കൊല്ലം: ആറു മാസ കാലയളവില്‍ എംപ്ലോയ്മെന്റ് വഴി പാര്‍ട്ട് ടൈം സ്വീപ്പറായി നിയമനം ലഭിച്ചയാളെ പിരിച്ചു വിടാന്‍ സ്ഥാപനം മറന്ന സാഹചര്യത്തില്‍ സ്ഥിരപ്പെടുത്തി നിലവിലെ സ്‌കെയിലനുസരിച്ച് വേതനം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.
കൊല്ലം ജവഹര്‍ ബാലഭവനില്‍ ജോലി ചെയ്യുന്ന മനയില്‍കുളങ്ങര സ്വദേശിനി ഡി. ശാന്തമ്മയെ സ്ഥിരപ്പെടുത്താനാണ് സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടര്‍ക്ക് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്.
2012 ജൂലൈ 5 നാണ് പരാതിക്കാരിയെ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി 6 മാസത്തേക്ക് താത്കാലികമായി നിയമിച്ചത്. 6 മാസത്തിന് ശേഷം വിടുതല്‍ ചെയ്ത് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ അറിയിക്കേണ്ടതായിരുന്നു. എന്നാല്‍, നിലവില്‍ സര്‍വീസില്‍ തുടരുന്നതിനാല്‍ പരാതിക്കാരിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ നഷ്ടമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.