LocalNEWS

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കണ്ണൂര്‍ സ്വദേശിയായ ഹഫീസും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. യാത്രക്കാര്‍ യാതൊരുവിധ പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടു.

തലപ്പുഴ മക്കിമല റൂട്ടിലാണ് സംഭവം. മക്കിമലയില്‍ പോയി തിരികെ വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗം ഭാഗികമായി തകര്‍ന്നു. കാറില്‍ ഹഫീസിന് പുറമേ ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്.

വിവരം അറിഞ്ഞ് വനപാലകര്‍ എത്തി. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ കാട്ടാനയെ കാട്ടിലേക്ക് തുരത്തി.

 

 

Back to top button
error: