India
-
ബാഷര്‍ അല്‍ അസദിനു പിന്നാലെ ഇറാന്റെ പരമോന്ന നേതാവും റഷ്യയിലേക്ക് ഒളിച്ചോടാന്‍ തയാറെടുത്തെന്ന് റിപ്പോര്‍ട്ട്; ആസ്തികള്‍ റഷ്യയിലേക്കു മാറ്റി; പ്രക്ഷോഭം കനത്താല്‍ മുങ്ങാനുള്ള എല്ലാ വഴിയും തയാര്‍; ഇതുവരെ ഒപ്പം നിന്ന സൈന്യവും കൂറുമാറുമെന്ന് സൂചന; പ്ലാന്‍ ബി പുറത്തുവിട്ട് ‘ദി ടൈംസ്’
ടെഹ്‌റാന്‍: വിലക്കയറ്റത്തിനെതിരെ പൊതുജനം തെരുവില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ പ്രതിസന്ധിയിലായി ഇറാന്‍ ഭരണകൂടം. ഇറാന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് രോഷാകുലരായ ജനം പ്രക്ഷോഭം ആരംഭിച്ചത്. ഒരു ആഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളില്‍ 35 പേരോളം കൊല്ലപ്പെട്ടുവെന്നും 1,200-ലധികം പേരെ കസ്റ്റഡിയിലെടുത്തതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 29 പ്രതിഷേധക്കാരും നാല് കുട്ടികളും ഇറാന്റെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നു. ഇറാനിലെ 31 പ്രവിശ്യകളില്‍ 27 എണ്ണത്തിലായി 250 ലധികം സ്ഥലങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. നിലവിലുള്ള പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ ഇറാന്‍ ഭരണകൂടത്തിന് കീഴടങ്ങേണ്ടതായി വരും. രാജ്യം പ്രക്ഷുബ്ധമായാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി റഷ്യയിലേക്ക് പലായനം ചെയ്യാന്‍ പദ്ധതികള്‍ തയാറാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും സുരക്ഷാ സേനയും പിന്മാറുകയോ, കൂറുമാറുകയോ, ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍, ഖമേനിയും സഹായികളും കുടുംബാംഗങ്ങളും അടങ്ങുന്ന 20 അംഗ സംഘം തലസ്ഥാന നഗരമായ ടെഹ്റാനില്‍ നിന്ന് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതായാണ്…
Read More » -
നല്ല അടി നാട്ടില്‍ കിട്ടില്ലേ ചേട്ടാ; വിലപേശി ഒടുവില്‍ അടിവാങ്ങി പട്ടായയില്‍ ഒരു ഇന്ത്യക്കാരന്‍; നടുറോഡിലിട്ട് ഇന്ത്യക്കാരനെ തല്ലി ലൈംഗിക തൊഴിലാളികള്‍: പറഞ്ഞുറപ്പിച്ച പണം കൊടുത്തില്ലെന്ന് പരാതി
തായ്‌ലാന്റ് : നല്ല അടി വേണമെങ്കില്‍ നാട്ടില്‍ കിട്ടുമല്ലോ എന്തിനാണ് തായ്‌ലാന്റിലെ പട്ടായയില്‍ പോയി അടി വാങ്ങുന്നത് എന്നാണ് പേരു വെളിപ്പെടുത്താത്ത ആ ഇന്ത്യക്കാരനോട് ആളുകള്‍ ചോദിക്കുന്നത്. വിലപേശിയുറപ്പിച്ച് പട്ടായയിലെ ലൈംഗിക തൊഴിലാൡക്കൊപ്പം ആഘോഷിച്ച ശേഷം പറഞ്ഞുറപ്പിച്ച പണം നല്‍കാന്‍ വിസമ്മതിച്ചെന്നാരോപിച്ച് പട്ടായയിലെ ലൈംഗിക തൊഴിലാളികള്‍ ഒരു ഇന്ത്യക്കാരനെ അടിച്ചവശനാക്കി പഞ്ഞിക്കിട്ട കഥ വൈറലായിക്കഴിഞ്ഞു. ഇതിനൊക്കെയെങ്കിലും കടം പറയാതെയും ചോദിച്ച പൈസ കൊടുത്തും വന്നൂടെടാ എന്നാണ് ഇന്ത്യക്കാരനോടുള്ള ആളുകളുടെ ചോദ്യം. തായ്ലന്‍ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയില്‍ ലൈംഗിക സേവനങ്ങള്‍ക്കുള്ള പണം നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യന്‍ പൗരന് അടിയേറ്റ് അത്യാവശ്യം നല്ല പരിക്ക് പറ്റി. പട്ടായയിലെ വാക്കിങ് സ്ട്രീറ്റില്‍ വെച്ച് ട്രാന്‍സ് വുമണ്‍ ലൈംഗികത്തൊഴിലാളികള്‍ ഇന്ത്യക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആക്രമണത്തിന് ഇരയായ 52കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവര്‍ഷം പട്ടായയില്‍ ആഘോഷിക്കാനെത്തിയതാണ് അമ്പത്തിരണ്ടുകാരന്‍ ഇന്ത്യക്കാരന്‍. പുതുവര്‍ഷത്തിന് മൂന്നുനാള്‍ മുമ്പാണ് കക്ഷി കിലുക്കം സിനിമയില്‍ നന്ദിനിത്തമ്പുരാട്ടി…
Read More » -
വിഘ്‌നേശ്വരാ പിതാവിന്റെ വിഗ്രഹത്തിന് വഴിമുടക്കുകള്‍ മാറ്റണേ; ഭക്തലക്ഷങ്ങള്‍ ഗണപതിയോട് പ്രാര്‍ത്ഥിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന് കടന്നുപോകാന്‍ വിഘ്‌നങ്ങള്‍ മാറ്റണേയെന്ന്; വീഴാറായ പാലം കടക്കുക ദുര്‍ഘടം; ശിവലിംഗം വഴിയില്‍ കുടുങ്ങി
ബീഹാര്‍: ഭക്തലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കുകയാണ് – വിഘ്‌നേശ്വരാ വിഘ്‌നങ്ങളെല്ലാം തീര്‍ത്ത് പിതാവായ മഹാദേവന്റെ വിഗ്രഹത്തിന് കടന്നുപോകാന്‍ വഴിയൊരുക്കണേയെന്ന്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം. 33 അടി നീളമുള്ള ശിവലിംഗം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും കുടുങ്ങുകയായിരുന്നു. അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പാലത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഈ പാലത്തിനു മുകളിലൂടെ ഇത്രയും വലിയ ശിവലിംഗം കൊണ്ടുപോകുന്നത് ഹൈ റിസ്‌ക് ആണെന്നാണ് പോലീസും എന്‍ജിനീയര്‍മാരും തദ്ദേശവാസികളും പറയുന്നത്. കടന്നുപപോകാന്‍ മറ്റേതെങ്കിലും വഴികളുണ്ടോയെന്ന് തേടുകയാണ് ഭക്തരടക്കമുള്ളവര്‍. ബാലത്തി ചെക്പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ ഒട്ടേറെ ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമായി എത്തിച്ചേര്‍ന്നത്.…
Read More » -
രാജ്യവും അധികാരവുമില്ലെങ്കിലും അയാള്‍ രാജാവിനെ പോലെ; ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണെന്ന് മഡൂറോ; കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താന്‍ മാന്യനാണെന്നും കോടതിയില്‍ തടവകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും മഡൂറോയുടെ വാക്കുക
ള്‍ മാന്‍ഹാട്ടന്‍: രാജ്യവും അധികാരവുമൊക്കെ നഷ്ടപ്പെട്ട് തടവുകാരന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തന്റെ പ്രൗഢി കൈവിട്ടില്ല. അമേരിക്കന്‍ കോടതി മുറിയില്‍ പരിഭാഷകന്റെ ശബ്ദത്തില്‍ മഡൂറോയുടെ വാക്കുകള്‍ മുഴങ്ങി – ഞാന്‍ വെനസ്വേലയുടെ പ്രസിഡന്റാണ്. ഞാന്‍ മാന്യനാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല… സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മഡൂറോ അധികാരപ്രൗഢിയൊട്ടും കുറയ്ക്കാതെ സംസാരിച്ചത്. നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്‌ലോറെസിനേയും ന്യൂയോര്‍ക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡൂറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മഡൂറോ കോടതിയെ അറിയിച്ചു. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കിലെ കോടതിയില്‍ ആദ്യമായാണ് ഹാജരാവുന്നത്. 63കാരനായ നിക്കോളാസ് മഡൂറോ കോടതിയില്‍ പരിഭാഷകന്‍ മുഖേനയാണ് തനിക്ക് പറയാനും കോടതിയെ ബോധിപ്പിക്കാനുമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാര്‍ച്ച് 17നാണ് ഇരുവരേയും വീണ്ടും…
Read More » -
ബംഗ്ലാദേശില്‍ നാല്‍പതുകാരിയായ ഹിന്ദു വിധവയെ കൂട്ട ബലാത്സംഗം ചെയ്തു; മരത്തില്‍ കെട്ടിയിട്ടു മുടി മുറിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നടുക്കുന്ന റിപ്പോര്‍ട്ട്
ധാക്ക: ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ബംഗ്ലദേശില്‍ തുടരുന്നതിനിടെ 40 വയസ്സുകാരിയായ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യ ബംഗ്ലദേശിലെ കാളിഗഞ്ചിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരെ മരത്തില്‍ കെട്ടിയിട്ട് മുടി മുറിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അക്രമത്തിന് ഇരയായ സ്ത്രീ പൊലീസിനു നല്‍കിയ പരാതി പ്രകാരം രണ്ടര വര്‍ഷം മുന്‍പ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാര്‍ഡില്‍ രണ്ട് ദശലക്ഷം ടാക്കയ്ക്ക് (14,77,398 രൂപ) യുവതി ഇരുനില വീടും ഭൂമിയും വാങ്ങിയിരുന്നു. ഷാഹിന്‍ എന്നയാളില്‍നിന്നുമാണ് ഇതു വാങ്ങിയത്. എന്നാല്‍ ഈ ഇടപാടിനു ശേഷം ഷാഹിനും സഹോദരനും യുവതിയോടു മോശമായി പെരുമാറാന്‍ തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഷാഹിനും സുഹൃത്തും ചേര്‍ന്നു യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണ് മരത്തില്‍ കെട്ടിയിട്ടു മുടി മുറിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. പരുക്കേറ്റ നിലയില്‍ കണ്ട യുവതിയെ നാട്ടുകാരാണ്…
Read More » -
‘ഞാനത്ര സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം’: ഇന്ത്യക്കു വീണ്ടും ട്രംപിന്റെ ഭീഷണി; ഇറക്കുമതി തീരുവ വീണ്ടും കൂട്ടേണ്ടിവരും; മോദി നല്ല മനുഷ്യന്‍, കാര്യങ്ങള്‍ മനസിലാകുമെന്നും ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതിത്തീരുവ വീണ്ടും ഉയര്‍ത്തുമെന്ന് യുഎസ് ഭീഷണി. റഷ്യന്‍ ഇന്ധനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. തന്റെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിട്ടും റഷ്യയുമായുള്ള ഇടപാട് ഇന്ത്യ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ‘ഞാനത്ര സന്തോഷവാനല്ലെന്ന് നരേന്ദ്ര മോദിക്കറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് പ്രധാനമാണ്. ഇന്ത്യ വ്യാപാരം തുടര്‍ന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ തീരുവ കൂട്ടേണ്ടിവരും. റഷ്യന്‍ ഇന്ധന ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ താരിഫ് കൂട്ടും. മോദിയൊരു നല്ല മനുഷ്യനാണ്. കാര്യങ്ങള്‍ മനസിലാകും’- എന്നായിരുന്നു വൈറ്റ് ഹൗസ് പുറത്തുവിട്ട ട്രംപിന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിന്‍മേല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് മോദി തനിക്ക് ഉറപ്പ് തന്നുവെന്നാണ് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. 50 ശതമാനമായിരുന്നു റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതി. അതേസമയം ട്രംപ് അവകാശപ്പെടുന്നത് പോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഒക്ടോബറില്‍…
Read More » -
മഡുറോയുടെ അറസ്റ്റില്‍ ആടിയുലയുമോ വിപണി? 2200 കോടി ഡോളറിന്റെ സ്വര്‍ണം; ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം; സ്വര്‍ണം, വെള്ളി, എണ്ണ വിപണികളില്‍ പ്രതിഫലിക്കും; അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ എത്തുമെന്ന് ട്രംപ്
കാരക്കാസ്: വെനസ്വേലയില്‍ യു.എസ് നടത്തിയ അധിനിവേശവും പ്രസിഡന്റ് നിക്കോളസ് മഡുറോയെ പിടികൂടിയതും സാമ്പത്തിക രംഗത്തും പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമായ രാജ്യം എന്നതിനൊപ്പം സൗത്ത് അമേരിക്കയിലെ സ്വര്‍ണ ശേഖരത്തിലും മുന്നിലാണ് വെനസ്വേല. വ്യോമാക്രമണവും പ്രസിഡന്റിനെ ബന്ദിയാക്കിയതും തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികള്‍ അവധിയിലാണ്. സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, ഓഹരി വിപണി എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച ചലനങ്ങളുണ്ടാകും. സ്വര്‍ണവും വെള്ളിയും സൗത്ത് അമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 161 മെട്രിക് ടണ്‍ സ്വര്‍ണശേഖരമാണ് അവര്‍ക്കുള്ളത്. ഇന്നത്തെ വിപണി വില പ്രകാരം 2,200 കോടി ഡോളര്‍ ഏകദേശം 1.8 ലക്ഷം കോടി രൂപയാണ് ഇതിന്റെ മൂല്യം. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 4345.50 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച തുടക്കത്തില്‍ സ്വര്‍ണ വില മുന്നേറാനാണ് സാധ്യത. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്നും നിക്ഷേപം സ്വര്‍ണം പോലുള്ള സുരക്ഷിതമായ ഇടത്തേക്ക്…
Read More » -
നിക്കോളാസ് മഡുറോയെ അമേരിക്കന്‍ ലഹരിവിരുദ്ധ സേന ചോദ്യം ചെയ്യും : മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു: മഡുറോയ്‌ക്കെതിരെ അമേരിക്ക ചുമത്തിരിക്കുന്നത് കടുത്ത വകുപ്പുകൾ
വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി. വെനസ്വേലയിലെ നടപടി ബുദ്ധി ശൂന്യമെന്നായിരുന്നു കമല ഹാരിസ് പറഞ്ഞത്. അമേരിക്കന്‍ ജനത ഇത് ആഗ്രഹിക്കുന്നില്ല. സൈനികരെ പ്രസിഡന്റ് അപകടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കമല ഹാരിസ് ആഞ്ഞടിച്ചു. വിഷയത്തിൽ യുഎൻ ഇടപെട്ടിട്ടുണ്ട്. വെനസ്വേലയിലെ സാഹചര്യം പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.…
Read More » -
മാസങ്ങള്‍ നീണ്ട മുന്നൊരുക്കം; മഡൂറോയുടെ ഉരുക്കു കോട്ടയുടെ മാതൃക നിര്‍മിച്ചു; ഓഗസ്റ്റ് മുതല്‍ സിഐഎ നിരീക്ഷണം; തൊട്ടടുത്ത വസതിയില്‍ താമസമാക്കിയിട്ടും ആരുമറിഞ്ഞില്ല; ഉരുക്കു വാതിലുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ക്കാന്‍ ബ്ലോ ടോര്‍ച്ച്; ‘ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്’ അമേരിക്ക ഇതുവരെ നടത്തിയതില്‍ വമ്പന്‍ ഓപ്പറേഷന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.21ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിപ്പ് എഴുതിയതോടെയാണ് ലോകം ഞെട്ടിയ ‘ഓപ്പറേഷന്‍ വെനസ്വേല’ ലോകം അറിഞ്ഞത്. എല്ലാവരും ഞെട്ടിയെങ്കിലും കഴിഞ്ഞ മൂന്നുമാസമായി വിശദമായ റിഹേഴ്‌സലുകള്‍ അടക്കം ഏറ്റവും സങ്കീര്‍ണമായ ഓപ്പറേഷന്റെ മുന്നൊരുക്കം തുടങ്ങിയിരുന്നു. സൈന്യത്തിന്റെ ഏറ്റവും മുന്തിയ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ മഡൂറോയുടെ അതീവ സുരക്ഷയുള്ള വീടിന്റെ കൃത്യമായ പ്രതിരൂപം നിര്‍മിച്ചു. ശക്തമായ കോട്ട കെട്ടിയ വീട്ടിലേക്ക് എങ്ങനെ പ്രവേശിക്കാമെന്നതടക്കം പരിശീലനത്തില്‍ ഉള്‍പ്പെട്ടു. ഓഗസ്റ്റ് മുതല്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ചെറു സംഘം സ്ഥലത്തുണ്ടായിരുന്നു. മഡൂറോയുടെ ദൈനംദിന ജീവിതചര്യകളെക്കുറിച്ച് ഇവര്‍ വിവരം നല്‍കി. ഇത് പിടികൂടല്‍ എളുപ്പമാക്കിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മഡൂറോയുടെ വീടിനടുത്ത് മറ്റൊരു വീടും ഇന്റലിജന്‍സ് ഏജന്‍സിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഓപ്പറേഷന്‍ നടത്തുമ്പോള്‍ കൃത്യമായ സ്ഥാനം കണ്ടെത്താനും ഇതുപയോഗിച്ചു. എല്ലാ ഒരുക്കങ്ങളും അവസാനിച്ചതോടെ…
Read More »
