LocalNEWS

പുഴയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ അരുമാനൂര്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ അശ്വന്‍ രാജ്, ജോസ് വിന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പൊഴിയൂരില്‍ മാവിക്കളവിലാണ് അപകടം നടന്നത്.

പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. വെള്ളിയാഴ്ച സ്‌കൂള്‍ യുവജനോത്സവം കഴിഞ്ഞ ശേഷം പത്ത് വിദ്യാര്‍ഥികള്‍ കടവില്‍ കുളിക്കാന്‍ പോയി. അശ്വന്‍ രാജ് മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജോസ് വിനും ഒഴുക്കില്‍പെട്ടതെന്നു പൊലീസ് പറഞ്ഞു.

Back to top button
error: