NEWS
-
‘കെ.ബി.’ എന്നാല്‍ ‘കിടന്നു ബഹളം വെയ്ക്കുന്ന’ എന്നര്‍ത്ഥം; കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയുടെ ചില പരിപാടികള്‍ നിലവാരം കുറഞ്ഞ നാടകം ; ജീവനക്കാര്‍ അടിമകളല്ലെന്ന് എം. വിന്‍സെന്റ്
തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാര്‍ എന്നാല്‍ കിടന്നു ബഹളം വെയ്ക്കുന്ന ഗണേഷ്‌കുമാര്‍ എന്നാണെന്നും വകുപ്പില്‍ ഗണേശ്കുമാര്‍ ജീവനക്കാരോട് പെരുമാറുന്നത് അടിമകളോട് എന്ന പോലെയാണെന്നും വിമര്‍ശിച്ച് എം.വിന്‍സെന്റ് എംഎല്‍എ. മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് ശീലം ആക്കിയിരിക്കുകയാണ് മന്ത്രിയെന്നും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പറഞ്ഞു. മന്ത്രിയുടെ ചില പരിപാടികള്‍ നിലവാരം കുറഞ്ഞ നാടകമാണെന്നും പറഞ്ഞു. സിനിമയ്ക്കും നാടകത്തിനുമൊക്കെ അത് നല്ലതായിരിക്കുമെന്നും പരിഹസിച്ചു. അടിമകളോട് പെരുമാറുന്നത് പോലെ ജീവനക്കാരോട് പെരുമാറുന്ന അദ്ദേഹം മാപ്പുപറയണം. ബസില്‍ മന്ത്രി മിന്നല്‍പരിശോധന നടത്തിയ നടപടിയെയും പരിഹസിച്ചു. കുപ്പിവെള്ളത്തിന്റെ ബോട്ടില്‍ ഡ്രൈവര്‍ സീറ്റിന് അടുത്ത് വച്ചതിനു ഡ്രൈവറെ ഗണേഷ്‌കുമാര്‍ സ്ഥലം മാറ്റി. നടപടി കേരള ഹൈകോടതി റദാക്കി. അധികാര ദുര്‍വിനിയോഗം എന്നാണ് കോടതി പറഞ്ഞത്. മന്ത്രി പറഞ്ഞത് കോണ്‍ഗ്രസ് യൂണിയന്‍ പണം ചിലവാക്കി കോടതില്‍ പോയി വിധി വാങ്ങിച്ചു എന്നാണ്. ഇത് കോടതിയെ അധിക്ഷേപിക്കുന്നത് പോലെ തന്നെയാണ്. മന്ത്രി സ്വീകരിക്കുന്ന ഭ്രാന്തന്‍ നയങ്ങളെ ന്യായികരിക്കാന്‍ കഴിയില്ലെന്നും മന്ത്രിക്ക് സ്വേച്ഛാധിപത്യ രീതിയില്‍ എന്തും ചെയ്യാന്‍…
Read More » -
കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് നീരസം ; പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ; ശബരിമല സ്വര്‍ണമോഷണം വന്‍ പ്രചരണവിഷയമാക്കാന്‍ നീക്കം
ചെങ്ങന്നൂര്‍: കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതി ലുള്ള അതൃപ്തി പ്രകടിപ്പിച്ച് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ നിന്നും വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടിയ വലിയ അടിയായിരുന്നു ശബരിമലയില്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദവിഷയങ്ങള്‍. ഇത് പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വസ സംരക്ഷണ ജാഥയുടെ ഒരു ക്യാപ്റ്റനാണ് കെ.മുരളീധന്‍. ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് ശബരിമല സ്വര്‍ണ്ണവിഷയത്തില്‍ രാഷ്ട്രീയമായി മേല്‍ക്കൈ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ച കെഎം ഹാരിസിന്റെ പേര് അവഗണിച്ചതും ദീര്‍ഘകാലമായി തനിക്കൊപ്പം ഉണ്ടായിരുന്ന മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തത് മുരളീധരന് വലിയ നീരസം ഉണ്ടാക്കിയിരുന്നു. നാലു ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലുള്ള ജാഥ ചെങ്ങന്നൂരില്‍ നിന്നും പന്തളത്ത് എത്തി സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു മുരളീധരന്‍. ഇന്ന്…
Read More » -
ട്രയിൻ യാത്രയ്ക്കിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസ്സം; കുഞ്ഞ് മരിച്ചെന്ന് കരുതി ബോധരഹിതയായി അമ്മ; ഒടുവിൽ രക്ഷകനായി സൈനികൻ
രാജധാനി എക്സ്പ്രസ്സിൽ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ട എട്ട് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന് രക്ഷകനായി സൈനികൻ. ദിബ്രുഗഡിലേക്കുള്ള യാത്രാമധ്യേ ട്രെയിനിലെ എസ് 4 കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്നതിനിടെ, കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തു. യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പടർന്നതോടെ, തന്റെ കുട്ടി മരിച്ചുവെന്ന് വിശ്വസിച്ച് കുഞ്ഞിന്റെ അമ്മ ബോധരഹിതയായി. അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന, അതേ കോച്ചിൽ ഉണ്ടായിരുന്ന സെപ്റ്റംബർ (അസി) സുനിൽ ഉടൻ തന്നെ സ്ഥലത്തേക്ക് ഓടി. അടിയന്തരാവസ്ഥ ശാന്തതയോടെ വിലയിരുത്തി, കുഞ്ഞിനെ പരിശോധിച്ചപ്പോൾ കുട്ടിക്ക് പൾസോ ശ്വാസമോ ഇല്ലെന്ന് കണ്ടെത്തി. വേഗത്തിൽ പ്രവർത്തിച്ച അദ്ദേഹം കുഞ്ഞിനെ ഒരു പരന്ന പ്രതലത്തിൽ കിടത്തി, നെഞ്ചിൽ രണ്ട് വിരലുകൾ ഉപയോഗിച്ച് പീഡിയാട്രിക് കാർഡിയോപൾമോണറി റെസസിറ്റേഷൻ (CPR) ആരംഭിച്ചു, തുടർന്ന് വായിൽ നിന്ന് വായിലേക്ക് പുനർ-ഉത്തേജനം നൽകി. രണ്ട് തവണ സിപിആറിന് ശേഷം കുഞ്ഞ് ശ്വസിക്കുകയായിരുന്നു. അടിയന്തര വൈദ്യസഹായം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സമയോചിതവും പ്രൊഫഷണലുമായ ഇടപെടൽ ഒരു ദുരന്തത്തെ തടഞ്ഞു.
Read More » -
ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസും, സീറ്റുകൾ എമിറേറ്റ്സ് വിമാനങ്ങൾക്ക് സമാനം;കെഎസ്ആർടിസി ‘ബിസിനസ് ക്ലാസ്’ വരുന്നു
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര, നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും. 2026 ഡിസംബറിൽ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
Read More » -
അഫ്ഗാൻ-പാകിസ്താൻ സംഘർഷം; ഖത്തറിൻറെ മധ്യസ്ഥ ചർച്ച ഇന്ന്
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു. പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ്, ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖ് എന്നിവരാണ് സംഘത്തിലുള്ളത്. പാകിസ്താൻ പ്രതിനിധി സംഘം ദോഹയിൽ എത്തി. ദോഹയിൽ ചർച്ചകൾ അവസാനിക്കുന്നതുവരെ 48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്താനും അഫ്ഗാനിസ്ഥാനും വെള്ളിയാഴ്ച സമ്മതിച്ചതായി ഇരു രാജ്യത്തെയും അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിക്കടുത്ത് നടന്ന ചാവേർ ആക്രമണത്തിൽ ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വെടിനിർത്തൽ നീട്ടൽ സംബന്ധിച്ച വാർത്ത പുറത്തുവന്നത്. അതേസമയം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു. എട്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് ജില്ലകളിലുമായി…
Read More » -
‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്; വിധിയിൽ തൃപ്തിയെന്ന് സുധാകരൻറെ മക്കൾ
പാലക്കാട്:പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസിൽ അയാൾക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവർക്കും നന്ദി’’ – അതുല്യയും അഖിലയും പറഞ്ഞു. വിധിയിൽ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസും പറഞ്ഞു. ചെന്താമരയും ഭാര്യയും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനു പിന്നിൽ സജിതയാണെന്ന് ആരോപിച്ചായിരുന്നു അന്ന് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെ 2025ൽ സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതിയ വരാന്തയിൽ…
Read More » -
ഇടുക്കിയില്‍ കനത്ത മഴ; ട്രാവലര്‍ ഒലിച്ചുപോയി; ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
ഇടുക്കി: ഇടുക്കിയില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ വ്യപക നാശം. കൂട്ടാറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. കുമിളിയില്‍ കരകവിഞ്ഞ തോടിന് സമീപമുള്ള വീട്ടില്‍ കുടുങ്ങിയ കുടുംബത്തെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാന്‍ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആന വിലാസം ശാസ്തനട ഭാഗം, വണ്ടിപ്പെരിയാര്‍, കക്കികവല എന്നിവിടങ്ങളിലും വെള്ളം കേറുന്ന സാഹചര്യമാണുള്ളത്. കല്ലാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇടുക്കി ഉള്‍പ്പടെ ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.…
Read More » -
ഗാസ കരാറില്‍ പ്രതിസന്ധി; ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസ്; ഗാസയുടെ നിയന്ത്രണം തുടരും; നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് മുഹമ്മദ് നാസല്‍; ഹമാസ് കൂട്ടക്കൊലകള്‍ തുടര്‍ന്നാല്‍ തീര്‍ത്തു കളയുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ദോഹ: ഡോണള്‍ഡ് ട്രംപ് മുന്നോട്ടു കൊണ്ടുവന്ന കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയില്‍നിന്ന് ആയുധം വച്ചൊഴിയില്ലെന്നു വ്യക്തമാക്കി മുതിര്‍ന്ന നേതാവ്. ഗാസയിലെ സുരക്ഷ ഹമാസ് തന്നെ നോക്കുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നാസല്‍ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചത്. ഹമാസിന്റെ നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്നും കരാര്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടേറിയ ഭാഗം ഇതാണെന്നും നാസല്‍ പറഞ്ഞു. ഗാസയിലെ പുനര്‍ നിര്‍മാണത്തിനായി അഞ്ചുവര്‍ഷം വെടിനിര്‍ത്തലിനു തയാറാണ്. പലസ്തീന്‍ ദേശത്തിനുള്ള എല്ലാ ഉറപ്പുകളും ലഭിക്കണം. പ്രതീക്ഷയുടെ ചക്രവാളമാണ് പലസ്തീന്‍ എന്നും നാസല്‍ പറയുന്നു. ഖത്തറിലെ ദോഹയിലാണ് വര്‍ഷങ്ങളായി ഹമാസ് നേതാക്കള്‍ ആഡംബര ജീവിതം നയിക്കുന്നത്. ഗാസയില്‍ നടക്കുന്ന പരസ്യമായ കൊലപാതകങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു നാസല്‍. യുദ്ധ സമയത്ത് അങ്ങേയറ്റത്തെ നടപടികള്‍ എടുക്കേണ്ടിവരുമെന്നും ക്രിനിമലുകള്‍ക്കെതിരേ നടപടി തുടരുമെന്നുമാണ് നാസലിന്റെ വാദം. നാസലിന്റെ വാദം ഹമാസ് നേരത്തേതന്നെ ഉന്നയിച്ചിട്ടുള്ളതാണ്. ഗാസയിലെ യുദ്ധം പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള കരാറില്‍ ഹമാസിന്റെ നിരായുധീകരണവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു സ്വതന്ത്രമായി ജീവിക്കാനോ മറ്റു രാജ്യങ്ങളിലേക്കു…
Read More » -
പീഡനമേറ്റെന്ന കുറിപ്പെഴുതി അനന്തു അജിയുടെ ആത്മഹത്യ; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രതി; 15 പേജില്‍ ആരോപണങ്ങള്‍; ഇന്‍സ്റ്റഗ്രാം വീഡിയോയിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ദുരനുഭവം കൂടുതല്‍ ആര്‍എസ്എസ് ക്യാമ്പില്‍നിന്ന്
കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിതീഷ് മുരളീധരന്‍ പ്രതി. അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വിഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. കേസ് പൊന്‍കുന്നം പൊലീസിന് കൈമാറും. നിതീഷ് മുരളീധരന്‍ വാര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വിഡിയോയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ ഐപിസി 377 പ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ആര്‍എസ്എസ് നേതൃത്വം സംഭവത്തില്‍ ഉത്തരം പറയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ അനന്തു ഷെഡ്യൂള്‍…
Read More » -
സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം: മാനേജ്‌മെന്റിന് കോടതിയില്‍ തിരിച്ചടി; ഡിഡിഇയുടെ ഉത്തരവിന് സ്‌റ്റേ ഇല്ല; ഇനി സ്‌കൂളിലേക്ക് അയയ്ക്കില്ലെന്നു രക്ഷിതാവ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറ്റാനാണ് രക്ഷിതാവിന്റെ തീരുമാനം. ഹിജാബ് ധരിച്ച് കുട്ടിയെ ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹിജാബ് വിഷയം അന്വേഷിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. ഇതിനെതിരെ സ്‌കൂള്‍ ഹര്‍ജി നല്‍കിയെങ്കിലും ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കൂടാതെ, ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, കുട്ടിയെ ഇനി സെന്റ് റീത്താസ് സ്‌കൂളിലേക്ക് അയക്കില്ലെന്ന തീരുമാനത്തിലാണ് രക്ഷിതാവ്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് കുട്ടി വന്നാല്‍ തുടര്‍ന്ന് പഠിക്കാമെന്ന നിലപാട് സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. കുട്ടിയുടെ മാനസിക വിഷമത്തിന് ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റ് ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഹിജാബ് വിവാദം എന്നായിരുന്നു ബിജെപിയുടെ…
Read More »