Kerala
-
വിട! വിഎസ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.
Read More » -
വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബിപിയില്‍ വ്യത്യാസം; മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആശുപത്രിയില്‍; ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ബാലഗോപാല്‍, എം.വി. ഗോവിന്ദന്‍, സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങടക്കം എസ്‌ഐടി ആശുപത്രിയില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നു. ഉച്ചമുതല്‍ ബിപിയില്‍ വ്യത്യാസമുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. എസ് യുടി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഏഴ് സ്പെഷലിസ്റ്റുകള്‍ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോള്‍ നല്‍കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോടിക് തുടങ്ങിയവ തുടരുന്നതിനിടെ നില വഷളായെന്നാണു വിവരം. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് 23 നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.
Read More » -
രണ്ടര ലക്ഷത്തിന്റെ ‘ശമ്പളത്തള്ളൊക്കെ’ ഇനി പഴങ്കഥ; ജോലിയില്‍നിന്നു പിരിച്ചുവിട്ട് ദുബായ് കമ്പനിയുടെ അറിയിപ്പ്; അതുല്യയയുടെ മരണത്തില്‍ ‘സൈക്കോ സതീഷ്’ കൂടുതല്‍ കുരുക്കിലേക്ക്
ദുബായ്: കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചത്. ഒരു വര്‍ഷം മുമ്പാണ് സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് നടപടി. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ഓഫിസില്‍…
Read More » -
‘ഹലോ.. ഞാന്‍ സുരേഷ് ഗോപിയാ, ഇവിടെ പോസ്റ്റ് ഒരണ്ണം അപകടാവസ്ഥയിലാ..!’; വൈദ്യുതി മന്ത്രിയെ വിളിച്ചതിനു പിന്നാലെ നടപടി; കെഎസ്ഇബി പറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കുമെന്ന്
പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പാലാ പോളിടെക്നിക് കോളജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിച്ചു. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി കോളജിലെത്തിയപ്പോഴാണ് പോസ്റ്റ് കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന രീതിയിലായിരുന്നു ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് . ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും പോളിടെക്നിക്കിലെ ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി അദ്ദേഹം സംസാരിച്ചു. കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാമെന്ന് അറിയിച്ചതായും പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു. എന്നാല്‍, മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വൈദ്യുത പോസ്റ്റ് നീക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍വൈദ്യുത പോസ്റ്റ് മാറ്റിയിട്ടു.
Read More » -
അതുല്യയുടെ മരണം: സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു; നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു; അതുല്യയെ വിവാഹം കഴിച്ചത് പൊതു ചടങ്ങില്‍ കണ്ട് ഇഷ്ടപ്പെട്ടശേഷമെന്നും വെളിപ്പെടുത്തല്‍
ദുബായ്: ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ നടപടി. സതീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ദുബായിലെ സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയെ സതീഷ് നിരന്തരം ഉപദ്രവിക്കുകയും ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നും മരണം സതീഷിന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണെന്നും ചൂണ്ടിക്കാട്ടി അതുല്യയുടെ ബന്ധുക്കള്‍ കമ്പനിക്ക് പരാതി നല്‍കിയിരുന്നു. ഷാര്‍ജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമായിരുന്നു മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സതീഷ് കടുത്ത മദ്യപാനിയായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു. മദ്യപിച്ചാണ് സതീഷ് താലികെട്ടാന്‍ എത്തിയതെന്ന് അതുല്യയുടെ അച്ഛന്‍ വെളിപ്പെടുത്തി. തങ്ങളുടെ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്‍റെ അമ്മ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വിവാഹം നടത്തിയതെന്നും ബാറില്‍…
Read More » -
20000 ഡോളർ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതിനു പിന്നാലെ സാമൂവൽ ജെറോം സ്വമേധയ ഗ്രൂപ്പിവിട്ട് പുറത്തുപോയി, ദീപ ജോസഫ്, ബാബു ജോൺ മാറ്റിനിർത്താൻ തീരുമാനം, ആരെയും അറിയിക്കാതിരുന്നത് നിമിഷയുടെ മോചനത്തിന് തടസമുണ്ടാകാതിരിക്കാൻ- അഡ്വ സുഭാഷ് ചന്ദ്രൻ
യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ സാമൂവൽ ജെറോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ വിശദീകരണവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ. കഴിഞ്ഞ ഡിസംബർ അവസാനം മുതൽ സാമുവേൽ ജെറോം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ലയെന്നാണ് ഫേസ് ബുക്കിലൂടെ അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചിരിക്കുന്നത്. ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് നിമിഷയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു. സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയിയെന്നും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനമെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ നിമിഷയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ…
Read More » -
കയ്യാങ്കളിക്കു പിന്നാലെ കേസുംകൂട്ടവും; സേനയ്ക്ക് അവമതിപ്പുണ്ടാക്കി, ‘ഇരട്ട പൊലീസുകാര്‍ക്ക്’ സസ്പെന്‍ഷന്‍
തൃശൂര്‍: കയ്യാങ്കളിയില്‍ ഇരട്ട സഹോദരന്മാരായ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ദിലീപ് കുമാറും പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപിനെയുമാണ് തൃശൂര്‍ സിറ്റി പൊലീസ് സസ്പെന്‍ഡ് ചെയ്തത്. പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടായതിനാണ് നടപടി. കയ്യാങ്കളിയില്‍ പൊലീസ് കേസെടുത്തിരുന്നു. ചേലക്കോടുള്ള വീടിന് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തുടര്‍ന്ന് ഇരുവരും ചേലക്കര ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചേലക്കരയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെയാണ് വടക്കാഞ്ചേരിക്ക് സ്ഥലം മാറ്റിയത്. ഇരുവരും തമ്മില്‍ നേരത്തെ സ്വത്ത്, അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » -
സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ല, മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല; വധശിക്ഷാ വിധി അംഗീകരിച്ചശേഷം കണ്ടപ്പോള്‍ ‘അഭിനന്ദനങ്ങള്‍’ പറഞ്ഞു! ഗുരുതര ആരോപണങ്ങളുമായി തലാലിന്റെ സഹോദരന്‍
സന: നിമിഷപ്രിയ കേസില്‍ സാമുവല്‍ ജെറോമിന്റെ അവകാശവാദങ്ങള്‍ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. സാമുവലിനെതിരെ ഗുരുതര ആരോപണങ്ങളാണ് മഹ്ദി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുള്ളത്. ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ കാലങ്ങളായി സാമുവല്‍ ജെറോമിന് എതിരെ ഉന്നയിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നത് കൂടിയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ്. കേസിലെ അഭിഭാഷകന്‍ എന്ന പേരിലായിരുന്നു സാമുവല്‍ ജെറോം മലയാളം മാധ്യമങ്ങളിലും ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. എന്നാല്‍, സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, സാമുവല്‍ ഈ കേസില്‍ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്നേവരെ ഒരു മധ്യസ്ഥ ചര്‍ച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ഉണ്ടായിട്ടില്ലെന്നും മഹ്ദി പറയുന്നു. പ്രസിഡന്റ് വധശിക്ഷ വിധി…
Read More » -
ഫുട്‌ബോള്‍ പ്രണയി, ജീവകാരുണ്യ പ്രവര്‍ത്തക, കരളുറപ്പിന്റെ പെണ്‍പതിപ്പ്… കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി റുഖിയ ഓര്‍മയാകുമ്പോള്‍
വയനാട്: മൂന്നുപതിറ്റാണ്ടുകാലം ചുണ്ടേല്‍ മത്സ്യ- മാംസ മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുകാരിയും കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരിയുമായ ശ്രീപുരം റൂഖിയ (66) അന്തരിച്ചു. വെല്ലുവിളി നിറഞ്ഞ മേഖലയില്‍ കരുത്തുകാട്ടിയതിന്റെ പേരില്‍ 2022ലെ വനിതാദിനത്തില്‍ ‘കിലെ’ റുഖിയയെ ആദരിച്ചിരുന്നു. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം. പിതാവ് മരിച്ചതോടെയാണ് പത്താം വയസില്‍ കുടുംബഭാരം റുഖിയയുടെ ചുമലിലാകുന്നത്. പാത്തുമ്മയുടേയും ഒമ്പത് മക്കളില്‍ അഞ്ചാമത്തെയാളായിരുന്നു റുഖിയ. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നു. 1989-ലാണ് റുഖിയ ചുണ്ടേലില്‍ ‘ഓക്കെ ബീഫ് സ്റ്റാള്‍’ തുടങ്ങിയത്. എന്നാല്‍, ഒരു സ്ത്രീ ഇങ്ങനെയൊരു കച്ചവടം തുടങ്ങുന്നതില്‍ വലിയ എതിര്‍പ്പുകള്‍ വന്നു. ബന്ധുക്കളും നാട്ടുകാരും റുഖിയയെ എതിര്‍ത്തു. ഇത് പുരുഷന്‍മാരുടെ ജോലിയാണെന്നും സ്ത്രീകള്‍ക്ക് ചേര്‍ന്നത് അല്ലെന്നുമായിരുന്നു അവരുടെ പക്ഷം. എന്നാല്‍ ഇതെല്ലാം മറികടന്ന് അവര്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഈ കച്ചവടത്തിലൂടെ നാല് ഏക്കര്‍ കാപ്പിത്തോട്ടവും വാങ്ങിയ റുഖിയ ഒരു വീടും…
Read More »
