കഴിഞ്ഞ ദിവസം രാത്രി എട്ടോടെ എരുമേലി ആമക്കുന്ന് ഭാഗത്താണ് സംഭവം.വെള്ളൂര്‍പുരയിടം രാഹുല്‍, ഭാര്യ ആതിര, രണ്ട് വയസുള്ള മകള്‍ എന്നിവര്‍ താമസിക്കുന്ന കൊന്നയില്‍ ഷഹാസിന്‍റെ വീടിനും പറമ്ബിനുമാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. വീട്ടിലെ മീറ്റര്‍ ബോര്‍ഡും മോട്ടോറും വൈദ്യുതി ഉപകരണങ്ങളും കത്തി തെറിച്ചു വീണു.
വീട്ടില്‍ തയ്യല്‍ ജോലിയിലായിരുന്ന ആതിരയുടെ മടിയിലേക്കാണ് മീറ്റര്‍ ബോര്‍ഡും ഫ്യൂസുകളും തെറിച്ചു വീണത്. ആതിരയും രണ്ട് വയസുള്ള കുഞ്ഞും ഭര്‍ത്താവ് രാഹുലും പരിക്കേല്‍ക്കാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
സമീപത്തെ മരത്തിന്‍റെ ചുവട് ഭാഗം തീ പിടിച്ച നിലയിലായിരുന്നു. അടുത്തുള്ള പൊന്തക്കാടുകള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
ഇടിമിന്നലേറ്റ് പറമ്ബിലെ മണ്ണ് അടര്‍ന്ന് വിണ്ടു മാറി വിള്ളലുമുണ്ടായി. ഒപ്പം കയ്യാലയും തകര്‍ന്നു വീണു.ഇവിടെനിന്നു വീടിന്‍റെ സമീപം വരെ ദ്വാരവും രൂപപ്പെട്ടിട്ടുണ്ട്.