NEWS
-
ഭൂമിയുടെ ഭ്രമണ പഥം മുഴുവൻ ഇനി ഇന്ത്യയുടെ നിരീക്ഷണ വലയത്തിൽ ! ബഹിരാകാശത്തെ നീക്കങ്ങൾ ഒപ്പിയെടുക്കുന്ന പുതു സാങ്കേതിക സംവിധാനം വിജയകരമായി വിന്യസിച്ച് സ്വകാര്യ കമ്പനി; ബഹിരാകാശ- പ്രതിരോധ മേഖലകളിലെ ശ്രദ്ധേയ മുന്നേറ്റം
അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ വെല്ലും വിധം വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യാ രംഗം. ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്‌തുക്കൾ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചുറപ്പിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്). ബഹിരാകാശ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഇന്ത്യയുടെ കഴിവ് ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഭ്രമണപഥത്തിലെ അതിവേഗം നീങ്ങുന്ന വസ്തുക്കൾ പിന്തുടരുന്നതിനും അവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് സാധിക്കുമെന്നതിൻ്റെ തെളിവാണ് നേട്ടം. വരുംകാലത്ത് ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അസിസ്റ്റൻ്റ് മാനേജിംഗ് ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. 80 കിലോഗ്രാം ഭാരമുള്ള എ.എഫ്.ആർ. ഉപഗ്രഹം ഉപയോഗിച്ച്, ഫെബ്രുവരി മൂന്നിന് നടത്തിയ രണ്ട് പരീക്ഷണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ (ISS) ചിത്രങ്ങൾ അസിസ്റ്റായി പകർത്തി. അന്തർദേശീയ തലത്തിൽ അതീവ തന്ത്രപ്രധാനമായി കാണുന്ന ഈ മേഖലയിൽ ഇന്ത്യൻ സ്വകാര്യമേഖല…
Read More » -
‘മണിയന്‍ പിള്ള രാജു പോലീസിനെ വിളിച്ചെന്ന വാദം തെറ്റ്, രാത്രി വീട്ടിലെത്തിയപ്പോള്‍ കാറും ആളും ഉണ്ടായിരുന്നില്ല, ബൈക്ക് എത്തിയത് അമിത വേഗത്തില്‍’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിനെതിരായ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ച തള്ളി ഡിസിപിയുടെ റിപ്പോര്‍ട്ട്. പോലീസ് രാത്രി രാജുവിന്റെ വീട്ടിലെത്തിയിരുന്നെന്നും ആ സമയത്ത് അദ്ദേഹവും കാറും വീട്ടിലുണ്ടായിരുന്നില്ല എന്നും റിപ്പോട്ടില്‍ പറയുന്നു. പോലീസിനെ വിളിച്ചെന്ന രാജുവിന്റെ വാദം തെറ്റെന്നും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാന്‍ഡ്രം ക്ലബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിര്‍ദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവര്‍ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. എല്‍എല്‍ബി വിദ്യാര്‍ഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. ട്രിവാന്‍ഡ്രം ക്ലബില്‍നിന്ന്…
Read More » -
പെണ്‍കുട്ടിയുടെ ഫോണ്‍ തുറന്നു പരിശോധിച്ചു; കൊറിയന്‍ സുഹൃത്തിനെ കുറിച്ചു തെളിവില്ല, ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍; അടിമുടി ദുരൂഹത
കൊച്ചി: ഫോണ്‍ കണ്ടുകെട്ടിയിട്ടും ചോറ്റാനിക്കരയില്‍ ആത്മഹത്യ ചെയ്ത 16 കാരിയുടെ ആത്മഹത്യാ കാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ്. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയുടെ ഫോണ്‍ കഴിഞ്ഞദിവസം തുറന്നു പരിശോധിച്ചു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. സ്‌കൂളിലേക്കു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ വീടിനടുത്തുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആണ്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പ് കണ്ടെടുത്തിയിരുന്നു. ശാസ്താംമുകളിനു സമീപം കക്കാട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.45നു ചോറ്റാനിക്കരയിലെ സ്‌കൂളിലേക്കു പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് കണ്ടു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തില്‍ മൃതദേഹം കണ്ടത്. ബുക്കില്‍ നിന്നാണ് രണ്ടുപേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിനു…
Read More » -
തോല്‍ക്കാന്‍ വിടില്ല! സൂര്യകുമാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ? ബാറ്റിംഗ് പട തവിടു പൊടിയായത് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; എണ്ണം പറഞ്ഞ റെക്കോഡുകളും സൂര്യയുടെ പോക്കറ്റില്‍
സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇന്ത്യ- യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്… തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്റെ തോളില്‍ കരകയറ്റം. ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു. …
Read More » -
‘ഫോഴ്‌സ് മജ്യൂര്‍’ എങ്ങനെ നടപ്പാക്കും? ഇന്ത്യക്കെതിരേ കളിക്കാതിരിക്കാന്‍ നിയമത്തിലെ പഴുതുകള്‍ തേടിയ പാകിസ്ഥാനോട് വിശദീകരണം തേടി ഐസിസി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇതിനായി ‘ഫോഴ്‌സ് മജ്യൂര്‍’ (force majeure) വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്നതില്‍ പാകിസ്ഥാനോടു വിശദീകരണം തേടി ഐസിസി (ICC). സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉത്തരവാദിത്തം െൈകാഴിയാന്‍ പിസിബി (PCB) ശ്രമിച്ചതിനെ തുടര്‍ന്നാണിത്. ബാക്കി മത്സരങ്ങളെല്ലാം കളിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് ഐസിസി ചോദിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിസിബിയെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ നടപ്പിലാക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐസിസി ഡയറക്ടര്‍ നല്‍കുന്ന സൂചന. ഐസിസിയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളേക്കാള്‍ ക്രിക്കറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഐസിസി. എന്താണ് ഫോഴ്‌സ്…
Read More » -
ഒരു സ്വീഡിഷ് സുന്ദരിയെ മതിയോ?, നിങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറിൽ സ്ട്രീപ്പിനെ പോലുള്ളവർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല’’– എപ്സ്റ്റീൻ… ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്…. എങ്കിൽ അത് ശരിയാക്കൂ… എപ്സ്റ്റീന്റെ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും
വാഷിങ്ടൻ: മോദിക്കു പിന്നാലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും. ഇരുവരും തമ്മിൽ 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഇരുവരും ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. ഇരുവരും തമ്മിൽ നേരിട്ട് കാണാൻ തീരുമാനിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. 2017 മാർച്ച് 9ന് ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിൽ ‘നിങ്ങൾ ആരെയാണ് നിർദേശിക്കുന്നത്’ എന്ന് അനിൽ അംബാനി എപ്സ്റ്റീനോട് ചോദിക്കുന്നു. ‘നിങ്ങളുടെ സന്ദർശനം രസകരമാക്കാൻ, ഒരു സ്വീഡിഷ് സുന്ദരിയെ ഞാൻ നിർദേശിക്കുന്നു’ എന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. ‘എങ്കിൽ അത് ശരിയാക്കൂ’ എന്ന് 20 സെക്കൻഡിനുള്ളിൽ അനിൽ അംബാനിയും മറുപടി നൽകി. ഇരുവരും തമ്മിൽ ഫോണിലൂടെ…
Read More » -
‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി. ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക്…
Read More »


