Kerala

    • ‘പെണ്‍കുട്ടികളെ നിങ്ങള്‍ കാമറയെടുക്കൂ, ബ്രാഹ്‌മണ- പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണിത്, നടിയുടെ വീഡിയോയ്ക്ക് കോടതിയില്‍ സംഭവിച്ചത് എന്താണെന്നു ചര്‍ച്ചയായ കേരളത്തില്‍ നിന്നാണ് ഇതു പറയുന്നത്’; ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിയെ ന്യായീകരിച്ച പോസ്റ്റിന് വ്യാപക വിമര്‍ശനം

      കൊച്ചി: ബസില്‍ ലൈംഗിക കൈയേറ്റം നടത്തിയെന്ന തരത്തില്‍ യുവതി വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ ന്യായീകരിച്ച് സാമൂഹിക നിരീക്ഷക മാളവിക ബിന്നി. പീഡകനെ അനുകൂലിക്കുന്ന ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണെന്നും ബ്രാഹ്‌മണ പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണ് കാമറകളെന്നും അവര്‍ പറഞ്ഞു. വീഡിയോ എടുത്ത് പോലീസിനു കൈമാറണമായിരുന്നെന്ന വാദത്തെയും മാളവിക വിമര്‍ശിക്കുന്നു. നടിയുടെ വീഡിയോയ്ക്കു കോടതിയില്‍ എന്തു സംഭവിച്ചെന്ന ഗുരുതരമായ വിമര്‍ശനമാണ് മുന്നോട്ടു വയ്ക്കുന്നത്. സൈബര്‍ ഭീഷണി നേരിട്ട എന്റെ സ്വന്തം കേസില്‍, എനിക്ക് അയച്ച നൂറുകണക്കിന് അശ്ലീലവും അക്രമാസക്തവുമായ സന്ദേശങ്ങള്‍ പരിശോധിക്കുക മാത്രമല്ല, അവ എങ്ങനെ അശ്ലീലമാണെന്ന് തെളിയിക്കുകയും അവയില്‍ റേപ്പ് എന്ന വാക്ക് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടിവന്നെന്നും അവര്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം     ഓ, ഈ വിഡ്ഢിത്തം നിര്‍ത്തൂ പീഡകനെ അനുകൂലിക്കുന്ന ചില ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണ്. ചില സാമ്പിളുകള്‍? 1) മകന്റെ മൃതദേഹത്തില്‍ അമ്മയുടെ കണ്ണുനീര്‍ നിങ്ങള്‍ക്ക്…

      Read More »
    • സജി ചെറിയാന്‍ തിരുത്തണം, വിവാദം കത്തിയിട്ടും ന്യായീകരിച്ചു, പാര്‍ട്ടിയെ ദുര്‍ബലമാക്കി; കടുപ്പിച്ച് സിപിഎം; സ്വന്തം സ്ഥാനാര്‍ഥി പട്ടികകൂടി നോക്കണമെന്ന് സജി ചെറിയാനോടു പ്രതിപക്ഷം

      നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു. പരാമര്‍ശം വിവാദമായിട്ടും ഇന്നലെ സജി ചെറിയാന്‍ വീണ്ടും ന്യായീകരിച്ചത് പ്രശ്‌നം വഷളാക്കിയെന്നും നേതൃത്വം പറയുന്നു. ‘കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്നും’ സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞതാണ് വിവാദമായത്. അതേസമയം, വര്‍ഗീയ ധ്രുവീകരണമുണ്ടോയന്നറിയാന്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കാനിറങ്ങിയ സജി ചെറിയാന്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപട്ടിക കൂടി നോക്കണമെന്ന് വിമര്‍ശകര്‍ പറയുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥികളിലും…

      Read More »
    • സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണം ; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മാമല മേലെ സത്യം ഉദിച്ചുയരണമെന്ന് ഭക്തര്‍ ; ഹൈക്കോടതി നേരിട്ട് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതിനാല്‍ വിശ്വാസികള്‍ക്കും പ്രതീക്ഷ; ശബരിമലയില്‍ ഇന്നും പരിശോധന

        കൊച്ചി: മകരജ്യോതിയും മകരവിളക്കും തെളിഞ്ഞ പോലെ സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണമെന്ന് ലോകമെങ്ങുമുള്ള അയ്യപ്പഭക്തര്‍ ആഗ്രഹിക്കുമ്പോള്‍ കേസില്‍ ശക്തമായ നടപടികളുമായി ഹൈക്കോടതി രണ്ടും കല്‍പ്പിച്ചു മുന്നോട്ട്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം സിബിഐയോ ഇ ഡി യോ ആരു തന്നെ വന്നാലും ഹൈക്കോടതി കൈകൊണ്ടിട്ടുള്ള കര്‍ശന നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കരുത്തു പകരുന്നതാണ്. കേസില്‍ ഉഴപ്പാന്‍ ഹൈക്കോടതി അനുവദിക്കില്ലെന്ന് വ്യക്തം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഹൈക്കോടതി നേരിട്ട് നിയന്ത്രിക്കുന്നത് കൊണ്ട് സാധാരണക്കാരായ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ സത്യം തെളിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. ജുഡീഷ്യറി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് കൊണ്ട് അന്വേഷണത്തില്‍ എസ്‌ഐടിക്ക് വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ല എന്നാണ് ഭക്തലക്ഷങ്ങളുടെ വിശ്വാസം. ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതി എസ്‌ഐടിക്ക് പല സുപ്രധാന നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി അന്വേഷണം ഊര്‍ജിതമാക്കാന്‍ ആണ് നടപടി കൈകൊണ്ടിരിക്കുന്നത്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് സുപ്രധാനമായ നിരവധി…

      Read More »
    • കേരളത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത; ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ആവിഷ്‌കരിക്കും; റീല്‍സും ഷോര്‍ട്ട്‌സും നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്ന് ആവശ്യം; സോഷ്യല്‍ മീഡിയ സെന്‍സറിങ് അനിവാര്യമാണെന്നും വിലയിരുത്തല്‍ ; ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി; യുവതിക്കെതിരെ കേസെടുത്തു

          കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത. ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായി ആവശ്യമുയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നീക്കം നടക്കുന്നത്. ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോം ആയി സോഷ്യല്‍ മീഡിയകള്‍ മാറുന്നതിനെതിരെ ദീപക് സംഭവത്തോടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ പ്രതിഷേധം കൂടുതലും സോഷ്യല്‍ മീഡിയയില്‍ ആണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.   പൗരന്മാര്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചില സമൂഹമാധ്യമങ്ങള്‍ ലംഘിച്ചെന്ന ആരോപണവും സോഷ്യല്‍ മീഡിയയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആരോപണമാണ്. സോഷ്യല്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ചില നിയമങ്ങളും ചട്ടങ്ങളും എല്ലാം കൊണ്ടുവന്നിട്ടുണ്ട്. അതിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു നിയന്ത്രണം അനിവാര്യമാണെന്ന് വിവിധ മേഖലകളില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…

      Read More »
    • വെള്ളാപ്പള്ളിക്കൊരു വിശാല തിരുത്ത്് പ്രതാപന്‍ വക; നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് ടി.എന്‍.പ്രതാപന്‍; അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം ; ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ്; സിപിഎം അപചയം തിരുത്തണമെന്നും കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം

        തിരുവനന്തപുരം: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ നായാടി മുതല്‍ നസ്രാണിവരെ ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെ തിരുത്തി കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് പങ്കുവെച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍. നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് എഐസിസി സെക്രട്ടറി കൂടിയായ ടി.എന്‍.പ്രതാപന്‍ അഭിപ്രായപ്പെട്ടു. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപന്റെ പ്രതികരണം. നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണം. അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം. വര്‍ഗീയതക്കെതിരായ നിലപാട് അവസരവാദപരമല്ല. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ് – ടി.എന്‍. പ്രതാപന്‍ തന്റെ എഫ്ബി കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്…… മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരില്‍ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോള്‍ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീര്‍ത്തുപറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. ഗാന്ധിയും നെഹ്‌റുവും…

      Read More »
    • ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് സര്‍ക്കാര്‍; വിമാനത്താവളഭൂമിക്കേസില്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

        കോട്ടയം: ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് കൈപൊള്ളി സര്‍ക്കാര്‍. സ്വര്‍ണക്കൊള്ള കേസ് സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയതിനു പിന്നാലെ ആടിയ നെയ്യ് കടത്തിയ സംഭവത്തിലും അന്വേഷണം നടക്കുന്നതിനിടെ വിമാനത്താവള ഭൂമിക്കേസിലും സര്‍ക്കാരിന് തിരിച്ചടി. നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിലാണ് സര്‍ക്കാരിന് തിരിച്ചടി കിട്ടിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഹര്‍ജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ സര്‍ക്കാന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവെയാണ് ഇത്തരത്തില്‍ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2263 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഈ വിധി ഏറെ നിര്‍ണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കില്‍…

      Read More »
    • ‘അതുവരെ പിന്നില്‍നിന്ന യുവതി എന്തിനാണ് അയാള്‍ ഇറങ്ങാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ കാമറ ഓണ്‍ ചെയ്തു ചരിഞ്ഞു നിന്നത്?’; ദീപകത്തിന്റെ മരണത്തില്‍ മുന്‍ പഞ്ചായത്തംഗത്തെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ; ആദ്യ വീഡിയോ എവിടെയെന്നും ചോദ്യം

      ബസില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്നു കാട്ടി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവതിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും രംഗത്ത്. ലഭ്യമായ വീഡിയോളകില്‍നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സംശയം ഉന്നയിക്കുന്നത്. ബസ് നിര്‍ത്തി ഇറങ്ങാന്‍ സമയത്താണ് വീഡിയോയുടെ ഒടുവിലത്തെ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. ഈ സമയത്ത് അയാള്‍ ബാഗ് എടുക്കുമ്പോഴാണു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത്. അതുവരെ യുവാവിന്റെ പിന്നില്‍ നിന്ന് സ്ത്രീ എന്തിനാണ് യുവാവ് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു. ഇയാളുടെ പെരുമാറ്റം മൂലം മറ്റൊരു യുവതി അസ്വസ്ഥയാകുന്നതു കണ്ടാണ് വീഡിയോ എടുത്തതെന്നു പറയുന്നു. എങ്കില്‍ ആ വീഡിയോ എവിടെ എന്നും ഇവര്‍ ചോദിക്കുന്നു. യുവതിയുടേതായി പുറത്തുവന്ന ഓഡിയോയില്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ പോകുന്ന സമയം വരെയും ഇയാള്‍ മുട്ടിയിരുമ്മി നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു പറഞ്ഞത്. മുട്ടിയുരുമ്മി നിന്നു എന്നല്ല, ശ്രമിച്ചു എന്നാണു പറയുന്നത്. അത്രേം നേരം വീഡിയോ പിടിച്ചു നിന്ന സ്ത്രീക്ക് ഈ പറച്ചിലിനപ്പുറം ഒന്നും…

      Read More »
    • സജി ചെറിയാന്റെ പരാമര്‍ശത്തില്‍ അതൃപ്തി; മറുപടി പറയാതെ ഒഴിഞ്ഞുമാറി എം.വി. ഗോവിന്ദന്‍; ശ്രദ്ധിക്കാതെ ഓരോന്നു പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

      തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. പരാമര്‍ശം ദോഷകരമാണെന്നും സജി ചെറിയാന്‍ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്നും നേതൃത്വം. പ്രതിപക്ഷ നേതാവിനെതിരായ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതാക്കളുടെ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സജി ചെറിയാന്റെ പരാമര്‍ശം ഇടയാക്കിയെന്നും പാര്‍ട്ടി വിലയിരുത്തല്‍. ഇതിനിടെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആണ് പരാതി നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്‍എസ്എസ്-എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവര്‍ എവിടെനിന്നാലും ജയിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തര്‍പ്രദേശും…

      Read More »
    • പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്; അതു മറക്കരുതെന്ന് മുസ്ലിം ലീഗ്; തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുന്നുവെന്നും അവര്‍ വിഭ്രാന്തിയാലാണെന്നും പി.എം.എ സലാം; വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് സിപിഎം

        മലപ്പുറം: പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും അതു മറക്കരുതെന്നും ഓര്‍മപ്പെടുത്തി മുസ്ലിം ലീഗ്. മന്ത്രി സജി ചെറിയാന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ശക്തമായ മറുപടിയുമാണ് ലീഗ് നല്‍കിയത്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തില്‍ വളര്‍ത്തിയത് സിപിഎമ്മാണ്. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും സലാം ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുകയാണെന്നും അവര്‍ വിഭ്രാന്തിയിലാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുറന്നടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കാനാണോ സജി ചെറിയാന്‍ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മാര്‍ക്‌സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളില്‍ ഇത്തരത്തിലാണ് അവര്‍ മത്സരിപ്പിച്ചത്. കാസര്‍കോട് നഗരസഭയിലെ കണക്കുകള്‍…

      Read More »
    • കയ്യിൽ നിന്നു പോയ പ്രസ്താവനയിൽ ന്യായീകരിക്കാൻ ശ്രമിച്ച് മന്ത്രി സജി ചെറിയാൻ : പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് സജി ചെറിയാൻ : പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം : പറഞ്ഞതിനെ വളച്ചൊടിച്ചെന്നും മന്ത്രി

        തിരുവനന്തപുരം : വീണ്ടും വാ വിട്ട വാക്കുകൾ കൊണ്ട് മന്ത്രി സജി ചെറിയാൻ വിവാദങ്ങളിൽ കുടുങ്ങിയതോടെ സിപിഎം പ്രതിരോധത്തിലായി. മുൻപും സജി ചെറിയാന്റെ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.ലീഗിനെതിരെ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ സിപിഎമ്മിനെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുന്നതി നിടയിലാണ് സജി ചെറിയാന്റെ പ്രസ്താവന പാർട്ടിക്ക് അടുത്ത തലവേദന ആയിരിക്കുന്നത്. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ വിവാദ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് പറയുന്നുണ്ട്. . താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12…

      Read More »
    Back to top button
    error: