NEWS

  • തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി

    10 വര്‍ഷം മുമ്പ് ഇന്ത്യ വൈബ്രന്റ് ഗുജറാത്തിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ലോകം വൈബ്രന്റ് ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു: മുകേഷ് അംബാനി സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള വ്യക്തമായ ഒരു രൂപരേഖ മുന്നോട്ട് വെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി കൊച്ചി/അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവിപുരോഗതിക്കായി തന്ത്രപ്രധാനമായ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും ആഗോള വെല്ലുവിളികളെ അതിജീവിക്കാന്‍ അതിലൂടെ സാധിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്‌സിറ്റിയുടെ 13ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. എട്ട് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടുന്ന രാജ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നു. ഈ കണക്കുകള്‍ അഭിമാനകരമാണെങ്കിലും, അതിന്റെ പിന്നില്‍ കൂടുതല്‍ ഗൗരവമേറിയതും അടിയന്തരവുമായ ഒരു ആഹ്വാനം ഒളിഞ്ഞിരിപ്പുണ്ടെന്ന് മുകേഷ് അംബാനി ഓര്‍മ്മിപ്പിക്കുന്നു.കേവലം സാമ്പത്തിക ശക്തി എന്നതിലുപരി, സാങ്കേതികമായി സ്വയംപര്യാപ്തമായ ഒരു രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്. ലോകം…

    Read More »
  • ഇതിഹാസങ്ങള്‍ പിറന്ന ദിവസം! ഇന്നും തകര്‍ക്കാതെ ജാക്ക് ഹോബ്‌സിന്റെ റെക്കോഡുകള്‍; ജോയല്‍ ഗാര്‍ണര്‍ മുതല്‍ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനം വരെ; ഡിസംബര്‍ 16 ക്രിക്കറ്റിലെ മധുരിക്കും ദിവസം

    ലണ്ടന്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും ലെജന്‍ഡറി ബാറ്റ്‌സ്മാന്‍ ജാക്ക് ഹോബ്‌സിന്റെ പിറന്നാള്‍ ഇന്ന്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാക്ക് കുറിച്ചിട്ട റെക്കോഡുകള്‍ ഇന്നും ആര്‍ക്കും ഭേദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതടക്കം ഒരുപറ്റം പ്രതിഭകളുടെ നേട്ടങ്ങളുടെ ദിനമെന്ന പ്രത്യേകത ഡിസംബര്‍ 16നുണ്ട്. അവയിതാ….   1882 ക്രിക്കറ്റിലെ കരുത്തന്റെ ജനനം. ജാക്ക് ഹോബ്‌സിന്റെ 61,760 ഫസ്റ്റ് ക്ലാസ് റണ്‍സിനേക്കാളധികം ആരും നേടിയിട്ടില്ല. എണ്ണം പറഞ്ഞ 199 സെഞ്ചുറികളും ഇന്നും ഭേദിക്കപ്പെടാതെ നില്‍ക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ചു ക്രിക്കറ്റര്‍മാരില്‍ ഒരാളെന്ന് ക്രിക്കറ്റ് റഫറന്‍സ് പുസ്തകമായ വിസ്ഡന്‍ വിലയിരുത്തിയയാള്‍. കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ സ്‌കോറുകള്‍ നേടിയത്. ഇംഗ്ലണ്ടിനുവേണ്ടിയും അദ്ദേഹം റണ്‍സ് ഒഴുക്കി. ഹെര്‍ബര്‍ട്ട് സട്ട്ക്ലിഫുമായി ചേര്‍ന്ന് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടു രൂപീകരിച്ചു. ഹോബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരെ റെക്കോര്‍ഡായ 12 ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. 1911-12ല്‍ മാത്രം നാല് ഇന്നിങ്‌സുകളിനിന്നു മൂന്നു സെഞ്ചുറികള്‍. 1963ല്‍ ഹോവില്‍വച്ച് അന്തരിച്ചു.  …

    Read More »
  • അപകടകരമായ ബൗളിംഗ്; അരങ്ങേറ്റത്തില്‍ അടിതെറ്റി ഷഹീന്‍ അഫ്രീദി; അമ്പയറുടെ വിലക്ക്; ഒരോവറില്‍ മൂന്നു നോ-ബോളുകള്‍

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫര്‍ട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളില്‍ വരുന്ന രണ്ട് ഫുള്‍ടോസുകള്‍ എറിഞ്ഞതോടെയാണ് അംപയര്‍മാര്‍ ഇടപെട്ടത്. പന്തുകള്‍ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടര്‍ന്ന് പന്തെറിയുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകള്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു. മൂന്ന് നോ ബോളുകള്‍ ഉള്‍പ്പെടെ 15 റണ്‍സാണ് ആ ഓവറില്‍ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്‌പെല്‍ 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകള്‍ മുതലെടുത്ത മെല്‍ബണ്‍ റെനഗേഡ്സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.…

    Read More »
  • കളങ്കാവല്‍ റീലുമായി തൃശൂര്‍ സിറ്റി പോലീസ്; സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുകയെന്ന മുന്നറിയിപ്പ്

      തൃശൂര്‍: മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന കളങ്കാവല്‍ എന്ന പുതിയ ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ച് തൃശൂര്‍ സിറ്റി പോലീസിന്റെ സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പ് റീല്‍സ് കയ്യടി നേടുന്നു. കളങ്കാവല്‍ സിനിമയിലെ തമിഴ് പാട്ടും മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഒരു രംഗവും ചേര്‍ത്താണ് റീല്‍സ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖം മാസ്‌ക് വെച്ച് മറച്ച നിലയിലാണ് റീല്‍സില്‍. റീല്‍സ് അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് മെസേജുകള്‍ സ്‌ക്രീനില്‍ തെളിയും. അവര്‍ അപരിചിതരാകാം, വ്യാജ ലിങ്കുകളാകാം, അന്വേഷണ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്നവരാകാം, ഒടിപിയോ മറ്റു സാമ്പത്തിക വിവരങ്ങളോ ചോദിക്കുന്നവരാകാം, നിങ്ങളെ മോഹിപ്പിച്ചേക്കാം, മികച്ച വാഗ്ദാനങ്ങളിലൂടെ ആകര്‍ഷിച്ചേക്കാം, സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുക, സൈബര്‍ ഹെല്‍പ് ലൈന്‍ 1930 എന്ന അറിയിപ്പിനു ശേഷം കേരള പോലീസിന്റെ എംബ്ലം തെളിയുന്നതോടെയാണ് റീല്‍സ് അവസാനിക്കുക. കളങ്കാവല്‍ എന്ന സിനിമയുടെ തീമുമായി ഏറെ സാമ്യം പുലര്‍ത്തിക്കൊണ്ട് തൃശൂര്‍ സിറ്റി പോലീസ് ഒരുക്കിയ ഈ റീല്‍സ് ഇതിനകം തന്നെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.

    Read More »
  • വിമര്‍ശിക്കാന്‍ മാത്രം ഒരു സംഘടനയോ? ഭരണപരാജയം മറയ്ക്കാന്‍ എല്ലാം സിപിഎമ്മിന്റെ തലയില്‍ ചാരി സിപിഐ; കിട്ടിയ വകുപ്പുകളില്‍ കെ. രാജന്‍ ഒഴിച്ചുള്ളവര്‍ എല്ലാം പരാജയം; കാര്‍ഷിക രംഗവും നെല്ല് ഏറ്റെടുപ്പും കുളമാക്കി; പിഎം ശ്രീ വിവാദത്തിനു പിന്നിലും കടുത്ത വിഭാഗീയത; നേതാക്കള്‍ ‘ഇമേജ്’ തടവറയില്‍

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സിപിഎമ്മിന്റെ തലയില്‍ കെട്ടിവച്ചു തടിയൂരാന്‍ സിപിഐയില്‍ കൊണ്ടുപിടിച്ച ശ്രമം. സിപിഐയിലെ നേതാക്കള്‍ക്കിടയിലുള്ള കടുത്ത വിഭാഗീയത മറച്ചു വയ്ക്കാനാണ് എല്ലാ കുറ്റവും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഉത്തരവാദിത്വമായി ചിത്രീകരിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തെയും പ്രമുഖ നേതാക്കള്‍ വിലയിരുത്തുന്നത്. സംഘടനാതലത്തില്‍ അടുത്തിടെ സിപിഐയില്‍ കടുത്ത പ്രതിന്ധിയാണ് ഉണ്ടായത്. നിരവധി നേതാക്കള്‍ പാര്‍ട്ടിവിട്ടു സിപിഎമ്മില്‍ ചേര്‍ന്നു. ബിനോയ് വിശ്വത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മാധ്യമ വിലയിരുത്തലുകള്‍ക്കനുസരിച്ച് പ്രതികരിക്കുകയും ആഴത്തിലുള്ള നിരീക്ഷണം ഉണ്ടാകുന്നില്ലെന്നും ജില്ലാ നേതാക്കള്‍ക്കിടയിലും വിമര്‍ശനമുണ്ട്. സ്വന്തം ഇമേജിന്റെ തടവറയിലാണെന്നും ആരോപിക്കുന്നു. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നെന്നും മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നുമാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. മുന്നണിയെ വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും സിപിഐ ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ സിപിഎമ്മുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പരസ്യ വിവാദങ്ങളില്‍നിന്നു വിട്ടു നില്‍ക്കാനുമാണ് സിപിഐ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങളില്‍ ഉണ്ടായ ധാരണ. എതിര്‍പ്രചാരണങ്ങളെ മറികടക്കാന്‍ പോന്ന…

    Read More »
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളുകാലം! ശമ്പള വര്‍ധന വരുന്നു; ശമ്പള കമ്മീഷനു പകരം കമ്മിറ്റിയെ ചുമതലപ്പെടുത്തും; കുടിശികയും നികത്തും; അലവന്‍സുകളിലും വര്‍ധന

    തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയില്‍ ഉടന്‍ തീരുമാനമായേക്കും. കുടിശികയും വേഗത്തില്‍ നികത്തുമെന്നു വിവരം. ശമ്പള കമ്മീഷന്‍ നിയമനവും ശിപാര്‍ശയും നടപ്പാക്കലും അനന്തമായി നീളുന്ന സാഹചര്യത്തില്‍ കമ്മീഷനു പകരം ശമ്പള കമ്മിറ്റിയെ ആകും ചുമതലപ്പെടുത്തുക. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സമിതിയാകും തീരുമാനമെടുക്കുക. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ സാഹചര്യത്തില്‍ പ്രഖ്യാപനം വൈകില്ല. 2019 ഒക്ടോബറിലാണ് 11-ാം ശമ്പളക്കമ്മിഷനെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 2021 മാര്‍ച്ച് മുതല്‍ വിതരണം ചെയ്തു. 2024 ജൂലൈ മുതല്‍ 12-ാം ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ ആകേണ്ടതാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തീരുമാനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ പരിഷ്‌കരണത്തിന്റെ കുടിശിക നാലു ഗഡുക്കളായി വിതരണം ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇനിയും രണ്ടു ഗഡുക്കള്‍ നല്‍കാന്‍…

    Read More »
  • അടിതെറ്റിയ ഇടതുപാളയത്തില്‍ അടി തുടങ്ങി; വല്യേട്ടനെ വിമര്‍ശിച്ച് സിപിഐ; സിപിഎമ്മിന്റെ നയങ്ങളെ തിരുത്താന്‍ നിശ്ചയിച്ചുറപ്പിച്ച് സിപിഐ; മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റക്കെടുക്കുന്നതായി രൂക്ഷ വിമര്‍ശനം

      തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ അടിത്തറപാളിയ ഇടതുമുന്നണിക്കുള്ളില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ജനയുഗത്തിലെ വിമര്‍ശനാത്മക എഡിറ്റോറിയലിന് പിന്നാലെയാണ് ഇടിത്തീ പോലെ വിമര്‍ശനവുമായി സിപിഐ നേരിട്ട് രംഗത്തെത്തിയത്. സിപിഐ യോഗത്തിലാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനമുയര്‍ന്നത്.   തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുണ്ടായത്. മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരസ്യവിമര്‍ശനംം യോഗത്തിലുണ്ടായി. മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണ്. പി എം ശ്രീ അതിന് ഉദാഹരണമാണ്. പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്ലിം ന്യൂനപക്ഷത്തെ എല്‍ഡിഎഫില്‍ നിന്നകറ്റിയെന്നും ,സിപിഐ വിലയിരുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് പ്രധാന കാരണമായെന്ന അഭിപ്രായവും ഇടതുമുന്നണിക്കുള്ളിലെ പ്രധാന ഘടകകക്ഷിയില്‍ നിന്നുണ്ടായി. ഭരണവിരുദ്ധ വികാരം അടിത്തട്ടില്‍ ഉണ്ടായെന്നും യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശിച്ചിരുന്നു. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത…

    Read More »
  • മെസിയും മോദിയും രാഹുലും പിന്നെ നമ്മുടെ സന്ദീപ് വാര്യരും; മെസി-മോദി കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാരണം കണ്ടുപിടിച്ച് വാര്യര്‍; മെസി ആദ്യം രാഹുലിനെ കണ്ടതുകൊണ്ടത്രെ മോദി പിണങ്ങി രാജ്യം വിട്ടത്

      പാലക്കാട്; ചില നേരത്ത് സന്ദീപ് വാര്യര്‍ക്ക് നല്ല കോമഡി മൂഡാണ്. എന്താണ് എങ്ങിനെയാണ് പറയുന്നത് എന്നൊന്നും നോക്കില്ല. വെച്ചങ്കട് കാച്ചും. മെസിയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാര്യകാരണങ്ങളും നൂറു തിരക്കിനിടയില്‍ സന്ദീപ് വാര്യര്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ തീരുമാനമൊക്കെ ഇന്ന് വരാനിരിക്കെയാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ വാര്യര്‍ ഇത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മെസി ആദ്യം രാഹുല്‍ഗാന്ധിയെ കണ്ടതു കൊണ്ടാണത്രെ മെസിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടാക്കാതെ നാടുവിട്ടതെന്നാണ് സന്ദീപ് വാര്യര്‍ കണ്ടുപിടിച്ചിരിക്കുന്നത്. മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.…

    Read More »
  • മേയര്‍ സ്ഥാനം; ആര്‍എസ്എസിന്റെ പച്ചക്കൊടി വി.വി. രാജേഷിന്; രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ളവര്‍ നയിക്കണമെന്ന് നിര്‍ദേശം; 20നു ചേരുന്ന യോഗത്തില്‍ തീരുമാനം; ശ്രീലേഖ ഡെപ്യൂട്ടി മേയറാകും

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ ആരാകണമെന്നതില്‍ തീരുമാനം രണ്ടുദിവസത്തിനകം. വി.വി. രാജേഷിന് അനുകൂലമാണ് സംസ്ഥാന നേതൃത്വവും ആര്‍എസ്എസും. 20 ചേരുന്ന നിയുക്ത കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് തിരുവനന്തപുരം കോര്‍പറേഷന്റെ ആദ്യമേയറാകും. ആര്‍എസ്എസും രാജേഷിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അറിയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനാനുഭവമുള്ളയാള്‍ തന്നെ മേയര്‍ സ്ഥാനത്തെത്തണമെന്നാണ് ആര്‍എസ്എസിന്റെ അഭിപ്രായവും. ഇപ്പോള്‍ ബംഗളൂരുവിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നോ നാളെയോ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വമായി കൂടിക്കാഴ്ച നടത്തുന്നതോടെ മേയര്‍ ആരാകണമെന്നതില്‍ ധാരണയാകും. മുന്‍ഡിജിപി ആര്‍. ശ്രീലേഖ ഡപ്യൂട്ടിമേയറാകാനാണ് സാധ്യത. ഏതുസ്ഥാനവും ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്ന് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈമാസം 20 ന് വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗം ചേരും. അന്നുതന്നെ നേതാവിനെ പ്രഖ്യാപിക്കും.  

    Read More »
  • ദിലീപിനെതിരേ കെട്ടിച്ചമച്ച സാക്ഷി? ബാലചന്ദ്ര കുമാറിന്റെ തെളിവുകളിലും വൈരുധ്യമെന്ന് കോടതി വിധിയില്‍; ‘അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ചകള്‍; മൊഴികളില്‍ പലതും ഒഴിവാക്കി; വിചാരണയിലും മറുപടിയില്ല; വോയ്‌സ് ക്ലിപ്പുകള്‍ റെക്കോഡ് ചെയ്ത ഉപകരണങ്ങളും അപ്രത്യക്ഷമായി’

    കൊച്ചി: ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തെളിയിക്കാന്‍ അന്വേഷണ സംഘം സാക്ഷികളെ കെട്ടിച്ചമച്ചുവെന്നും ഗൂഢമായ ഇടപെടല്‍ നടത്തിയെന്നും വിചാരണ കോടതി. ജയിലിലെ ദിലീപ്- ബാലചന്ദ്രകുമാര്‍ കൂടിക്കാഴ്ചയിലെ നിര്‍ണായക സാക്ഷിയാക്കി ഉള്‍പ്പെടുത്തിയ ആള്‍ ബധിരനും മൂകനുമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണസംഘം തന്ത്രപരമായി ഒഴിവാക്കിയെന്നും കോടതി വിധിയില്‍. ദിലീപിനെതിരായ നിര്‍ണായക തെളിവുകളെന്ന് പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ശബ്ദസാംപിളുകള്‍ക്കു വിശ്വാസ്യതയില്ലെന്ന് കാര്യകാരണങ്ങള്‍ സഹിതം വിധിയില്‍ വ്യക്തമാക്കുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ സമാനതകളില്ലാത്ത കൃത്യവിലോപവും വീഴ്ചകളുമാണ് വിധിയില്‍ അക്കമിട്ട് നിരത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ബാലചന്ദ്രകുമാര്‍ എപ്പിസോഡിലെ സാക്ഷി ഫ്രാന്‍സിസ് സേവ്യര്‍. ബാലചന്ദ്രകുമാര്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടതിന് സാക്ഷിയായിരുന്നു റിമാന്‍ഡ് തടവുകാരനായ ഫ്രാന്‍സിസ് സേവ്യര്‍. ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ ഫ്രാന്‍സിസ് സേവ്യറുമായി താന്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ അയച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തന്റെ സിനിമയെ കുറിച്ചടക്കം ദിലീപ് സംസാരിച്ചിരുന്നതായി ഇയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. കുറ്റപത്രത്തില്‍ ഈ ഭാഗം പൂര്‍ണമായും ഒഴിവാക്കി. ഇതിന്റെ കാരണം തേടിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍…

    Read More »
Back to top button
error: