NEWS
-
വിജയ് സേതുപതി- സംയുക്ത മേനോൻ- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം പൂർത്തിയായി
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിന്റെ അവസാന ദിവസം, നായകൻ വിജയ് സേതുപതി, നിർമ്മാതാവ് ചാർമി കൗർ, സംവിധായകൻ പുരി ജഗനാഥ് എന്നിവർ പരസ്പരം സംവദിക്കുന്ന ഒരു മനോഹരമായ വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രം പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പുരി ജഗനാഥ് എന്ന സംവിധായകനെയും ചിത്രത്തിന്റെ മുഴുവൻ യൂണിറ്റിനേയും താൻ മിസ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ടാണ് വിജയ് സേതുപതി വീഡിയോയിൽ സംസാരിച്ചത്. ഇത്രയും ദിവസങ്ങൾ കൊണ്ട് എല്ലാവരുമായും ഉണ്ടായ വൈകാരികമായ…
Read More » -
തന്റേതെന്ന് കരുതുന്ന ശബ്ദരേഖ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു ; രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: തന്റേതെന്ന് കരുതുന്ന ശബ്ദരേഖ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരി ക്കുകയാണെന്നും ഈ സന്ദേശം ഇപ്പോള്‍ തിരിച്ചും മറിച്ചും പുറത്തുവിടുന്നതിന് പിന്നില്‍ വേറെ അജണ്ഡയാണെന്നും രാഹുല്‍മാങ്കൂട്ടത്തില്‍. ഒരേ കാര്യം തിരിച്ചുംമറിച്ചും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സന്ദേശം ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നിലെ ഉദ്ദേശം ആര്‍ക്കും മനസ്സിലാക്കാമെന്നും പറഞ്ഞു. ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളത്തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളെ നിയമപരമായി നേരിടും. പുതുതായി ഓഡിയോയില്‍ ഒന്നുമില്ല. ഇതൊക്കെ മുന്‍പും ചര്‍ച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റും തന്റേതാണോയെന്ന് ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല. ‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരി ക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. …
Read More » -
പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ ഇരുപത്തിനാല് നാടകങ്ങള്‍; ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ തൃശൂരില്‍ നാടകപ്പൂരം; പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിക്കും തിരക്കും ആരവങ്ങളുമൊഴിഞ്ഞാല്‍ തൃശൂരില്‍ പിന്നെ ലോകനാടകപ്പൂരം. ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഇറ്റ്‌ഫോക്ക് ജനുവരി 25 ന് തുടങ്ങി ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിക്കും.പലസ്തീന്‍, അര്‍മേനിയ, നോര്‍വെ, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജപ്പാന്‍, ഡെന്മാര്‍ക്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. രാജസ്ഥാന്‍, ആസാം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളോടൊപ്പം അഞ്ചു മലയാള നാടകങ്ങളും ഈ മേളയുടെ ഭാഗമാകുന്നുണ്ട്. അന്തര്‍ദേശീയ വിഭാഗത്തില്‍- ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പേനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, നോര്‍വേ), ഡംബിളിങ് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (ഇനാറ്റ് വെസ്നേം , പലസ്തീന്‍), ഫ്രാങ്കസ്റ്റീന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൗര്‍ കമ്പനി, അര്‍ജന്റീന), എ സ്‌ക്രീം ഇന്‍ ദി…
Read More » -
റിലയന്‍സ് ഫൗണ്ടേഷന്‍ സാരഥി നിത അംബാനിക്ക് ‘ഗ്ലോബല്‍ പീസ് ഓണര്‍’ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് നിത അംബാനിക്ക് ആഗോള സമാധാനം പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കുള്ള ആദരം ലഭിച്ചത്
കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണ്‍ നിത എം അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നിത അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍ പുരസ്‌കാരം സമര്‍പ്പിച്ചത്. വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം, കല, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ കാലത്തെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തത് കണക്കിലെടുത്താണ് നിത അംബാനിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രതീക്ഷ, അനുകമ്പ, എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള പുരോഗതി തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിത അംബാനിയുടെ പരിശ്രമങ്ങള്‍ രാജ്യത്തുടനീളമുള്ള നിരവധി പേരുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നത് കൂടി കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
Read More » -
ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത് ; കുഞ്ഞിനെ ഇല്ലാതാക്കണമെന്നും ഗര്‍ഭനിരോധന ഗുളിക കഴിക്കരുതെന്നും നിരന്തരം പറയുന്നു ; തന്നെ കൊല്ലക്കൊല ചെയ്യരുതെന്ന് യുവതിയുടെ ശബ്ദം,
തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത്. കുഞ്ഞുവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതും തന്നെ കൊല്ലാക്കൊല ചെയ്യരുതെന്ന് പെണ്‍കുട്ടി പറയുന്നതും ശബ്ദരേഖയിലുണ്ട്്. ശബ്ദരേഖയില്‍ യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയില്‍ യുവതിയുമായി രാഹുല്‍ സംസാരിക്കുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കരുത് വാട്‌സ്ആപ്പ് ചാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകാന്‍ റെഡി ആകൂവെന്നും രാഹുല്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്‌സ് ആപ്പ് ചാറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛര്‍ദി ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താന്‍ ആദ്യം ആശുപത്രിയില്‍ പോകാനും രാഹുല്‍ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ…
Read More » -
എം.കെ.വര്‍ഗീസിന്റെ കളികള്‍ തൃശൂര്‍ക്കാര്‍ കാണാനിരിക്കുന്നതേയുള്ളു; ഇനിയും ഒരുപാട് അങ്കം വെട്ടലുകള്‍ക്ക് ബാല്യമുണ്ടെന്ന് സൂചന നല്‍കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്; ഇനി കൗണ്‍സിലര്‍ ആയിട്ടല്ലഎം.കെ.വര്‍ഗീസ് എംഎല്‍എ ആയിട്ടാകും വരവ്; ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലേ ഉള്ളൂ കണ്‍ഫ്യൂഷന്‍
തൃശൂർ : എൽഡിഎഫ് കാൽക്കൽ വച്ചുകൊടുത്ത തൃശൂർ കോർപ്പറേഷൻ മേയർ പദവി പറഞ്ഞതിലും രണ്ടര കൊല്ലം കൂടി കൂടുതൽ ഭരിച്ച ശേഷമാണ് മേയർ എം കെ വർഗീസ് മേയർ കസേരയിൽ നിന്നും മാറുന്നത്. ഒരാൾ ഒപ്പം ഉണ്ടെങ്കിൽ മാത്രം കോർപ്പറേഷൻ ഭരിക്കാമെന്ന അവസ്ഥയിൽ എൽഡിഎഫും യുഡിഎഫും മുഖാമുഖം വന്നപ്പോൾ സ്വതന്ത്രനായി നിന്ന് മത്സരിച്ച, അല്ലെങ്കിൽ കോൺഗ്രസ് വിമതനായി നിന്നും മത്സരിച്ച എം കെ വർഗീസിനെ എൽഡിഎഫ് കൂടെ നിർത്തുകയായിരുന്നു. പിന്നീട് കണ്ടത് എം കെ വർഗീസ് എൽഡിഎഫിനെ കൂടെ നിർത്തുന്നതാണ്. ഒരിക്കലും വിട്ടു പോകാനോ എതിർക്കാനോ കഴിയാത്ത വിധം എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് എംകെ വർഗീസിനോട് ബാധ്യതപ്പെട്ടു പോകേണ്ടി വന്നു. അങ്ങനെ എന്തായാലും എം കെ വർഗീസ് അഞ്ചുകൊല്ലം തികച്ച ഭരിച്ചു മേയർ പദവിയിൽ. ഈ കോർപ്പറേഷൻ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് എം കെ വർഗീസ് പറയുന്നു. ഇനി വീണ്ടും ഒരു അങ്കത്തിന് ഇറങ്ങും എന്ന സൂചനയും…
Read More » -
ബാസ്‌കറ്റ്ബോൾ ലീഗ് കേരള (BLK) ഉടൻ; പ്രൊഫഷണൽ ലീഗിലേക്കുള്ള വാതിൽ തുറന്ന് സ്റ്റാർട്ടിങ് ഫൈവും എബിസിഎഫ്എഫ് ലീഗ് പ്രൈവറ്റ് ലിമിറ്റഡും കെ.ബി.എ.യും
കേരള ബാസ്‌ക്കറ്റ്ബോൾ അസോസിയേഷനുമായി സഹകരിച്ച് സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും എബിസിഎഫ്എഫ് ലീഗ് പ്രൈവറ്റ് ലിമിറ്റഡും 14 വയസ്സിന് താഴെയുള്ളവർക്കും 18 വയസ്സിന് താഴെയുള്ളവർക്കുമായി കേരളത്തിന്റെ പുതിയ ഡെവലപ്മെന്റ് ലീഗ് ആരംഭിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ആസൂത്രണം ചെയ്യുന്ന പ്രോ ലീഗിനുള്ള തയ്യാറെടുപ്പ് ഘട്ടമായി 2026 ഏപ്രിലിലാണ് പുതിയ ലീഗ് നടക്കുക. കൊച്ചി, നവംബർ 24, 2025: കേരളത്തിലെ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിലെ ഒരു സുപ്രധാന മാറ്റത്തിന് കളമൊരുങ്ങുന്നു. അടുത്ത വർഷം ഏപ്രിലിൽ സംസ്ഥാനത്ത് 14, 18 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പുതിയ ഡെവലപ്മെന്റ് ലീഗ് അരങ്ങേറും. ഇതിലും വലിയ സ്വപ്നങ്ങളാണ് ബാസ്‌കറ്റ്ബോൾ ലീഗ് കേരളക്ക് പിന്നിൽ കാത്തിരിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (Starting Five Sports Management Pvt. Ltd.), പൂനെ ആസ്ഥാനമായുള്ള എബിസിഎഫ്എഫ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് (ABCFF League Pvt. Ltd.) എന്നിവർ കേരള ബാസ്‌ക്കറ്റ്ബോൾ അസോസിയേഷനുമായി…
Read More » -
ധര്‍മേന്ദ്ര നിറഞ്ഞാടിയത് മുന്നൂറോളം സിനിമകളില്‍; ഇന്ത്യന്‍ സിനിമയിലെ ഹി-മാന്‍; ഹിറ്റുകളുടെ തോഴന്‍
മുംബൈ : ധര്‍മേന്ദ്ര – ആ പേര് വെളളിത്തിരയില്‍ തെളിയുമ്പോള്‍ ഇന്ത്യന്‍ ബിഗ് സ്‌ക്രീനിനു മുന്നിലെ ആരാധകര്‍ ആര്‍പ്പുവിളിച്ച് പൂക്കളും വര്‍ണക്കടലാസുകളും സ്‌ക്രീനിലേക്ക് വീശിയെറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അമിതാഭ് ബച്ചനെ പോലുള്ള പുലികള്‍ ബോളിവുഡ് വാഴുമ്പോഴാണ് ധര്‍മേന്ദ്ര ഈ ആരാധകവൃന്ദത്തെ കയ്യിലെടുത്തിരുന്നത്. അഴകും അഭിനയമികവും ഒന്നിച്ച ധര്‍മേന്ദ്ര ആറു പതിറ്റാണ്ടിനിടെ അഭിനയിച്ച് ആടിത്തിമര്‍ത്തത് മുന്നൂറോളം സിനിമകളിലാണ്. അവയില്‍ ഹിറ്റല്ലാത്തവ വളരെ കുറവ്. ഹിറ്റുകളുടെ തോഴനായിരുന്നു ധര്‍മേന്ദ്ര. അതുകൊണ്ടുതന്നെയാകണം ഇന്ത്യന്‍ സിനിമയില്‍ ഹി-മാന്‍ എന്നാണ് ധര്‍മേന്ദ്ര അറിയപ്പെട്ടത്. ഹിറ്റ് മാന്‍ എന്ന് അദ്ദേഹത്തെ ഇന്ത്യന്‍ സിനിമ വിശേഷിപ്പിച്ചു. ആക്ഷനായാലും പ്രണയമായാലും സെന്റിമെന്റ്‌സ് ആയാലും ധര്‍മേന്ദ്രയ്ക്ക് അത് പ്രേക്ഷകരെ അനുഭവിപ്പിക്കു വിധം അവതരിപ്പിക്കാനായി. നാടകീയ അഭിനയത്തിനു പകരം റിയലിസ്റ്റിക് രീതിയിലുള്ള അഭിനയത്തികവോടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. വരാനിരിക്കുന്ന ഡിസംബര്‍ എട്ടിന് 90-ാം പിറന്നാളായിരുന്നു ധര്‍മേന്ദ്രയുടെ. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍…
Read More » -
പ്രിയപ്പെട്ട ദോസ്തിനെ കാണാന്‍ അമിതാഭ് ബച്ചനെത്തി; ബോളിവുഡ് വിതുമ്പുന്നു; മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹറിന്റെ ട്വീറ്റ്
മുംബൈ : പ്രിയ ദോസ്തിനെ കാണാന്‍ ബിഗ് ബി എത്തി. അന്തരിച്ച ധര്‍മേന്ദ്രയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പിക്കാന്‍ അമിതാഭ് ബച്ചനെത്തി. ബച്ചനെ കൂടാതെ ഇന്ത്യന്‍ സിനിമാരംഗത്തെ നിരവധി പേര്‍ ധര്‍മേന്ദ്രയെ ഒരു നോക്കുകാണാനെത്തി. ധര്‍മേന്ദ്രയെ ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹം മരിച്ചെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പിന്നീട് മകളും നടിയുമായ ഇഷ ഡിയോള്‍ തന്നെ ഈ വാര്‍ത്ത് അവാസ്തവമാണെന്നും അച്ഛന്‍ മരിച്ചിട്ടില്ലെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്. ധര്‍മേന്ദ്ര മരിച്ചെന്ന വാര്‍ത്ത മുംബൈയില്‍ ഇന്ന് പരന്നെങ്കിലും ആരും ആദ്യം സ്ഥിരീകരിച്ചില്ല. കുടുംബത്തെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ സ്ഥിരീകരണം ലഭിച്ചില്ല. പിന്നീടാണ് കരണ്‍ ജോഹര്‍ ധര്‍മേന്ദ്രയുടെ വിയോഗവാര്‍ത്ത ട്വീറ്റ് ചെയ്തത്.
Read More »
