പണത്തിൽ 15.1 ശതമാനം കുറവ് രേഖപ്പെടുത്തി. റെമിറ്റൻസിൽ 202 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തിൽ വിദേശികൾ അയച്ച പണത്തിൽ 12 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 3485 കോടി റിയാലാണ് വിദേശികൾ അയച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഇത് 3960 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസിൽ രേഖപ്പെടുത്തിയ കുറവ് 2019 രണ്ടാം പാദത്തിനു ശേഷമുള്ള ഏറ്റവും വലിയ കുറവാണ്. 2019 രണ്ടാം പാദത്തിൽ റെമിറ്റൻസ് 16 ശതമാനം തോതിൽ കുറഞ്ഞിരുന്നു.

Signature-ad

ഈ വർഷാദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് വിദേശികൾ 11,140 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 11,632 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം റെമിറ്റൻസിൽ 492 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. വിദേശികൾ അയച്ച പണത്തിൽ ഈ വർഷം 4.2 ശതമാനം കുറവാണുണ്ടായത്.

Back to top button
error: