NEWS

  • മത്സരിച്ചത് മേയറാകാന്‍; വിസമ്മതിച്ചപ്പോള്‍ വാഗ്ദാനം നല്‍കി; വിജയിച്ചശേഷം പാര്‍ട്ടി തഴഞ്ഞു; അഭിമുഖത്തില്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വീണ്ടും ശ്രീലേഖ; തിരുവനന്തപുരം കോര്‍പറേഷനില്‍ ശീതയുദ്ധം തുടര്‍ക്കഥ

    തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ വീണ്ടും രംഗത്ത്. മേയര്‍സ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയര്‍ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ചതാണെന്നും അവര്‍ പറയുന്നു. നേരത്തെയും മേയര്‍ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ അധികാരമേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും മുന്‍പ് ശ്രീലേഖ സ്ഥലംവിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേല്‍ക്കുന്നതിന് ഇടയിലാണ് ശ്രീലേഖ ഇറങ്ങിപ്പോയത്. ALSO READ: പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍…

    Read More »
  • പത്മജ വേണുഗോപാല്‍ കരുണാകരന്റെ തട്ടകത്തിലേക്ക് മത്സരത്തിന്; പത്മജയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം; പത്മജയ്ക്ക് അവസരങ്ങള്‍ നല്‍കിയില്ലെന്ന പരാതി തീര്‍ക്കാന്‍ സീറ്റ് വാഗ്ദാനം; സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം പത്മജ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ

    തിരുവനന്തപുരം: കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് നിയമസഭ തെരെഞ്ഞടുപ്പിലെ മത്സരത്തിന് കരുണാകരപുത്രി പത്മജ വേണുഗോപാല്‍ എത്താന്‍ സാധ്യതയേറി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജയ്ക്ക് ഇതുവരെയും ബിജെപിയില്‍ നല്ലൊരു സ്ഥാനം കിട്ടിയിട്ടില്ലെന്ന പരാതിയാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥി സ്ഥാനം നല്‍കിക്കൊണ്ട് ബിജെപി പരിഹരിക്കാനൊരുങ്ങുന്നത്. ബിജെപിക്ക് പ്രതീക്ഷയുള്ള തൃശൂര്‍ നിയോജകമണ്ഡലത്തിലോ അല്ലെങ്കില്‍ പത്മജയ്ക്ക് താത്പര്യമുള്ള തൃശൂരരിലെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലോ മത്സരിപ്പിക്കാനാണ് ബിജെപി നോക്കുന്നത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പത്മജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കാന്‍ ബിജെപിയുടെ നീക്കം. പത്മജ മുന്‍പ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൃശൂരില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ജയിച്ചിട്ടില്ല. ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ പത്മജയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. പത്മജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പത്മജയുടെ തീരുമാനം അറിവായിട്ടില്ല.മത്സരംഗത്തേക്ക് ഇല്ലെന്നും ഏതെങ്കിലും ക്യാബിനറ്റ് റാങ്കുള്ള പദവി കിട്ടുകയാണെങ്കില്‍ അതാണ് നല്ലതെന്നുമുള്ള ആഗ്രഹമാണ് പത്മജയ്‌ക്കെന്നും സൂചനയുണ്ട്. അതിനായാണ് പത്മജ കാത്തിരിക്കുന്നതെന്നും ഡല്‍ഹിയില്‍ ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ALSO READ: പുനര്‍ജനി…

    Read More »
  • കണക്കുകളില്‍ വിജയപ്രതീക്ഷയുമായി കോണ്‍ഗ്രസ്; കുറഞ്ഞത് 85 നിയമസഭ മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാനാകുമെന്ന് വിലയിരുത്തല്‍; മൂന്നു ജില്ലകളില്‍ സമ്പൂര്‍ണ വിജയമെന്നും ക ണക്കുകൂട്ടല്‍

      കല്പറ്റ: വിജയപ്രതീക്ഷ അങ്ങേയറ്റമാണ് ഇക്കുറി നിയമസഭ പോരാട്ടത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം അതിന്റെ പാരമ്യത്തിലാണ് നേതൃത്വത്തിന്. കണക്കുകളില്‍ വന്‍ കുതിപ്പാണ് വയനാട് നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ നേതാക്കള്‍ അവതരിപ്പിച്ചത്. കേരളത്തില്‍ കുറഞ്ഞത് 85 സീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. എല്‍ഡിഎഫിന് ഹാട്രിക് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നാണ് പൊതുവെ കണക്കുകൂട്ടലുകളില്‍ തെളിഞ്ഞത്. വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്. കാസര്‍കോട് മൂന്ന് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂര്‍ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും നേടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്സ് മീറ്റില്‍ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. മുതിര്‍ന്ന നേതാക്കളാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത് എന്നും സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞത്. 2019ലെ…

    Read More »
  • മഡുറോയുടെ അറസ്റ്റില്‍ ആടിയുലയുമോ വിപണി? 2200 കോടി ഡോളറിന്റെ സ്വര്‍ണം; ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം; സ്വര്‍ണം, വെള്ളി, എണ്ണ വിപണികളില്‍ പ്രതിഫലിക്കും; അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ എത്തുമെന്ന് ട്രംപ്

    കാരക്കാസ്: വെനസ്വേലയില്‍ യു.എസ് നടത്തിയ അധിനിവേശവും പ്രസിഡന്റ് നിക്കോളസ് മഡുറോയെ പിടികൂടിയതും സാമ്പത്തിക രംഗത്തും പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമായ രാജ്യം എന്നതിനൊപ്പം സൗത്ത് അമേരിക്കയിലെ സ്വര്‍ണ ശേഖരത്തിലും മുന്നിലാണ് വെനസ്വേല. വ്യോമാക്രമണവും പ്രസിഡന്റിനെ ബന്ദിയാക്കിയതും തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികള്‍ അവധിയിലാണ്. സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, ഓഹരി വിപണി എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച ചലനങ്ങളുണ്ടാകും. സ്വര്‍ണവും വെള്ളിയും സൗത്ത് അമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 161 മെട്രിക് ടണ്‍ സ്വര്‍ണശേഖരമാണ് അവര്‍ക്കുള്ളത്. ഇന്നത്തെ വിപണി വില പ്രകാരം 2,200 കോടി ഡോളര്‍ ഏകദേശം 1.8 ലക്ഷം കോടി രൂപയാണ് ഇതിന്റെ മൂല്യം. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 4345.50 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച തുടക്കത്തില്‍ സ്വര്‍ണ വില മുന്നേറാനാണ് സാധ്യത. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്നും നിക്ഷേപം സ്വര്‍ണം പോലുള്ള സുരക്ഷിതമായ ഇടത്തേക്ക്…

    Read More »
  • യാഥാര്‍ഥ്യ ബോധത്തോടെ കോണ്‍ഗ്രസ്; അമിത പ്രതീക്ഷയില്ല; 85 സീറ്റില്‍ വിജയിക്കുമെന്ന് വിലയിരുത്തല്‍; ലീഗിന്റെ അധിക സീറ്റ് ആവശ്യത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെ പരിഹാരമുണ്ടാകും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനഗോലുവും ക്യാമ്പില്‍

    കല്‍പ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്.  കുറഞ്ഞത് 85 സീറ്റുകളില്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് 5ല്‍ 3, കണ്ണൂര്‍ 11ല്‍ 4, കോഴിക്കോട് 13ല്‍ 8, വയനാട് 3ല്‍ 3, പാലക്കാട് 12ല്‍ 5, തൃശൂര്‍ 13ല്‍ 6, എറണാകുളം 14ല്‍ 12, ഇടുക്കി 5ല്‍ 4, ആലപ്പുഴ 9ല്‍ 4, കോട്ടയം 9ല്‍ 5, പത്തനംതിട്ട 5ല്‍ 5, കൊല്ലം 11ല്‍ 6, തിരുവനന്തപുരം 14ല്‍ 4, മലപ്പുറം 16ല്‍ 16 എന്നിങ്ങനെയാണ് കണക്കുകൂട്ടല്‍. ലീഗിന്റെ കൈവശം ഉള്ള കോഴിക്കോട്ടെ പേരാമ്പ്രയും കണ്ണൂരെ അഴിക്കോടും വച്ചു മാറാവുന്നതാണന്നും യോഗത്തിൽ നിർദേശം   അതേസമയം, സീറ്റ് വിഭജന ചർച്ചകളിൽ ഘടകകക്ഷികളെ പിണക്കരുതെന്ന് ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃക്യാംപിൽ നേതാക്കൾ മുന്നറിയിപ്പ് നല്‍കി. സ്ഥാനാർഥി നിർണയത്തിൽ സമുദായ സംഘടനകളെ മുഖവിലയ്ക്കെടുക്കണം. അഭിപ്രായങ്ങൾ എല്ലാവരും പാർട്ടി വേദികളിൽ പറയണമെന്ന് ശശി തരൂർ പറഞ്ഞപ്പോൾ, പറയുന്നവരെ ജനം കളിയാക്കാതെ നോക്കണമെന്നായിരുന്നു കെ.മുരളീധരന്റെ…

