അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും അങ്കമാലിയില്‍ കടയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടത്തിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര തകർന്നു വീണത്.
കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് അങ്കമാലി മാര്‍ക്കറ്റ് റോഡ് താല്കാലികമായി അടച്ചു. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്.
ശക്തമായ കാറ്റിലും മഴയിലും അങ്കമാലി സിവിആര്‍ ട്രെഡ് സെന്റര്‍ കോബ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര വീണത്. കാറില്‍ ആളില്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്.