LocalNEWS

ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ പതങ്കയത്ത് ഒഴുക്കിൽപെട്ട ഹുസ്നിയുടേതെന്ന് സ്ഥീരികരിച്ചു

കോഴിക്കോട്: തിരുവമ്പാടിയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ കാളിയാമ്പുഴ ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങൾ പതങ്കയത്ത് ഒഴുക്കിൽപെട്ട യുവാവിന്റേതാണെന്ന് സ്ഥീരികരിച്ചു. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറഖ് (18 ) ജൂലൈ നാലിന് വൈകീട്ട് പതങ്കയം പുഴയിൽ ഒഴുക്കിൽപെട്ടത്.

പതങ്കയത്തിന് താഴെ ഇരുവഴിഞ്ഞിപ്പുഴയിലെ കാളിയാമ്പുഴ ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രണ്ട് കൈ ഭാഗങ്ങളും രണ്ട് കാലും ഉൾപ്പെടെയാണ് കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.

ഫോറൻസിക് പരിശോധനയിലാണ് ഹുസ്നി മുബാറഖിന്റേതാണെന്ന് സ്ഥിരീകരിച്ചതെന്ന് തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുമിത്ത് കുമാർ പറഞ്ഞു. മൃതദേഹ ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. സുഹൃത്തിനൊപ്പം ഈ സ്ഥലം സന്ദർശനത്തിനെത്തിയ ഹുസ്നി മുബാറഖ് പുഴയിലെ പാറയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെന്നി പുഴയിൽ വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകരും അഗ്നിരക്ഷ സേനയുമാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്ചയായി ഇരു വഴിഞ്ഞിപ്പുഴയിൽ തിരച്ചിൽ നടത്തിവരുകയായിരുന്നു.

Back to top button
error: