ഇന്ത്യ ഞെട്ടുന്നു: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം: റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു: അപകടത്തില്‍ പെട്ടത് കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍

ന്യൂഡല്‍ഹി: ബിലാസ്പൂര്‍ ട്രെയിന്‍ അപകടത്തിന്റെ നടുക്കം മാറും മുന്‍പേ മിര്‍സാപൂരിലും ദുരന്തം.
റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേര്‍ മരിച്ചു.
ഉത്തര്‍പ്രദേശ് മിര്‍സാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചത്. ചുനാര്‍ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെയാണ് അപകടം ഉണ്ടായത്. ചോപാന്‍-പ്രയാഗ്രാജ് എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാതെ എതിര്‍ വശത്തുകൂടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സമയം എതിര്‍ദിശയില്‍ നിന്ന് വന്ന നേതാജി എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.






