Kerala

    • പിതാവ് വാങ്ങി നൽകിയ ബിസ്കറ്റ് കഴിച്ചയുടൻ കുഞ്ഞ് ബോധരഹിതനായി, വായിൽ നിന്ന് നുരയും പതയും, ചുണ്ടിന്റെ നിറം മാറി, ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത, പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു, മൂന്നുമാസമായി പിരിഞ്ഞുകഴിച്ച കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ ഒരുമിച്ചത് അടുത്തിടെ

      തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിതാവ് വാങ്ങി നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ഇഹാൻ ബോധരഹിതനായത്. കുഞ്ഞിന്റെ വായിൽ നിന്നും നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് മരണം സംഭവിച്ചു. കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജിൽ ഭവനിൽനിന്ന് കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം. ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ചുതാമസം ആരംഭിച്ചത്. കവളാകുളത്ത് ഷിജിലാണ് വീട് വാടകയ്‌ക്കെടുത്തത്. കുഞ്ഞിന്റെ മരണത്തിൽ കൃഷ്ണപ്രിയയുടെ കുടുംബം ആരോപണം ഉയർത്തിയതിനെ തുടർന്നാണ് ഷിജിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.

      Read More »
    • പോറ്റി സ്വർണം പൂശാൻ കൊണ്ടുപോയ സ്വർണപ്പാളികൾക്ക് തിരികെയെത്തിച്ചപ്പോൾ ഭാരക്കുറവ്… സ്വർണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം, റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ!! കേസിൽ കുറ്റപത്രം സമർപ്പിക്കുക ഫെബ്രുവരി 3ന്

      തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. 1998ൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞു. വിഎസ്എസ്‌സി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശിലപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. 1998 ൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരികെയെത്തിച്ച പാളികളിലെ സ്വർണക്കുറവ് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ അടക്കം നാളെ ഈ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകും. സീൽവെച്ച കവറിൽ വിഎസ്എസ്‌സി കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് ശനിയാഴ്ചയാണ് എസ്‌ഐടിക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം എസ്‌ഐടി മേധാവി നാളെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. അതേസമയം ദ്വാരപാലകക്കേസിൽ അറസ്റ്റ് നടന്നിട്ട് 90 ദിവസം പിന്നിടുകയാണ്. ദ്വാലപാലശിൽപം, കട്ടിളപ്പാളി എന്നിവയിൽ നിന്നും 15 സാമ്പിളുകൾ ശേഖരിച്ചാണ് താരതമ്യ പരിശോധന നടന്നത്. 1998 ൽ യു…

      Read More »
    • തൊഴിൽ അല്ലെങ്കിൽ ജയിൽ ഇങ്ങ് കേരളത്തിൽ: തമിഴ്നാട്ടിൽ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട്: ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി: കിടിലൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

        ചെന്നൈ : തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലിൽ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോൾ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട് എന്നാണ് അയൽ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്. തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികൾക്ക് ജെല്ലിക്കെട്ടിൽ പങ്കെടുത്ത് വിജയിച്ചാൽ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ ചെലവിൽ ഒരു അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന്…

      Read More »
    • രാഹുലിന് ജാമ്യമില്ല, ഹർജി കോടതി തള്ളി, സെഷൻസ് കോടതിയെ സമീപിക്കാന്‍ നീക്കം

      പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

      Read More »
    • സ്കൂൾ വിട്ടെത്തിയ വിദ്യാർഥിനിയോട് പോലീസ് കെഡേറ്റ് യൂണിഫോം തരാൻ ആവശ്യപ്പെട്ടു, തരില്ലെന്നു പറഞ്ഞതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് 14 കാരിടെ ദേ​ഹത്തേക്ക് ഒഴിച്ചു, ​ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ, കുട്ടിയുടെ കാഴ്ചയ്ക്ക് ​ഗുരുതര തകരാർ!! അയൽവാസിയായ 53 കാരൻ അറസ്റ്റിൽ

      പുല്പള്ളി: അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ 14 കാരിക്ക് ഗുരുതര പൊള്ളലേറ്റു. പുല്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിയും അയൽവാസിയുമായ വേട്ടറമ്മൽ രാജു ജോസി(53)നെ പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ മഹാലക്ഷ്മി. സംഭവ ദിവസം സ്‌കൂൾവിട്ട് വീട്ടിലെത്തിയ സമയത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. സ്റ്റുഡന്റ് പോലീസ് കെഡേറ്റായ മഹാലക്ഷ്മിയോട് പ്രതി യൂണിഫോം നൽകാൻ ആവശ്യപ്പെട്ട് വീട്ടിൽ വരുകയായിരുന്നു. കുട്ടി നൽകാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായാണ് രാജു ജോസ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൊണ്ടുവന്ന് മുഖത്തേക്കൊഴിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖത്ത് സാരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

      Read More »
    • ജനങ്ങളോട് തര്‍ക്കിക്കരുത്; അവര്‍ പറയുന്നത് കേള്‍ക്കുക; ഇടയില്‍ കയറി ഉടക്കരുത്; ക്ഷമയോടെ മറുപടി പറയുക; സഖാക്കളുടെ ഗൃഹസന്ദര്‍ശനത്തിന് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനം

        തിരുവനന്തപുരം: ജനമാണ് രാജാവെന്നോര്‍മ്മ വേണം, എല്ലായ്‌പ്പോഴും. അവര്‍ വിചാരിച്ചാല്‍ മറ്റവരെ പത്തുകൊല്ലം അപ്പുറത്തിരുത്തിയ പോലെ വേണമെങ്കില്‍ നമ്മളേയും അപ്പുറത്തിരുത്താം. അതുകൊണ്ട് ജനങ്ങളെ കേള്‍ക്കുക – ഗൃഹസന്ദര്‍ശനത്തിനിറങ്ങുന്ന സകല നേതാക്കളോടും അണികളോടും സിപിഎമ്മിന്റെ ഉപദേശമാണിത്. വീടുവീടാന്തരം കയറിയിറങ്ങുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ സകല സഖാക്കള്‍ക്കും സിപിഎം കൊടുത്തുകഴിഞ്ഞു. പാര്‍ട്ടിക്കെതിരെ ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാലുടന്‍ ചൂടായി പൊട്ടിത്തെറിക്കുന്ന സഖാക്കളെ ഗൃഹസന്ദര്‍ശനത്തില്‍ നിന്ന് പരമാവധി മാറ്റി നിര്‍ത്താന്‍ രഹസ്യനിര്‍ദ്ദേശമുള്ളതായി സൂചനയുണ്ട്. ജനങ്ങള്‍ നിശ്ചയമായും സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്കെതിരെയും പ്രമുഖ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ച് എതിര്‍ത്ത് രോഷാകുലരായി സംസാരിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ ഒരു കാരണവശാലും അത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും പെരുമാറ്റച്ചട്ടങ്ങളില്‍ തുടക്കത്തിലേ പറയുന്നു. കീഴ്ഘടകങ്ങള്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളേയും ജനങ്ങളുടെ കുറ്റപ്പെടുത്തലുകളേയും എതിര്‍പ്പുകളേയും സമചിത്തതയോടെ മാത്രം കേള്‍ക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം. എതിര്‍ക്കാനോ തര്‍ക്കിക്കാനോ പോയാല്‍ അത് മറ്റു പാര്‍ട്ടിക്കാര്‍ക്കുള്ള ആയുധമാകുമെന്ന് സഖാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട് നേതൃത്വം. ഗൃഹസന്ദര്‍ശനത്തിന് പോകുമ്പോള്‍ വനിതാസഖാക്കളെയും പ്രവര്‍ത്തകരേയും യുവതലമുറയില്‍ പെട്ടവരെയും…

      Read More »
    • യൂത്ത് ലീഗിനു വേണം ആറു സീറ്റ്; ലീഗിന് മുന്നില്‍ യുവനിരയുടെ ആവശ്യം; യൂത്ത് ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ദേയം; മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് സീറ്റ് നല്‍കരുത്

        കോഴിക്കോട്: മുസ്ലിം ലീഗില്‍ യുവനിര ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കി നിയമസഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനിറങ്ങാന്‍ യൂത്ത് ലീഗ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം യൂത്ത ്‌ലീഗിന് കിട്ടുമെന്നുറപ്പിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുകയാണ് യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥയും പ്രവര്‍ത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങള്‍ക്ക് അല്ലാതെ ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മികച്ച പ്രവര്‍ത്തനം നടത്താത്തവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുത്. 6 സീറ്റാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ ഫിറോസിന് സുരക്ഷിത സീറ്റ് നല്‍കണമെന്നും ആവശ്യമുണ്ട്. ഇസ്മായില്‍, മുജീബ് കാടേരി, അഷ്റഫ് എടനീര്‍, ഗഫൂര്‍ കൊല്‍ കളത്തില്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കണം എന്നും ആവശ്യപ്പെടുന്നു. സീറ്റ് ആവശ്യം ലീഗ് നേതൃത്വത്തെ അറിയിക്കാന്‍ മുനവ്വറലി തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. യൂത്ത് ലീഗ് നേതാക്കള്‍ നേരിട്ട് കുഞ്ഞാലിക്കുട്ടി, സാദിഖലി…

      Read More »
    • കുറച്ചുനാളുകളായി ജോലിയില്ല, 6 വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി, മൃതദേഹം കണ്ടത് ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ

      കൊച്ചി: എളമക്കരയിൽ അച്ഛനേയും 6 വയസുകാരി മകളേയും മരിച്ച നിലയിൽ കണ്ടെത്തി. മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് ചേർത്തല പാണാവള്ളി സ്വദേശിയായ പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. അതേസമയം വ്യാഴാഴ്ച രാത്രി 11.30നും ഇന്നു രാവിലെ 11നും ഇടയിലാണ് മരണം നടന്നിട്ടുള്ളത് എന്നാണ് പ്രാഥമിക നിഗമനം. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനിൽക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മകൾക്ക് വിഷം കൊടുത്തശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ വിശദമായ അന്വേഷണത്തിലൂടെയേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് വ്യക്തമാക്കി. സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ആളാണ് പവിശങ്കർ. എന്നാൽ…

      Read More »
    • പാലായിൽ ജോസ് കെ മാണി? പാലക്കാട് കഴിഞ്ഞ തവണ കിട്ടിയിരുന്നെങ്കിൽ ജയിച്ചേനെ. അഞ്ചര വർഷക്കാലം പ്രതിപക്ഷം ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കേരളാ കോൺ​ഗ്രസ് ചെയ്തിട്ടുണ്ട്!! ചുരുങ്ങിയത് 13 സീറ്റെങ്കിലും വേണം, ഒന്നോ, രണ്ടോ സീറ്റ് അധികവും ആവശ്യപ്പെടും, കോൺഗ്രസ് ജയിച്ച ചില മണ്ഡലങ്ങൾ ഞങ്ങൾക്ക് കിട്ടിയാൽ എൽഡിഎഫ് ജയിക്കാൻ സാധ്യത,

      കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ന് ഇത്തവണ മത്സരിക്കാൻ ചുരുങ്ങിയത് 13 സീറ്റെങ്കിലും വേണമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. ഒന്നോ രണ്ടോ സീറ്റ് അധികം ചോദിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റ് കഴിഞ്ഞ തവണ കേരള കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ എൽഡിഎഫ് അവിടെ ജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. അതേപോലെ പാലായിൽ താൻ മത്സരിക്കുമെന്ന സൂചനയും വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണി നൽകി. പാലായിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണി മാറ്റം തുറക്കാത്ത ചാപ്റ്ററാണെന്ന് പറഞ്ഞ ജോസ് കെ. മാണി കേരള കോൺഗ്രസിനെ ചേർത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവുമാണെന്നും കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ തവണ 13 സീറ്റാണ് കേരളാ കോൺ​ഗ്രസിനു ഉണ്ടായിരുന്നത്. അതിൽ കുറ്റ്യാടി സീറ്റ് സിപിഎം ആവശ്യപ്പെട്ടതിനാൽ വിട്ടുകൊടുത്തു. ഇത്തവണ 13 സീറ്റ് ചുരുങ്ങിയത്…

      Read More »
    • വയനാടിന് കൈത്താങ്ങായി ഈസ്റ്റേൺ; അംഗനവാടികൾ ഇനി ‘സ്മാർട്ടാകും’

      കൽപ്പറ്റ, : പ്രളയക്കെടുതിയിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ ഓർക്ല ഇന്ത്യ- ഈസ്റ്റേണും (Orkla India- Eastern) സിഐഐ ഫൗണ്ടേഷനും കൈകോർക്കുന്നു. ഓർക്ല ഇന്ത്യയുടെ സിഎസ്ആർ (CSR) പദ്ധതിയായ ‘വൺ വിത്ത് വയനാട്’ (One with Wayanad) എന്ന സംരംഭത്തിലൂടെ ജില്ലയിലെ അംഗനവാടികൾ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച അംഗനവാടികൾ ടി. സിദ്ധിഖ് എംഎൽഎ നാടിന് സമർപ്പിച്ചു. ഓർക്ലയുടെ കരുത്തിൽ പുതിയ മുഖച്ഛായ വയനാടിന്റെ പുനർനിർമ്മാണത്തിൽ സജീവ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ് ഓർക്ല ഇന്ത്യ- ഈസ്റ്റേൺ ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ‘ബാല’ (Building as Learning Aid) സങ്കൽപ്പത്തിൽ കെട്ടിടത്തെ തന്നെ ഒരു പഠനസഹായിയാക്കി മാറ്റുന്ന രീതിയിലാണ് നിർമ്മാണം. ശിശുസൗഹൃദ ശുചിമുറികൾ, ആധുനിക അടുക്കളകൾ, ടൈൽ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങൾ എന്നിവയോടെ 15 അംഗനവാടികളാണ് ആദ്യഘട്ടത്തിൽ ഓർക്ല സ്മാർട്ടാക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു. കൽപ്പറ്റ നഗരസഭ, മുട്ടിൽ,…

      Read More »
    Back to top button
    error: