India

  • കരൂര്‍ ദുരന്തത്തില്‍ നിന്നും ശക്തമായി തിരിച്ചുവരാന്‍ വിജയ് ; മരണമടഞ്ഞവരുടെ കുടുംബത്തിന് എല്ലാമാസവും 5000 രുപ, കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കും ; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ

    ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ വന്‍ തിരിച്ചടിയേറ്റ തമിഴ്‌സൂപ്പര്‍താരം വിജയ് യും അദ്ദേഹത്തി ന്റെ രാഷ്ട്രീയപാര്‍ട്ടി ടിവികെയും ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് തിരിച്ചുവരുന്നത്. ദുരന്തത്തിന് ഇരയായ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇവയ്ക്ക് പുറമേ മരിച്ചവരുടെ കുടുംബത്തിന് മാസംതോറും 5000 രുപ ധനസഹായവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 17 ന് വിജയ് കരൂര്‍ ദുരന്തത്തിനിരയായവരുടെ കുടുംബത്തെ കാണാനായി എത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം സഹായധനമായി നല്‍കും. കുട്ടികള്‍ക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂര്‍ണമായും വഹിക്കും, കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഏറ്റെടുക്കുമെന്നും ടി വി കെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു അപകടം കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി…

    Read More »
  • ഗാസയില്‍ ഒന്നും അവസാനിച്ചിട്ടില്ല ; ട്രംപ് പോയതിന് തൊട്ടുപിന്നാലെ സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്, ഇന്ന് മാത്രം ഒമ്പത് മരണം

    ഗാസ: അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗാസാമുനമ്പില്‍ സമാധാനകരാര്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. ഇന്നു മാത്രം ഗാസയില്‍ ഒമ്പത് പേര്‍ മരണമടഞ്ഞതായും അനേകര്‍ക്ക് പരിക്കേറ്റതായിട്ടുമാണ് വിവരം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകള്‍ തേടി അലയുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായ തെന്നാണ് വിവരം. എന്നാല്‍ പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നാണ് മറ്റു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഗാസ സിറ്റിയിലെ അഞ്ച് പേരുള്‍പ്പടെ ഇന്ന് ഇതുവരെമാത്രം ഒമ്പത് പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഖാന്‍ യൂനിസില്‍ ഡ്രോണ്‍ ആക്രമണ ത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സമാധാനം ട്രംപ് ഉറപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ സമാധാനം പുലര്‍ന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍…

    Read More »
  • സത്യം തിരിച്ചറിഞ്ഞ് ലോകാരോഗ്യസംഘടന;രണ്ട് മരുന്നുകൾ കൂടി അപകടം,22 കുഞ്ഞുങ്ങളുടെ ജീവനെടുത്ത കൊലയാളിക്ക് സമ്പൂർണ വിലക്ക്

    മധ്യപ്രദേശിൽ വ്യാജ ചുമമരുന്നു കഴിച്ച് 22 കുട്ടികൾ മരിച്ചതിനു പിന്നാലെ, അത്തരം രണ്ടു മരുന്നുകൾ കൂടി അപകടകരമെന്നു തിരിച്ചറിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മറ്റേതെങ്കിലും രാജ്യങ്ങളിൽ ഈ മരുന്നുകൾ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ട്. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രഷ് ടിആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് ഈ പട്ടികയിലുള്ളത്. കുട്ടികളുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം മൂലം ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉൽപാദന ലൈസൻസ് അടുത്തിടെ റദ്ദാക്കിയിരുന്നു. കോൾഡ്രിഫ്, സിറപ്പിൽ രാസവസ്തുവായ ഡൈഎഥിലീൻ ഗ്ലൈക്കോൾ (ഡിഇജി) ഉപയോഗിച്ചതായി ലാബ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഈ മൂന്നു മരുന്നുകളും ഗുരുതരവും ജീവന് ഭീഷണിയുമായ രോഗങ്ങൾക്കു കാരണമാകുമെന്നും അതിനാൽ അപകടകാരികളാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ഡബ്ല്യുഎച്ച്ഒ നേരത്തേ ഇന്ത്യൻ അധികൃതരോട് അന്വേഷിച്ചിരുന്നു. കോൾഡ്രിഫ് സിറപ്പിൽ, വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിന്റെ ഏകദേശം 500 മടങ്ങ് അളവിൽ അടങ്ങിയിരുന്നെന്നും മധ്യപ്രദേശിൽ…

    Read More »
  • ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും നുഴഞ്ഞുകയറ്റക്കാരന്‍ തന്നെ ; അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമല്ലോ? അമിത്ഷായ്ക്ക് ശക്തമായി മറുപടി നല്‍കി അഖിലേഷ് യാദവ്

    ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും കുടിയേറ്റക്കാരനാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമെന്നും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപി വ്യാജ സ്ഥിതിവിവരക്കണക്കുകള്‍ പ്രചരിപ്പിക്കുകയും യുപിയില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നുവെന്ന് യാദവ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്നും ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ നുഴഞ്ഞുകയറ്റം നടക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ചെയ്തതിന് പിന്നാലെയാണ് യാദവിന്റെ പരാമര്‍ശം. ദൈനിക് ജാഗരണിന്റെ മുന്‍ എഡിറ്റര്‍-ഇന്‍-ചീഫ് നരേന്ദ്ര മോഹന്റെ സ്മരണയ്ക്കായി നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തില്‍ വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിലാണ് ഷാ ഈ പരാമര്‍ശം നടത്തിയത്. റാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷിക ദിനത്തില്‍ ഞായറാഴ്ച ലഖ്‌നൗവിലെ ലോഹ്യ പാര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ബിജെപിയുടെ കൈവശം വ്യാജ സ്ഥിതിവിവരക്കണക്കുകളുണ്ടെന്ന് യാദവ് പറഞ്ഞു. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡില്‍ നിന്നുള്ളയാളാണെന്നും സംസ്ഥാനത്തേക്ക് തിരിച്ചയക്കണമെന്നും പറഞ്ഞു. യോഗി ആദിത്യനാഥ് ഒരു ബിജെപിക്കാരന്‍ പോലും അല്ലായിരുന്നെന്നും…

    Read More »
  • ചെരുപ്പ് മാല ധരിച്ച എഐ നിര്‍മ്മിത ചിത്രം ഉണ്ടാക്കി കളിയാക്കി ; പരിഹസിച്ചതിന് ഒബിസി യുവാവിനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു, ബ്രാഹ്‌മണന്റെ കാല്‍ കഴുകി വെള്ളം കുടിപ്പിച്ചു

    ഭോപ്പാല്‍: ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന സംഭവത്തില്‍, മധ്യപ്രദേശില്‍ ബ്രാഹ്‌മണനെ അപമാനിച്ചെന്ന് ആരോപണത്തില്‍ പിന്നോക്കക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്‌മണന്റ കാലുകള്‍ കഴുകിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം വലിയ ചര്‍ച്ചയായി മാറുകയും സാമൂഹ്യാന്തസ്സ് മുഖ്യവിഷയമായി വലിയ പ്രതിഷേധവും ഉണ്ടായിരിക്കുകയാണ്. പിന്നാക്ക വിഭാഗ സമുദായത്തില്‍ നിന്നുള്ള പര്‍ഷോത്തം കുശ്വാഹയെ ബ്രാഹ്‌മണയായ അന്നു പാണ്ഡെയുടെ കാലുകള്‍ കഴുകി ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് വെള്ളം കുടിക്കാ ന്‍ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന് 5,100 രൂപ പിഴ ചുമത്തുകയും ബ്രാഹ്‌മണ സമൂഹത്തോട് മാപ്പ് പറയുകയും ചെയ്തു. കുശ്വാഹ സമുദായത്തിലെ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാന ത്തില്‍ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തെ ഹനിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്രാമതല തര്‍ക്കത്തോടെയാണ് ഇത് ആരംഭിച്ചത്. പര്‍ഷോത്തം കുശ്വാഹയും അന്നു പാണ്ഡെ യും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചു. ഇതൊക്കെ യാണെ ങ്കിലും, അന്നു പാണ്ഡെ മദ്യം വില്‍ക്കുന്നത് തുടര്‍ന്നു. പിടിക്കപ്പെട്ടപ്പോള്‍,…

    Read More »
  • കേരള സര്‍ക്കാരിന് ആര്‍എസ്എസിനെ പേടി; കാര്യാലയത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എന്തുകൊണ്ട് പേരെഴുതിയില്ലെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് തുറ ന്നെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എടുത്ത കേസില്‍ പോലീസ് സംഘട നയുടെ പേര് വെളിപ്പെടുത്താത്തത് പേടിച്ചിട്ടാണോയെന്ന് കോണ്‍ഗ്രസ്. കേരളസ ര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിച്ചിട്ടാണ് എഫ്‌ഐആറില്‍ പേര് എഴുതാതിരുന്നതെന്നും ചോദിച്ചു. സംഘപരിവാറിനെതിരേ വീണുകിട്ടിയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഇത് എടുത്തിരി ക്കുന്നത്. യുവാവിന്റെ മരണത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ആര്‍എസ്എസ് കുട്ടികളോട് കാണിക്കുന്നത് എന്താണെ ന്നതാണ് ഈ സംഭവത്തിലൂടെ പുറത്ത് വരുന്നതെന്നും നിരവധി കുട്ടികള്‍ക്ക് സമാന അനുഭവമുണ്ടെന്നും പവന്‍ ഖേര ആരോപിച്ചു. കേരള സര്‍ക്കാര്‍ ആര്‍എസ്എസിനെ പേടിക്കുന്നത് കൊണ്ടാണ് എഫ്ഐആറില്‍ ആര്‍എസ്എസിന്റെ പേരില്ലാത്തത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും മൗനമാണെന്നും എല്ലാത്തിലും പ്രതികരിക്കുന്ന മോഹന്‍ ഭഗവത് മൗനത്തിലാണെന്നും പവന്‍ഖേര പറഞ്ഞു. കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ പുറകെ…

    Read More »
  • ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായേലി പൗരന്മാരെയും 2 വര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ചു ; ഗാസാ മുനമ്പില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവിതം ഒന്നില്‍ നിന്നും തുടങ്ങാന്‍

    ടെല്‍ അവീവ്: രണ്ട് വര്‍ഷത്തെ യുദ്ധത്തിനും ആയിരക്കണക്കിന് ജീവന്‍ ബലി കഴിക്കുകയും ചെയ്തതിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്ത ലിനെ തുടര്‍ന്ന് ഹമാസ് ഇസ്രായേലിന് മുഴുവന്‍ തടവുകാരെയും കൈമാറി. യു എസ് പ്രസിഡ ന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി ഹമാസ് എല്ലാ ഇസ്രായേലി ബന്ദികളെയും റെഡ് ക്രോസിന്റെ കസ്റ്റഡിയിലേക്ക് വിട്ടയച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബന്ദികളെ വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ 13 ബന്ദികളെ ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ വെച്ച് കൈമാറിയതായി ഇസ്രായേലിന്റെ പൊതു പ്രക്ഷേപണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു. ഒന്നാമ ത്തെ കൂട്ടത്തില്‍ ഗാലി, സിവ് ബെര്‍മാന്‍ എന്നീ സഹോദരങ്ങള്‍, മാതന്‍ അന്‍ഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈതന്‍ മോര്‍, ഗൈ ഗില്‍ബോവ-ഡല്ലല്‍ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍ ബാര്‍ കുപ്പേര്‍സ്റ്റീന്‍, എവിയാതര്‍ ഡേവിഡ്, യോസെഫ്-ഹായിം ഓഹാന, സെഗേവ് കല്‍ഫോണ്‍, അവിനാതന്‍ ഓര്‍, എല്‍ക്കാന ബൊഹ്‌ബോട്ട്,…

    Read More »
  • ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും, സ്ഥാപനത്തിന് പരാതി നല്‍കിയിട്ട് രക്ഷയില്ല ; നഴ്‌സ് പ്രധാനമന്ത്രിയുടെ ഓഫീസിനെഴുതി ; എയിംസിലെ ഉന്നതസര്‍ജനെ സസ്‌പെന്റ് ചെയ്തു

    ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ നഴ്‌സിന്റെ പീഡനപരാതിയില്‍ ഉടനടി നടപടി. എയിംസിലെ ഉന്നത സര്‍ജനെ സസ്‌പെന്റ് ചെയ്തു. എയിംസ് ഭരണകൂടം സീനിയര്‍ പ്രൊഫസര്‍ ഡോ. ബിസോയിക്ക്് എതിരേയാണ് നടപടി. മറ്റൊരു സീനിയര്‍ പ്രൊഫസര്‍ വി ദേവഗൗരുവിന് പകരം ചുമതല നല്‍കുകയും ചെയ്തിരിക്കുകയാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വിഭാഗം തലവനായിരുന്ന ഡോ. എ.കെ. ബിസോയിയെ ഒരു വനിതാ നഴ്‌സിങ് ഓഫീസറുടെ പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക പീഡനം, അശ്ലീല ഭാഷയുടെ ഉപയോഗം, ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തല്‍ എന്നിവ ആരോപിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കുകയായിരുന്നു. ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തലും ലൈംഗിക പീഡനവും ആരോപിച്ച് സെപ്റ്റംബര്‍ 30-ന് വനിതാ നഴ്‌സിങ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു. പരാതിപ്പെട്ടിട്ടും സ്ഥാപനത്തിന്റെ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഒക്ടോബര്‍ 9-ന് പ്രധാനമന്ത്രിയുടെ ഓഫീസിന് വിഷയം കൈമാറുകയും ചെയ്തതാണ് നിര്‍ണ്ണായകമായത്. ഡോ. ബിസോയി സ്ത്രീകളായ…

    Read More »
  • പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം, പോക്സോ കേസ് പ്രതിയെ വെടിവച്ച് കൊന്ന് യു പി പൊലീസ്

    ലഖ്നൗ: മീററ്റിൽ ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെ 5:30 നാണ് ഉത്തർപ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി ഷഹസാദിന് വെടിയേറ്റത്. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. ഷഹ്സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു.  അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ രണ്ട് ബലാത്സംഗ കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ…

    Read More »
  • ‘ഇത് പൗരന്മാരുടെ പാർട്ടിയാണ്, എന്നാൽ നടക്കുന്നത് പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്ര, തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം’!! വന്ന വരവിൽ സുരേഷ് ​ഗോപിക്കിട്ട് ഒരു കൊട്ട്…കേന്ദ്ര നയങ്ങളോട് വിയോജിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ

    ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളേയും മോദിയേയും വിമർ‌ശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. മോദി സർക്കാറിന്റെ കടുത്ത വിമർശകനായ മലയാളിയായ കണ്ണൻ ഗോപിനാഥൻ രാവിലെ 11.30ന് എഐസിസി ആസ്ഥാനത്തുവച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ‌അദ്ദേഹത്തിന് അംഗത്വം നൽകിയത്. കനയ്യ കുമാർ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. കോൺ​ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം. ഇത് പൗരന്മാരുടെ പാർട്ടിയാണ്. എന്നാൽ പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്രയാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം. എന്താണ് തന്റെ റോളെന്ന് പാർട്ടി തീരുമാനിക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെയാണ് മലയാളി കൂടിയായ…

    Read More »
Back to top button
error: