Kerala
-
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ നടന്നത് ആൾമാറാട്ട ശ്രമം? വിദ്യാർഥിയെത്തിയത് മറ്റൊരാളുടെ ഹാൾ ടിക്കറ്റിൽ, ഹാൾ ടിക്കറ്റെടുത്തത് അക്ഷയ സെന്ററിൽ നിന്നെന്നു മൊഴി, അക്ഷയ സെന്റർ ജീവനക്കാരിയേയും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: ഞായറായ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്നു സൂചന. പത്തനംതിട്ടയിൽ നടത്തിയ നീറ്റ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി എത്തിയത് മറ്റൊരാളുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ്. അതേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴുണ്ടായ പ്രശ്നമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർഥി പരീക്ഷ എഴുതാനെത്തിയത്. അതേസമയം, ഹാൾടിക്കറ്റ് നൽകിയത് അക്ഷയ സെന്ററിൽ നിന്നാണെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. ഇതു പ്രകാരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Read More » -
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്; 18ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്; മരാമത്ത് ജോലികള്‍ ദ്രുതഗതിയില്‍; വന്‍ നിയന്ത്രണങ്ങളുണ്ടാകും
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്.. 18,19 തീയതികളില്‍ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
Read More » -
വരിക്കാശ്ശേരി മനയിലെത്തി ചിത്രങ്ങളെടുക്കണം, നല്ല കുറച്ച് റീൽസ് ചെയ്യണം!! ഉറങ്ങിക്കിടന്ന രണ്ടുവയസുകാരനേയുമെടുത്ത് അഞ്ജു നടന്നുനീങ്ങിയത് മരണത്തിലേക്ക്,
വരിക്കാശ്ശേരി മനയിലെത്തി ചിത്രങ്ങളെടുക്കണം. നല്ല കുറച്ച് റീൽസ് ചെയ്യണം. ഉറങ്ങിക്കിടന്ന മകനേയുമെടുത്ത് നടന്നു നീങ്ങുമ്പോൾ അഞ്ജുവിന്റെ ആഗ്രഹം. എന്നിട്ടു ബന്ധുവിൻറെ വിവാഹച്ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കണം… പലതും മുൻകൂട്ടി മനസിലുറപ്പിച്ചായിരുന്നു ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയും കൂട്ടുകാരിയെയും കൂട്ടിയുള്ള ആ യാത്ര. എന്നാൽ ആഗ്രഹങ്ങളെല്ലാം പാതിവഴിയിൽ അവസാനിപ്പിച്ച് അഞ്ചുവും രണ്ട് വയസുകാരൻ മകനും ഉറ്റവരെ കണ്ണീരിലാഴ്ത്തി കാണാമറയത്തേക്ക് യാത്രയായി. ഇന്നലെയാണ് പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിലെത്തിയപ്പോൾ പെട്ടെന്നു പുറകിൽ നിന്നും വന്ന വാഹനത്തിൻറെ ഹോണടിയിൽ അഞ്ജുവിൻറെ ശ്രദ്ധമാറിയതാണ് അത്യാഹിതത്തിന് ഇടയാക്കിയതെന്നാണ് കൂടെയുണ്ടായിരുന്ന കൂട്ടുകാരി പറയുന്നു. അഞ്ജു പിന്നിലേക്ക് തിരിഞ്ഞ് നോക്കിയതോടെ സ്കൂട്ടറിൻറെ നിയന്ത്രണം വിട്ടു. ഇടത് ഭാഗത്തേക്ക് വാഹനം മറിഞ്ഞു. അതിവേഗം പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
Read More » -
പരിപാടി റദ്ദ് ചെയ്ത ഇടുക്കിയിൽതന്നെ വീണ്ടും റാപ്പർ വേടൻ ഷോ, വേടനു വേദിയെയൊരുക്കി സർക്കാർ
ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം വീണ്ടും റാപ്പർ വേടൻ വേദിയിലേക്ക്. ഇത്തവണ വേദിയൊരുക്കിയത് സർക്കാരാണ്. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദി ലഭിച്ചിരിക്കുന്നത്. അതേസമയം വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വീണ്ടും വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടക്കാനിരുന്നത്. അതിനിടയിലാണ് 24-ാം തിയ്യതി കഞ്ചാവുമായി വേടൻ അറസ്റ്റിലാവുന്നതും പിന്നീട് പുലിപ്പല്ല് കേസിൽ ജയിലിലാവുന്നതും. ഇതോടെ പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ കൂടുതൽ ഒരുക്കങ്ങൾക്കായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്. കൂടാതെ വേടനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.…
Read More » -
ആചാരങ്ങൾക്കു തടസമുണ്ടാകില്ല, വെടിക്കെട്ട് നിയന്ത്രണ ഇളവ് അൽപം ബുദ്ധിമുട്ട്, നിലവിലെ ഇളവ് ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകിക്കൊണ്ട്- സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും യാതൊരു തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹത്തിന്റെ സ്വത്താണ് ഇത്തരം ആഘോഷങ്ങൾ. കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ മാസം ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ വെടിക്കെട്ട് അപകടമുണ്ടായതോടെ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവന്നു. പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കെയാണ് ഗുജറാത്ത് അപകടം. ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകികൊണ്ടാണ് നിലവിലെ ഇളവുകൾ വന്നിട്ടുള്ളത്. ഭക്തജനങ്ങളും ആസ്വാദകരും സഹകരിച്ച് നല്ല അച്ചടക്കത്തോടെ ഈ പൂരം കൊണ്ടുപോകാൻ സാധിച്ചാൽ, വരും കൊല്ലം കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read More » -
എനിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടോയെന്ന് പറയേണ്ടത് ഞാനാണ്… എന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ട്, അത് നടക്കില്ലെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകൾ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇല്ലയോ എന്ന് ഞാൻ അല്ലെ പറയേണ്ടതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും…
Read More » -
ട്രംപിൻറെ പെരുമാറ്റം ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിൽ, ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കും- എം.എ. ബേബി
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നത്. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും എം.എ. ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ‘അമേരിക്കയുടെ പ്രസിഡന്‍റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്‍റ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാർട്ടി നിലപാടെടുക്കും. കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’, എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
Read More » -
വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ… വേട്ടയാടാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ
കൊച്ചി: വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരൻ. വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തമായി എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അംഗീകാരം നേടിയ കലാകാരനാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. വേടൻ്റെ പ്രത്യേകതയെ കൃത്യമായി മനസ്സിലാക്കണം. എന്നാൽ വേടൻ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Read More » -
പരിമിതികളെ മറികടന്ന പെണ്‍കരുത്ത്; സാക്ഷരതാ പ്രവര്‍ത്തക കെ.വി റാബിയ അന്തരിച്ചു
മലപ്പുറം: സാമൂഹിക പ്രവര്‍ത്തകയുമായ പത്മശ്രീ ജേതാവും സാക്ഷരതാ പ്രവര്‍ത്തകയുമായ കെ.വി റാബിയ (59) അന്തരിച്ചു. മലപ്പുറം കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കാന്‍സര്‍ ബാധിതയായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയാണ്. 2022-ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. സാക്ഷരതാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ ആദരം. 2014-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്നം’ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് റാബിയയുടെ ആത്മകഥയാണ്.1966 ല്‍ തിരൂരങ്ങാടി വെള്ളിലക്കാടിലാണ് റാബിയ ജനിക്കുന്നത്.പിഎസ്എംഒ കോളജില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് ചലന ശേഷി നഷ്ടമാകുന്നത്. തുടര്‍ന്നുള്ള ജീവിതം വീല്‍ചെയറിലായിരുന്നു റാബിയ. ഇതിന് പുറമെ കാന്‍സറും ബാധിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് വിദ്യാഭ്യാസ,സാമൂഹിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര റാബിയ പതിപ്പിച്ചത്. വീല്‍ചെയറിലിരുന്ന് റാബിയ നടത്തിയ വിപ്ലവകരമായ പോരാട്ടം ഒരുപാട് പേരുടെ ജീവിതത്തിനാണ് വെളിച്ചം നല്‍കിയത്. പരിമിതികളൊന്നും സ്വപ്നം കാണാന്‍ തടസമല്ലെന്ന് റാബിയ സ്വന്തം ജീവിതം കൊണ്ട് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു.
Read More » -
കാഴ്ച കാണാന്‍ പെരിയാറ്റിലെ തുരുത്തില്‍ കയറി; കാല്‍ വഴുതിവീണ യുവതിക്ക് ദാരുണാന്ത്യം
എറണാകുളം: പെരിയാറില്‍ പാണംകുഴി പമ്പ് ഹൗസിനു സമീപം പുഴ മധ്യത്തിലെ തുരുത്തില്‍ നിന്നു കാല്‍വഴുതി വീണു യുവതി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയില്‍ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകള്‍ നന്ദന (27) ആണ് മരിച്ചത്. സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശി അമിത്തിന് (27) ഒപ്പം എത്തിയതാണ് യുവതി. ശനിയാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. കാഴ്ച കാണാന്‍ പുഴയുടെ നടുവിലെ തുരുത്തില്‍ കയറിയപ്പോള്‍ നന്ദന കാല്‍ വഴുതി വീഴുകയായിരുന്നു. യുവതിയെ അമിത് കരയ്‌ക്കെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും ഒന്നിച്ചു പഠിച്ചവരാണ്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സഹോദരി: വൃന്ദ.
Read More »