LocalNEWS

മന്ത്രിയുടെ കണ്ണുവെട്ടിക്കാന്‍ തട്ടിക്കൂട്ടി അടച്ച കുഴിയില്‍ പിറ്റേന്ന് ബസ് വീണു

ചെങ്ങന്നൂര്‍: മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് തട്ടിക്കൂട്ടി അടച്ച കുഴിയില്‍, മന്ത്രി മടങ്ങിപ്പോയതിന്റെ പിറ്റേന്ന് കെ.എസ്.ആര്‍.ടി.സി ബസ് വീണ് യാത്ര മുടങ്ങി. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നു ശബരിമല തീര്‍ഥാടകരുമായി പമ്പയിലേക്കു പോയ ബസാണ് ഇന്നലെ രാവിലെ ഏഴോടെ സെന്റ് ആന്‍സ് റോഡിലെ കുഴിയില്‍ വീണത്. ബസിന്റെ പിന്‍ചക്രം കുഴിയില്‍ കുടുങ്ങി. ഏറെ പണിപ്പെട്ടാണ് ബസ് കരയ്ക്കു കയറ്റിയത്. തീര്‍ഥാടകരെ പിന്നാലെ വന്ന മറ്റു ബസുകളില്‍ കയറ്റിവിട്ടു.

സെന്റ് ആന്‍സ് റോഡില്‍ സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായെടുത്തതായിരുന്നു കുഴി. മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനത്തിന് വ്യാഴാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെങ്ങന്നൂരിലെത്തുന്നതിനു മുന്നോടിയായി തിരക്കിട്ട് കുഴി അടയ്ക്കുകയായിരുന്നു. എം.കെ റോഡില്‍ നിര്‍മാണം നടക്കുന്നതിനാല്‍ സെന്റ് ആന്‍സ് റോഡിലൂടെ വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ബസ് ഇതുവഴി പോയപ്പോഴായിരുന്നു അപകടം.

Signature-ad

 

 

 

 

 

 

Back to top button
error: