India

  • ഗാസ കരാറില്‍ തകര്‍ന്നടിഞ്ഞത് ഇറാന്റെ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’; അറബ് രാജ്യങ്ങളുടെ ഐക്യത്തില്‍ ഒറ്റപ്പെട്ട് ഇസ്ലാമിക രാഷ്ട്രം; യുഎന്‍ ഉപരോധത്തിനൊപ്പം ഹിസ്ബുള്ളയും ഹൂതികളും വീഴുന്നതോടെ പതനം സമ്പൂര്‍ണം; ഖമേനി അധികാരം പിടിച്ചശേഷം നേരിടുന്ന കടുത്ത പ്രതിസന്ധി

    ടെഹ്‌റാന്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായതോടെ മേഖലയില്‍ ഒറ്റപ്പെട്ട് ഇറാന്‍. ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നിവയടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും പിന്തുണയുമെല്ലാം ഇറാന്റെ ഭാഗത്തുനിന്നും എത്തിയിരുന്നു. ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും പിന്നില്‍ പ്രത്യക്ഷത്തില്‍ ഇറാനാണെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദം. 1979ല്‍ അയൊത്തൊള്ള ഖമേനി ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരം പിടിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയിലൂടെയാണ് ഇറാന്‍ കടന്നുപോകുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ മാരക തിരിച്ചടിയാണ് ഇറാനു ലഭിച്ചത്. മുന്‍നിര ശാസ്ത്രജ്ഞരും സൈനിക മേധാവികളും ഇല്ലാതായി. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഉപരോധവുമെത്തി. നിലവില്‍ ഗ്യാസ്, പെട്രോള്‍ വില്‍പനയിലൂടെ പണമുണ്ടാക്കാമെന്ന ആഗ്രഹവും തടയപ്പെട്ടു. ദശാബ്ദങ്ങളായി ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പേരിലാണ് ടെഹ്‌റാന്‍ മേഖലയിലെ ഇസ്ലാമിക നീക്കങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇസ്രയേലിന്റെ മരണം എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇപ്പോള്‍ മേഖലയിലെ പിടി അയഞ്ഞെന്നു മാത്രമല്ല, അടുത്ത നീക്കമെന്ത് എന്നതില്‍ നേതൃത്വത്തിനു വ്യക്തതയുമില്ല. ഗാസയില്‍ രണ്ടുവര്‍ഷമായി ഇസ്രയേല്‍ തുടരുന്ന ബോംബിംഗിനും ആക്രമണത്തിനും ഒടുവില്‍ ഹമാസ് തരിപ്പണമായതും…

    Read More »
  • രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരന്‍ ആയിരുന്നില്ലെന്ന് മുഹമ്മദ് കെയ്ഫ്; ആദ്യ കളികളില്‍ അദ്ദേഹം പരാജയപ്പെടും, ഗംഭീര തിരിച്ചുവരവും നടത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതു നാം കണ്ടു; കോലിയെയും രോഹിത്തിനെയും കളിക്കാന്‍ അനുവദിക്കണമെന്നും മുന്‍ താരം

    ന്യൂഡല്‍ഹി: രോഹിത്ത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത്തിന്റെ കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ടി20യില്‍നിന്നും ടെസ്റ്റില്‍നിന്നും വിരമിച്ച രോഹിത്ത്, നിലവില്‍ ടീമിലെ സാധാരണ കളിക്കാരന്‍ മാത്രമാണ്. 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിനു മുമ്പായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ നല്‍കുന്നു. അതേസമയം, രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ലെന്നും ചില നിര്‍ണായക കളികളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെന്നും മുന്‍ ഇന്ത്യന്‍ ടീം താരം മുഹമ്മദ് കെയ്ഫ് പറഞ്ഞു. രോഹിത്തിനെക്കാള്‍ സ്ഥിരതയുണ്ടായിരുന്നത് കോലിക്കായിരുന്നു. പക്ഷേ, കളികള്‍ വിജയിക്കാനുള്ള നീക്കങ്ങള്‍ രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഓസ്‌ട്രേലിയയില്‍കൂടി അദ്ദേഹം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു ജനം വിലയിരുത്തും. അദ്ദേഹത്തിന്റെ ഇന്നിംഗ് നോക്കുകയാണെങ്കില്‍ ആദ്യ ഒന്നു രണ്ടു കളികളില്‍ പരാജയപ്പെടുകയും പിന്നീടു ഗംഭീരമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കളികളിലൊന്നും അദ്ദേഹം വലിയ സ്‌കോര്‍ നേടിയില്ല.…

    Read More »
  • യുദ്ധം ചെയ്തിടത്തെല്ലാം തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ഹമാസ് തകര്‍ന്നടിഞ്ഞു, രണ്ടുവര്‍ഷം മുമ്പുള്ള സംഘടനയല്ല അവരെന്നും ഇസ്രയേല്‍; സൈന്യം പിന്‍മാറ്റം പൂര്‍ത്തിയാക്കി; ഇനി പന്ത് ഹമാസിന്റെ കോര്‍ട്ടില്‍; അവര്‍ യുദ്ധം ചെയ്തു തളര്‍ന്നെന്ന് ട്രംപ്

    ടെല്‍അവീവ്: ഗാസ യുദ്ധ വിരാമത്തിനായി ട്രംപിന്റെ കരാറിന്റെ ആദ്യഘട്ടം അംഗീകരിക്കപ്പെട്ടതിനു പിന്നാലെ ഹമാസിനെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തിയെന്നു പ്രഖ്യാപിച്ച് ഇസ്രയേല്‍. ഹമാസ് എന്ന തീവ്രവാദി സംഘടന തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നു. രണ്ടുവര്‍ഷത്തെ ഗാസ യുദ്ധത്തിലൂടെ അവര്‍ പോരാടിയ എല്ലായിടത്തുനിന്നും അവരെ തുരത്തി. ‘രണ്ടുവര്‍ഷം മുമ്പുള്ള ഹമാസ് അല്ല ഇപ്പോഴത്തെ ഹമാസ്. അവര്‍ പോരാട്ടത്തിന് ഇറങ്ങിയ എല്ലായിടത്തും തകര്‍ന്നടിഞ്ഞു’- സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്‌രിന്‍ പറഞ്ഞു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തരുതെന്നും നിര്‍ദേശം നല്‍കി. കരാര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇക്കാര്യം പറയുന്നത്. ALSO READ ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു ആയിരക്കണക്കിന് പലസ്തീനികളാണ് വെടിനിര്‍ത്തലിനെ തുടര്‍ന്ന് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. നടന്നും കാറിലും ട്രക്കുകളിലുമാണ് ഇവര്‍ തിരിച്ചെത്തുന്നത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ്…

    Read More »
  • സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; ഒപ്പമുണ്ടായിരുന്ന പുരുഷസുഹൃത്ത് ഓടി രക്ഷപ്പെട്ടു ; അജ്ഞാതസംഘം ബലംപ്രയോഗിച്ച് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമണം

    കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ബംഗാളിലെ ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുമായി പുറത്തുപോയി വന്ന യുവതിയെ അഞ്ജാതര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയായിരുന്നു ബലാത്സംഗം. സുഹൃത്ത് ഓടിപ്പോയെന്നും ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് ഇരയുടെ കുടുംബത്തിന്റെ ആരോപണം. ദുര്‍ഗാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തി. ഇരയുടെ സുഹൃത്ത് അടക്കമുള്ള നിരവധിപേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തതായിട്ടാണ് വിവരം. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്. അക്രമികള്‍ മകളുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തെന്നും അവളില്‍ നിന്നും 5000 രൂപ കൈപ്പറ്റിയതായും ഇരയുടെ പിതാവ് ആരോപിച്ചു. സുഹൃത്ത് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മന:പ്പൂര്‍വ്വം കൊണ്ടുപോയതാണെന്നാണ് പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. അതേസമയം ബംഗാളില്‍ കോളേജ് ക്യാംപസുകള്‍ ബലാത്സംഗത്തിന്റെ കേന്ദ്രമായി മാറുകയാണ്. ജൂലൈയില്‍ കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊല്‍ക്കത്ത…

    Read More »
  • ഇന്ത്യയില്‍ മുസ്ളീങ്ങള്‍ 9.8 ശതമാനത്തില്‍ നിന്നും 26 ശതമാനമായി ; കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ; ബംഗ്ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമെന്ന് അമിത്ഷാ

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ളീങ്ങളുടെ ജനസംഖ്യ കൂടാന്‍ കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ബംഗ്ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ”മുസ്ലീം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു,” വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ഷാ പറഞ്ഞു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഇപ്പോള്‍ പ്രധാനമന്ത്രിയായ മോദി, ‘നുഴഞ്ഞുകയറ്റക്കാര്‍’ ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. 1951 ല്‍ 9.8 ശതമാനമായിരുന്ന ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 2011-ല്‍ 14.2 ശതമാനമായി ഉയര്‍ന്നതായും ഹിന്ദുക്കളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന ‘ജനസംഖ്യാ ജിഹാദ്’ എന്ന വലതുപക്ഷ ആവാസവ്യവസ്ഥയുടെ ദീര്‍ഘകാല ഗൂഢാലോചന സിദ്ധാന്തത്തിന് വിരുദ്ധമാണ് അമിത്ഷായുടെ അഭിപ്രായം. 2011 ലെ സെന്‍സസ് പ്രകാരം അസമിലെ മുസ്ലീം ജനസംഖ്യയില്‍ 29.6 ശതമാനം വളര്‍ച്ചയുണ്ടായി. നുഴഞ്ഞുകയറ്റമില്ലാതെ ഇത് സാധ്യമല്ല.…

    Read More »
  • വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; താലിബാന്‍ വിദേശമന്ത്രിയുടെ വാര്‍ത്താ സമ്മേളന വേദിക്കു പുറത്ത് പ്രതിഷേധം; മേശപ്പുറത്ത് താലിബാന്‍ പതാക; പിന്നില്‍ ബാമിയാന്‍ ബുദ്ധ; പുറത്തിറങ്ങിയപ്പോള്‍ പഴയ അഫ്ഗാന്‍ റിപ്പബ്ലിക്കിന്റെ പതാക

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാന്‍ വിദേശമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാമാധ്യമ പ്രവര്‍ത്തരെ വിലക്കിയതില്‍ പ്രതിഷേധം ശക്തം. മുത്തഖി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോള്‍ വനിതാ മാധ്യമപ്രവർത്തകരെ പുറത്തു നിർത്തിയ നടപടിയില്‍ രോഷം ആളിക്കത്തി. ഒട്ടേറെ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു വനിതാ മാധ്യമപ്രവർത്തകയെ പോലും മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം വെറും പ്രചാരണം മാത്രമായിരുന്നു എന്നായിരുന്നു മുത്തഖിയുടെ മറുപടി. ഓരോ രാജ്യത്തിനും അതിന്‍റേതായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിനിടെ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍റെ ഒരു ചെറിയ പതാക പുറത്തെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, ഹൈദരാബാദ് ഹൗസിൽ ആമിർ ഖാൻ മുത്തഖിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇരുപക്ഷത്തിന്റെയും പതാകകൾ ഉണ്ടായിരുന്നില്ലതാനും. അവിടെയും തീര്‍ന്നില്ല മുത്തഖിയുടെ മുന്നിലുള്ള മേശപ്പുറത്ത് താലിബാൻ പതാകയും പിന്നില്‍ ചുമരിൽ 2001 ൽ താലിബാൻ നശിപ്പിച്ച ബാമിയൻ ബുദ്ധപ്രതിമകളുടെ…

    Read More »
  • ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്:‌ കൈയ്ക്ക് പൊട്ടലേറ്റു

    ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ അപകടം. തായ്‌ലൻഡിൽ സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റത്. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. താരത്തിന്‍റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ഇപ്പോൾ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെയാണ് തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് നടക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമായുണ്ട്. ആൻ്റണി വർഗ്ഗീസ്…

    Read More »
  • അസുഖം ഭേദമാക്കിതരാമെന്ന് പറഞ്ഞ് ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ സ്വകാര്യഭാ​ഗത്ത് സ്പർശിച്ചു, 25കാരിയെ ക്രൂരമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    ഭുവനേശ്വർ: ഹിമാചല്‍പ്രദേശിൽ ബിജെപി അധ്യക്ഷന്റെ സഹോദരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. രാജീവ് ബിന്ദലിന്റെ സഹോദരന്‍ റാം കുമാര്‍ ബിന്ദലിനെയാണ് സോലന്‍ പോലീസ് അറസ്റ്റുചെയ്തത്. ഒക്ടോബര്‍ എട്ടിന് തന്നെ പീഡിപ്പിച്ചുവെന്ന കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒക്ടോബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. ദീര്‍ഘകാലമായുള്ള അസുഖങ്ങള്‍ മൂലം വലയുകയായിരുന്നു 25-കാരിയായ യുവതി. ചികിത്സകളിലൂടെ അസുഖം ഭേദമാകാത്തതിനാല്‍ ആയുര്‍വേദം പരീക്ഷിക്കാമെന്ന് യുവതി തീരുമാനിച്ചു. ഇതിനായി സോലനിലെ പഴയ ബസ് സ്റ്റാന്‍ഡിലുളള ഒരു ക്ലിനിക്കില്‍ യുവതി എത്തി. ഇവിടെ വെച്ചാണ് വൈദ്യനാണെന്ന് പറഞ്ഞ് റാം കുമാര്‍ ബിന്ദല്‍ യുവതിയെ പരിചയപ്പെട്ടത്. വൈദ്യപരിശോധനയുടെ ഭാഗമെന്ന് പറഞ്ഞ് ലൈംഗിക പ്രശ്‌നങ്ങളെ കുറിച്ചാണ് റാം ആദ്യം യുവതിയോട് ചോദിച്ചത്. ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാമെന്നും റാം യുവതിക്ക് ഉറപ്പുനല്‍കി. റാം തന്റെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചതോടെ യുവതി എതിര്‍ത്തു. തുടര്‍ന്നാണ് യുവതിയെ റാം പീഡനത്തിനിരയാക്കിയത്. ഇതിനിടെ റാമിനെ തള്ളിമാറ്റി ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെട്ട യുവതി വനിത പോലീസ്…

    Read More »
  • പ്രണയ നായകനായി ധ്യാൻ ശ്രീനിവാസൻ: ‘ഒരു വടക്കന്‍ തേരോട്ടം’ വീഡിയോ സോങ്ങ് പുറത്ത്

    ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനു ൻരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ പ്രണയിനിയായി എത്തിയിരിക്കുന്നത്. അനുരാഗിണി ആരാധികേ … എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഇൻഡ്യൻ സിനിമയിൽ ഏറ്റം ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായക കൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. തൻ്റേതല്ലാത്ത ഒരു ഗാനം തൻ്റെ പേജിലൂടെ പ്രകാശനം ചെയ്തത് ഇത് ആദ്യ സംഭവം കൂടിയാണ്. ഷാരൂഖ് ഖാൻ്റെ ജവാൻ ലിയോ വേട്ടയാൻ, , കൂലി തുടങ്ങിയ വൻ ചിത്രങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ്രവിചന്ദറാണ്.വാസുദേവ് കൃഷ്ണൻ നിത്യാ മാമ്മൻ, എന്നിവർ ആലപിച്ച മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. അഭ്യസ്തവിദ്യനായിട്ടും ഓട്ടോ…

    Read More »
  • ട്രംപില്‍മാത്രം വിശ്വാസം: തിരിച്ചടി ഉണ്ടായേക്കുമെന്ന ഭീതിയിലും ഹമാസ് ബന്ദികളെ വിട്ടുനല്‍കുകയെന്ന ചൂതാട്ടത്തിന് ഇറങ്ങിയത് ഒറ്റക്കാരണം കൊണ്ട്; ഇറാനിലും ഖത്തറിലും ട്രംപിന്റെ ഇടപെടല്‍ വിശ്വാസ്യതയുണ്ടാക്കി; ഒരുവര്‍ഷം മുമ്പ് വംശീയവാദിയായ യുഎസ് പ്രസിഡന്റ് ഹാമാസിനിപ്പോള്‍ മാലാഖ; ഈജിപ്റ്റിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഭവിച്ചത്

    ദുബായ്: ഹമാസ് ഒരിക്കല്‍ ട്രംപിന്റെ വിളിച്ചത് വംശീയവാദി എന്നാണ്. മറ്റൊരിക്കല്‍ കുഴമറിച്ചിലുകളുടെ കുശിനിക്കാരന്‍ എന്നും വിളിച്ചു. പിന്നീടൊരിക്കല്‍ പറഞ്ഞത് ഗാസയെക്കുറിച്ചു ഭ്രാന്തന്‍ ആശയങ്ങള്‍ കൊണ്ടു നടക്കുന്നയാളെന്നും. പക്ഷേ, അടുത്തിടെ നടത്തിയ ഒറ്റ ഫോണ്‍ കോളില്‍ ഈ അഭിപ്രായങ്ങളെല്ലാം തകിടം മറിയുന്ന കാഴ്ചയാണു കണ്ടത്. ഇപ്പോള്‍ ഗാസയില്‍ നടപ്പായ സമാധാനത്തിന്റെ പ്രതീക്ഷകളുടെ തുടക്കം ആ ഫോണ്‍കോളില്‍നിന്നായിരുന്നു. ബന്ദികളെ വിട്ടു നല്‍കിയാല്‍ ഇസ്രയേല്‍ അവസാന ആക്രമണത്തിലൂടെ തങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക അവസാനിച്ചതും ഗാസയില്‍ സമാധാനം കൊണ്ടുവരുമെന്നും വ്യക്തമായതും ആ ഫോണ്‍ കോളില്‍നിന്നാണെന്നു രണ്ട് പലസ്തീനിയന്‍ ഉദ്യോഗസ്ഥറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെ ആക്രമിച്ചതില്‍ നെതന്യാഹു ക്ഷമ ചോദിച്ചതുപോലും ഫോണ്‍കോളിനു ശേഷമായിരുന്നു. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനുശേഷം ട്രംപ് ആ വിഷയം കൈകാര്യം ചെയ്ത രീതിയും ഹമാസില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കി. ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനെ ട്രംപ് ഗൗരവത്തോടെയാണു സമീപിക്കുന്നതെന്നു ബോധ്യപ്പെട്ടു. ബുധനാഴ്ച ട്രംപിന്റെ മധ്യസ്ഥതയില്‍ പിറന്ന കരാറിന്റെ ആദ്യഘട്ടത്തില്‍ ഒപ്പിട്ടപ്പോഴും…

    Read More »
Back to top button
error: