കാഞ്ഞങ്ങാട്: കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി അബദ്ധത്തിൽ അകത്ത് ചെന്ന് ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജെസയാണ് മരിച്ചത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കീടനാശിനി അകത്ത് ചെന്നത്.
ഇന്ന് (ചൊവ്വ) രാവിലെയാണ് മരണം സംഭവിച്ചത്. ആറങ്ങാടി സ്വദേശി റംശീദ് – കല്ലൂരാവി ബാവനഗറിലെ അൻശിഫ ദമ്പതികളുടെ മകളാണ് ജെസ. കൊതുകിനെതിരെയുള്ള ഓൾ ഔട്ട് കമ്പനിയുടെ ദ്രാവകം അറിയാതെ കുഞ്ഞിൻ്റെ അകത്തെത്തുകയായിരുന്നു. ദമ്പതികൾക്ക് ഇപ്പോൾ ജനിച്ച ഒരു കുഞ്ഞുകൂടിയുണ്ട്.