    Read More »
  • ചെണ്ടയുടെ രൗദ്ര താളവുമായി മേനകയുടെ മകൾ രേവതി: കീർത്തി വെള്ളിത്തിരയിൽ എങ്കിൽ രേവതി വാദ്യകലയിൽ താരം: ഇതൊരു കലാമന്ദിർ കുടുംബം 

      തിരുവനന്തപുരം : മലയാളത്തിൽ മികച്ച സിനിമകൾ ചെയ്തിട്ടുള്ള രേവതി കലാമന്ദിറിലെ രേവതി ആരെന്നറിയാമോ. നടിയുടെയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മൂത്ത മകളാണ് രേവതി. മറ്റൊരുമകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ സൂപ്പർ താരം. കീർത്തി വെള്ളിത്തിരയിൽ കീർത്തി നേടിയപ്പോൾ രേവതി വാദ്യകലയിൽ കീർത്തി നേടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെണ്ടയിൽ രൗദ്ര താളം തീർത്ത് രേവതി കഴിഞ്ഞദിവസം കൊട്ടിക്കയറി അരങ്ങേറ്റം കുറിച്ചപ്പോൾ രേവതിയുടെ കലാപരമായ കരിയറിലെ മറ്റൊരു അധ്യായമായി അത് മാറി. നൃത്ത കലയിൽ ഇതിനോടകം കഴിവും മികവും പ്രകടിപ്പിച്ചിട്ടുള്ള രേവതി ക്യാമറയ്ക്ക് മുന്നിൽ സജീവമല്ലെങ്കിലും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച് തന്റെ കഴിവ് കാണിച്ചു കൊടുത്തിട്ടുണ്ട് . വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ്, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിലും ഇതിനോടകം രേവതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദർശന്റെ സിനിമയിൽ സഹായിയായി പ്രവർത്തിച്ച രേവതി ‘താങ്ക് യു’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. പ്രശസ്ത നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലാണ് രേവതി നൃത്തം അഭ്യസിച്ചത്. രേവതി വാദ്യകലയിൽ…

    Read More »
  • വീണിടം വിഷ്ണുലോകം എന്നപോലെ വീണിടം കോൺഗ്രസ് ലോകം : തരൂരിന് ലോകം മുഴുവൻ കോൺഗ്രസ് പോലെ : അതുകൊണ്ടാണ് പറയാനുള്ളതെല്ലാം അകത്തു പറയാതെ പുറത്ത് പറയുന്നത്: ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ പറയണമെന്ന് ശശി തരൂര്‍: ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരന്റെ ഒളിയമ്പ്

      വയനാട് : ഒളിപ്പോരിന് പേര് കേട്ട വയനാട് മലകൾക്കരികിൽ നടക്കുന്ന കോൺഗ്രസ് നേതൃ ക്യാമ്പിൽ പരസ്പരം ഒളിയമ്പുകളെയ്ത് തരൂരും മുരളിയും. ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പിൽ തിരുവനന്തപുരം എംപി ശശി തരൂര്‍ എല്ലാവരെയും ഓർമ്മിപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ എല്ലാം പരസ്പരം മുഖാമുഖം നോക്കി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറഞ്ഞ് മഹാത്മാഗാന്ധിയോട് ഉപമിക്കാൻ കഴിയില്ലെങ്കിലും റിബൽ ജീവിതമാണ് എന്റെ സന്ദേശം എന്ന് തരൂർ പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട്. കോൺഗ്രസിനെ അടുത്തകാലത്ത് ഏറ്റവും വലിയ വിമർശിച്ചത് പ്രതിപക്ഷത്തെക്കാളധികം തരൂർ ആയിരുന്നതുകൊണ്ട് പറയേണ്ടത് പാർട്ടിക്കുള്ളിലേ പറയാവൂ എന്ന തരൂരിന്റെ ഉപദേശം കേട്ടപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ഹാർട്ടറ്റാക്ക് വന്നില്ല എന്നേയുള്ളൂ. നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാകാമെന്നും അത് പുറത്ത് പറയാതെ പാര്‍ട്ടിക്കുള്ളിൽ തന്നെ പറയണമെന്നും പുറത്ത് ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ശശി തരൂര്‍ യോഗത്തിൽ പറഞ്ഞത്. ആരോഗ്യകരമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളിൽ ഉന്നയിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കടക്കൂ പുറത്ത്…

    Read More »
  • തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സതീശനുണ്ടാകുന്ന ഓരോരോ പൊല്ലാപ്പേ: നേരറിയാൻ സിബിഐ എത്തുന്നു:പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്:ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി: കൈമാറിയത് ആറുമാസം മുൻപെന്നുംവിജിലൻസ് ശുപാർശയിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ലെന്നും സൂചന: ആറുമാസം മുഖ്യമന്ത്രി കാത്തിരുന്നതിൽ ദുരൂഹത

      തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കാനിറങ്ങാം എന്നെല്ലാം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇങ്ങനെയൊരു കുരുക്കിൽ അകപ്പെടുന്നത്. സതീശനെതിരെ ആറുമാസം മുമ്പ് സമർപ്പിച്ച സിബിഐ അന്വേഷണത്തിനുള്ള ശുപാർശ മുഖ്യമന്ത്രി വെച്ചു വൈകിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എന്നാണ് സൂചന അല്ലെങ്കിൽ ആറുമാസം മുമ്പ് ലഭിച്ച വിജിലൻസിന്റെ റിപ്പോർട്ടിൽ സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ഉണ്ടായിട്ടും ആ ഫയൽ തൊട്ടുനോക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സമയമാവട്ടെ എന്ന് കരുതി കാത്തു വച്ചതാകാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങൾ വയനാട്ടിൽ കോൺഗ്രസ് തുടങ്ങിയ സമയത്ത് തന്നെ കൃത്യമായി സിബിഐ അന്വേഷണത്തിനുള്ള ശുപാർശയുടെ വിവരം പുറത്തു വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ആറുമാസം മുമ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സതീശന്‍ വിദേശ ഫണ്ട്…

    Read More »
  • വിദേശ സന്ദര്‍ശനത്തിനു മാത്രം അനുമതി വാങ്ങി; പ്രളയബാധിതരായ സ്ത്രീകള്‍ക്കു വേണ്ടിയെന്ന പേരില്‍ വിദേശത്ത് ഫണ്ട് പിരിവ്; നിര്‍ണായകമായി വീഡിയോ; ഫണ്ട് വന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക്; നടപടിയെടുക്കാന്‍ സ്പീക്കര്‍ക്കും ശിപാര്‍ശ; സിബിഐ എത്തിയാല്‍ കുരുങ്ങുമോ സതീശന്‍?

    കോഴിക്കോട്/തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിന് അനുമതി തേടിയശേഷം വിദേശത്തെത്തി അനധികൃതമായി ഫണ്ടു പിരിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിനു ശിപാര്‍ശ. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്തുനിന്ന് ഫണ്ട് പിരിച്ചെന്നാണു കേസ്. വിജിലന്‍സിന്റെ ശിപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഒരു വര്‍ഷം മുമ്പ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് ശിപാര്‍ശ ചെയ്തത്. എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. എഫ്‌സിആര്‍എ നിയമം, 2010ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ്…

    Read More »
  • തൃശൂരിലെ ബൈക്ക് പാര്‍ക്കിംഗ് ഏരിയയിലെ തീപിടിത്തം; അന്വേഷിക്കാന്‍ പ്രത്യേക സംഘം; സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിംഗിലും സുരക്ഷാ പരിശോധന; അടിയന്തര പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍

    തൃശൂര്‍: വന്‍ തീപിടിത്തമുണ്ടായ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ‘സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാന്‍ വേണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയില്‍വേയും ആര്‍പിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.’-ഡിജിപി പറഞ്ഞു. റെയില്‍വേ ലൈനില്‍ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാര്‍ക്കിംഗ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയില്‍വേ സ്റ്റേഷന്‍ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാര്‍ക്കിങ്ങുകളും പരിശോധിക്കും’- റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷന്റെ പിന്നിലെ ബൈക്ക് പാര്‍ക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകള്‍…

    Read More »
Back to top button
error: