Kerala
-
കണ്ടന്റ് കവർന്നെടുത്ത ജീവൻ : ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം : മുഖ്യമന്ത്രിക്കും ഡിജിപി ക്കും കോഴിക്കോട് സിറ്റി പോലീസിനും പരാതികൾ കിട്ടി : സമൂഹമാധ്യമത്തിൽ യുവതിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഒഴുകുന്നു. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി പ്രവാഹം. മുഖ്യമന്ത്രിക്കും ഡിജിപി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനുമാണ് പരാതികൾ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യാൻ കാരണം അപമാനവും മാനസിക സംഘർഷവുമെന്നാണ് പരാതികളിൽ പറയുന്നത്. പരാതികളിൽ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. യുവതി പങ്കുവെച്ച വീഡിയോ കണ്ട് മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നും വ്യക്തിഹത്യ ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. പിന്നാലെ…
Read More » -
ഒറ്റപ്പാലത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്നു : വളർത്തുമകളുടെ നാലുവയസ്സുകാരന് ഗുരുതര പരിക്ക് : ഒരാൾ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത് കണ്ടെത്തിയിരുന്നു. എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.
Read More » -
‘കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രൂവീകരണമുണ്ടോ എന്ന്’; വിവാദ പരാമര്‍ശവുമായി വീണ്ടും സജി ചെറിയാന്‍
വിവാദപരാമര്‍ശവുമായി വീണ്ടും മന്ത്രി സജി ചെറിയാന്‍. കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്ന് മന്ത്രി. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്ന് മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അതേസമയം, സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി രംഗത്തെത്തി. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയവൽക്കരിക്കാനാണ് ശ്രമം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് .അതിന് ഉപയോഗിച്ച ഭാഷയും വാചകവും എന്താണെന്ന കാര്യം മനസിലാക്കാനായിട്ടില്ല നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെയും മുന്നണിയെയും നയിക്കും. എന്നാൽ ആരൊക്കെ മത്സരിക്കും എന്ന കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കും. രണ്ട് ടൈം വ്യവസ്ഥ ഒഴിവാക്കുന്നത് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിട്ടില്ല എന്നും പി ബിയിൽ നിന്ന് ആരൊക്കെ മത്സരിക്കാം എന്നതിൽ പിബി തീരുമാനമെടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു
Read More » -
ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു!! അയാൾ സമീപത്തുനിന്ന മറ്റൊരു യുവതിയോട് മോശം രീതിയിൽ പെരുമാറുന്നതായി കണ്ടു, തന്റെ അടുത്തെത്തിയപ്പോൾ വീഡിയോ എടുത്തു, എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചപ്പോൾ അയാൾ വേഗം നടന്നുപോയി… വീഡിയോ ചിത്രീകരിച്ച യുവതി
കോഴിക്കോട്: ലൈംഗികാരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ച യുവതി. പയ്യന്നൂരിൽ രക്തദാനത്തിന് പോകുന്ന വഴിയിൽ പയ്യന്നൂരിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണ വിധേയനായ ആൾ മറ്റൊരു യുവതിക്കു സമീപം മോശം രീതിയിൽ പെരുമാറുന്നതായി കണ്ടെന്നും തുടർന്ന് തന്റെ സമീപമെത്തിയപ്പോൾ വീഡിയോ ചിത്രീകരിക്കുക ആയിരുന്നുവെന്നും യുവതി ഒരു ടിവി ചാനലിനോട് വിശദീകരിച്ചു. തന്റെ അടുത്തും ഇത്തരത്തിൽ പെരുമാറുന്നതായി തോന്നിയതോടെ ‘എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചു, അതോടെ അയാൾ വേഗം നടന്നു പോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വീഡിയോ ചിത്രീകരിച്ച ശേഷം വടകര പൊലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരാളെ ഇതറിയിച്ചെന്നും സമൂഹമാധ്യമത്തിൽ വീഡിയോ ഇടുന്ന വിവരം സൂചിപ്പിച്ചെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവാവ് ജീവനൊടുക്കിയ വിവരം അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയെന്നും അത് പ്രതീക്ഷിച്ചില്ലെന്നുമാണ് യുവതി പ്രതികരിച്ചത്. അതേസമയം പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി…
Read More » -
എൻഎസ്എസിനേയും ഞങ്ങളേയും അകറ്റിയതും ഈ പണിയെല്ലാം ചെയ്തതും ലീഗ്, സതീശൻ ജനിക്കും മുൻപ് എന്റെ അച്ഛൻ സഹോദരിക്ക് ഇംഗ്ലണ്ടിൽ നിന്ന് കാർ വാങ്ങിക്കൊടുത്തു, സതീശന് രാഷ്ട്രീയത്തിൽ വരും മുൻപ് എന്തുണ്ടായിരുന്നു? ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും എസ്എൻഡിപിയെ പിളർത്താൻ പറ്റില്ല, നോക്കിയവരൊക്കെ തകർന്നിട്ടേയുള്ളു’- വെള്ളാപ്പള്ളി
ആലപ്പുഴ: എൻഎസ്എസുമായി എസ്എൻഡിപിയെ തെറ്റിച്ചത് ലീഗാണെന്ന ആരോപണമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോജിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഞങ്ങളെ അകറ്റിയതും ഈ പണിയെല്ലാം ചെയ്തതും ലീഗാണ്. അവഗണനകൾ മാത്രമാണ് യുഡിഎഫ് ഭരണത്തിൽ നേരിട്ടതെന്നും വെള്ളാപ്പള്ളി. ഹിന്ദുവിഭാഗം ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ”ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുകയാണ്. നായാടി മുതൽ നമ്പൂതിരി വരെയുള്ള കൂട്ടായ്മ അനിവാര്യമാണ്. ഹിന്ദുവിഭാഗം ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ല. ഞങ്ങളെ എൻഎസ്എസുമായി തെറ്റിച്ചത് ലീഗ് നേതൃത്വമാണ്. യോജിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഞങ്ങളെ അകറ്റിയതും ഈ പണിയെല്ലാം ചെയ്തതും ലീഗാണ്. അവഗണനകൾ മാത്രമാണ് യുഡിഎഫ് ഭരണത്തിൽ നേരിട്ടത്. ഞാനൊരു മുസ്‍ലിം വിരോധയില്ല. മലപ്പുറത്തെ സംസാരത്തെ വക്രീകരിച്ച് എന്നെ വർഗീയവാദിയാക്കി. ഞാൻ മുസ്‍ലിം സമുദായത്തെ സഹോദരതുല്യം സ്നേഹിക്കുന്നു. മുസ്‍ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് എതിർക്കുന്നത്. അതുപോലെ എൽഡിഎഫ് വന്നശേഷം ഇവിടെയൊരു മാറാട് കലാപം ഉണ്ടായിട്ടില്ല. ഇന്നലത്തെ മഴയത്ത് പൂത്ത തകരയാണ് സതീശൻ.…
Read More » -
നിങ്ങളെന്നെ ബിജെപിക്കാരനാക്കി; ചെങ്കോട്ട വിട്ട് രാജേന്ദ്രന്‍ ഇനി കാവിക്കോട്ടയില്‍; മത്സരിക്കാനില്ലെന്നും ആരെയും കൂടെക്കൊണ്ടുവന്നിട്ടില്ലെന്നും രാജേന്ദ്രന്‍
പതിനഞ്ചുകൊല്ലം സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന എസ്.രാജേന്ദ്രന്‍ എങ്ങിനെ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ചോദിച്ചാല്‍ അതിന് രാജേന്ദ്രന്‍ സിപിഎമ്മിനെ ചൂണ്ടിക്കാട്ടി ഉത്തരം പറയും നിങ്ങളെന്നെ ബിജെപിക്കാരനാക്കി എന്ന്. ചെങ്കോട്ട വിട്ട് രാജേന്ദ്രന്‍ കാവിക്കോട്ടയിലേക്ക് ചെന്നുകയറിക്കഴിഞ്ഞു. ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രന്‍ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട സിപിഎം രാഷ്ട്രീയ ജീവിതത്തിനാണ് രാജേന്ദ്രന്‍ തിരശീല താഴ്ത്തിയത്. തനിക്കൊപ്പം ആരേയും ബിജെപിയിലേക്ക് ക്ഷണിച്ചില്ലെന്നും ബിജെപി പ്രവേശനത്തിന് ഉപാധികളില്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു. മല്‍സരിക്കാനില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. 2006 മുതല്‍ 2021 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഎം എംഎല്‍എയായിരുന്നു രാജേന്ദ്രന്‍. എന്നാല്‍ സിപിഎമ്മുമായി തെറ്റിയതിന് ശേഷം രാജേന്ദ്രനെ കൂടെക്കൂട്ടാന്‍ ബിജെപിയുടെ കേരള തമിഴ്‌നാട് ഘടകങ്ങള്‍ രണ്ടു വര്‍ഷമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി എസ്.രാജേന്ദ്രന്‍ വോട്ടുതേടിയിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ…
Read More » -
ഒരേയൊരു രാജാവ് ഒരേയൊരു സീറ്റ്; മത്സരിക്കാന്‍ വേണ്ടത് ആ ഒറ്റ സീറ്റ്; അതു കിട്ടിയില്ലെങ്കില്‍ ക്യാംപെയ്‌നറായി നില്‍ക്കുമെന്ന് പി.വി.അന്‍വര്‍; ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ എവിടെയും മത്സരിക്കില്ലെന്നും പ്രഖ്യാപനം
നിലമ്പൂര്‍: ഏതാണ് പി.വി.അന്‍വര്‍ കൊതിക്കുന്ന ആ സീറ്റ് എന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. നിലമ്പൂരോ അതോ ബേപ്പൂരോ…. ഏതോ ഒരു സീറ്റിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സീറ്റെതെന്ന് വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിക്കുകയെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ പറഞ്ഞു താന്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മറ്റെവിടേയും മത്സരിക്കില്ല. നിലമ്പൂരിനേക്കാള്‍ തനിക്ക് സ്വാധീനമുളള പ്രദേശമാണ് ബേപ്പൂരെന്നും അന്‍വര്‍ പറയുമ്പോള്‍ അന്‍വറിന്റെ മോഹം ബേപ്പൂരാണെന്ന് തോന്നാം. അതൊന്ന്് ഉറപ്പിക്കാനായി ബേപ്പൂരില്‍ വരുമോ എന്ന ചോദ്യത്തിന് ബേപ്പൂരില്‍ ഇന്ത്യയിലേ ആര്‍ക്ക് വേണമെങ്കിലും വരാമല്ലോ, വേറെ പാസ്പോര്‍ട്ട് ഒന്നും വേണ്ടല്ലോ എന്നായിരുന്നു ആദ്യം അന്‍വറിന്റെ ഹ്യൂമര്‍ ടച്ചുള്ള ഉത്തരം. പിണറായിയേയും മുഹമ്മദ് റിയാസിനേയും ക്യാന്‍സറുമായി താരതമ്യം ചെയ്ത് അന്‍വര്‍ ഡയലോഗടിച്ചിട്ടുണ്ട്. കേരളത്തിന്റെ കാന്‍സറാണ് പിണറായിസം. അതിന്റെ സെക്കന്റ് സ്റ്റെപ്പാണ് മരുമോനിസം. പിണറായിസം എന്ന കാന്‍സറിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ട്രീറ്റ്മെന്റ് കൊടുത്തു. അടുത്ത…
Read More »


