LocalNEWS

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം: പോലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 13 നാണ് രണ്ടു പോലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മൊറയൂര്‍ ചാത്തന്‍പടി ഉണ്ണിപ്പിലാക്കല്‍ മുഹമ്മദ് അന്‍ഷിദിനാണു മര്‍ദനമേറ്റത്.

നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അന്‍ഷിദിനെ, ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 13 നു വൈകിട്ട് ഏഴോടെയാണു സംഭവം. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടു പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ഇതില്‍ ഇടപെട്ടിരുന്നു. കലോത്സവം പൂര്‍ത്തിയായ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി അന്‍ഷിദും വിദ്യാര്‍ഥികളും ബസ് കാത്തുനില്‍ക്കുമ്പോള്‍ പോലീസുകാരന്‍ വിദ്യാര്‍ഥികളെ അകാരണമായി മര്‍ദിച്ചെന്നാണ് ആരോപണം.

Signature-ad

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: