Kerala
-
വേലിതന്നെ വിളവു തിന്നുന്നോ? ഡിജിറ്റല്‍ സര്‍വകലാശാലയിലെ കോടികളുടെ പ്രോജക്ടുകള്‍ സ്വന്തം കമ്പനികള്‍ ഉണ്ടാക്കി അധ്യാപകര്‍ അടിച്ചു മാറ്റുന്നെന്ന് റിപ്പോര്‍ട്ട്; ഗുരുതര ചട്ടലംഘനം എണ്ണിപ്പറഞ്ഞ് ഡോ. സിസ തോമസിന്റെ കത്ത്; ചിലര്‍ക്ക് അഞ്ചു കമ്പനികള്‍വരെ സ്വന്തം!
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ അധ്യാപകര്‍ സ്വന്തമായി കമ്പനികളുണ്ടാക്കി സര്‍വകലാശാലയുടെ പ്രോജക്ടുകള്‍ കൈപ്പടിയില്‍ ഒതുക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ്. സര്‍വകലാശാലയുടെ ജീവനക്കാരെയും സൗകര്യങ്ങളെയും ഈ സ്വകാര്യ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത്തരം ഗുരുതര ചട്ടലംഘനങ്ങള്‍ എണ്ണിപറഞ്ഞ് വി.സി ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്ത്. മുഖ്യമന്ത്രി പ്രോചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാല ഐ.ടി വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലക്ക് സര്‍ക്കാര്‍ നേരിട്ട് വളരെ കുറച്ച് ഫണ്ട് മാത്രമേ നല്‍കുന്നുള്ളൂ. പ്രവര്‍ത്തന മൂലധനം വിവിധ പ്രോജക്ടുകളിലൂടെയാണ് കണ്ടെത്തേണ്ടത്. കേന്ദ്രസര്‍ക്കാരിന്റേത് ഉള്‍പ്പെടെ പല ഏജന്‍സികളുടെയും പദ്ധതികള്‍ സര്‍വകലാശാലക്ക് ലഭിക്കും. ഇത് മുതലെടുക്കാനായി സര്‍വകലാശാലയിലെ മുതിര്‍ന്ന പല അധ്യാപകര്‍ക്കും സ്വന്തമായി കമ്പനികളുമുണ്ട്. ചിലര്‍ക്ക് അഞ്ചിലധികം കമ്പനികളുണ്ടെന്നാണ് വിവരം. പ്രോജക്ടുകള്‍ ഈ കമ്പനികള്‍ക്കാകും കൈമാറുന്നത്. ബന്ധപ്പെട്ട പലജോലികള്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാരെ നിയോഗിക്കും. സര്‍വകലാശാലയിലെ സൗകര്യങ്ങളും യഥേഷ്ടം ഇതിനായി ഉപയോഗിക്കും. ജൂണ്‍ 30 ന് ഇക്കാര്യങ്ങളെല്ലാം കാണിച്ച് സര്‍വകലാശാലയുടെ വി.സി ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഗ്രഫീന്‍…
Read More » -
സ്കൂൾ സമയമാറ്റം: മദ്രസ പഠനത്തെ ബാധിക്കും, സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത, ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെൻറ് അസോസിയേഷൻറെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, കെ ടി ഹംസ മുസ്ലിയാർ തുടങ്ങിയവർ പങ്കെടക്കും. മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിൽ കൂടിയാണ് സമരം. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ നേതാക്കൾആരോപിച്ചിരുന്നു.
Read More » -
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 മരണം
ഒട്ടാവ: കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
Read More » -
നവോദയ സ്കൂളിൽ വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. നേഹ ഇന്നലെ സ്കൂളിൽ ബാസ്കറ്റ് ബോൾ കളിക്കാൻ സജീവമായി ഉണ്ടായിരുന്നതാണെന്നും മരണകാരണം അറിയില്ലെന്നും സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. ഇന്നലെ രാത്രി സ്കൂളിൽ നൃത്ത മത്സരമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മേക്കപ്പ് മാറ്റുമ്പോൾ അടക്കം നേഹ സന്തോഷവതിയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞതായും അധ്യാപകൻ പറഞ്ഞു.
Read More » -
കീം ഫലം റദ്ദാക്കൽ: സംസ്ഥാനം നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ; പ്രവേശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ. 2011 മുതലുളള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപ്പേർ പട്ടികയ്ക്ക് പുറത്തുപോകും എന്നത് മാത്രമല്ല പ്രവേശന നടപടികളെയടക്കം അവതാളത്തിലാക്കും എന്ന് തിരിച്ചറിഞ്ഞുകൂടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അതിവേഗം അപ്പീൽ നൽകിയത്.
Read More » -
പ്രാർത്ഥനകൾ വിഫലം; സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കിൽപെട്ട് ജീവനോടെ കണ്ടെത്തിയ 2 പെൺകുട്ടികളും മരിച്ചു; കൊല്ലത്ത് യുവാവും മുങ്ങിമരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കിൽപെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയിൽ ഒഴുക്കിൽപെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയിൽ കയത്തിൽ വീണ് ഫൈസലെന്ന യുവാവുമാണ് മരിച്ചത്. കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തിൽ വീണാണ് പാലോട് സ്വദേശി ഫൈസലാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മി – അനു ദമ്പതികളുടെ മകൾ ഐറിൻ(18) ആണ് മരിച്ചത്. വീടിനു പിന്നിലെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ കയത്തിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറിന്റെ മകൾ ശിവാനിയാണ് മരിച്ച മൂന്നാമത്തെയാൾ. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാ൪ത്ഥിയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചരയോടെ ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിലായിരുന്നു അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ജീവനോടെയാണ് ശിവാനിയെ കണ്ടെത്തിയത്. പിന്നീട്…
Read More » -
ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ
തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കോണ്‍ഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ ലക്ഷ്യമിടുന്നതു മുഖ്യമന്ത്രി പദമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത സര്‍വേ ഫലമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയക്ക് ഇടയാക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നെന്ന സര്‍വേഫലമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്. സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ ‘കേരള വോട്ട് വൈബ് സര്‍വേ 2026’ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു. @shashtharoor emerges as the best bet for…
Read More » -
ശിവാനിക്കായി പ്രാർത്ഥനയോടെ നാടും കുടുംബവും, നില അതീവ ഗുരുതരം; പാലക്കാട് പുഴയിൽ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ചു
പാലക്കാട്: പുഴയിൽ ഒഴുക്കിൽപ്പെട്ട പതിനാലുകാരിയുടെ ജീവനായി പ്രാർത്ഥിച്ച് കുടുംബവും നാട്ടുകാരും. കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ഒഴുക്കിൽപെട്ട് പുലാപ്പറ്റ അമൃതാലയത്തിൽ ശിവാനിയെ ജീവനോടെ രക്ഷിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 5.30 ന് ശ്രീകണ്ഠേശ്വരം മുണ്ടോളിക്കടവിലായിരുന്നു അപകടം. നാല് പേരടങ്ങുന്ന കുടുംബം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. കാൽവഴുതിയ ശിവാനി വെള്ളത്തിൽ അകപ്പെട്ടു. കൂടെയുള്ളവ൪ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാർ പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടെ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കുട്ടിയെ ജീവനോടെ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
1000 കോടി വെട്ടിച്ച ടോമിയും ഷൈനിയും കെനിയയിലേക്ക് കടന്നു; മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം മുതലാക്കി തട്ടിപ്പ്; ഒന്നേകാല്‍ കോടിയുടെ ഫ്‌ളാറ്റ് വിറ്റത് നേര്‍ പകുതി വിലയ്ക്ക്; ജീവനക്കാരും കുടങ്ങി
ബെംഗളൂരു രാമമൂർത്തി നഗറിൽ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്പനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി പരാതി. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ സിനി ടോമി, മകൻ സോവിയോ എന്നിവർ കെനിയയിലേക്ക് കടന്നുവെന്നാണ് സൂചന. ഏകദേശം 1000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവർത്തനപരിചയവും, എല്ലാ മാസവും കൃത്യമായി പലിശ നൽകി നേടിയ വിശ്വാസ്യതയും മുതലെടുത്താണ് ടോമിയും കുടുംബവും വൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ മാസം ഒന്നാം തീയതി വരെ ഇടപാടുകാർക്ക് കൃത്യമായി പലിശ നൽകിയിരുന്നു. ALSO READ ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ തട്ടിപ്പിന് മുന്നോടിയായി, ഒന്നേകാൽ കോടി രൂപയുടെ ഫ്ലാറ്റ്…
Read More » -
ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ന്‍റെ അവയവങ്ങൾ ഇനി ആറ് പേർക്ക് പുതുജീവനേകും. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അരുണിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്. യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ. ജൂൺ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. മഹത്തായ അവയവദാനത്തിന് തയ്യാറായ അരുണിന്‍റെ കുടുംബത്തിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്കാരം…
Read More »