കാസർകോഡ് കനകപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ് (22) പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്.
വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും പരപ്പയിലേക്ക്
പോവുകയായിരുന്ന സ്കൂട്ടറും വെള്ളരിക്കുണ്ടിലേക്ക് പാർസലുമായി
വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും രണ്ട് പേരും തെറിച്ചുവീഴുകയായിരുന്നു. ഇന്ന് (ബുധൻ) വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ രണ്ട് പേർക്കും ഗുരുതരമായ പരിക്കേറ്റു.
പരപ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്‌സ നൽകിയ ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.