Kerala
-
പോലീസ് കൂറുതെളിയിച്ചു!! മുൻ വൈരാഗ്യം, സഹോദരിയുമായി മാളിലെത്തിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടർന്ന് പ്രകോപിപ്പിച്ചു, പിടിച്ചുതള്ളി, ഇടയ്ക്ക് പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി!! എസ്എഫ്ഐകാർക്കെതിരെ വെറും ജാമ്യം ലഭിക്കുന്ന വകുപ്പ്, പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വഞ്ചിയൂർ പോലീസ്
തിരുവനന്തപുരം: പുതുവർഷ രാവിലുണ്ടായ സംഘർഷത്തിൽ പോലീസി ലാത്തി വീശിയതിലുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ മർദനമേറ്റ പോലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. പോലീസുകാരനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ എആർ ക്യാംപിൽ ഉദ്യോഗസ്ഥനായ മിഥുൻ റോയിക്ക് (33) ആണ് മർദനമേറ്റത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തടഞ്ഞു നിർത്തൽ, അസഭ്യം പറയൽ ചെറിയ രീതിയിലുള്ള മർദനശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ പോലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവം. സഹോദരിക്കൊപ്പമാണ് മിഥുൻ മാളിൽ എത്തിയത്. ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യാനുമതിയിക്കെതിരെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേയ്ക്ക്
ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാക്കൂട്ടത്തിനെതിരായ ബലത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു . ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീൽഹർജി യുവതി നിയമനടപടി തുടങ്ങിയെന്നാണ് വിവരം. അഭിഭാഷകരുമായിനല്കിയ നിയമോപദേശ ചർച്ചകൾക്കുശേഷം വൈകാതെ അപ്പീൽ ഹർജി നൽകിയേക്കും. രാഹുലിനെതിരായ കേസ് ആദ്യമായാണ് സുപ്രീംകോടതിയിലെത്തുന്നത്. പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർജാമ്യം നൽകിയത്. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
Read More » -
‘ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു… ഇതൊരു നല്ല കാഴ്ചയാണ്, എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല? ആമകൾ കടലിലെ ആൽഗകകളെ ഭക്ഷിക്കുന്നു, ആൽഗകൾ ഇല്ലാതാകുമ്പോൾ മികച്ച കടൽ ചെമ്മീനുകൾ കിട്ടും, കൂടെ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടിത്തുകയും’- ബിജെപി നേതാവ് ഡി. പുരന്ദേശ്വരി
തിരുവനന്തപുരം: ആമകൾ സംസ്ഥാനത്തിനു വലിയ വരുമാനം കൊണ്ടുവരുമെന്നും എന്തുകൊണ്ടാണ് കേരളത്തിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആമയുമായി ബന്ധപ്പെട്ട് ടൂറിസം തന്നെയുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബജറ്റിൽ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന വ്യാപക പ്രചാരണം ചെറുക്കാൻ വേണ്ടി പാർട്ടി തന്നെ ചുമതലപ്പെടുത്തിയെന്നും പുരന്ദേശ്വരി പറഞ്ഞു. ബജറ്റിൽ നിർമല സീതാരാമൻ ആമ സംരക്ഷണത്തെ പറ്റി പരാമർശിക്കുന്നുണ്ട്. കേരളത്തെയും ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവയ്ക്കൊപ്പം കേരളവുമുണ്ട്. ആമകൾ വലിയ വരുമാനം കൊണ്ടുവരും. ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും കോസ്റ്ററിക്കയിലുമെല്ലാം ആമകളുമായി ബന്ധപ്പെട്ട് ടൂറിസമുണ്ട്. ഒഡിഷയിൽ ആമകളുടെ ഫെസ്റ്റിവലുണ്ട്. ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു. ഇതൊരു നല്ല കാഴ്ചയാണ്. ഇത് എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. ഇതു ഒരു മികച്ച അവസരമാണ്- അവർ പറഞ്ഞു. അതുപോലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് ആമകൾ. കാരണം ആമകൾ കടലിലെ ആൽഗകകളെ ഭക്ഷിക്കുന്നു. ആൽഗകൾ ഇല്ലാതാകുമ്പോൾ മികച്ച…
Read More » -
ആരും എൻകെ. പ്രേമചന്ദ്രനെ അര സംഘി’ അല്ലെങ്കിൽ ‘മുക്കാൽ സംഘി’ എന്ന് വിളിച്ച് ആരും ആക്രമിക്കരുത്, രാജ്യം ജയിക്കണം എന്നാഗ്രഹിക്കുന്ന അപൂർവ്വം ചില രാഷ്ട്രീയക്കാരിൽ പെടുന്നവരാണ് തരൂരും എൻകെ പ്രേമന്ദ്രനും!! 39 വർഷം മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പദ്ധതി പൂർത്തിയാക്കി കൊടുത്തത് മോദി സർക്കാർ- സുരേഷ് ഗോപി
കൊല്ലം: വികസന കാര്യങ്ങളിൽ തങ്ങളുമായി സഹകരിക്കുന്നതിന്റെ പേരിൽ എൻകെ പ്രേമചന്ദ്രനെ അര സംഘി’ എന്നോ ‘മുക്കാൽ സംഘി’ എന്നോ വിളിച്ച് ആരും ആക്രമിക്കരുതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഉപദേശം. രാഷ്ട്രീയമായി തങ്ങൾ ശക്തമായി എതിർക്കുമെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ജയിക്കണം എന്ന് ആഗ്രഹിക്കുന്ന അപൂർവ്വം ചില രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ -+കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഒന്നാം സ്ഥാനത്താണെന്ന് സുരേഷ്ഗോപി അവകാശപ്പെട്ടു. കേരളത്തിലെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് പ്രധാനമന്ത്രിയുടെ അനുമതിയോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മെമു ട്രെയിനുകൾക്ക് ആവശ്യമായ പിറ്റ്ലൈൻ സൗകര്യം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കൊല്ലത്ത് അതിവേഗം പൂർത്തിയാവുകയാണെന്നും…
Read More » -
പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ തിരയിൽപ്പെട്ടു!! രണ്ടു പ്ലസ് വൺ വിദ്യാർഥികളെ കാണാതായി, മൂന്നുപേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു
പരവൂർ: കൊല്ലത്ത് പൊഴിക്കര കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം ഉണ്ടായത്. പൊഴിക്കര മേജർ ദേവി ക്ഷേത്രത്തിനു സമീപമാണ് അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്. ഇതിനിടെ അഞ്ച് പേരും വലിയ തിരമാലയിൽപ്പെടുകയായിരുന്നു. ഉടൻ സമീപമുണ്ടായിരുന്ന നാട്ടുകാർ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥികളായ കണ്ണൻ, ബിപിൻ എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
Read More » -
അലപ്പുഴയിൽ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത് രണ്ടുവർഷം, കുട്ടിയെ പീഡിപ്പിച്ചവരിൽ പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും!!പോക്സോ കേസിൽ മൂന്നുപേർ അറസ്റ്റിൽ, പീഡനവിവരം പുറംലോകമറിഞ്ഞത് കുട്ടി സുഹൃത്തിനോട് തുറന്നു പറഞ്ഞതിലൂടെ
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന പോക്സോ കേസ്. 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത് രണ്ടുവർഷത്തോളം. ബന്ധുവായ സുഹൃത്തിനോട് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്താകുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പീഡനത്തിന് ഇരയായ കുട്ടിക്ക് കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read More »



