Local
-
കൊടുവായൂരില്‍ തെരുവുനായ ആക്രമണം; വയോധികന്റെ മുഖത്തെ മാംസം കടിച്ചെടുത്തു
പാലക്കാട്: കൊടുവായൂര്‍ കാക്കയൂര്‍ ആണ്ടിത്തറയില്‍ തെരുവുനായ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. വയോധികന്‍െ്‌റ മുഖത്തെ മാംസം കടിച്ചെടുത്തു. കാക്കയൂര്‍ സ്വദേശി വയ്യാപുരി(65)യുടെ മുഖത്തെ മാംസമാണ് നായ കടിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു്. കൊടുവായൂര്‍ സ്വദേശികളായ കണ്ണന്‍, ഭാര്യ കോമള എന്നിവര്‍ക്കും നായയുടെ കടിയേറ്റു. ഇന്നു രാവിലെ അഞ്ച് മണിയോടെ ചായ കുടിക്കാനിറങ്ങയതായിരുന്നു വയ്യാപുരി. മടങ്ങിയ വഴിക്ക് സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിക്ക് കടിയേറ്റത്. വയ്യാപുരിയ്ക്ക് നേരെ ചാടി വീണ നായ കവിള്‍ കടിച്ചെടുക്കുകയായിരുന്നു. കടിയേറ്റ ഭാഗത്തെ മാംസം ഇല്ലാത്തതിനാല്‍ മുഖത്ത് തുന്നല്‍ പോലുമിടാന്‍ ആവാത്ത അവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വാക്സിനേഷന്‍ യഞ്ജം ഒരു മാസം പിന്നിടുമ്പോഴും നായശല്യം തുടരുകയാണ്. വാക്സിനേഷനും വന്ധ്യംകരണവും ഫലംകണ്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മൂന്ന് ലക്ഷത്തിലധികം വരുന്ന തെരുവുനായ്ക്കളില്‍ 10 ശതമാനത്തിനു മാത്രമേ വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞുള്ളു. തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 170-ല്‍ നിന്ന് 3024 ആയി…
Read More » -
കാട്ടിറച്ചി കൈവശംവെച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി
തൊടുപുഴ: കാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ഇടുക്കി കണ്ണംപടി സ്വദേശി സരുണിനെയാണ് വനംകുപ്പ് കേസില്‍ കുടുക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കേസില്‍ കുടുക്കിയതെന്ന് സരുണ്‍ ആരോപിക്കുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സരുണ്‍. കേസില്‍ പെട്ടതോടെ സര്‍ക്കാര്‍ ജോലി സാധ്യത ഇല്ലാതാകുമെന്നും സരുണ്‍ പറയുന്നു. മറ്റൊരു വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്ത ഇറച്ചി സരുണിന്റെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കുകയായിരുന്നെന്നാണ് പരാതി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇത് കള്ളക്കേസാണെന്ന സംശയം പ്രകടിച്ചിരുന്നെന്നും എന്നാല്‍, പിന്നീട് ഫോറസ്റ്റര്‍ തന്നെ കേസ് കൈകാര്യം ചെയ്യുകയും യുവാവിനെ ജയിലിലേക്കയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആദിവാസി സംയുക്തസമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
വരുന്നു വീര്യം കുറഞ്ഞ മദ്യം, പഴങ്ങളിൽ നിന്ന് ലഹരി കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അനുമതി
പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോത്പ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാ അനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. കേരളാ സ്മോൾ സ്കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോത്പ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read More » -
ഇരിട്ടി സ്വദേശി കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: ഇരിട്ടി സ്വദേശിയായ യുവാവ് കര്‍ണാടകത്തിലെ ഹാസനില്‍ ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചു. പയഞ്ചേരി വികാസ് നഗര്‍ സ്വദേശി തടത്തില്‍ അഖില്‍ (33) ആണ് മരിച്ചത്. ബെംഗ്ലൂറില്‍ നിന്ന് ഭാര്യ രേഖക്കൊപ്പം ഇരിട്ടിയിലേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം ഹാസനില്‍ ഗുഡ്‌സ് ഓടോറിക്ഷയില്‍ ഇടിച്ചാണ് അപകടം. ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്‌കൈ ഹോട്ടലില്‍ അക്കൗണ്ടന്റ് ആയിരുന്നു അഖില്‍. പിതാവ് : പൗലോസ് (ബിലീവേഴ്‌സ് ചര്‍ച്ച് ഇന്‍ഡ്യ, പുരോഹിതന്‍). മാതാവ്: ഷീബ. സഹോദരന്‍: നിഖില്‍. സംസ്‌കാരം പിന്നീട് ആനപ്പന്തി ബിലീവേഴ്‌സ് ചര്‍ച്ച് ഇന്‍ഡ്യ സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
Read More » -
മന്ത്രിയുടെ കണ്ണുവെട്ടിക്കാന്‍ തട്ടിക്കൂട്ടി അടച്ച കുഴിയില്‍ പിറ്റേന്ന് ബസ് വീണു
ചെങ്ങന്നൂര്‍: മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തട്ടിക്കൂട്ടി അടച്ച കുഴിയില്‍, മന്ത്രി മടങ്ങിപ്പോയതിന്റെ പിറ്റേന്ന് കെ.എസ്.ആര്‍.ടി.സി ബസ് വീണ് യാത്ര മുടങ്ങി. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നു ശബരിമല തീര്‍ഥാടകരുമായി പമ്പയിലേക്കു പോയ ബസാണ് ഇന്നലെ രാവിലെ ഏഴോടെ സെന്റ് ആന്‍സ് റോഡിലെ കുഴിയില്‍ വീണത്. ബസിന്റെ പിന്‍ചക്രം കുഴിയില്‍ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് ബസ് കരയ്ക്കു കയറ്റിയത്. തീര്‍ഥാടകരെ പിന്നാലെ വന്ന മറ്റു ബസുകളില്‍ കയറ്റിവിട്ടു. സെന്റ് ആന്‍സ് റോഡില്‍ സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായെടുത്തതായിരുന്നു കുഴി. മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനത്തിന് വ്യാഴാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെങ്ങന്നൂരിലെത്തുന്നതിനു മുന്നോടിയായി തിരക്കിട്ട് കുഴി അടയ്ക്കുകയായിരുന്നു. എം.കെ റോഡില്‍ നിര്‍മാണം നടക്കുന്നതിനാല്‍ സെന്റ് ആന്‍സ് റോഡിലൂടെ വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ബസ് ഇതുവഴി പോയപ്പോഴായിരുന്നു അപകടം.
Read More » -
മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം: പോലീസുകാരന് സസ്‌പെന്‍ഷന്‍
മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 13 നാണ് രണ്ടു പോലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മൊറയൂര്‍ ചാത്തന്‍പടി ഉണ്ണിപ്പിലാക്കല്‍ മുഹമ്മദ് അന്‍ഷിദിനാണു മര്‍ദനമേറ്റത്. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അന്‍ഷിദിനെ, ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 13 നു വൈകിട്ട് ഏഴോടെയാണു സംഭവം. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടു പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ഇതില്‍ ഇടപെട്ടിരുന്നു. കലോത്സവം പൂര്‍ത്തിയായ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി അന്‍ഷിദും വിദ്യാര്‍ഥികളും ബസ് കാത്തുനില്‍ക്കുമ്പോള്‍ പോലീസുകാരന്‍ വിദ്യാര്‍ഥികളെ അകാരണമായി മര്‍ദിച്ചെന്നാണ് ആരോപണം.
Read More » -
കഞ്ചാവ് ലഹരിയില്‍ തോക്കുമായി വരാപ്പുഴ മാര്‍ക്കറ്റില്‍ യുവാവിറെ പ്രകടനം
കൊച്ചി: തോക്കുമായി വരാപ്പുഴ മാര്‍ക്കറ്റില്‍ എത്തിയ യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് വടക്കേക്കര ആളംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന നായരമ്പലം സ്വദേശി ജോസ് സെബാസ്റ്റ്യനാണ് കഞ്ചാവിന്റെ ലഹരിയില്‍ തോക്കുമായി മാര്‍ക്കറ്റില്‍ എത്തിയത്. തോക്ക് കയ്യിലെടുത്ത് ലോഡ് ചെയ്യുന്നതായി സംശയം തോന്നിയതോടെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലായി. ഇവര്‍ ഉടന്‍ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്വേഷണത്തില്‍ ഇയാളുടെ കയ്യിലുണ്ടായിരുന്നത് എയര്‍ പിസ്റ്റളായിരുന്നു എന്നു കണ്ടെത്തി. ലൈസന്‍സ് ആവശ്യമില്ലാത്ത ഈ പിസ്റ്റള്‍ അപകടകാരിയല്ലെന്ന് പോലീസ് പറഞ്ഞു. ജോസ് സെബാസ്റ്റ്യന്റെ ഭാര്യ സ്റ്റേഷനില്‍ എത്തി തോക്ക് വാങ്ങിയതിന്റെ രേഖകളും മറ്റും ഹാജരാക്കിയതോടെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. കഞ്ചാവ് കൈവശം വച്ചതിന്റെ പേരിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Read More » -
10 സെന്റില്‍ നിന്ന് 500 കിലോ വിളവെടുപ്പ്, കുളത്തൂരിലെ ‘ഇഞ്ചി ഗ്രാമം’ വന്‍ ഹിറ്റ്
തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി ഇഞ്ചിഗ്രാമം പദ്ധതി. എല്ലാ വീടുകളിലും കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിയ ഇഞ്ചി ഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണമാണ് വന്‍ വിജയമായത്. കൃഷിയിടങ്ങള്‍ക്ക് പുറമേ വീടുകളുടെ പരിസരങ്ങളിലും ഇഞ്ചി കൃഷി പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഓരോ ഗുണഭോക്താവിനും അഞ്ച് കിലോ ഇഞ്ചി വിത്തുകള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ മാര്‍ച്ചു മാസത്തിൽ വിതരണം ചെയ്തിരുന്നു. ചെറുകിട കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതും വനിതകള്‍ക്ക് സ്വയം തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും പദ്ധതി സഹായകമായെന്ന് കുളത്തൂര്‍ കൃഷി ഓഫീസര്‍ പറഞ്ഞു. വിതരണം ചെയ്യുന്ന വിത്തുകളുടെ പരിപാലനം യഥാസമയം കൃഷിഭവനുകള്‍ വഴി വിലയിരുത്തുകയും ചെയ്തു. ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങും. ഈ ഘട്ടമാണ് വിളവെടുപ്പിന് അനുയോജ്യം. ഇലകളും തണ്ടുകളും പൂര്‍ണമായും ഉണങ്ങിയപ്പോഴാണ് വിളവെടുപ്പ് ആരംഭിച്ചത്. 10 സെന്റ് കൃഷിയിടത്തില്‍ നിന്നും 500 കിലോ വരെ ഇഞ്ചിയാണ് ഇത്തരത്തില്‍ ലഭിച്ചത്.…
Read More » -
തനിക്കെതിരെ കള്ളക്കേസ് എടുപ്പിച്ചത് മന്ത്രി വീണ ജോർജെന്ന് ക്രൈം നന്ദകുമാർ, പരാതിയിൽ പൊലീസ് കേസ് എടുത്തില്ല; ഒടുവിൽ കോടതി ഉത്തരവു പ്രകാരം മന്ത്രിക്കെതിരെ കേസ്
മന്ത്രി വീണാ ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്. തനിക്കതിരെ കള്ളക്കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്‍റെ പരാതി. പരാതിയില്‍ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോര്‍ജ് അടക്കം എട്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ഈ കേസില്‍ നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് ജീവനക്കാരിയെ അധിക്ഷേപിച്ചു എന്നുമായിരുന്നു കേസ്. എറണാകുളം നോര്‍ത്ത് പൊലീസില്‍ ആണ് ജീവനക്കാരി പരാതി നല്‍കിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി.
Read More » -
‘പടവെട്ട്’ ഇന്ന് തിയേറ്ററുകളില്‍, നിവിന്‍ പോളിയുടെ ആരാധകർ ആഘോഷത്തിമിർപ്പിൽ
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് ഇന്ന് റിലീസ് ചെയ്യും. ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിനു തിരക്കഥ രചിച്ചത്. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിൽ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊച്ചിയില്‍ ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്‌സിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. കരിയറിലെ തന്നെ വ്യത്യസ്തമായ വേഷവുമായിട്ടാണ് നിവിന്‍ ഇത്തവണയെത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാത്ത സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡ് നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. യൂഡ്ലീ ഫിലിംസ് എന്ന ബാനറില്‍ തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച സിനിമകള്‍ ഒരുക്കിയ ശേഷമാണ് സരിഗമ ഇപ്പോള്‍ മലയാളത്തിലേക്കു…
Read More »