KeralaNEWS

തണുത്തു വിറച്ച് വീണ്ടും മൂന്നാര്‍, താപനില പൂജ്യം ഡിഗ്രി

ഇടുക്കി: ഒരിടവേളയ്ക്കു ശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തി.

സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില ഒരു ഡി?ഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണു.

Signature-ad

ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.

 

Back to top button
error: