NEWS
-
മകള്‍ളുടെ സ്വപ്‌നം സഫലമാക്കാന്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സമ്പാദ്യം നല്‍കി ; കര്‍ഷകന്‍ ഷോറൂമില്‍ നല്‍കിയത് 40,000 രൂപയുടെ നാണയങ്ങള്‍ ; ആറുമാസം കുടുക്കയില്‍ ഇട്ട് സൂക്ഷിച്ച പണം
മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഷോറൂമില്‍ കര്‍ഷകന്‍ നല്‍കിയത് 40,000 രൂപയുടെ നാണയങ്ങള്‍. എല്ലാ ദിവസവും പണികഴിഞ്ഞു വരുമ്പോള്‍ ഒരു ടിന്നില്‍ കോയിന്‍ ഇടുമായിരുന്ന അദ്ദേഹം ഒടുവില്‍ എടുത്തത് മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുക എന്ന ആവശ്യത്തിലേക്കായിരുന്നു. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ മകളുടെ സ്വപ്നം സഫലമാക്കാന്‍ ഒരു ലക്ഷം രൂപ വിലവരുന്ന ഒരു സ്‌കൂട്ടര്‍ ആണ് വാങ്ങിക്കൊടുത്തത്. കര്‍ഷകനായ ബജ്രംഗ് റാം, മകള്‍ ചമ്പ ഭഗത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ആറ് മാസത്തേക്ക് സൂക്ഷിച്ച നാണയങ്ങളാണ് പുറത്തെടുത്തത്. ബജ്രംഗ് റാം ദിവസവും കുറച്ച് നാണയങ്ങള്‍ ഒരു ടിന്‍ പെട്ടിയില്‍ നിക്ഷേപിക്കുമായിരുന്നു, കാലക്രമേണ സമ്പാദ്യം വളര്‍ന്നു. കുറഞ്ഞത് ആറ് മാസത്തേക്ക് അദ്ദേഹം അങ്ങനെ ചെയ്തു. പിന്നീട് 40,000 രൂപയുടെ നാണയങ്ങളുടെ സഞ്ചി അദ്ദേഹം ജാഷ്പൂരിലെ ഹോണ്ട ഷോറൂമിലേക്ക് കൊണ്ടുപോയി. ബാഗ് നിറയെ നാണയങ്ങള്‍ കണ്ടപ്പോള്‍ ഷോറൂം ജീവനക്കാര്‍ അത്ഭുതപ്പെട്ടു. പക്ഷേ മകള്‍ക്ക് സ്‌കൂട്ടര്‍ സമ്മാനമായി നല്‍കാനുള്ള പിതാവിന്റെ ദൃഢനിശ്ചയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവരുടെ അത്ഭുതം…
Read More » -
മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി ; നടനും സര്‍ക്കാരിനും വന്‍ തിരിച്ചടി, പുതിയ വിജ്ഞാപനം നടത്താന്‍ നിര്‍ദേശം
കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. 2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്നും കോടതി വ്യക്തമാക്കി. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. വനം വകുപ്പിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പുതിയ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മോഹന്‍ലാലിന്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ അല്ലെന്നാണ് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. യഥാര്‍ത്ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നത് നിയമ വിധേയമാക്കിയത് എന്നും വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കോടതിവിധി നടനും സംസ്ഥാനസര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. 2011 ആഗസ്റ്റിലാണ് എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ…
Read More » -
‘ഭഗത് സിംഗും ഹമാസും അവരുടെ മണ്ണിന് വേണ്ടി പോരാടുകയായിരുന്നു’ ; രാഷ്ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍ ; എംപി ഭഗത് സിംഗിന്റെ പാരമ്പര്യത്തെ അപമാനിച്ചെന്ന് ആരോപണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനെ ഹമാസുമായി താരതമ്യം ചെയ്ത് രാഷ്ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. എംപി ഇമ്രാന്‍ മസൂദാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റിനിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും രാഷ്ട്രീയ സംവാദത്തിന് തീ കൊളുത്തുകയും ചെയ്തു. നിരവധി രാജ്യങ്ങള്‍ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പലസ്തീന്‍ ഭീകര സംഘടനയായ ഹമാസുമായി ഭഗത് സിംഗിനെ താരതമ്യം ചെയ്തു എന്നാണ് ആരോപണം. ചര്‍ച്ചയ്ക്കിടെ, മസൂദ് ഹമാസ് അംഗങ്ങളെ ‘സ്വാതന്ത്ര്യ പോരാളികള്‍’ എന്ന് വിശേഷിപ്പിച്ചു. പലസ്തീനിലെ അവരുടെ പോരാട്ടത്തെ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഭഗത് സിംഗിന്റെ പോരാട്ടവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും, അധിനിവേശത്തെ ചെറുക്കുന്നവരെ തീവ്രവാദത്തിന്റെ കണ്ണിലൂടെ മാത്രം കാണരുതെന്ന് വാദിക്കുകയും ചെയ്തു. എംപി ഭഗത് സിംഗിന്റെ പാരമ്പര്യത്തെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ ഈ വിഷയത്തില്‍ മൗനം പാലിച്ചു, മസൂദിന്റെ…
Read More » -
മന്ത്രിമാരോട് പോലും പറയാതെ വിദ്യാഭ്യാസ സെക്രട്ടറിയെ വിട്ട് ഒപ്പിടുവിച്ചു ; സര്‍ക്കാരിന് ഘടകകക്ഷികളേക്കാള്‍ പ്രധാനം ബിജെപി ; നാണംകെട്ട് മുന്നണിയില്‍ തുടരണോ എന്ന് സിപിഐ തീരുമാനിക്കട്ടെ
കൊച്ചി: നാണം കെട്ട് ഇടത് മുന്നണിയില്‍ തുടരനോ എന്ന കാര്യം സിപിഐ തീരുമാനിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സിപിഐ യെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെങ്കിലും അവര്‍ക്ക് അങ്ങിനെയൊരു തീരുമാനം ഉണ്ടായാല്‍ ആലോചിക്കുമെന്നും പറഞ്ഞു. ഘടകകക്ഷി മന്ത്രിമാരോട് പോലും പറയാതെ നേരെ വിദ്യാഭ്യാസ സെക്രട്ടറി ചെന്ന് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടുകയായിരുന്നു. ഈ നാണക്കേട് സഹിച്ച് മുന്നണിയില്‍ തുടരണമോ എന്ന് സിപിഐ തീരുമാനിക്കട്ടെയെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാകുന്നതല്ല പ്രശ്‌നം. തങ്ങളുടെ അജണ്ടകള്‍ അംഗീകരിച്ചാലേ പണം തരൂവെന്ന കേന്ദ്ര ഭീഷണിക്ക് സംസ്ഥാനം വഴങ്ങുന്നതും നിരുപാധികം ഒപ്പുവെക്കുന്നതുമാണെന്നും പറഞ്ഞു. ആരും അറിയാതെ വിദ്യാഭ്യാസ സെക്രട്ടറിയെ ഡല്‍ഹിയില്‍ അയച്ചാണ് സിപിഐഎം പിഎം ശ്രീയില്‍ ഒപ്പുവെപ്പിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. സിപിഐയെക്കാള്‍ വലുത് സര്‍ക്കാരിന് ബിജെപിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോയി കണ്ടതിന് ശേഷമാണ് സിപിഐഎം നയത്തില്‍ വെള്ളം ചേര്‍ത്തതും അഭിപ്രായത്തില്‍ മലക്കം മറിഞ്ഞതും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍…
Read More » -
ബിഹാര്‍ തിരഞ്ഞെടുപ്പ് 2025: എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് സൂചന നല്‍കി മോദി ; നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ചരിത്രമെഴുതുമെന്ന് പ്രധാനമന്ത്രി
പാറ്റ്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡി എ യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇത്തവണയും നിതീഷ്‌കുമാര്‍ തന്നെയായേക്കു കമെന്ന് സൂചന. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വെള്ളിയാഴ്ച ബിഹാറിലെ സമസ്തി പൂരില്‍ തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിലു ള്ള തന്റെ വിശ്വാസം വീണ്ടും ഉറപ്പിച്ചു. ഒരു റാലിയെ അഭിസംബോധന ചെയ്തുകൊ ണ്ട് സംസാരിക്കവെ, ജെഡിയു തലവന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അതി ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇത്തവണ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അതിന്റെ മുന്‍ വിജയ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കും. എന്‍ഡിഎയ്ക്ക് ബിഹാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി നല്‍കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ വരുമ്പോള്‍ ബിഹാര്‍ പുതിയ വേഗതയില്‍ മുന്നോട്ട് പോകുമെന്നും പറഞ്ഞു. നല്ല ഭരണത്തിനുവേണ്ടി വോട്ട് ചെയ്യുന്നതിലൂടെ ബിഹാര്‍ ‘ജംഗിള്‍ രാജിനെ’ അകറ്റിനിര്‍ത്തുമെന്ന് പറഞ്ഞുകൊണ്ട്…
Read More » -
ഗ്ലോബൽ ആയുർവേദ സമ്മിറ്റും കേരള ഹെൽത്ത് ടൂറിസം കോൺഫറൻസ് & എക്സിബിഷനും അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 30, 31 തീയതികളിൽ
കൊച്ചി: കേരളത്തെ ലോകത്തിനു മുന്നിൽ ഒരു സമ്പൂർണ്ണ ഹെൽത്ത് കെയർ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കേരള, ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് & എക്‌സ്‌പോയും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം – അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും സംഘടിപ്പിക്കുന്നു. 30, 31 തീയതികളിൽ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനങ്ങളിൽ 16 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും. മെഡിക്കൽ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെൽനസ്സിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടാനും അതുവഴി ഈ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സർക്കാർ ടൂറിസം, ആരോഗ്യം, വ്യവസായം വകുപ്പുകൾ എന്നിവയുടെ പിന്തുണയോടെ CII കേരളയുടെ ആയുർവേദ, ഹെൽത്ത് കെയർ പാനലുകളാണ് ഉച്ചകോടികൾക്ക് നേതൃത്വം നൽകുന്നത്. ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആയുർവേദ മേഖലയ്ക്ക് വളർച്ചാ പ്രചോദനം നൽകുന്ന വേദിയാകുമ്പോൾ, കേരള…
Read More » -
പിഎം ശ്രീയില്‍ കോണ്‍ഗ്രസ് നിലപാടിനെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; കര്‍ണാടകയും തെലുങ്കാനയും ഹിമാചലും നേരത്തേ ഒപ്പിട്ടു; പണവും കൈപ്പറ്റി; കെ.സി. വേണുഗോപാല്‍ പറഞ്ഞത് നുണയെന്ന് തെളിയിക്കുന്ന കണക്കുകള്‍
തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പുവച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന കോണ്‍ഗ്രസിന്റെ വാദങ്ങളെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. കര്‍ണാടകയുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണെന്നാണു കെ.സി. വേണുഗോപാല്‍ പറഞ്ഞത്. എന്നാല്‍, 2022 സെപ്റ്റംബറിലാണു പിഎം ശ്രീ പ്രഖ്യാപിച്ചത്. ഒക്‌ടോബറില്‍ ഛത്തീസ്ഗഡ് ഒപ്പിട്ടു. ഹിമാചല്‍, രാജസ്ഥാന്‍, തെലങ്കാന എന്നിവരും ഒപ്പിട്ടിട്ടുണ്ട്. എല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്. രാജ്യസഭയില്‍ എ.എ. റഹീമിനു നല്‍കിയ മറുപടിയില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ എത്രയൊക്കെ പണം കൈപ്പറ്റിയെന്ന വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. അതില്‍ കര്‍ണാടകത്തിന് 2023-24ല്‍ 26.4 കോടിയും 24-25ല്‍ 31.4 കോടിയും ലഭിച്ചു. തെലങ്കാനയ്ക്ക് 23-24ല്‍ 59.8 കോടിയും 24-25ല്‍ 147.97 കോടിയും ലഭിച്ചു. ഹിമാചല്‍ പ്രദേശ് 2024-2025ല്‍ 67.68 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്. അപ്പോള്‍ കേരളത്തേക്കാള്‍ മുമ്പേ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കീഴടങ്ങിയോ എന്നതാണു ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമുകളെ (സിഎസ്എസ്) ഫെഡറല്‍ സംവിധാനങ്ങള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നതിനെ രാഷ്ട്രീയമായി…
Read More » -
‘പോലീസ് കോണ്‍സ്റ്റബിള്‍ നാല് തവണ ബലാത്സംഗം ചെയ്തു’: മഹാരാഷ്ട്രയിലെ വനിതാ ഡോക്ടര്‍ കൈവെള്ളയില്‍ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു ; മഹാരാഷ്ട്രിയില്‍ വലിയ രാഷ്ട്രീയ കോലാഹലം
പൂനെ: അഞ്ച് മാസത്തിനിടെ നാല് തവണ ബലാത്സംഗം ചെയ്തു എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ആരോപണം ഉന്നയിച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ സത്താറയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ആത്മഹത്യ. എസ്‌ഐ ഗോപാല്‍ ബദ്നെ ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നും നിരന്തരം ഉപദ്രവിച്ചെന്നും ഇരയായ ഡോക്ടര്‍ തന്റെ ഇടതു കൈപ്പത്തിയില്‍ എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. നിരന്തരമായ ഉപദ്രവമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഗോപാല്‍ ബദ്‌നെയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ‘പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക-ശാരീരിക പീഡനത്തിനും ഇരയാക്കി,’ കുറിപ്പില്‍ പറയുന്നു. ഫല്‍ട്ടാന്‍ സബ്-ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറാണ് ആത്മഹത്യ ചെയ്ത ഡോക്ടര്‍. ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, ഇര ജൂണ്‍ 19 ന് ഫല്‍ട്ടാന്‍ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ്…
Read More » -
ഇന്ത്യക്ക് സമാനമായ നീക്കം; അഫ്ഗാനിസ്ഥാനും പാകിസ്താന് ജലം നിഷേധിക്കുന്നു? കുനാർ നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാൻ നീക്കം
കുനാർ നദിക്ക് കുറുകെ “എത്രയും വേഗം” അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാന്റെ ജലലഭ്യത നിയന്ത്രിക്കുന്നതിനായി അഫ്ഗാനിസ്ഥാൻ ഈ ആഴ്ച ഇന്ത്യയുടെ നിർദ്ദേശം കടമെടുത്തു . സുപ്രീം നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്‌സാദയിൽ നിന്നാണ് ഈ ഉത്തരവ് വന്നതെന്ന് ഭരണകക്ഷിയായ താലിബാന്റെ ആക്ടിംഗ് ജലമന്ത്രി എക്‌സിൽ പറഞ്ഞു. “അഫ്ഗാനികൾക്ക് സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്” എന്നും വിദേശ സ്ഥാപനങ്ങൾക്ക് പകരം ആഭ്യന്തര സ്ഥാപനങ്ങൾ ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ തന്റെ പോസ്റ്റിൽ പറഞ്ഞു. കാബൂൾ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയതിനെ തുടർന്ന്, ഈ മാസം ഡ്യൂറണ്ട് ലൈനിലെ അക്രമം – അതായത്, പാകിസ്ഥാനുമായുള്ള തർക്കത്തിലുള്ള 2,600 കിലോമീറ്റർ അതിർത്തി – കൈകാര്യം ചെയ്യുമ്പോൾ താലിബാന്റെ ഈ പച്ചക്കൊടി അവരുടെ അടിയന്തിരാവസ്ഥയ്ക്ക് അടിവരയിടുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ…
Read More » -
ആന്ധ്രയിൽ വൻ അപകടം; സ്വകാര്യ ബസിന് തീപിടിച്ച് 24 മരണം; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്
ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാര്‍ രക്ഷപ്പെട്ടതായി കുര്‍നൂല്‍ എസ്പി വിക്രാന്ത് പാട്ടീല്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസില്‍ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനും പരുക്കേറ്റവരുടെ ചികിത്സയ്ക്കുമായി സര്‍ക്കാര്‍…
Read More »