ഇടുക്കി : തങ്കമണി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിർമ്മാണ ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തങ്കമണി കാറ്റാടിക്കവല പുരയിടത്തിൽ ജോസുകുട്ടി തോമസാണ് മരിച്ചത്.
ക്ഷേത്രത്തിൽ പെയിന്റിംഗ് ജോലികൾ നടന്നു വരികയായിരുന്നു ഒരു വശത്ത് ജോസുകുട്ടിയും മറുഭാഗത്ത് മറ്റുള്ളവരും പണി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. അപകടവിവരം കൂടെ ഉള്ളവർ പോലും അറിഞ്ഞത് വൈകിയാണ്.
നിലത്ത് വീണ നിലയിൽ കണ്ട ജോസുകുട്ടിയെ ഉടൻ തങ്കമണി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വൈകിട്ട് അഞ്ചര മണിയോട് കൂടിയാണ് അപകടം. തങ്കമണി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.