Kerala
-
എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം, ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരക്ഷരം പോലും മിണ്ടരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ ‘ജാമ്യ നിയമാവലി’
ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കമ എന്നൊരക്ഷരം മിണ്ടരുത്, ഇതുപോലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം… യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ നിർദേശം കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോൺ ചോർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ ഷാജൻ സ്‌കറിയ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് കോടതിയുടെ നിർദേശം. കേസിൽ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. അതുപോലെ ഷാജൻ സ്‌കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്. പരാതിക്കാരനെയോ, സാക്ഷികളെയോ, സ്വാധീനിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടർക്കെതിരെ…
Read More » -
പ്രസവത്തിനെത്തിയ ആദിവാസി കുടുംബത്തോട് കൈക്കൂലി ചോദിച്ചുവാങ്ങി, ഗർഭസ്ഥശിശു മരിച്ച സംഭവം- ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ, അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, കുട്ടിയുടെ പോസ്റ്റ്മോർട്ടം നാളെ
തിരുവനന്തപുരം: നവജാതശിശു ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച പരാതിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെൻഷൻ. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിൻറെ അച്ഛൻറെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് ഡോക്ടർക്കെതിരെ നടപടി. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് നിർദേശം. അതേസമയം നവജാതശിശുവിൻറെ പോസ്റ്റ്മോർട്ടം നാളെ നടക്കും. പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചതിൽ ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിർദ്ദേശിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ കുഞ്ഞു…
Read More » -
മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ ശേഷം കുട്ടി താമസിച്ചത് പിതാവിനൊപ്പം!! അയൽവാസിയും ബന്ധുവും പീഡിപ്പിച്ച പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കുട്ടിയുടെ മരണത്തിനു പിന്നിൽ കടുത്ത മാനസിക വിഷമം?
കൽപറ്റ: വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടത്. കുട്ടി പലതവണ പീഡനത്തിനിരയായിട്ടുണ്ട്. ഈ കേസിൽ ബന്ധുവിനെയും അയൽവാസിയെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ഈ മാസം 10ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ പയറ്റാൻ കോൺഗ്രസ് !! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബഹുദൂരം മുന്നിലെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ആദ്യമാദ്യം പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുൻപു പുറത്തിറക്കാനുള്ള തിരക്കിട്ടുള്ള ശ്രമം നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട വട്ടിയൂർക്കാവിൽ തന്നെ കെ. മുരളീധരനെ നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതുപോലെ തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈ മാസം 25നും രണ്ടാം ഘട്ടം പുതുയുഗ യാത്ര കഴിഞ്ഞ് മാർച്ച് ആറിനു ശേഷമാകും പ്രഖ്യാപിക്കുക. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താൽപര്യം…
Read More » -
ഒറ്റക്കണ്ടം ടൗൺ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു…
കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിലെ ഒറ്റക്കണ്ടത്ത് ടൗൺ കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടൗൺ കമ്മിറ്റി രൂപീകരിച്ചത്.ഭാരവാഹികളായി വത്സൻ മായപ്പുറത്ത് (പ്രസിഡണ്ട്) സരൂപ് ചാലയിൽ ,കെ.പി.പ്രഭാകരൻ (വൈസ് പ്രസിഡണ്ട്) പ്രഭിൻ.പ്രഭാകരൻ (ജനറൽ സെക്രട്ടറി) ഷാജി പി.കെ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Read More » -
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ;പിടികിട്ടാപുള്ളിയായ പ്രതിയെ അറസ്റ്റ് ചെയ്തത് എൻഐഎ
കൊച്ചി: പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് എൻ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. പിഎഫ്ഐ തീവ്രവാദക്കേസിലെ 70-ാം പ്രതിയാണ് ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്തു. 2022 മുതൽ ഒളിവിൽ പോയ മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ ആയുധപരിശീലന വിഭാഗത്തിൻ്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടി എന്നാണ് എൻഐഎ പറയുന്നത്. മുൻപ് പിഎഫ്ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്ഐയെ നിരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൊയ്തീൻകുട്ടി വിദേശത്തേക്ക് കടന്നത്. മൊയ്തീൻകുട്ടി നേരത്തെ കൈവെട്ട്‌കേസിലും പ്രതിചേർക്കപ്പെട്ടയാളാണെന്ന് എൻഐഎ നൽകുന്ന വിവരം. ഇയാളെ എൻഐഎ സംഘം വിശദമായി ചോദ്യംചെയ്യും.
Read More » -
കേരളീയനാണെന്ന് തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നേറ്റിവിറ്റി കാർഡ്; മന്ത്രി സഭായോഗം അംഗീകാരം നൽകി; വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല
തിരുവനന്തപുരം: കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകുംവിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരും തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശപൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ചശേഷം വിദേശപൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകും. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണെന്നും നിയമം വ്യവസ്ഥചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക്…
Read More » -
രാത്രി 12 മണിക്ക് ശേഷം കൊച്ചി നഗരത്തിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകും!! 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് അൽക്കൂ എക്‌സൈസ് പിടിയിൽ
കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്‌സൈസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് ഇയാൾ മദ്യം എത്തിച്ച് നൽകിയിരുന്നതായി എക്‌സൈസ് കണ്ടെത്തി തിരൂരങ്ങാടി സ്വദേശിയായ ഇയാൾ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാൾക്ക് ലഭിച്ച പേരായിരുന്നു അൽകു.അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാൾ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു. ശേഷം ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയിൽ അവസരം വരുകയായിരുന്നു.
Read More » -
തൃശൂർ സ്വദേശിയുടെ ‘സേവ് ബോക്‌സ്’ ആപ് നടൻ ജയസൂര്യയ്ക്ക് ഒന്നാന്തരം ആപ്പായി!! നടന്റെ 39 ലക്ഷത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി ഇഡി… നടപടി കേസിൽ ജയസൂര്യയെ പ്രതി ചേർത്തതിനു പിന്നാലെ
കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പിൽ നടൻ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുന്നോട്ട്. 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ. ഈ കേസിൽ രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. നിക്ഷേപമെന്ന പേരിൽ നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയതിന് ആപ്പ് ഉടമ തൃശൂർ സ്വദേശി സാത്വിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതോടെയാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. അതേസമയം പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തിൽ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം…
Read More »
