‘ഭഗത് സിംഗും ഹമാസും അവരുടെ മണ്ണിന് വേണ്ടി പോരാടുകയായിരുന്നു’ ; രാഷ്ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍ ; എംപി ഭഗത് സിംഗിന്റെ പാരമ്പര്യത്തെ അപമാനിച്ചെന്ന് ആരോപണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനെ ഹമാസുമായി താരതമ്യം ചെയ്ത് രാഷ്ട്രീയ നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. എംപി ഇമ്രാന്‍ മസൂദാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റിനിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും രാഷ്ട്രീയ സംവാദത്തിന് തീ കൊളുത്തുകയും ചെയ്തു.
നിരവധി രാജ്യങ്ങള്‍ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പലസ്തീന്‍ ഭീകര സംഘടനയായ ഹമാസുമായി ഭഗത് സിംഗിനെ താരതമ്യം ചെയ്തു എന്നാണ് ആരോപണം. ചര്‍ച്ചയ്ക്കിടെ, മസൂദ് ഹമാസ് അംഗങ്ങളെ ‘സ്വാതന്ത്ര്യ പോരാളികള്‍’ എന്ന് വിശേഷിപ്പിച്ചു.
പലസ്തീനിലെ അവരുടെ പോരാട്ടത്തെ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഭഗത് സിംഗിന്റെ പോരാട്ടവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും, അധിനിവേശത്തെ ചെറുക്കുന്നവരെ തീവ്രവാദത്തിന്റെ കണ്ണിലൂടെ മാത്രം കാണരുതെന്ന് വാദിക്കുകയും ചെയ്തു.
എംപി ഭഗത് സിംഗിന്റെ പാരമ്പര്യത്തെ അപമാനിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ ഈ വിഷയത്തില്‍ മൗനം പാലിച്ചു, മസൂദിന്റെ പരാമര്‍ശങ്ങളെ പ്രതിരോധിക്കുകയോ അപലപിക്കുകയോ ചെയ്തില്ല.






