വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബിപിയില്‍ വ്യത്യാസം; മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആശുപത്രിയില്‍; ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ബാലഗോപാല്‍, എം.വി. ഗോവിന്ദന്‍, സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങടക്കം എസ്‌ഐടി ആശുപത്രിയില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നു. ഉച്ചമുതല്‍ ബിപിയില്‍ വ്യത്യാസമുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്.
എസ് യുടി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഏഴ് സ്പെഷലിസ്റ്റുകള്‍ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോള്‍ നല്‍കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു.
വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോടിക് തുടങ്ങിയവ തുടരുന്നതിനിടെ നില വഷളായെന്നാണു വിവരം. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് 23 നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.






