LocalNEWS

ഗോത്തുരുത്തിലെ മതിലുകളില്‍ പ്രദേശത്തെ വഴിയോട് സാദൃശ്യമുള്ള വരകള്‍; പോലീസ് പരിശോധന നടത്തി

കൊച്ചി: ഗോതുരുത്ത് ഗ്രാമവാസികള്‍ക്ക് ആശങ്കയായി മതിലുകളില്‍ കണ്ട വരകള്‍. പച്ചിലകൊണ്ടുള്ള വരകള്‍ സെന്റ് ആന്റണീസ് കപ്പേളയുടെ സമീപത്തുള്ള മതിലുകളിലും പള്ളിപ്പടി റേഷന്‍ കടയോട് ചേര്‍ന്നുള്ള വഴിയിലുമാണ് പ്രത്യക്ഷപ്പെട്ടത്.

മതിലുകളിലൊന്നിലുള്ള വരകള്‍ക്ക് പ്രദേശത്തെ വഴിയോട് സാദൃശ്യമുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് വരകള്‍ കണ്ടത്. ആശങ്ക തോന്നിയ നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍മാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

Signature-ad

നാട്ടുകാരനല്ലാത്ത ഒരാള്‍ വരയ്ക്കുന്നതായി കണ്ടെന്നു പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു. മാനോവൈകല്യമുള്ള ആരെങ്കിലുമായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: