NEWS
-
തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ നടത്തിയത് ഒന്നാന്തരം പറ്റിപ്പ് പരിപാടി, സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേ!! കളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിനം ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ ശ്രീലേഖ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേയാണെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ദിവസം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലെ സ്ഥാനാർഥിയായ ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ സർവേ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യം മാധ്യമങ്ങളുമായി ചേർന്ന് പ്രീ പോൾ സർവേ നടത്താറുള്ള ഏജൻസിയുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ആർ ശ്രീരേഖ പങ്കുവെച്ചത്. എന്നാൽ സംഭവത്തിൽ സിപിഐഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ശ്രീലേഖ സർവേ പങ്കുവെച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ആർ ശ്രീലേഖയ്ക്കെതിരെ നടപടി ആരംഭിച്ചതായി വോട്ടെടുപ്പ് ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കളക്ടറോടും റിട്ടേണിങ് ഓഫീസറോടും തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംഘട്ട പോളിങ് നടന്ന ചൊവ്വാഴ്ചയാണ് ഫേസ്ബുക്കിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്ന അഭിപ്രായ സർവേ ആർ ശ്രീലേഖ പങ്കുവെച്ചത്. കൂടെ…
Read More » -
ജനവിധി ചാഞ്ചാടിയേക്കാം; പക്ഷേ പോളിംഗ് സ്്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയില്‍ വോട്ടര്‍മാര്‍; പാലക്കാട് ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിങ് ബൂത്ത് സജ്ജമാക്കിയെന്ന് പരാതി; എല്ലാം കോംപ്രമൈസ് ആക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍
പാലക്കാട്: തെരഞ്ഞെടുപ്പില്‍ ജനവിധി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയേക്കാം, പക്ഷേ വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്ന പോളിംഗ് സ്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക്. ഫിറ്റ്‌നസ് ഇല്ലാത്തതുകൊണ്ട് അടച്ചിട്ട സ്‌കൂള്‍ കെട്ടിടം പോളിംഗ് ബൂത്താക്കിയെന്ന ആക്ഷേപമാണ് പാലക്കാട്ടു നിന്നുയരുന്നത്. പാലക്കാട് പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്. ഈ ബില്‍ഡിങ്ങിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഈ സ്‌കൂളില്‍ നാലു പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ബൂത്തുകളിലേക്കായി 2000ലധികം ആളുകള്‍ ഇന്ന് ഇവിടെ വോട്ട് രേഖപ്പെടുത്തും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ സുരക്ഷാ മുന്‍ കരുതലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാല്‍ പോളിംഗ്…
Read More » -
ഒരു വടക്കന്‍ വിധിയെഴുത്ത് തുടങ്ങി; ഏഴു ജില്ലകളില്‍ പോളിംഗിന് തുടക്കം; പാലക്കാട് വോട്ടിന് രാഹുലെത്തുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു;
തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള എഴു ജില്ലകളിലാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ എഴിന് പോളിംഗ് ആരംഭിക്കുന്നതിനും മുന്‍പേ തന്നെ വോട്ടര്‍മാര്‍ ബൂത്തുകള്‍ക്ക് മുന്നിലെ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകളിലേക്കും, 3 കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ്. ആകെ 1.53 കോടിയിലധികം വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.…
Read More » -
ട്രംപ് കവിയെ പോലെ വര്‍ണിക്കുന്നു; അവളുടെ ചുണ്ടുകള്‍ മെഷിന്‍ ഗണ്‍ പോലെ; പ്രസ് സെക്രട്ടറിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ക്കു നേരെ വിമര്‍ശനം
വാഷിംഗ്ടണ്‍; കടുത്ത തീരുമാനങ്ങളെടുക്കാന്‍ മാത്രമല്ല കവിയെ പോലെ വര്‍ണിക്കാനും തനിക്കു കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരുപക്ഷേ ഇന്നേവരെ ഒരു കവിയും വര്‍ണിക്കാത്ത തരത്തിലാണ് ട്രംപ് ഒരു സ്ത്രീയെ, അവരുടെ ചുണ്ടുകളെ വര്‍ണിച്ചിരിക്കുന്നത്. പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെക്കുറിച്ചാണ് ട്രംപ് കാവ്യാത്മകമായി ചിലതെല്ലാം പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ വാക്കുകള്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളെന്നാണ് കുറ്റപ്പെടുത്തല്‍. ലീവിറ്റിന്റെ മുഖവും ചുണ്ടുകളും പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗിച്ചത്. ഇതിനെതിരെ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതിങ്ങനെ – നമ്മുടെ സൂപ്പര്‍സ്റ്റാറായ കരോലിനെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ വളരെ മികച്ച ആളല്ലേ? സുന്ദരമായ മുഖവും മെഷീന്‍ ഗണ്‍ പോലുള്ള ചുണ്ടുമായി ടെലിവിഷനില്‍ സംസാരിക്കുമ്പോള്‍ കരോലിന്‍ വളരെ ഡോമിനേറ്റിങ് ആണ്. കരോലിന് ഭയമില്ലാത്തതിന് കാരണം തങ്ങളുടെ നയമാണ്. ഇതാദ്യമായല്ല ട്രംപ് കരോലിന്‍ ലീവിറ്റിനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത്. നേരത്തെയും കരോലിന്റെ ചുണ്ടുകള്‍ മെഷീന്‍ ഗണ്‍ പോലെയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.…
Read More » -
കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്നുമരണം; ശബരിമല തീര്‍ത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ചു; മരിച്ചവര്‍ ഓട്ടോ യാത്രികര്‍
കൊല്ലം: കൊല്ലം അഞ്ചലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ്. കരവാളൂര്‍ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവര്‍ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Read More » -
പരമാവധി ശിക്ഷ എന്തായിരിക്കും; രാജ്യം കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും; പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കേരളം കണ്ട സമാനതകളില്ലാത്ത ക്രൂരകൃത്യത്തം ചെയ്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളെ ശിക്ഷ പ്രഖ്യാപിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാള്‍ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് പ്രതികള്‍ കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. പ്രതികള്‍ക്കെതിരെ ചുമത്തിയ കൂട്ടബലാല്‍സംഗം,…
Read More » -
കുറ്റവിമുക്തനാക്കിയെങ്കിലും മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു ; സിനിമാ സംഘടനകളിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിന് എതിര്‍പ്പറിയിച്ച് ഒരു വിഭാഗം ; ഭിന്നാഭിപ്രായങ്ങളും ശക്തമായി ഉയരുന്നു
കൊച്ചി: മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാസംഘടനകളില്‍ ഭിന്നത. നിര്‍മ്മാതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടേയും സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍ ശബ്ദങ്ങളും. കുറ്റവിമുക്തനാക്കിയെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ഫെഫ്ക്കയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നു എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ ദിലീപിനെ തിടുക്കപ്പെട്ട് തെരഞ്ഞെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സിനിമാ സംഘടനയിലെ ഒരു വിഭാഗം പറയുന്നത്. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും അങ്ങിനെ ചെയ്യുന്നത് തെറ്റിനും ശരിക്കും ഒപ്പം നില്‍ക്കുന്നത് പോലെയാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അതിനിടയില്‍ അതിജീവിതയ്ക്കൊപ്പമെന്ന സന്ദേശം നല്‍കി സാംസ്‌ക്കാരിക കൂട്ടായ്മകളും രംഗത്ത് വരികയാണ്. മാനവീയം വീഥിയില്‍ ഇന്ന് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌ക്കാരിക കൂട്ടായ്മ ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. സമാനമായ രീതിയിലുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കോഴിക്കോട്…
Read More » -
സുരേഷ്ഗോപി ലോക്സഭയില്‍ വോട്ട് ചെയ്തത് തൃശൂരില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മതിദാനം നിര്‍വ്വഹിച്ചത് തിരുവനന്തപുരത്തും ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് വി.സി. സുനില്‍കുമാര്‍
തൃശൂര്‍: സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെ തിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ലോക്സഭാ തെര ഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്ത പുരത്ത് വോട്ടു ചെയ്തെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നുമാണ് വിമര്‍ശിച്ചിരിക്കുന്നത്. സുരേഷ്ഗോപി വോട്ടുചെയ്തത് ചട്ടവിരുദ്ധമായിട്ടാണെന്നും പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ഡിനറി റെസിഡന്‍സ് എന്ന് കാണിച്ച് തൃശൂരില്‍ സുരേഷ്ഗോപി യടക്കം നിരവധി വ്യാജവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും പതിനായിരക്കണക്കിന് ആള്‍ക്കാ രെയാണ് ചേര്‍ത്തതെന്നും സുനില്‍കുമാര്‍ വിമര്‍ശിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ മുക്കാ ട്ടുകര ഡിവിഷനിലെ ഈ വോട്ട് നിലനില്‍ക്കേ അതേ വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ പോയി വോട്ടുചെയ്തു എന്നാണ് ആക്ഷേപം. ഒരു കേന്ദ്രമന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തിരഞ്ഞെടുപ്പ് നിയമങ്ങളെ പരിപൂര്‍ണമായി ലംഘിച്ചിരിക്കുകയാണെന്നും പറഞ്ഞു. ഇതേ വിഷയം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഉന്നയിച്ചിട്ടുണ്ട്. മറുപടിയുണ്ടോ എന്ന തലക്കെട്ടിലാണ് കുറിപ്പ്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍…
Read More » -
ടീമിലെടുക്കാത്തതിന് കളിക്കാര്‍ കലിപ്പ് തീര്‍ത്തു, അണ്ടര്‍19 കോച്ചിനെ കളിക്കാര്‍ പഞ്ഞിക്കിട്ടു ; ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലി ; 20 തുന്നലുകള്‍, തോളെല്ലിന് പൊട്ടലും ; കളിക്കാര്‍ക്ക് എതിരേ കൊലപാതകക്കുറ്റം, ഒളിവില്‍
പോണ്ടിച്ചേരി: ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ കളിക്കാര്‍ പരിശീലകനെ ആക്രമിച്ചതായി ആരോപണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി പോണ്ടിച്ചേരിയുടെ അണ്ടര്‍ 19 പരിശീലകനെ മൂന്ന് പ്രാദേശിക കളിക്കാര്‍ േചര്‍ന്ന് ആക്രമിച്ചു എന്നാണ് ആരോപണം. ബാറ്റിന് അടികൊണ്ട പരിശീലകന്‍ എസ്. വെങ്കടരാമന് തലയ്ക്കും തോളെല്ലിനും പരിക്കേല്‍ക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു. നിലവില്‍ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം കോച്ച് ആണെന്ന് സംശയിച്ച മൂന്ന് പ്രാദേശിക ക്രിക്കറ്റര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോഴായിരുന്നു കോച്ച് വെങ്കടരാമന്‍ ആക്രമിക്കപ്പെട്ടത്. ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതികളായ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ കോച്ചിനെ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മൂവരും ചേര്‍ന്ന് ക്രിക്കറ്റ്…
Read More » -
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയില്‍ പ്രതികരിക്കാതെ അമ്മയിലെ സഹോദരിമാര്‍ എസ്‌കേപ്പാകുന്നു ; എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടന്‍ ബാബുരാജിന്റെ പ്രതികരണം
കൊച്ചി: തലപ്പത്തിരിക്കുന്നത് സ്ത്രീകളായിട്ടും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പുറത്തുവന്ന കോടതിവിധിയില്‍ പ്രതികരിക്കാന്‍ അമ്മയുടെ ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ എസ്‌കേപ്പാകുന്നെന്നും നടന്‍ ബാബുരാജിന്റെ വിമര്‍ശനം. കോടതി വിധിയെ മാനിക്കുന്നുവെങ്കിലും അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ബാബുരാജ് തുറന്നടിച്ചു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊ ക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അമ്മയുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം തന്നെ കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ സംഘ ടനയില്‍ തിരിച്ചെടുക്കുന്ന കാര്യം എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യുക യുമു ണ്ടായി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.…
Read More »