Kerala
-
സൈബര്‍ അധിക്ഷേപം, ചാറ്റ് പുറത്താക്കല്‍; രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരേ കേസ്; ‘ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും രണ്ടാം കേസില്‍ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെ’ന്നും ഫെന്നി; കസ്റ്റഡി അപേക്ഷ നല്‍കാതെ പോലീസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്കിയ അതിജീവിതയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്. സൈബര്‍ പൊലീസാണ് ഫെനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ പരസ്യമാക്കിയ നടപടിയിലാണ് കേസ്. അതേസമയം ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. പ്രതിഷേധങ്ങള്‍ക്കിടെ നടന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയത്. അന്വേഷണത്തോട് പൂര്‍ണ്ണമായും നിസഹകരിക്കുന്ന രാഹുലിന് വേണ്ടി എസ്ഐടി വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയില്ല. മെഡിക്കല്‍ പരിശോധനകള്‍ക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതിഷേധമുണ്ടായില്ലെങ്കിലും ജയിലില്‍ പ്രവേശിക്കുമ്പോള്‍ രാഹുലിനുനേരെ മുട്ടയേറുണ്ടായി. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് പ്രതീക്ഷിക്കുന്ന ലാപ്ടോപ്പ് കണ്ടെത്താന്‍ എസ്ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2024 ഏപ്രിലില്‍ ബലാല്‍സംഗത്തിന് ഇരയായ യുവതി രണ്ടുമാസം മുന്‍പും രാഹുലിനെ സ്വകാര്യമായി കാണണമെന്നാവശ്യപ്പെട്ടതായി ഫെന്നി നൈനാന് ആരോപിച്ചു. എംഎല്‍എ ബോര്‍ഡ്…
Read More » -
സംസ്ഥാന നേതൃത്വം നിർദേശിച്ചു, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്ന് പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പിപി ദിവ്യയെ ഒഴിവാക്കി. ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു പിപി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നാണ് പിപി ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ. പിപി ദിവ്യയെ കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസൻകോടിയെയും മാറ്റി. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. സിഎസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയെ ട്രഷററായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിലെ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള…
Read More » -
ഏറ്റുമുട്ടുന്നത് വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോട്…ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്ര അകലെയാണ്?, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരം- അഡ്വ. ടി.ബി. മിനി
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനി, തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്ത്. അതിജീവിതയെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ടിബി മിനി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തനിക്കെതിരെ കോടതിയിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുന്ന ആക്രമണങ്ങളുടെ ലക്ഷ്യം അതിജീവിതയെ തകർക്കലാണെന്ന് വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ മിനി കുറിച്ചു. പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം നടിയെ ആക്രമിച്ച കേസിൽ ആ പെൺകുട്ടിക്കൊപ്പം ഇരുമ്പു പോലെ നിന്ന എന്നെ നിങ്ങൾ ആക്രമിക്കുന്നത് എന്തിനെന്ന് എനിക്കറിയാം അത് ആ കുട്ടിയെ ഒറ്റപ്പെടുത്താനാണ് കൂടെ യുണ്ട് എന്ന് പറഞ്ഞാൽ ഗാലറിയിൽ കളികാണുമ്പോൾ അവിടെ തട്ടാമായിരുന്നില്ലേ അത് ഗോളാക്കാമായിരുന്നു എന്നൊക്കെ പറയാൻ എളുപ്പമാണ്…
Read More » -
ആര്യ മാറ്റിയ ചിത്തിര തിരുന്നാളിന് വീണ്ടും ഇരിപ്പിടമൊരുക്കി ബിജെപി!! ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫ്, പറ്റില്ലെന്ന് ഭരണസമിതി… ഇടക്ട്രിക് ബസ്, എംഎൽഎ മുറി പ്രശ്നത്തിനു പിന്നാലെ എൽഡിഎഫ്- ബിജെപി തർക്കം ഫോട്ടോയിൽ തൂങ്ങി, ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തത്- മേയർ
തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത് എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു. കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം,വി.കെ. പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ മുറി തർക്കം, എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും. ആര്യ മേയറായിരുന്ന സമയത്ത് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. അതേസമയം 1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ…
Read More » -
സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി : തുടക്കം കുറിച്ച് എം എ ബേബി : ബിജെപി പണം കൊടുത്തു വോട്ട് വാങ്ങുന്നു എന്ന് ആരോപണം: ഐഷ പോറ്റിക്കെതിരെയും ബേബിയുടെ വിമർശനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വിജയം നേടുന്നതിന്റെ പ്രചരണ മുന്നോടിയായി സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി. ഹാട്രിക് തുടർഭരണം ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി തിരുവനന്തപുരത്ത് നേതാക്കള്‍ക്കൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. എം എ ബേബിക്ക് പുറമേ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും. വ്യാപകമായ തോതില്‍ പണം വിതരണം ചെയ്ത് ബിജെപി വോട്ട് വിലക്ക് വാങ്ങുകയാണെന്ന് എം എ ബേബി ഗൃഹസന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രതിനിധി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്നും പുരുഷന്മാര്ക്ക് നല്‍കിയതിന്റെ പകുതിയാണ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ മസില് പവറും മണി പവറും ഉപയോഗിച്ച് ആളുകളെ പിന്നില്‍ നിര്‍ത്തുന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമീപനം. ബിഹാറില്‍ ഇത് നമ്മള് കണ്ടതാണ്. രണ്ട് രീതിയിലാണ് അവിടെ പണം ഉപയോഗിച്ചത്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന…
Read More » -
സ്വകാര്യ പരാതി കൊണ്ട് കാര്യമില്ല, രാഹുലിനെ അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകണം!! സഭയുടെ അന്തസിന് എങ്ങനെയാണ് രാഹുലിന്റെ കേസ് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക, ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശം എന്ന് പറയാൻ കഴിയില്ലലോ… എഎൻ ഷംസീർ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ ഏതെങ്കിലും നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീർ. പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണം. എന്നാൽ അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീർ പറഞ്ഞു. അതേസമയം അറസ്റ്റിലായ രാഹുലിനെ ഇന്ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക്…
Read More » -
ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ഇനി സ്ഥാനാർത്ഥി : നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു : അണ്ണാ ഡിഎംകെയുടെ രാജപാളയം സ്ഥാനാർത്ഥിയാകാൻ സാധ്യത
ചെന്നൈ: ഹിസ് ഹൈനസ് അബ്ദുള്ള ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗൗതമിയുടെ പേര് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു. രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് പുറമേ ധ്രുവം, സുകൃതം, വിദ്യാരംഭം, അയലത്തെ അദ്ദേഹം, ചുക്കാൻ, ജാക്ക്പോട്ട്, ഡാഡി തുടങ്ങിയ സിനിമകളിലൂടെ ഗൗതമി മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ്. സിനിമാതാരങ്ങൾ രാഷ്ട്രീയം വാഴുന്ന തമിഴകത്ത് ഇനി ഗൗതമിയും രാഷ്ട്രീയ നായികയായി ഉയരാൻ ഒരുങ്ങുകയാണ്.
Read More » -
‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… മൈക്ക് കയ്യിൽ കിട്ടിയപ്പോൾ സിനിമാ സ്റ്റൈലിൽ ഡയലോഗ് തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’…
തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാസ് എൻട്രി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ഡയലോഗ്. എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദേശിക്കാനാണ് 2015 മുതൽ കേന്ദ്ര സർക്കാർ കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മോദിജിയുമായുള്ള ബന്ധത്തിന്റെ പുറത്ത് ആലപ്പുഴയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിതെറ്റിക്കെടക്കുന്ന എല്ലാ അർഥത്തിലും ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ പ്രജകൾ അവർക്കരുഗ്രഹമായി തീരണം എന്നു പറഞ്ഞിരുന്നു, എന്നു പറഞ്ഞത് ask your chief minister to give a small mail എന്നാണ് അന്നു പറഞ്ഞത്. ഇപ്പോഴും…
Read More » -
ഇടതു വിട്ട് എങ്ങോട്ടുമില്ല : നയവും നിലപാടും വ്യക്തമാക്കി ജോസ് കെ മാണി : മുന്നണി മാറ്റത്തെക്കുറിച്ച് നടന്നിട്ടില്ല: കേരള കോൺഗ്രസ് എം എവിടെയായിരിക്കുമോ അവിടെയായിരിക്കും ഭരണം
കോട്ടയം: എല്ലാ അഭ്യൂഹങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് ഒടുവിൽ ജോസ് കെ മാണി മനസ്സ് തുറന്നു ഇടതുവിട്ട് എങ്ങോട്ടുമില്ല. എൽഡിഎഫ് വിട്ടേ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം പോകുമെന്ന എല്ലാ പ്രചരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും തിരശ്ശീലയിട്ടു കൊണ്ടാണ് ജോസ് കെ മാണി താൻ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും…
Read More »
