Kerala

    • ‘കൂടെ തോളത്തു കയ്യിട്ട് നടക്കുന്നവർ മിണ്ടാതെ പണിതരും, നമ്മുടെ ഡിപ്പാർട്ട്‌മെന്റിൽ മാത്രമുള്ളൊരു ആചാരമാണ്, ഇതാണ് സർ, നന്നായി പണിയെക്കുന്നവരുടെ ഇപ്പോളത്തെ അവസ്ഥ, സ്വന്തം സീറ്റ് ഉറപ്പിക്കാൻ എന്തും ചെയ്യും ചിലർ’… സ്റ്റാറ്റസാക്കി പോലീസുകാർ, സിറ്റി പോലീസ് കമ്മിഷണർ കാർത്തിക്കിനെതിരെ സേനയിൽ പ്രതിഷേധം!! പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരം- പോലീസ് പോലീസ് അസോസിയേഷൻ

      തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പിന്തുടർന്ന് മർദിച്ച പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. പോലീസുകാരനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പോലീസ് അസേസിയേഷൻ കുറ്റപ്പെടുത്തി. കൂടാതെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിലും എസ്എഫ്ഐക്കാർക്കെതിരെ നിസാര വകുപ്പു മാത്രം ചുമത്തി കേസെടുത്തതിലും അമർഷം തുറന്നുപ്രകടിപ്പിക്കുകയാണ് പോലീസുകാർ. അസോസിയേഷൻ വാർത്താക്കുറിപ്പിറക്കിയതിന് പുറമെ ദ കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്റ്റാറ്റസ് ആക്കിയാണ് പോലീസുകാർ അവരുടെ അമർഷം പ്രകടിപ്പിക്കുന്നത്. മിക്ക പോലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റ്സ് ഇപ്പോൾ സുരേഷ് ഗോപിയുടെ ഈ സംഭാഷണമാണ്. കമ്മിഷണർ സിനിമയിൽ സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐപിഎസ് മോഹൻതോമസിൻറെ ഉച്ഛിഷ്ടവും എന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണമാണ് റീലായി കട്ട് ചെയ്ത് വ്യാപകമായി പോലീസുകാർ സാമൂഹിക മാധ്യമങ്ങളിലും വാട്സ്ആപ്പുകളിലും സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്. കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാൽ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തൽ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന്…

      Read More »
    • കാറ്റ് ഇത്തവണ വലത്തോ‌ട്ടോ? സിപിഎം ചെന്നിത്തലയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യമെന്ത്?

      രണ്ടരമാസം കൂടി കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുമെന്ന് മറ്റാരേക്കാളും നന്നായി ഇടതുപക്ഷത്തിന് ബോധ്യമായിട്ടുണ്ട്. അതിനാൽ തന്നെ എന്തുവിലകൊടുത്തും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. കോടികൾ പൊടിച്ച് പിആർ ചെയ്യുന്നതിനൊപ്പം എതിർ ചേരിയിലെ പ്രധാന നേതാക്കളെ തേടിപ്പിടിച്ച് ആക്രമിക്കുക എന്നതാണ് നിലവിൽ സിപിഎം പയറ്റി പോരുന്ന രാഷ്ട്രീയ തന്ത്രം. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതാക്കളും അണികളും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടിവേര് ഇളക്കാൻ കാരണമായ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ എത്തിച്ചത് രമേശ് ചെന്നിത്തലയാണ് എന്നത് തന്നെയാണ് ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിലെ പ്രധാന കാരണം. ശബരിമല സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രമേശ് ചെന്നിത്തല തുറന്നുകാട്ടിയിരുന്നു. ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ പ്രതികൾക്ക് സിപിഎമ്മിൽ നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചുകൊണ്ടിരിക്കുന്നത് സിപിഎമ്മിനെ…

      Read More »
    • തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും മാർച്ച് ആദ്യം കേരളത്തിൽ; പിന്നാലെ പ്രഖാപനം

      തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ എസ്.എസ്.സന്ധു, വിവേക് ​​ജോഷി എന്നിവർ കേരളത്തിൽ എത്തും. മാർച്ച് ആദ്യ വാരമാണ് സമ്പൂർണ കമ്മിഷൻ കേരളത്തിലെത്തുക. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് നന്ദദർശനം. സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും. ഒപ്പം രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവരുമായും ചർച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരിൻ്റെയും നിലപാട് കമ്മിഷൻ ആരയും. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് കമ്മിഷൻ്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ ഗ്യാനേഷ് കുമാറും സംഘവും അസം സന്ദർശിക്കും. ഫെബ്രുവരി അവസാനത്തോടെയാണ് സംഘം തമിഴ്‌നാട്. പുതുച്ചേരി ഇടങ്ങൾ സന്ദർശിക്കുക. കേരളത്തിൽ സന്ദർശനത്തിന് ശേഷമുള്ള കമ്മിഷൻ ബംഗാളിൽ സന്ദർശനം നടത്തുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

      Read More »
    • ‘വിദ്യാഭ്യാസ കുറവുകൊണ്ട് പറ്റിയ അബദ്ധം; അടുത്ത പടത്തില്‍ മികച്ച പ്രതിഫലം നല്‍കും’; ചെക്കു കേസില്‍ കുടുങ്ങിയ ബോളിവുഡ് നടന് പിന്തുണയുമായി പ്രിയദര്‍ശന്‍; പിന്തുണയുമായി മറ്റു താരങ്ങളും

      ന്യൂഡല്‍ഹി: ചെക്ക് ബോണ്‍സ് കേസിലെ ഒത്തുതീര്‍പ്പ് തുക നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് പ്രമുഖ ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് നിയമക്കുരുക്കില്‍. ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ സാഹചര്യത്തില്‍ നടന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തി. രാജ്പാലിനെ സഹായിക്കുന്നതിനായി തന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഉയര്‍ന്ന പ്രതിഫലം ലഭ്യമാക്കുമെന്നും ഇതിനുള്ള ശ്രമത്തിലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഭാഗം ഭാഗ്, ചുപ് ചുപ് കെ, ദേ ദനാ ദന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ പറഞ്ഞത്: തന്റെ പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ‘കഴിഞ്ഞ 20 വര്‍ഷമായി എനിക്ക് രാജ്പാലിനെ അറിയാം. ‘ജംഗിള്‍’ (2000) എന്ന സിനിമയിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്, അന്നത്തെ പ്രകടനം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ സിനിമകളില്‍ ‘മാലമാല്‍ വീക്കിലി’ (2006) മുതലാണ് അദ്ദേഹം അഭിനയിച്ചു…

      Read More »
    • ശബരിമല കൊടിമരക്കേസിൽ ഷാജി കൈലാസിന്റേയും രണ്‍ജിപണിക്കരുടേയും സുരേഷ് കുമാറിന്‍റേയും മൊഴി രേഖപ്പെടുത്തി

      തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ മൊഴി നൽകി. സ്വർണ്ണത്തിൻ്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി വെളിപ്പെടുത്താൻ തയ്യാറാണെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു.കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച തന്നെ രേഖപ്പെടുത്തും. സെലിബ്രിറ്റികൾ വെളിപ്പെടുത്തുന്ന 27 പേർ കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയതിനാണ് വിജിലൻസ് കണ്ടെത്തൽ. 2017-ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാർ ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്താനുള്ളത്. എക്‌സ്‌ബോർഡീവ് ഓഫീസറെ ദേവസ്വം ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എസ്പി കുറുപ്പ്…

      Read More »
    • എക്സറെ എടുത്തപ്പോൾ സമീനയുടെ വയറ്റിൽ ഒരു കമ്മലും! എനിമ ഫലം കണ്ടു…സ്വർണ്ണ മാല താഴേക്ക് പോന്നു തുടങ്ങി, കാത്തിരിപ്പ് തുടരുന്നു

      കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ ട്വിസ്റ്റ്. എനിമ നൽകി വയറ്റിൽ മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ യുവതിയുടെ എക്‌സറേ പരിശോധനയിൽ മറ്റൊരു ആഭരണം കൂടി കണ്ടെത്തി. ഒരു കമ്മലാണ് യുവതിയുടെ വയറ്റിൽ കണ്ടെത്തിയത്. പുതിയതായി നടത്തിയ എക്സറേ പരിശോധനയിൽ ആണ് കമ്മൽ കണ്ടെത്തിയത്. കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചു എന്ന് യുവതി പൊലീസിനോട് പറിഞ്ഞിട്ടില്ല. നിലമ്പൂർ ജില്ലാ ആശുപത്രി ഡോക്ടറെ കാണിക്കാനെത്തിയ കുട്ടി 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പാലേമാട് കല്ലൻകുന്നൻ സമീനയെ (35) തട്ടിപ്പറിച്ച് വിഴുങ്ങിയത്. ഇവരെ കയ്യോടെ പിടികൂടി നിലമ്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ എക്‌സ്‌റ്റേ പരിശോധന നടത്തി വയറിൽ ആഭരണം കണ്ടെത്തി. യുവതിയുടെ വയറിളക്കി മാല വീണ്ടും ഫലമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി പൊലീസ് വീണ്ടും എനിമ നൽകിയിട്ടും തൊണ്ടി മുതൽ പുറത്ത് വരാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട്…

      Read More »
    • ‘നിന്നെ പിന്നെ കണ്ടോളാ’മെന്ന് അന്നേ ഭീഷണി!! പോലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു, ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചു, അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെു- എഫ്ഐആർ- സേനയിൽ പ്രതിഷേധം പുകയുന്നു, പോലീസ് കമ്മിഷണർക്ക് എതിരെ അസോ. വാട്ട്സ് അപ്പ് ഗ്രൂപ്പിൽ ട്രോളുകൾ

      തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളിൽവെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിൽ പോലീസ് സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ കേസെടുത്ത നടപടിക്കതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. മാളിൽ നിന്ന പോലീസുകാരനും സഹോദരിക്കും നേരെ എസ്എഫ്ഐ പ്രവർത്തകർ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ പോലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആർ. ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ പുറത്ത് വന്ന വീഡിയോകളിൽ എസ്.എഫ്.ഐ പ്രവർത്തകർ പോലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസിൽ മെല്ലെ പൊക്ക് ആണെന്നും പോലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാത്തിലും സേനയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പോലീസ് അസോസിയേഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ സിറ്റി പോലീസ് കമ്മിക്ഷണർക്ക് എതിരെ ട്രോളുകൾ വരെ പ്രത്യക്ഷപ്പെട്ടു.…

      Read More »
    • സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, ധനസഹായത്തിനായി ഓഫിസുകൾ കയറിയിറങ്ങി, മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തി കൃഷിയിടത്തിൽ ജീവനൊടുക്കിയ നിലയിൽ, മരണത്തിനു പിന്നിൽ സാമ്പത്തിക ബാധ്യത?

      ചെറുപുഴ (കണ്ണൂർ): സാമ്പത്തിക കടബാധ്യതയെ തുടർന്ന് കർ‌ഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) കൃഷിയിടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഏലിയാസ്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. അതുപോലെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ധനസഹായത്തിനായി കുറച്ചു നാളുകളായി ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.

      Read More »
    • ‘വിജയ്ക്ക് ഒന്നും അറിയില്ല , തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ’- അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ

      ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്കും നടി തൃഷയ്ക്കും നേരേ അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന് സേലം റാലിയിൽ വിജയി നടത്തിയ പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു. ഇതാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിപ്പിച്ചത്. ‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽനിന്ന് പുറത്തിറങ്ങണം. മുതിർന്നവർ പറയുന്നത് കേൾക്കണം. നിർഭാഗ്യമെന്നു പറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയിൽ സംസാരിക്കണം. മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തെ വൈകുണ്ഠത്തിൽ പോകാൻകഴിയുമോ’ -നൈനാർ നാഗേന്ദ്രൻ്റെ പ്രസംഗത്തിലെ ഭാഗമാണിത്. നടനായതുകൊണ്ടുമാത്രം വോട്ട് ബാങ്കിൻ്റെ 32 ശതമാനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

      Read More »
    • ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി; നാളെ പുന:പരിശോധിക്കും; മതാചാരങ്ങൾ ഉൾപ്പെടെയുള്ള ഹർജികൾ കോടതിയ്ക്ക് മുന്നിൽ

      ദില്ലി: ശബരിമല യുവതീ പ്രവേശ‌ന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഇതിൽ ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നു മുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. 2018ലാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയത്. ഈ വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ 2019 വരെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും കോടതിയിലെത്തുന്നത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് നിർണായകമാണ്.

      Read More »
    Back to top button
    error: