Kerala

    • ഇൻഡോ-ജപ്പാൻ സഹകരണം പുതിയ തലത്തിലേക്ക്; 10 മേഖലകളിൽ സഹകരിക്കും, കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം

      കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ (INJACK) വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചു. വ്യവസായം, കൃഷി, ഫിഷറീസ് ഉൾപ്പെടെ 10 പുതിയ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം (MoU) കൊച്ചിയിൽ ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് കേരള സർക്കാരിന് വേണ്ടി ഒപ്പുവെച്ചു. ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തത് സഹകരണത്തിന്റെ പ്രാദേശിക പ്രാധാന്യം വർദ്ധിപ്പിച്ചു. വ്യവസായ തലത്തിൽ, ഇൻജാക്ക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് ജാപ്പനീസ് പ്രതിനിധികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആയുർവേദം, കപ്പൽ നിർമ്മാണം; യുവജനങ്ങൾക്ക് തൊഴിൽ പുതുക്കിയ ഈ ധാരണാപത്രം അനുസരിച്ച്, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമ്മാണം, ടൂറിസം, ഐ.ടി., ഊർജ്ജം, പരിസ്ഥിതി, ആയുർവേദം, വെൽഫെയർ & ഹെൽത്ത് കെയർ എന്നീ പ്രധാന…

      Read More »
    • പിണറായി വിജയനായി പുകഴ്ത്തു പാട്ട് എഴുതുന്ന വിദൂഷക കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്ന ഒരു നേതാവിന് എന്താണ് സംഭവിക്കുക എന്നതിന്റെ അവസാനത്തെ ഉദാഹരണം- ജി സുധാകരൻ.

      ജി സുധാകരനെതിരെ സിപിഎമ്മിൽ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജി സുധാകരനെതിരെ സിപിഎം പ്രവർത്തകർ വലിയ സൈബർ ആക്രമം അഴിച്ചുവിടുകയാണ്. ആലപ്പുഴയിൽ വളരെ നികൃഷ്ടവും മ്ലേച്ചവും മാർക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കൽ ക്രിമിലൻസിന്റെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് പറയുന്നത് ജി സുധാകരൻ തന്നെയാണ്. ഈ വിധം വേട്ടയാടാൻ എന്താണ് ജി സുധാകരൻ ചെയ്ത തെറ്റ്? സിപിഎമ്മിലെ മാർക്സിസ്റ്റ് വിരുദ്ധ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്നതാണോ യഥാർത്ഥത്തിൽ ജി സുധാകരൻ ചെയ്ത തെറ്റ്? അതോ പിണറായി വിജയനെ സജി ചെറിയാനെയും എ കെ ബാലനേയും പോലെ വാഴ്ത്തി പാടുന്നില്ല എന്നതാണോ? പിണറായി വിജയൻ പാർട്ടിയിൽ പിടിമുറുക്കിയതിൽ പിന്നെ വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് പ്രസംഗിച്ചു നടന്നിരുന്നവർ പോലും ആ വാചകങ്ങൾ മറന്നു പോയിരിക്കുന്നു. നല്ല കാലം മുഴുവൻ പാർട്ടിക്കുവേണ്ടി ചോരയും നീരും കൊടുത്തു പ്രവർത്തിച്ച നേതാക്കൾക്ക് അവസാനം ഇത്തരത്തിലുള്ള അവഗണനയും പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് സിപിഎം എന്ന പാർട്ടിയിൽ ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിന്റെ മുൻ…

      Read More »
    • സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍; ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ നോക്കി

      ശബരിമല: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിര്‍ണായക പരിശോധനകള്‍. പ്രത്യേക അന്വേഷണസംഘം സന്നിധാനത്തെത്തിയാണ് പരിശോധനകള്‍ നടത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി വിശദമായി ചോദ്യം ചെയ്യുന്നതിനിടെ സമാന്തരമായിട്ടാണ് പരിശോധനകളും നടക്കുന്നത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിവരുന്നത്. ഉച്ച മുതല്‍ സന്നിധാനത്ത് പരിശോധന നടക്കുന്നതായാണ് സൂചനകള്‍. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ നോക്കി. 2019 മുതലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ കാര്യങ്ങളില്‍ സജീവമായി ഇടപെട്ട് തുടങ്ങുന്നത്. സന്നിധാനത്തെ പരിശോധനയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് ശേഖരിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. അന്വേഷണസംഘം ഉടന്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.…

      Read More »
    • മനപ്പൂര്‍വ്വ വീഴ്ച്ചയുണ്ടായി, ഉത്തരവാദിത്വം നിറവേറ്റിയില്ല ; ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടിരേഖ പുറത്ത് ; തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ആക്ഷേപം

      ആലപ്പുഴ: ജി സുധാകരനുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ വിവാദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്. ജി.സുധാകരനു മനപ്പൂര്‍വമായ വീഴ്ചയുണ്ടായെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ ചുമതലക്കാരനെന്ന നിലയില്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ദോഷം ചെയ്യുന്ന നിലപാടുകള്‍ ജി സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിലാണ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികളാണ് ഉയര്‍ന്നത്. അമ്പലപ്പുഴ മണ്ഡലത്തിന് മതിയായ തുക നല്‍കിയില്ലെന്ന് പാര്‍ട്ടി രേഖ ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പലിശയ്ക്ക് പണം കടമെടുക്കേണ്ടി വന്നു. സ്ഥാനാര്‍ഥി എച്ച്.സലാം എസ്ഡിപിഐ കാരനാണെന്ന പ്രചാരണത്തില്‍ ജി സുധാകരന്‍ മൗനം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കെജെ തോമസിനെയും എളമരം കരീമിനെയും ആണ് അന്വേഷണ കമ്മീഷന്‍…

      Read More »
    • നിമിഷ പ്രിയയുടെ കാര്യത്തില്‍ പുതിയ മധ്യസ്ഥന്‍ ; വധശിക്ഷ നിലവില്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം ; സുരക്ഷിതമായി പുറത്തുവരുന്നത് ഉറപ്പാക്കാന്‍ എല്ലാം ചെയ്യുന്നുണ്ട്

      ന്യൂഡല്‍ഹി: യെമനില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഇന്ത്യന്‍ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ മധ്യസ്ഥന്‍ ഇടപെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍. വിധി നിലവില്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും പ്രതികൂലമായി ഒന്നും സംഭവിക്കുന്നില്ലെന്നും വ്യാഴാഴ്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനോട് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ആയിരുന്നു. ഈ വിഷയത്തില്‍ പുതിയ മധ്യസ്ഥന്‍ ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞു. പ്രിയയ്ക്ക് നിയമപരമായ പിന്തുണ നല്‍കുന്ന ഹരജിക്കാരുടെ സംഘടനയായ ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ എന്ന സംഘടനയുടെ അഭിഭാഷകന്‍, വധശിക്ഷ നിലവില്‍ സ്റ്റേ ചെയ്തതായി പറഞ്ഞു. പാലക്കാട് സ്വദേശിയായ അവര്‍ യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ജയിലില്‍ തടവിലാണ്. 2017-ല്‍ യെമനിലെ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 38 കാരിയായ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. പ്രിയയെ 2017…

      Read More »
    • ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത; രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തുന്നു ; സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദില്‍

      പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. എസ്‌ഐടി സംഘം കസ്റ്റഡിയില്‍ എടുത്ത് രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തുകയാണ്. ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ ഉടമസ്ഥതയില്‍ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടര്‍ അന്വേഷണത്തില്‍ സ്ഥാപന അധികാരികളെയും പ്രതിചേര്‍ത്തേക്കും. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിലവില്‍ നടത്തിയ പരിശോധനയില്‍ ഫയലുകള്‍ കണ്ടെത്താന്‍ ആയിട്ടില്ല. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

      Read More »
    • ശബരിമലയില്‍ നടന്നത് വീഴ്ചയല്ല കൊള്ള ; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും ; ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ആരാണ് ഇത്ര ധൈര്യം നല്‍കിയത്

      തിരുവനന്തപുരം : നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദല്ലാള്‍മാരുടെ സര്‍ക്കാരാണ് ഇതെന്നും അല്‍പം ഉളുപ്പ് ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നും പറഞ്ഞു. ഇത് അഭ്യര്‍ത്ഥനയല്ല ആവശ്യമാണെന്നും ദേവസ്വം മന്ത്രിയെ രാജിവെച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കും. ശബരിമലക്കൊള്ളയില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ആരാണ് ഇത്ര ധൈര്യം നല്‍കിയതെന്നും ചോദിച്ചു. ഹിന്ദു സമുദായത്തെ ഉപദ്രവിക്കാന്‍ ഇനി അനുവദിക്കില്ല. സെന്റ് റീത്താസ് സ്‌കൂളില്‍ നടന്നതും പ്രീണന രാഷ്ട്രീയം. കോണ്‍ഗ്രസിനെയും ഇടതിനെയും നിയന്ത്രിക്കുന്നത് എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ഇരിക്കുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇവിടെ നടക്കുന്നത് കേള്‍ക്കണമെന്നും പറഞ്ഞു. പണ്ട് കോണ്‍ഗ്രസിലാണ്…

      Read More »
    • സ്വന്തം തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്, ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ, ആക്ഷേപിച്ച് വെള്ളാപ്പള്ളി, ആ ലെവലിലേക്ക് താഴാൻ താല്പര്യമില്ല- ​ഗണേഷ്കുമാറിന്റെ മറുപടി

      ആലപ്പുഴ: ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിനെ വീണ്ടും ആക്ഷേപിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ് ഗണേഷ് കുമാർ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ​ഗണേഷ് കുമാർ എന്നും പരിഹസിച്ചു. പിതാവിനെ സ്വാധീനിച്ചാണ് മന്ത്രി സ്ഥാനം കൈക്കലാക്കിയത്. കൂടാതെ ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ‘ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവൻറെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ ഈ ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ. ട്രാൻസ്പോർട്ട് മന്ത്രിയല്ലേ. ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്താമോ’ – വെള്ളാപ്പള്ളി ചോദിച്ചു. മുൻപും സമാന രീതിയിൽ ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ…

      Read More »
    • ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ? കസ്റ്റഡിയിൽ…രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു, ചെന്നൈയിലും ഹൈദരാബാദിലും പരിശോധന

      തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത പോറ്റിയെ ചോദ്യം ചെയ്യുകയാണിപ്പോൾ. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ്. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. രഹസ്യകേന്ദ്രത്തിൽ എത്തിച്ചാണു ചോദ്യം ചെയ്യുന്നത്. പത്തനംതിട്ട എആർ ക്യാംപിലേക്കാണ് കൊണ്ടുപോയതെന്നാണു സൂചനയുണ്ട്. അതുപോലെ പ്രത്യേക സംഘത്തിലെ രണ്ടു ടീമുകൾ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ റജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണ്. സ്വർണപ്പാളികളിൽ ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയെന്നും അതു ദേവസ്വം ബോർഡിനെ തിരിച്ച് ഏൽപ്പിച്ചതായി രേഖകൾ ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ദേവസ്വം ആസ്ഥാനത്ത് എത്തിയ സംഘം ദേവസ്വം…

      Read More »
    • ഗ്രാനേഡിന്റെ പിൻ വലിക്കുമ്പോൾ എംപിയുണ്ട് അപ്പുറത്ത് എറിയരുതെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ… ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യിൽ ലാത്തിയും ഒരു കയ്യിൽ ടിയർ ഗ്യാസും, ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്

      കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ സ്‌ഫോടക വസ്തുവെറിഞ്ഞ കേസിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതിനു പിന്നാലെ പോലീസിനെതിരെയുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്. ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ വാർത്താ സമ്മേളനത്തിനിടെ പുറത്ത് വിട്ടത്. സംഭവത്തിൽ പോലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തെന്നും എന്നാൽ കേസ് എടുക്കാനാവശ്യമായ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്ന് ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയും ഞാൻ രണ്ടാം പ്രതിയുമായ കേസ്, മറ്റൊന്ന് സ്‌ഫോടന വസ്തുവെറിഞ്ഞ കേസ്. രണ്ടാമത്തെ എഫ്‌ഐആറിൽ ആരുടെയും പേരില്ല. പക്ഷേ അറസ്റ്റ് ചെയ്ത്ഏഴ് പേരെ, ഇതിൽ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. ആ പ്രതികൾ എവിടെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. തെളിവുണ്ടോ? ഫോറൻസിക് റിപ്പോർട്ടുണ്ടോ? സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസെടുത്തത്. അപ്പോഴേക്കും ആയിരങ്ങൾ അതിലൂടെ കടന്നുപോയി. മുഖം നഷ്ടപ്പെട്ട സിപിഐഎമ്മിന്റെയും വില കുറഞ്ഞ പോലീസിന്റെയും മുഖം മിനുക്കലാണ് ഈ അറസ്റ്റ്’,…

      Read More »
    Back to top button
    error: